Set us Home Page

മ​ഞ്ചേ​രി​യി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​ന ഉ​ട​ൻ; പ്ര​വ​ർ​ത്ത​നം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ


മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​ക്കു​ള്ള സം​വി​ധാ​നം മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​കു​ന്നു.

റി​യ​ൽ ടൈം ​പൊ​ളി​മ​റൈ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ (ആ​ർ​ടി​പി​സി​ആ​ർ) പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി ഐ​സി​എം​ആ​റി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ ഈ ​ആ​ഴ്ച ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി. ശ​ശി അ​റി​യി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് ല​ഭ്യ​മാ​ക്കി​യ ര​ണ്ടു ആ​ർ​ടി​പി​സി​ആ​ർ മെ​ഷീ​നു​ക​ളാ​ണ് ലാ​ബി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​വ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ കോ​വി​ഡ് സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം മ​ല​പ്പു​റം ജി​ല്ല​യി​ൽ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ലാ​ബി​നെ​യാ​ണ് സ്ര​വ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ആ​ശ്ര​യി​ക്കു​ന്ന​ത്. പി​സി​ആ​ർ ലാ​ബ് സ​ജ്ജ​മാ​കു​ന്ന​തോ​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​ക്കെ​ത്തി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നാ​കും.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ച് ലാ​ബി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് എം. ​ഉ​മ്മ​ർ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 29 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS