മുക്കം: ലോക്ക്ഡൗൺ മാനിക്കാതെ മലയോര മേഖലയിൽ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഭീഷണിയാകുന്നു. മുക്കം ടൗണിലും പരിസര പ്രദേശങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങാനെന്ന പേരിലാണ് ആളുകൾ കൂട്ടമായി എത്തുന്നത്. ആരോഗ്യ വകുപ്പിന്റെയും പോലീസിനെയും നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് നിസാര കാര്യങ്ങൾ പറഞ്ഞു ജനം പുറത്തിറങ്ങുന്നത്. ലോക്ക്ഡോൺ പ്രഖ്യാപിച്ചതിന്റെ ആദ്യഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോൾ ജനങ്ങൾ ഇതിന്റെ ഗൗരവം കുറച്ച് കാണുന്ന അവസ്ഥയാണ്. അതിനിടെ പോലീസിന്റെ നടപടികൾക്കെതിരേ കണ്ണൂരിലും കൊണ്ടോട്ടിയിലുമടക്കം ആക്ഷേപം ഉയർന്നതോടെ പോലീസ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയതായും സൂചനയുണ്ട്. ഇത് മുതലെടുത്താണ് ജനങ്ങൾ കൂട്ടമായി പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത്.പോലീസ് പരിശോധന കുറയുന്ന ഉച്ച സമയങ്ങളിലാണ് ആളുകൾ കൂടുതലായും ഇറങ്ങുന്നത് . കടകൾക്ക് മുമ്പിൽ സാമൂഹ്യ അകലം പാലിക്കാന്‍ പോലീസ് ഒരു മീറ്റർ അകലത്തിൽ വൃത്തങ്ങൾ വരച്ചിചിട്ടുണ്ടങ്കിലും ജനങ്ങൾ അതൊന്നും പാലി ക്കാത്ത അവസ്ഥയാണുള്ളത്. ഇന്നലെ രാവിലെ മുക്കം…
Read MoreCategory: Kozhikode
ശരിക്കും ആർക്കാ കണ്ണുകാണാത്തത്; കാഴ്ച്ചയില്ലാത്ത വനവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല
കാട്ടിക്കുളം: കാഴ്ച്ചയില്ലാത്ത വനവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല. രണ്ട് കണ്ണിനും കാഴ്ച്ചയില്ലാതെ വർഷങ്ങളായി തളർന്ന് കിടക്കുന്ന തോൽപ്പെട്ടി വെള്ളറ കാട്ടുനായ്ക്കകോളനിയിലെ രാജു(60) വിനാണ് ആനുകൂല്യം ലഭിക്കാത്തത്. രണ്ടുകാലുകൾക്കും സ്വാധിനമില്ലാത്ത ഇയാൾ കാട്ടിക്കുളം വെള്ളാഞ്ചേരി കോളനിയിലായിരുന്നു സ്ഥിരതാമസം. ഇവിടെ വന്ന് താമസം തുടങ്ങിയിട്ട് മുന്ന് വർഷത്തോളമായന്ന് ഭാര്യ ശാന്ത പറയുന്നു. 65 വയസ് കഴിഞ്ഞ മിക്ക ആൾക്കാരും പുറത്ത് കുലി പണിക്ക് പോകുകയും പെൻഷൻ വാങ്ങുന്നവരുമാണ്. നേരിയ തോതിൽ വികലാംഗമുള്ളവർ പോലും ക്ഷേമ പെൻഷനുംമറ്റ് ആനുകൂല്യങ്ങളും വാങ്ങുന്പോൾ അർഹതയുള്ള രാജുവിന് ഇതൊ ന്നും ലഭിക്കാനുള്ള നടപടിയില്ല. രാജു-ശാന്ത ദന്പതികളെ സംരക്ഷിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലാണ്. ഇതേ കോളനിയിൽ തന്നയുള്ള ചില വിധവകൾക്കും വൃദ്ധർക്കും ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. തിരുനെല്ലിയിൽ തന്നെ രണ്ട് പെൻഷൻ വാങ്ങുന്ന നിരവധിയാളുകളും നിലവിലുള്ളപ്പോഴാണ് കാഴ്ച്ചയില്ലാത്ത രാജുവിന് ഒരാനുകൂല്യവും ലഭിക്കാത്തത്. അർഹത പെട്ടവർക്ക്…
Read Moreമഞ്ചേരിയിൽ സാന്പിൾ പരിശോധന ഉടൻ; പ്രവർത്തനം അന്തിമഘട്ടത്തിൽ
മലപ്പുറം: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആർടിപിസിആർ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. കോവിഡ്- 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാകുന്നു. റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധനാ ലബോറട്ടറി ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവർത്തനക്ഷമമാകുമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി അറിയിച്ചു. ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ രണ്ടു ആർടിപിസിആർ മെഷീനുകളാണ് ലാബിൽ സജ്ജീകരിക്കുന്നത്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ കോവിഡ് സംശയിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം മലപ്പുറം ജില്ലയിൽ വേഗത്തിൽ ലഭ്യമാകും. നിലവിൽ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് സ്രവ പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിക്കുന്നത്. പിസിആർ ലാബ് സജ്ജമാകുന്നതോടെ സാന്പിൾ…
Read Moreഅന്ന് കോളറ; ഇന്ന് കൊറോണ; ആപൽക്കാലങ്ങളിൽ സാന്ത്വന കേന്ദ്രമായി തിരൂരങ്ങാടി യതീംഖാന
മലപ്പുറം: ചരിത്രം മഹാമാരിയുടെ രൂപത്തിൽ വീണ്ടും തിരിച്ചെത്തുന്പോൾ തിരൂരങ്ങാടി യതീംഖാന ഒരിക്കൽ കൂടി സാന്ത്വനത്തിന്റെ കരങ്ങൾ ഉയർത്തുകയാണ്. ലോകത്തെയാകെ പിടിച്ചുലച്ച പതിറ്റാണ്ടുകൾക്കു മുന്‍പത്തെ കോളറക്കാലം ഓർമയിൽ നിന്നു മായുന്പോൾ കൊറോണ വ്യാപനത്തിന്റെ പുതിയ കാലത്ത് ഈ അഗതി മന്ദിരം അതിന്റെ വാതിലുകൾ വീണ്ടും തുറന്നു കൊടുക്കുന്നു. രോഗാതുരരാകുന്നവർക്ക് ചികിത്സാലയമായും അഗതികളായവർക്ക് സുരക്ഷാകേന്ദ്രമായും. കൊറോണ സാമൂഹ്യവ്യാപനത്തിലേക്കു കടക്കുകയാണെങ്കിൽ രോഗികളെ ചികിത്സിക്കാൻ മലപ്പുറം ജില്ലാ ഭരണകൂടം കണ്ടെത്തിയ ആശുപത്രികളിൽ തിരൂരങ്ങാടി യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങളും ഉൾപ്പെടും. യതീംഖാനയോട് ചേർന്ന് വിവിധ സ്ഥാപനങ്ങൾ രോഗശുശ്രൂഷക്കായി വിട്ടു നൽകാമെന്നു യതീംഖാന കമ്മിറ്റി ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരൂരങ്ങാടിയിലെ ഗവണ്മെന്റ് ആശുപത്രി പ്രത്യേക ചികിൽസാ കേന്ദ്രമാക്കുകയാണെങ്കിൽ അവിടെ കഴിയുന്ന മറ്റുള്ള അടിയന്തിര രോഗികളെ പരിചരിക്കാനായി യതീംഖാനയോടു ചേർന്ന എം.കെ.ഹാജി മെമ്മോറിയൽ ആശുപത്രി ഉപയോഗപ്പെടുത്താകുന്നതാണെന്നും കമ്മിറ്റിയുടെ കീഴിലുള്ള പിഎസ്എംഒ കോളജ് ഹോസ്റ്റൽ, ഓഡിറ്റോറിയം,…
Read Moreകടൽ കൈവിട്ടാലും പുഴ കനിയും; കൊറോണ കാലത്ത് ആശ്വാസമായി കക്ക വാരൽ
സ്വന്തം ലേഖകൻ കോഴിക്കോട്: മത്സ്യത്തിനും മാംസത്തിനും വിലയറ്റവും ക്ഷാമവും നേരിടുന്ന ലോക്ക് ഡോണ്‍ കാലത്ത് പുഴകളിൽ കക്ക വാരൽ സജീവമാകുന്നു. മത്സ്യത്തിലുപരി പുഴയുടെ അടിത്തട്ടിൽ ഒളിഞ്ഞ് കിടക്കുന്ന കക്കയും കല്ലുമ്മക്കായയുമാണ് ഇ കാലത്ത് ഭൂരിഭാഗം പേരും തേടിയിറങ്ങുന്നത്. ജില്ലയിലെ പുഴകളിൽ ലോക്ക് ഡൗണ്‍ നിർദ്ദേശം പാലിച്ച് കൊണ്ടു തന്നെ ഇതിനോടകം കക്ക വാരൽ സജീവമായിട്ടുണ്ട്. ഉപ്പു വെള്ളമടങ്ങിയ എലത്തൂർ, കോര പുഴ, ഭാഗങ്ങളിലാണ് കക്ക വ്യാപകമായിട്ടുള്ളത്. ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതൽ ഈ ഭാഗങ്ങളിൽ യുവാക്കൾ മീൻ പിടിത്തം തുടങ്ങിയിരുന്നുവെങ്കിലും നിലവിലാണ് കക്കവാരൽ സജീവമാക്കിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടം കൂടുന്നത് ശിക്ഷാർഹമായതിനാൽ ഒന്നും രണ്ടും പേർ അടങ്ങുന്ന സംഘമാണ് തോണിയുമായി കക്ക വാരാൻ ഇറങ്ങുന്നത്. ചിലയിടങ്ങളിൽ ആളുകൾ കൂട്ടം കൂടിയതോടെ പോലീസ് വിരട്ടി ഓടിക്കുകയായിരുന്നു. നവംബർ മാസം മുതലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. ആറ് മാസം…
Read Moreഇത് ടൂവിലര്‍ വാഹനത്തിന്റെ ഷോറൂമല്ല! കോഴിക്കോട് ലോക്ക്ഡൗണ്‍ നിലനില്‍ക്കെ അനാവശ്യമായി നിരത്തിലിറക്കിയ 1500 വാഹനങ്ങള്‍ പിടികൂടി
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ അനാവശ്യമായി നിരത്തിലിറക്കിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടി തുടരുന്നു. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഇന്നലെ വരെ സിറ്റി പരിധിയില്‍ 1500 വാഹനങ്ങൾ പിടിച്ചെടുത്തതായി പോലീസ് കമ്മീഷണർ എ.വി.ജോർജ് അറിയിച്ചു.നഗരപരിധിയിൽ ഇതിനായി 56 പോലീസ് പിക്കറ്റ്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ബൈക്കുകളാണ് പിടിച്ചെടുത്തവയിൽ അധികവും. മിനികൂപ്പർ തുടങ്ങി ആഡംബര വാഹനങ്ങളും പിടിയിലായി . കസബ പോലീസ് മാത്രം 150 ലധികം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ മിക്ക പോലീസ് സ്റ്റേഷനുകളിലും സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്റ്റേഷനിലേക്ക് മാറ്റിയ വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം പിഴ ഈടാക്കി വിട്ടുനല്‍കും. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങള്‍ വരും ദിവസങ്ങളിലും പിടിച്ചെടുക്കും. പോലീസിന്റെ പരിശോധനയ്ക്ക് പുറമേ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സാംബശിവ റാവു നേരിട്ട് വാഹനപരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമെ റവന്യുവിഭാഗത്തിന്റെ സ്ക്വാഡുകളും പരിശോധനയ്ക്കുണ്ട്. പോലീസ് നടപടി ശക്തമാക്കിയതോടെ നിസാരകാര്യങ്ങൾക്ക്…
Read Moreചോറും വേവിച്ച ചിക്കൻ പാർട്സും! സന്ധ്യാസമയത്തു കുട്ടിമോനേയും കാത്തു തെരുവുനായ്ക്കൾ
കൽപ്പറ്റ: ലോക്ക്ഡൗണ്‍ കാലത്തു തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകി സമൂഹികപ്രവർത്തകൻ. മാർക്കറ്റ് റോഡിലെ വടക്കേത്തൊടി നൗഷാദാണ്(കുട്ടിമോൻ) കോവിഡ് കാലത്തു തെരുവുനായ്ക്കളുടെ രക്ഷകനായത്. നഗരത്തിലെ പുതിയസ്റ്റാൻഡ്, പിണങ്ങോട് ജംഗ്ഷൻ, എച്ച്ഐഎം യുപി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾക്കായി ദിവസം ഒരു നേരം കുട്ടിമോന്റെ ഭക്ഷണ വിതരണം. ചോറും വേവിച്ച ചിക്കൻ പാർട്സുമാണ് തെരുവുനായ്ക്കൾക്കു നൽകുന്നത്. സന്ധ്യമയങ്ങുന്നതോടെയാണ് കുട്ടിമോൻ നായ്ക്കൾക്കു ആഹാരവുമായി നഗരത്തിൽ എത്തുന്നത്. അപ്പോഴേക്കും മൂന്നു പോയിന്റിലും നായ്ക്കൾ കൂട്ടമായി എത്തി കാത്തുനിൽക്കും. കുട്ടിമോൻ നൽകുന്ന ആഹാരം വയർ നിറെയ കഴിച്ചശേഷമാണ് പലവഴിക്കു അവയുടെ മടക്കം. യുവജനക്ഷേമബോർഡ് മുനിസിപ്പൽ യൂത്ത് കോ ഓർഡിനേറ്ററും കോണ്‍ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ് കുട്ടിമോൻ. വിശന്നൊട്ടിയ വയറുമായി തെരുവുനായ്ക്കൾ പീടികത്തിണ്ണകളിൽ കിടക്കുന്നുകണ്ടപ്പോൾ തോന്നിയ അലിവാണ് ഭക്ഷണവിതരണത്തിനു പ്രചോദനമായതെന്നു കുട്ടിമോൻ പറഞ്ഞു. ലോക്ക്ഡൗണ്‍ കഴിഞ്ഞു ഹോട്ടലുകളും മറ്റും തുറക്കുന്നതുവരെ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകാനാണ് അദ്ദേഹത്തിന്റെ…
Read Moreആശുപത്രിയില്‍ പോകാകാന്‍ ഭയമുണ്ടോ ? ഡോക്ടര്‍മാര്‍ ലൈവിലുണ്ട്…
കോഴിക്കോട്: കോവിഡ്- 19 ഭീതി കാരണം ജനങ്ങൾ ആശുപത്രികളിൽ പോകാൻ മടിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുമായി ടെലി കൗൺസിലിംഗിനും വാട്സ് ആപ്പിൽ നിർദേശങ്ങൾ തേടാനും സൗകര്യമൊരുക്കി ഡോക്ടർമാരുടെ കൂട്ടായ്മകളും ആശുപത്രികളും രംഗത്ത്. സംഘടനകളുടെ ബാനറിലും അല്ലാതെയും ഡോക്ടർമാർ പൊതുജനങ്ങൾക്ക് വാട്ട്സ്ആപ്പിലൂടെ ഉപദേശ നിർദേശങ്ങൾ നൽകുന്നുണ്ട്. കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ മറ്റ് പല വിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഡോക്ടർമാരുടെ വാട്ട്സ് ആപ്പ് സേവനം. കുറ്റ്യാടി റോട്ടറി ക്ലബിലെ അംഗങ്ങളായ ഡോക്ടർമാർ ചേർന്ന് ഇത്തരമൊരു സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഫോണിലൂടെയും വാട്ട്സ് ആപ്പിലൂടെയും ആവശ്യക്കാർക്ക് ഉപദേശ- നിർദേശങ്ങൾ തേടാം. വിവിധ വിഭാഗം മ്പോക്ടർമാരുടെ സേവനം വാട്ട്സ് ആപ്പിലുടെ ലഭ്യമാണ്. നൂറു കണക്കിനാളുകൾ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡ് കേരളത്തിൽ റിപോർട്ട് ചെയ്തത് മുതൽ ആസ്പത്രികളിലെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രോഗികൾ കുറവായതിനാൽ പല ഡോക്ടർമാരും രോഗികളെ നോക്കുന്ന…
Read Moreകേരള സർക്കാരിനെയും നാട്ടുകാരെയും മോശക്കാരാക്കി വീഡിയോ; യുപി സ്വദേശിക്ക് മുട്ടന്‍പണി
മഞ്ചേരി: കേരള സർക്കാരിനെയും നാട്ടുകാരെയും മോശക്കാരാക്കി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഖുദൂസു(32) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി വലിയട്ടിപ്പറന്പിൽ വർഷങ്ങളായി കുടുംബമായി താമസിക്കുന്ന ഖുദൂസ് സ്വന്തമായി ബാർബർ ഷോപ്പ് നടത്തിവരികയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ നാട്ടിൽ നിന്നു കേരളത്തിലേക്ക് ആരും വരാതിരിക്കുവാൻ തയാറാക്കിയ വീഡിയോ ആണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. സർക്കാരിനെ മോശമാക്കി ഗൂഢഉദേശത്തോടുകൂടി വ്യാജവാർത്ത ചമച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തത്.
Read Moreവേറിട്ട ചടങ്ങ്! ഡ്യൂട്ടിക്കിടെ റോഡിൽ വച്ച് എസ്ഐ കുര്യനു യാത്രയയപ്പ്; അവസാന സല്യൂട്ട് സ്വീകരിക്കുമ്പോള്‍ കുര്യന്റെ മിഴികൾ നിറഞ്ഞു…
മലപ്പുറം: ഡ്യൂട്ടിക്കിടെ എസ്ഐക്ക് ദേശീയപാതയിൽ വച്ച് യാത്രയയപ്പ്. മലപ്പുറം ട്രാഫിക് എസ്ഐ കെ.വി.കുര്യന്റെ യാത്രയയപ്പാണ് വേറിട്ട ചടങ്ങായി മാറിയത്. മലപ്പുറം -പാലക്കാട് ദേശീയപാതയിൽ, സുരക്ഷിത അകലം പാലിച്ച് സഹപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡിവൈഎസ്പി ജലീൽ തോട്ടത്തിലിൽ നിന്നു പൂച്ചെണ്ട് ഏറ്റുവാങ്ങി അവസാന സല്യൂട്ട് സ്വീകരിക്കുന്പോൾ കുര്യന്റെ മിഴികൾ നിറഞ്ഞിരുന്നു. കൂട്ടിലങ്ങാടി പോലീസ് ചെക്കിംഗ് പോസ്റ്റിലായിരുന്നു കുര്യന്റെ സർവീസിലെ അവസാനത്തെ ഡ്യൂട്ടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. 1990ലാണ് കുര്യൻ മലപ്പുറം എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്നു എട്ടുമാസം മുന്‍പാണ് മലപ്പുറം ട്രാഫിക്കിലേക്ക് മാറിയത്. ആദ്യമായി കാക്കിയണിഞ്ഞ ദിവസം ഇപ്പോഴും ഓർമയിലുണ്ടെന്നു കുര്യൻ പറയുന്നു. ഇപ്പോൾ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ രാവും പകലും റോഡിൽ ഡ്യൂട്ടിയിലായിരുന്നു കുര്യൻ. എന്നാൽ ജോലിക്കിടെ റോഡിൽവച്ച് വിരമിക്കുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും മാത്രമേയുള്ളു അദ്ദേഹം പറഞ്ഞു. ഇനിയും 200ഓളം അവധികൾ കുര്യനു ബാക്കിയുണ്ട്.…
Read More