അ​ന്ന് കോ​ള​റ; ഇ​ന്ന് കൊ​റോ​ണ; ആ​പ​ൽ​ക്കാ​ല​ങ്ങ​ളി​ൽ സാ​ന്ത്വ​ന കേ​ന്ദ്ര​മാ​യി തി​രൂ​ര​ങ്ങാ​ടി യ​തീം​ഖാ​ന

മ​ല​പ്പു​റം: ച​രി​ത്രം മ​ഹാ​മാ​രി​യു​ടെ രൂ​പ​ത്തി​ൽ വീ​ണ്ടും തി​രി​ച്ചെ​ത്തു​ന്പോ​ൾ തി​രൂ​ര​ങ്ങാ​ടി യ​തീം​ഖാ​ന ഒ​രി​ക്ക​ൽ കൂ​ടി സാ​ന്ത്വ​ന​ത്തി​ന്‍റെ ക​ര​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യാ​ണ്.

ലോ​ക​ത്തെ​യാ​കെ പി​ടി​ച്ചു​ല​ച്ച പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ​ത്തെ കോ​ള​റ​ക്കാ​ലം ഓ​ർ​മ​യി​ൽ നി​ന്നു മാ​യു​ന്പോ​ൾ കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പു​തി​യ കാ​ല​ത്ത് ഈ ​അ​ഗ​തി മ​ന്ദി​രം അ​തി​ന്‍റെ വാ​തി​ലു​ക​ൾ വീ​ണ്ടും തു​റ​ന്നു കൊ​ടു​ക്കു​ന്നു. രോ​ഗാ​തു​ര​രാ​കു​ന്ന​വ​ർ​ക്ക് ചി​കി​ത്സാ​ല​യ​മാ​യും അ​ഗ​തി​ക​ളാ​യ​വ​ർ​ക്ക് സു​ര​ക്ഷാ​കേ​ന്ദ്ര​മാ​യും.

കൊ​റോ​ണ സാ​മൂ​ഹ്യ​വ്യാ​പ​ന​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണെ​ങ്കി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടെ​ത്തി​യ ആ​ശു​പ​ത്രി​ക​ളി​ൽ തി​രൂ​ര​ങ്ങാ​ടി യ​തീം​ഖാ​ന​ക്ക് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും.

യ​തീം​ഖാ​ന​യോ​ട് ചേ​ർ​ന്ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ രോ​ഗ​ശു​ശ്രൂ​ഷ​ക്കാ​യി വി​ട്ടു ന​ൽ​കാ​മെ​ന്നു യ​തീം​ഖാ​ന ക​മ്മി​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി പ്ര​ത്യേ​ക ചി​കി​ൽ​സാ കേ​ന്ദ്ര​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ ക​ഴി​യു​ന്ന മ​റ്റു​ള്ള അ​ടി​യ​ന്തി​ര രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​നാ​യി യ​തീം​ഖാ​ന​യോ​ടു ചേ​ർ​ന്ന എം.​കെ.​ഹാ​ജി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​കു​ന്ന​താ​ണെ​ന്നും ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പി​എ​സ്എം​ഒ കോ​ള​ജ് ഹോ​സ്റ്റ​ൽ, ഓ​ഡി​റ്റോ​റി​യം, യ​തീം​ഖാ​ന ഹോ​സ്റ്റ​ൽ തു​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ൾ സ​ർ​ക്കാ​രി​ന് അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ വി​ട്ടു ന​ൽ​കാ​മെ​ന്നും ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി.​എ.​മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ബാ​വ, ട്ര​ഷ​റ​ർ സി.​എ​ച്ച്.​മ​ഹ​മൂ​ദ് ഹാ​ജി എ​ന്നി​വ​ർ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ്അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

1943-ൽ ​ലോ​ക​ത്തെ​യാ​കെ പി​ടി​ച്ചു​ല​ച്ച കോ​ള​റ മ​ഹാ​മാ​രി​യി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് മ​ല​ബാ​റി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച് അ​നാ​ഥ​രാ​യ 114 കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് പ​ഠി​പ്പി​ച്ച​ത് ഈ ​യ​തീം​ഖാ​ന​യി​ലാ​ണ്.

പ്ര​മു​ഖ മു​സ്്ലിം ലീ​ഗ് നേ​താ​വും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു എം.​കെ.​ഹാ​ജി സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്ത് 1960 ലാ​ണ് യ​തീം​ഖാ​ന​യും പ്രൈ​മ​റി സ്കൂ​ളും ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഈ ​സ്ഥാ​പ​നം വ​ള​ർ​ന്നു മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി.

യ​തീം​ഖാ​ന ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഇ​ന്ന് പി​എ​സ്എം​ഒ കോ​ള​ജ്, അ​ഗ​തി​മ​ന്ദി​രം, നൂ​റു​ൽ ഇ​സ്്ലാം മ​ദ്ര​സ, അ​റ​ബി​ക് കോ​ള​ജ്, പ്രൈ​മ​റി സ്കൂ​ൾ, ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ടീ​ച്ച​ർ ട്രെ​യിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഐ​ടി സെ​ന്‍റ​ർ, എം.​കെ.​ഹാ​ജി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ, ന​ഴ്്സിം​ഗ് സ്കൂ​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ, സേ​വ​ന ച​രി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന സ്ഥാ​ന​മു​ള്ള തി​രൂ​ര​ങ്ങാ​ടി യ​തീം​ഖാ​ന സ്ഥാ​പ​ന​ങ്ങ​ൾ ആ​ശ​ങ്ക​ക​ളു​യ​രു​ന്ന കൊ​റോ​ണ കാ​ല​ത്തും സേ​വ​ന​സ​ന്ന​ദ്ധ​ത​യു​ടെ ക​ര​ങ്ങ​ളു​യ​ർ​ത്തി നി​ല​കൊ​ള്ളു​ക​യാ​ണ്..

Related posts

Leave a Comment