ക​ഷ്ട​പ്പാ​ട് ക​ണ്ട് മ​ന​സിലാ​ക്കി! പൊ​രി വെ​യി​ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് ജ്യൂ​സും കു​ടി​വെ​ള്ള​വു​മാ​യി യു​വ​തി

മു​ക്കം: പൊ​രി വെ​യി​ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് നി​ത്യ​വും ജ്യൂ​സും കു​ടി​വെ​ള്ള​വും ന​ല്‍​കി മാ​തൃ​ക​യാ​യി യു​വ​തി. മു​ക്കം വ​ലി​യ പ​റ​മ്പി​ലെ സ​ലീ​ന​യാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് ആ​ശ്വാ​സ​വുമാ​യെത്തിയ​ത്.

ലോ​ക്ഡൗ​ണി​ല്‍ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ പോ​ലീ​സ് വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ടു​ത്ത വെ​യി​ല്‍ വ​ക​വയ്​ക്കാ​തെ​യാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

ക​ട​ക​ള്‍ ഒ​ന്നും തു​റ​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് കു​ടി​വെ​ള്ള​മോ ഒ​ന്നും ആ​വ​ശ്യ​ത്തി​ന് കി​ട്ടി​യി​രു​ന്നി​ല്ല. ഒ​രി​ക്ക​ല്‍ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ള്‍ പോ​ലീ​സു​കാ​രു​ടെ ക​ഷ്ട​പ്പാ​ട് ക​ണ്ട് മ​ന​സിലാ​ക്കി​യാ​ണ് സ​ലീ​ന ഈ ​പ്ര​വൃ​ത്തി​ക്ക് ഇ​റ​ങ്ങി​യ​ത്.

തു​ട​ര്‍​ന്ന് ജ്യൂ​സും കു​ടി​വെ​ള്ള​വു​മാ​യി ടൂ​വീ​ല​റി​ല്‍ എ​ത്താ​ന്‍ തു​ട​ങ്ങി. സ​ലീ​ന​യു​ടെ ഈ ​പ്ര​വൃ​ത്തി ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്.

രാ​വി​ലെ 10 മ​ണി മു​ത​ല്‍ ജ്യൂ​സു​മാ​യി സ​ലീ​ന ഇ​റ​ങ്ങും. എ​ര​ഞ്ഞി​മാ​വ്, മു​ക്കം, അ​ഗ​സ്ത്യ​മു​ഴി, കു​റ്റി​പ്പാ​ല, മു​ക്കം ക​ട​വ് പാ​ലം, സം​സ്ഥാ​ന പാ​ത​യി​ലെ മു​ക്കം പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യാ​ണ് ജ്യൂ​സ് ന​ൽ​കു​ക . ലോ​ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​വ​രെ ഈ ​പ്ര​വൃ​ത്തി തു​ട​രു​മെ​ന്ന് സ​ലീ​ന പ​റ​ഞ്ഞു.

വ​ലി​യ​പ​റ​മ്പ് കാ​രി​യി​ലി​ല്‍ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന സ​ലീ​ന ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​ണ്. ഇ​ന്‍റീ​രി​യ​ര്‍ വ​ര്‍​ക്കും ചെ​യ്യു​ന്നു​ണ്ട്. ഭ​ര്‍​ത്താ​വ് അ​ബൂ​ബ​ക്ക​ര്‍ പ്ര​വാ​സി​യാ​ണ്.

Related posts

Leave a Comment