എടക്കര: പഞ്ചസാര മധുരം നുകരാൻ ആനകൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളിൽ ഭീതിയുയർത്തുന്നു. നാടുകാണി ചുരത്തിൽ അഗ്നിക്കിരയായ ലോറി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. നാടുകാണി ചുരത്തിലെ ഒന്നാം വളവിന് മുകളിലാണ് സദാസമയവും ആനക്കൂട്ടമുള്ളത്. കുട്ടികൾ ഉൾപ്പെടുന്ന ആറ് ആനകളാണ് രാപകൽ വ്യത്യാസമില്ലാതെ ചുരം റോഡിൽ തന്പടിച്ചിരിക്കുന്നത്. രണ്ട് മാസം മുന്‍പ് ഒന്നാം വളവിന് മുകളിൽ അഗ്നിക്കിരയായ പഞ്ചസാര ലോറിയിലേക്കാണ് ആനക്കൂട്ടം കൂസലൊന്നുമില്ലാതെ എത്തുന്നത്. അഗ്നിക്കിരയായ ലോറിയിലെ അവശേഷിക്കുന്ന പഞ്ചസാര ഉരുകിയൊലിക്കുന്ന ലായനി കുടിക്കാനാണ് ആനക്കൂട്ടമെത്തുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വാഹനങ്ങളും സഞ്ചാരികളും കുറവാണ്. വല്ലപ്പോഴുമെത്തുന്ന യാത്രക്കാർക്ക് ഭീഷണിയാണ് ആനക്കൂട്ടം. തീപിടിച്ച ലോറിയിലെ പഞ്ചസാര ലായനി നിലന്പൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം വെള്ളമൊഴിച്ച് കളഞ്ഞിരുന്നെങ്കിലും അവശേഷിച്ച പഞ്ചസാരയാണ് ഇപ്പോൾ ആനക്കൂട്ടത്തെ ആകർഷിക്കുന്നത്. ഇൻഷ്വറൻസ് കന്പനി ഇടപെട്ട് ചുരത്തിൽ നിന്നും വാഹനം നീക്കം ചെയ്യാൻ നടപടി…
Read MoreCategory: Kozhikode
ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ രോഗിയും കുടുംബവും എത്തി! ബ്രിട്ടനില്‍ നിന്ന് കടമ്പകള്‍ കടന്ന് കോഴിക്കോട് എത്തിയ യുവാവിന് ആസ്റ്റര്‍ മിംസില്‍ വിദഗ്ധ ചികിത്സ
കോഴിക്കോട് : കോവിഡ് കടമ്പകൾ കടന്ന് വിദഗ്ധ ചികിത്സയ്ക്കായി മലയാളി യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ തലശേരി സ്വദേശിയായ പ്രസാദ് ദാസാണ് ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ നിന്നും പചാർടട്ടർ ചെയ്ത വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തിൽ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകൾ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗാസ്ട്രോ സര്‍ജറി വിഭാഗത്തില്‍ നിന്ന് ചികിത്സ പൂര്‍ത്തീകരിച്ച് യുകെയിലേക്ക് മടങ്ങിയ ഇദ്ദേഹം കുടുംബസമേതം അവിടെ താമസമാണ്. നിലവില്‍ കോവിഡ്- 19 മായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശത്തു നിന്ന്…
Read Moreകോവിഡ്-19; കോഴിക്കോട് വാതിലടച്ചിട്ട് ഒരു മാസം; രോഗഭീതി വിട്ടുമാറാതെയുള്ള ആശങ്കയിൽ ജനങ്ങൾ
കോഴിക്കോട്: മഹാമാരിയെ പ്രതിരോധിക്കാന്‍ വാതിലടച്ചിട്ട് ഇന്നേക്ക് ഒരുമാസം. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചത്. എന്നാല്‍ 22 ന് ജനതാ കര്‍ഫ്യൂവിന് തൊട്ടുപിന്നാലെ തന്നെ കോഴിക്കോട് പൂര്‍ണമായും ജാഗ്രത തുടര്‍ന്നിരുന്നു. 23 ന് പൊതുഗതാഗതമുള്പ്പെടെ വാഹനഗതാഗതം കുറവായിരുന്നു. 24 മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല പൂര്‍ണമായും രോഗപ്രതിരോധത്തിനുള്ള നടപടികളില്‍ മുഴുകി. ലോക്ക്ഡൗണ്‍ തുടങ്ങി 30 ദിനരാത്രങ്ങള്‍ പൂര്‍ത്തിയായിട്ടും രോഗഭീതി ജില്ലയില്‍ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. ചിലര്‍ രോഗമുക്തരാകുമ്പോള്‍ മറുഭാഗത്ത് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പ്രതിരോധന നടപടികളുമായി സദാസമയവും രംഗത്തുള്ളത് ഏറെ ആശ്വാസകരമാണ്. സംസ്ഥാനത്തെ നാല് ഹോട്സ്പോട്ട് ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. നിയന്ത്രണങ്ങളുമായി പുര്‍ണമായി സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണനും ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവും ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്. മാര്‍ച്ച്…
Read Moreപതിനാറുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രാദേശിക ലീഗ് നേതാവിനെതിരെ പോലീസ് കേസ്
താമരശേരി: പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രാദേശിക ലീഗ് നേതാവിനെതിരെ താമരശേരി പോലീസ് കേസെടുത്തു. കട്ടിപ്പാറയിലെ പ്രാദേശിക ലീഗ് നേതാവ് ഒ.കെ.എം.കുഞ്ഞിക്കെതിരെയാണ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്. മാര്‍ച്ച് ഒടുവിലാണ് സംഭവം. വീട്ടിലാരുമില്ലാത്ത സമയത്ത് വീട്ടുജോലിയ്ക്കെന്ന പേരില്‍ വിളിച്ചു വരുത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. മാനസിക സംഘര്‍ഷത്തിലായ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താമരശേരി സിഐ എം.പി.രാജേഷ് പറഞ്ഞു.
Read Moreകോവിഡിനൊപ്പം വയനാടിനു ഭീഷണിയായി കുരങ്ങുപനി; ഈ വർഷം പനി ബാധിച്ചത് 24 പേർക്ക്
കൽപ്പറ്റ: കോവിഡ് ഭീതിക്കിടെ വയനാടിനു ഭീഷണിയായി കുരങ്ങുപനി വ്യാപനം. കഴിഞ്ഞദിവസം ജില്ലയിൽ മൂന്നു പേരിൽക്കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ഇതുവരെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 24 ആയി. ഇതിൽ 19 പേർ രോഗമുക്തരായി. രണ്ടുപേർ മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ മറിയാണ്(60) ഏറ്റവും ഒടുവിൽ മരിച്ചത്. ഇക്കഴിഞ്ഞ 13നായിരുന്നു മറിയുടെ മരണം. സ്രവ പരിശോധനാഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുരങ്ങുപനിയായിരുന്നുവെന്നു വ്യക്തമായത്. തിരുനെല്ലി ബേഗൂർ കോളനിയിലെ രണ്ടു സ്ത്രീകളിലും ഇരുന്പുപാലം കോളനിയിലെ ഒരു പുരുഷനിലുമാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ സ്ത്രീകൾ കൽപ്പറ്റ ജനറൽ ആശുപത്രിയിലും പുരുഷൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ നാരങ്ങാക്കുന്ന്, ബേഗൂർ, മണ്ണുണ്ടി എന്നിവിടങ്ങളിലാണ് കുരങ്ങുപനി കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. 2013ലും ’14ലും ജില്ലയിൽ ഓരോ…
Read Moreആരോഗ്യ പ്രവർത്തകർക്ക് സർക്കാർ ജീവനക്കാരന്റെ കരുതല്‍
കോഴിക്കോട്: മെഡിക്കൽ കോളജിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമൊരുക്കുന്ന അടുക്കളയിൽ നാടൻ കാർഷിക ഉത്പന്നങ്ങൾ എത്തിച്ചു നൽകി സർക്കാർ ജീവനക്കാരന്. ഫയർ ആൻഡ് റെസ്ക്യൂ കോഴിക്കോട് ജില്ലാ ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരൻ പ്രേംനാഥ് മംഗലശേരിയാണ് സ്വന്തം പറമ്പിൽ നിന്ന് വിളവെടുത്ത ഉത്പന്നങ്ങൾ എത്തിച്ചു നൽകിയത്. എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ് പ്രേംനാഥ് മംഗലശേരി. മെഡിക്കൽ കോളജിൽ താമസിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുന്ന നഴ്സുമാരും മറ്റ് ജീവനക്കാരും ക്വാറന്റൈന് വിധേയരാകുന്ന ആരോഗ്യ പ്രവർത്തകരും ഐസലേഷനിൽ കഴിയുന്ന രോഗികളും അവരുടെ ബന്ധുക്കളുമടക്കം 200 പേർക്കാണ് നിത്യേനഭക്ഷണവും വൈകിട്ട് ചായയും നൽകുന്നത്. പാകമായ വരിക്കച്ചക്കകൾ, നാടൻ പച്ചമാങ്ങ, ചേന, നേന്ത്രക്കുല, പഴം, തേങ്ങ ,വാഴയില എന്നിവയെല്ലാമാണ് ഒരു ഗുഡ്സ് നിറയെ പ്രേംനാഥ് മംഗലശേരി എത്തിച്ചു നൽകിയത്. കാർഷികവിഭവങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ…
Read Moreക്വാറന്റൈൻ കാലാവധി തീരുംമുമ്പേ ജോലിയിൽ പ്രവേശിക്കാൻ സമ്മർദം; മലയാളികളടക്കമുള്ള 70 ഇന്ത്യക്കാർ ദക്ഷണാഫ്രിക്കയിൽ ദുരിതത്തിൽ
എടക്കര: ക്വാറന്റൈൻ കാലാവധി തീരാതെ ജോലിയിൽ പ്രവേശിക്കാൻ ബ്രിട്ടിഷ് കന്പനി നിർബന്ധിക്കുന്നത് മലയാളികളടക്കമുളള എഴുപതോളം പേരെ ദക്ഷിണാഫ്രിക്കയിൽ ദുരിതത്തിലാക്കി. ദക്ഷിണാഫ്രിക്കയിലെ കിന്റോസിലാണ് എഴുപതോളം ഇന്ത്യക്കാർ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. ഹൈഡ്രോ ആർക്ക് സെക്കുണ്ട എന്ന ബ്രിട്ടീഷ് ഓയിൽ കന്പനിയിലെ ജീവനക്കാരാണിവരെല്ലാം. കഴിഞ്ഞ മാസം ഇരുപത്തിയാറുമുതൽ ദക്ഷിണാഫ്രിക്കയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. ഇവർ ജോലി ചെയ്തിരുന്ന കന്പനിയുടെ വർക്ക് സൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ജോലിക്കാർ ക്വാറന്റൈനിൽ ആയത്. എന്നാൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാകും മുൻപ് ജോലിയിൽ പ്രവേശിക്കാനാണ് കന്പനിയുടെ നിർദേശം. ക്വാറന്റൈൻ കഴിഞ്ഞ ശേഷം മാത്രമേ ജോലിക്ക് വരാൻ കഴിയുകയുള്ളുവെന്ന് കന്പനിയെ ജോലിക്കാർ അറിയിച്ചു. എന്നാൽ ജോലിക്കാരുടെ വാദംകേൾക്കാൻ കന്പനി തയാറാകുന്നില്ല. ഇതേത്തുടർന്ന് ഇവരോടൊപ്പമുണ്ടായിരുന്ന കന്പനി പ്രതിനിധികളെയും പാചക തൊഴിലാളികളെയും കന്പനി മടക്കി വിളിച്ചു. തുടർന്ന് അടുക്കള പൂട്ടുകയും…
Read Moreകോഴിക്കോട്ട് ഡോക്ടര്‍ക്കും നഴ്സിനും കോവിഡ് ; ആരോഗ്യ നില തൃപ്തികരം
കോഴിക്കോട് : ജില്ലയില്‍ ഡോക്ടറും നഴ്സും ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. ഇന്നലെ കോവിഡ് സ്ഥിരീകരിചച്ച നഴ്സ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ഐസിയുവില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ഇഖ്റ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു. അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ എട്ടുവരെ ഇവര്‍ ഇഖ്റ ആശുപത്രിയില്‍ ഐസിയുവില്‍ ജോലി ചെയ്തിരുന്നു. ഒമ്പത് മുതല്‍ 11 വരെ ഇവര്‍ അവധിയിലായിരുന്നു. 11 ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഈ നഴ്സ് ഉള്‍പ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവന്‍ പേരെയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് 20-ന് അച്ഛനോടൊപ്പം സ്വന്തം കാറില്‍ രാവിലെ ഇഖ്റ ഹോസ്പിറ്റല്‍ വരികയും സ്രവപരിശോധ…
Read Moreമെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമെ കോഴിക്കോട്ട് അഞ്ചിടങ്ങളില്‍ സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം ഒരുക്കിയതായി കളക്ടർ
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യമുള്ളതായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ക്ലസ്റ്റര്‍ ക്വാറന്റൈന് ചെയ്ത വാര്‍ഡിലുള്ള അര്‍ഹരായവര്‍ക്ക് റേഷന്‍കടകള്‍ മുഖാന്തിരം നല്കുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വോളണ്ടിയര്‍മാര്‍ മുഖേന അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കാനും നിര്‍ദ്ദേശം നല്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലോക്ക്ഡൗൺ കഴിയുന്നതുവരെ വാര്‍ഡ് ആര്‍ആര്‍ടികള്‍ ആവശ്യവസ്തുക്കള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോളണ്ടിയര്‍മാര്‍ മുഖാന്തിരം എത്തിച്ചു നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുറമെ ആരോഗ്യ വകുപ്പ് കണ്ടെത്തിയ കോവിഡ് രോഗസാധ്യത സംശയിക്കുന്നവര്‍ക്കും മേല്പറഞ്ഞ രീതിയില്‍ ആവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കണം. ജില്ലയിലെ ഹോട്സ്പോട്ടുകള്‍…
Read Moreകുടുങ്ങി, പോയി മോനേ അഞ്ഞൂറ്..! ഹോട്ട്സ്പോട്ടും ലോക്ക്ഡൗണും വകവയ്ക്കാതെ ഹെൽമറ്റില്ലാതെ വന്ന ഇരുചക്രവാഹനക്കാർക്ക് പെറ്റിയടിച്ച് പോലീസ്
കോഴിക്കോട്: ഹോട്ട്സ്പോട്ടും ലോക്ക്ഡൗണും വകവയ്ക്കാതെ കൂട്ടത്തോടെ നഗരത്തിലിറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാർക്കെതിരെ കർശന ഹെൽമറ്റ് വേട്ടയുമായി സിറ്റി പോലീസ്. നഗരപരിധിയിലെ വിവിധ ചെക്കിംഗ് പോയിന്റുകളിൽ നടക്കുന്ന പരിശോധനയിൽ ഇന്നു രാവിലെ 9.30 നകം 500 ലധികം പേരാണ് കുടുങ്ങിയത്. പിന്നിൽ ആളെയും കയറ്റി നഗരംചുറ്റുന്നത് തടയുകയാണ് ലക്ഷ്യം. എത്ര മുന്നറിയിപ്പ് നൽകിയിട്ടും മനസിലാക്കാത്തവർക്ക് ഇതാണ് “ചികിതത്സ’യെന്ന് സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് പറഞ്ഞു.കുടുങ്ങിയവരിൽനിന്ന് വിവരമറിഞ്ഞ് പിന്നീട് പലരും യാത്ര ഉപേക്ഷിച്ചതോടെ ഹെൽമറ്റ് വേട്ട ഫലംകണ്ടു. ഹെൽമറ്റ് ഇല്ലാത്തതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. ലോക്ഡൗണിൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള ബാങ്കുകൾ അടക്കം സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുമാണ് പിൻയാത്രികർക്ക് ഹെൽമറ്റ് ഇല്ലാതെ നഗരത്തിലെത്തിയത്. ആശുപത്രിയിലേക്ക് രക്തം നൽകാനെന്ന പേരിൽ ബാങ്ക് റോഡിലെ ചെക്കിംഗ് പോയിന്റിൽനിന്ന് രക്ഷപെടാൻ ശ്രമിച്ച വിരുതനെ ടൗൺ ഇൻസ്പെക്ടർ എ.ഉമേഷ് കൈയോടെ പിടികൂടി. ആശുപത്രിയുടെ പേര് പറഞ്ഞെങ്കിലും ആർക്കാണ് രക്തം…
Read More