മലപ്പുറം: ജില്ലയിൽ കോവിഡ്- 19 ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം രോഗമുക്തനായ ഒരാൾ കൂടി ആശുപത്രി വിട്ടു. തിരൂർ ആലിൻചുവട് സ്വദേശി മുണ്ടേക്കാട്ട് സുനിൽ റഫീഖ് (51) ആണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ഇന്നലെ വീട്ടിലേക്കു മടങ്ങിയത്. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് മുക്തരായി വീട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഒന്‍പതായി. രണ്ടുപേർ കൂടി രോഗം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇവരും വൈറസ്ബാധയുള്ള എട്ടുപേരുമാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ഇന്നലെ രാവിലെ പത്തോടെയാണ് രോഗമുക്തനായി സുനിൽ റഫീഖ് ഐസൊലേഷൻ കേന്ദ്രത്തിനു പുറത്തെത്തിയത്. ദുബായിൽ നിന്നു നാട്ടിലെത്തിയപ്പോഴും രോഗബാധ സ്ഥിരീകരിച്ച ശേഷവും തനിക്ക് സർക്കാർ ഒരുക്കിയ കരുതലും വിദഗ്ധ ചികിത്സയുമാണ് പുതുജീവിതത്തിലേക്ക് വഴി തുറന്നതെന്നു സുനിൽ പറഞ്ഞു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…
Read MoreCategory: Kozhikode
കോഴിക്കോട്ട് 2 പേർക്ക് കൂടി കോവിഡ്; ആശുപത്രി നിരീക്ഷണത്തിൽ 28 പേർ; രോഗമുക്തിനേടി 11 വീടുകളിലേക്ക് മടങ്ങി
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്നുപേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു. മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13-നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14-ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…
Read Moreഏതാനും നാളുകളിലെ തന്റെ അധ്വാനത്തിൽ നിന്നു നീക്കിവച്ച വിഹിതം! ‘കോവിഡിനെ തുരത്താൻ വിയർപ്പിന്റെ വിലയും’
കരുവാരകുണ്ട്: തെങ്ങുകയറ്റ തൊഴിലാളി പോലീസ് സ്റ്റേഷനിലെത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മാതൃകയായി.കേരള എസ്റ്റേറ്റ് പുതിയകടയിലെ കുറുക്കൻ ചിറയിൽ മനോഹരനാണ് 3000 രൂപ പോലീസിനെ ഏല്പിച്ചത്. ഏതാനും നാളുകളിലെ തന്റെ അധ്വാനത്തിൽ നിന്നു നീക്കിവച്ച വിഹിതമാണ് ഇദ്ദേഹം ദുരിതബാധിതർക്കായി സമർപ്പിച്ചത്. തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എന്തു ചെയ്യണം എന്നറിയാത്തതിനാലാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. ട്രഷറിയിലോ ബാങ്കിലോ അടക്കണമെന്ന് പോലീസുകാർ പറഞ്ഞെങ്കിലും പോലീസ് തന്നെ തുക വാങ്ങണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിർബന്ധം. സ്റ്റേഷൻ സിഐ എ.സജിത്തിന് തുക കൈമാറി. ഭാര്യയും രണ്ടു മക്കളുമുണ്ട് മനോഹരന്.
Read Moreതലച്ചോറില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം! ചികിത്സയ്ക്കെത്തിയ ബാലികയെ കോഴിക്കോടും തഴഞ്ഞു
കാസര്‍ഗോഡ്: തലച്ചോറിലെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ടു ചികിത്സ തേടിയെത്തിയ കാസര്ഗോട്ടുനിന്നുള്ള പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതായി പരാതി. കാസര്‍ഗോഡ് നഗരസഭാ പരിധിയിലെ അണങ്കൂര്‍ പച്ചക്കാട് സ്വദേശിനി ഫഹ്മ ഫാത്തിമ (12)യ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ പറയുന്നു. കാസര്‍ഗോട്ടുനിന്ന് 11നാണ് ആംബുലന്‍സില്‍ ഫഹ്മയെ കോഴിക്കോട്ടേക്കു കൊണ്ടുപോയത്. ഐഡിയോപതിക് ഇന്ട്രാക്രനാല് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വരോഗം മൂലം ചികിത്സയിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ സ്വദേശം കാസര്ഗോഡാണെന്നറിഞ്ഞ് ആംബുലന്‍സില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മനുഷ്യത്വമില്ലാത്ത നിലപാടിനോടൊപ്പം സംസ്ഥാനത്തിനകത്തുതന്നെ കാസര്ഗോട്ടുനിന്നുള്ള രോഗികള്‍ക്ക് അസ്പർശ്യത കല്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Read More“ബ്ലാക്ക് മാന്‍’ ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവ് ; വീട് പരിശോധിച്ച പോലീസ് ഞെട്ടി !
കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് അര്‍ദ്ധ രാത്രിയില്‍ പുറത്തിറങ്ങിയതിന് പോലീസ് പിടികൂടിയ യുവാവിന്റെ വീട്ടില്‍ നിന്ന് കറുത്ത ടീഷര്‍ട്ടും മുഖം മൂടിയും കണ്ടെത്തി. പറയഞ്ചേരി മേലെമാണിയത്ത് നന്ദുവിന്റെ (27) വീട്ടില്‍ നിന്നാണ് പോലീസ് മുഖംമൂടിയും മറ്റും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിന് സമീപത്തു വച്ചാണ് നന്ദുവിനെ പോലീസ് അര്‍ദ്ധരാത്രിയില്‍ പിടികൂടുന്നത്. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നന്ദുവിന്റെ വീട് പരിശോധിച്ചപ്പോളാണ് മുഖംമൂടിയും കറുത്ത ടീഷര്‍ട്ടും കണ്ടെത്തിയത്. പ്രദേശത്ത് രാത്രിയില്‍ പുറത്തിറങ്ങി ഭീതിപരത്തുന്നതിനാണ് ഇത്തരത്തിലുള്ള മുഖം മൂടിയും ടീഷര്‍ട്ടും നന്ദു സൂക്ഷിച്ചതെന്ന് പന്തീരാങ്കാവ് എസ്ഐ വി.എം. ജയന് പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ ലംഘിച്ചതിന് മാത്രമാണിപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റുകാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read More‘കേളു പയറും കുളത്താട പയറും’ ഇനി ലോക്കലല്ല; സംസ്ഥാന സർക്കാരിന്റെ വിത്ത് ശേഖരത്തിൽ
മാനന്തവാടി: കാർകൂന്തൽപോലെ നീളുന്ന ‘കേളു പയറും’ തടം നിറഞ്ഞ് കായ്ക്കുന്ന ‘കുളത്താട പയറും’ ഇനി സംസ്ഥാന സർക്കാരിന്റെ വിത്ത് ശേഖരത്തിൽ. വയനാടിന്റെ തനത് വിത്തിനങ്ങൾ സംഭരിച്ച് കൂടുതൽ ഉത്പാദനത്തിന് നൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താടയിൽ കൃഷിചെയ്യുന്ന പയറാണ് ‘കുളത്താട പയർ’. കുറ്റി പയറാണ്. രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ കർഷകരിത് കൃഷി ചെയ്യുന്നുണ്ട്. പയ്യന്പള്ളി കൂടൽക്കടവിലെ ആദിവാസി കർഷകൻ കെ.സി. കേളു വികസപ്പിച്ചെടുത്ത പയറാണ് കേളു പയർ. നീളംകൂടി വളരുന്നതിനാൽ കാർകൂന്തലെന്ന വിളിപ്പേരും കിട്ടി. രണ്ട് വിത്തുകളും ശേഖരിച്ച് സംസ്ഥാനത്താകെ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വിത്ത് സംഭരണവും വിതരണവും തുടങ്ങുന്നതോടെ വയനാടൻ പയറിന്റെ പെരുമ നാടറിയും. കേളു പയർ വയനാട്ടിൽ സുലഭമാണ്. നല്ല വിളവ് ലഭിക്കുന്നതിനാൽ ഭൂരിഭാഗം കർഷകരും ഇപ്പോൾ കൃഷി ചെയ്യുന്നത്…
Read Moreഅതിജീവനത്തിന് കുരുന്നുകളുടെ കൈത്താങ്ങ്; വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക്
മാനന്തവാടി: അതിജീവനത്തിന് ഒരു കൈത്താങ്ങായി കുരുന്നുകൾ. തങ്ങൾക്ക് കിട്ടിയ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് നൽകിയാണ് കുരുന്നുകൾ മാതൃകയായത്. വയനാട്ടിലെ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.വി. മോഹനന്റെ പേരക്കുട്ടികളായ കുഞ്ഞുട്ടൻ എന്ന ശ്രേയസ്സ്, കുഞ്ഞാറ്റ എന്ന ആത്മജ, ഉണ്ണിക്കുട്ടൻ എന്ന മാധവ് എന്നിവരാണ് മുത്തച്ചൻ വിഷുകൈനീട്ടമായി നൽകി 5,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത് . മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് തുക ഏറ്റ് വാങ്ങി. വിഷുകൈനീട്ടമായി ലഭിച്ച തൂക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിൽ ഏറെ സന്തോഷമുണ്ടന്നും കൂട്ടികൾ പറഞ്ഞു. ങ്
Read Moreകോഴിക്കോട്ട് വാഹന പരിശോധന കർശനമാക്കി; നിസാരകാര്യങ്ങൾക്കായി പുറത്തിറങ്ങിയവരുടെ പേരിൽ കേസെടുത്ത് പോലീസ്
കോഴിക്കോട്: വിഷുത്തലേന്ന് ലോക്ഡൗണ്‍ ലംഘിച്ച് ആൾക്കൂട്ടം നഗരത്തിലിറങ്ങിയത് കണക്കിലെടുത്ത് കോഴിക്കോട്ട് വാഹന പരിശോധന കുടുതൽ കർശനമാക്കി. എല്ലാ ജംഗ്ഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഉന്നത ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന. നിസാരകാര്യങ്ങൾക്ക് പുറത്തിറങ്ങിയ നിരവധിപേരെ തിരിച്ചയച്ചു. ചിലരുടെ വാഹനങ്ങൾ പിടിച്ചെടുത്തതായും, നിരവധി പേർക്കെതിരെ കേസെടുത്തതായും സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് അറിയിച്ചു. അടിയന്തര കാരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. വയനാട് ദേശീയപാതയിലെ മലാപ്പറന്പ് ജംഗ്ഷൻ, എരഞ്ഞിപ്പാലം, സിഎച്ച് ഓവർബ്രിഡ്ജ് പരിസരം, പാളയം തുടങ്ങി എല്ലാ ജംഗ്ഷനുകളിലും റോഡിനുകുറുകെ ബാരിക്കേഡുകൾ നിരത്തി കർശന പരിശോധനയാണ് നടക്കുന്നത്. പോലീസിനു പുറമെ റവന്യു സ്ക്വാഡും പരിശോധനയ്ക്കുണ്ട്. വിഷുത്തലേന്ന് നേരിയ ഇളവ് അനുവദിച്ചതിനെ തുടർന്ന് നൂറുകണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. ഇതുമൂലം പാളയം പച്ചക്കറി മാർക്കറ്റിൽ വൻ ആൾക്കുട്ടമുണ്ടായി . ഉന്തുവണ്ടിക്കാരും, ആളുകളും തൊട്ടുരുമ്മി നിൽക്കുന്ന…
Read Moreവയനാട്ടിൽ നിരീക്ഷണത്തിൽ 9504 പേർ; മലപ്പുറത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 23 പേർ മാത്രം
കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയിൽ 423 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 15 പേർ കൂടി നിരീക്ഷണത്തിലാവുകയും ചെയ്തു. ജില്ലയിൽനിന്നും പരിശോധനയ്ക്കയച്ച 240 സാന്പിളുകളിൽ നിന്നും 221 എണ്ണത്തിന്റെ ഫലം ലഭിച്ചു.17 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്ക്രീനിംഗിനു വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മലപ്പുറത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 23 പേർ മാത്രം മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആശുപത്രിയിൽ കഴിയുന്നത് 23 പേർ മാത്രം. ഇവർ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ മുതൽ 20…
Read Moreകോഴിക്കോട്ട് 3 പേർക്ക് കൂടി കോവിഡ് ; രോഗം ബാധിച്ചവരിൽ ഏഴുപേർ രോഗ മുക്തി നേടി
കോഴിക്കോട് : ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഴിയൂർ സ്വദേശിയായ 42 കാരനാണ് ഒരാൾ. മാഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സന്പർക്ക പട്ടികയിലുള്ള ആളാണ്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. വീട്ടിലുള്ളവരുടെയും കൂടുതൽ സന്പർക്കത്തിലുള്ളവരുടെയും സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയർസെന്ററിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരിൽ ഒരാൾ മാർച്ച് 18 ന് ദുബായിൽ നിന്ന് വന്നതാണ്. 35 വയസുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രിൽ 11 നു പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിൽ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടിൽ തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.…
Read More