രോ​ഗ​ഭീ​തി​ക്കി​ട​യി​ലും ര​ജിസ്ട്രാർ ഓ​ഫീ​സു​ക​ളി​ൽ തി​ര​ക്ക്; ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​യി​ൽ

മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​ഭീ​തി വ​ർ​ധി​ക്കു​ന്ന​തി​നി​ട​യി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഭൂ​മി​യു​ടെ ഫെ​യ​ർ​വാ​ല്യൂ വ​ർ​ധ​ന​വ് നി​ല​വി​ൽ വ​രു​ന്ന​തി​നാ​ൽ കൊ​റോ​ണ ഭീ​തി​ക്കി​ടയിലും ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു ക്ര​മാ​തീ​ത​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടു​വ​രു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് മി​ഷ​ൻ വ​ഴി​യു​ള്ള ഭ​വ​ന പ​ദ്ധ​തി​ക്കു​ള്ള സ്ഥ​ലം ര​ജി​സ്ട്രേ​ഷ​നും മാ​ർ​ച്ച് മാ​സം ത​ന്നെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ൽ ആ​ധാ​ര​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മാ​ർ​ച്ച് അ​വ​സാ​ന​മാ​കു​ന്ന​തോ​ടെ ഇ​ത് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. കൊ​വി​ഡ് 19 മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി മ​റ്റ് ഓ​ഫീ​സു​ക​ളി​ൽ പ​ഞ്ചിം​ഗ് പോ​ലു​ള്ള വി​ര​ല​ട​യാ​ള സം​വി​ധാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ആ​ധാ​ര​ങ്ങ​ളി​ൽ വി​ര​ൽ പ​തി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​കി​ല്ല. ഇ​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ജീ​വ​ന​ക്കാ​ർ​ക്കു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള ന​ട​പ​ടി​ക​ൾ ഓ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്ക് ജീ​വ​ന​ക്കാ​രു​ടെ ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ…

Read More

കോവിഡ് – 19: ഐ​സൊ​ലേ​ഷ​ന് ത​യാ​റാ​കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്; ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ടം ത​ട​യും

മ​ല​പ്പു​റം: കൊ​റോ​ണ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി വീ​ടു​ക​ളി​ൽ ര​ണ്ടാ​ഴ്ച​ത്തെ ഐ​സൊ​ലേ​ഷ​ന് ത​യാ​റാ​കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സ​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. പ​ക​ർ​ച്ച​വ്യാ​ധി മു​ന്ന​റി​യി​പ്പു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റി​യ​തി​നും മ​ന:​പൂ​ർ​വം ലം​ഘി​ച്ച​തി​നും ഐ​പി​സി 269, 270 പ്ര​കാ​ര​വും ഉ​ന്ന​താ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച​തി​ന് കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ 122 വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ക്കും. മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചോ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കും. കൊ​റോ​ണ ഭീ​തി ഒ​ഴി​യും​വ​രെ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ശേ​ഷം വീ​ട്ടി​ൽ ഐ​സൊ​ലേ​ഷ​ന് ത​യാ​റാ​വാ​തെ കോ​ഴി​ക്കോ​ട്ടേ​ക്ക് കാ​റി​ൽ പോ​യ നി​ല​ന്പൂ​ർ സ്ത്രീ​ക്കെ​തി​രെ ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ക്കം വ​ഴി​യെ​ത്തി​യ ഇ​വ​രെ അ​രീ​ക്കോ​ട് വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഐ​സൊ​ലേ​ഷ​ൻ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഐ​സൊ​ലേ​ഷ​ൻ ലം​ഘി​ച്ച ചി​ല​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി ശ​ക്ത​മാ​ക്കും. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഐ​സൊ​ലേ​ഷ​ന്‍റെ…

Read More

ആ​ശ​ങ്ക​യി​ലാ​ണി​വ​ർ! ജോലി കുറഞ്ഞു, രോഗബാധിതരാവുമോ എന്ന ഭയവും; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ടു വി​ടു​ന്നു

വ​ട​ക​ര: കൊ​റോ​ണ ഭീ​തി ക​ന​ത്ത​തോ​ടെ നൂ​റു ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്കു പ​ലാ​യ​നം ആ​രം​ഭി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ, ബെ​യ്ക്ക​റി, ഫാ​സ്റ്റ് ഫു​ഡ് ക​ട​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ കൊ​റോ​ണ ഭീ​ഷ​ണി നി​ല നി​ൽ​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണ്. ജോ​ലി കു​റ​ഞ്ഞ​തു കൊ​ണ്ടും രോ​ഗ​ബാ​ധി​ത​രാ​വു​മോ എ​ന്ന ഭ​യം കൊ​ണ്ടും കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ദീ​ർ​ഘ​ദൂ​ര വ​ണ്ടി​ക​ൾ പ​ല​തും റ​ദ്ദാ​ക്കി​യ​തി​നാ​ലും ഓ​ടു​ന്ന​വ​യി​ൽ ടി​ക്ക​റ്റും സീ​റ്റും ല​ഭി​ക്കാ​നു​ള്ള പ്ര​യാ​സ​വും ക​ണ​ക്കി​ലെ​ടു​ത്ത് സ്പെ​ഷ്യ​ൽ ബ​സ് വി​ളി​ച്ചാ​ണ് ല​ഗേ​ജു​മാ​യി നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന​ത്. ര​ണ്ടും മൂ​ന്നും ദി​വ​സം യാ​ത്ര ചെ​യ്താ​ലെ പ​ല​ർ​ക്കും അ​വ​ര​വ​രു​ടെ ഉൗ​രു​ക​ളി​ലെ​ത്തൂ. യാ​ത്രാ​മ​ധ്യേ പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കാ​നി​ട​യു​ള്ള പ​രി​ശോ​ധ​ന​യും ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യ​വും ഇ​വ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കൊ​റോ​ണ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ സ്വ​ന്തം വീ​ടി​നെ പ​റ്റി​യും കൂ​ടും​ബ​ങ്ങ​ളെ​പ്പ​റ്റി​യും ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. വ​ർ​ഷ​ങ്ങ​ളാ​യി രാ​വി​ലെ വ​ട​ക​ര നാ​രാ​യ​ണ ന​ഗ​റി​ലെ പു​തി​യ…

Read More

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ കൊ​ല​പാ​ത​കം! അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി; കേ​സ് കൈ​മാ​റു​ന്ന​ത് ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം

കോ​ഴി​ക്കോ​ട്: മൈ​സൂ​ര്‍ സ്വ​ദേ​ശി​യാ​യ ട്രാ​ന്‍​സ് ജെ​ന്‍​ഡ​റി​ന്റെ കൊ​ല​പാ​ത​ക കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ പി.​അ​നി​ല്‍​കു​മാ​റും സം​ഘ​വു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. സം​ഭ​വം ന​ട​ന്ന് ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല​പാ​ത​കി​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ച് 30 നാ​ണ് ശാ​ലു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്റി​ന് സ​മീ​പ​ത്തെ ശ​ങ്കു​ണ്ണി നാ​യ​ര്‍ റോ​ഡി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ സാ​ധാ​ര​ണ ഒ​ത്തു ചേ​രു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൈ​സൂ​ര്‍ സ്വ​ദേ​ശി​യെ​ങ്കി​ലും ഇ​വ​ര്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​ത് ക​ണ്ണൂ​രി​ലാ​ണ്. ശാ​ലു മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് കോ​ഴി​ക്കോ​ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് എ​ത്തു​ന്ന​തി​ന് മു​മ്പ് ശാ​ലു വി​ളി​ച്ച് ആ​രോ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്നെ​ന്ന് പ​റ​ഞ്ഞ​താ​യി പു​ന്‍​ര്‍​ജ​നി പ്ര​വ​ര്‍​ത്ത​ക സി​സി​ലി ജോ​ണ്‍ പോ​ലീ​സി​ന്…

Read More

സ്‌​ഫോ​ട​ന കേ​സി​ല്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി; റി​മാ​ന്‍ഡ് പ്ര​തി​യെ​യും കൊ​ണ്ട് ജ​യി​ല്‍ അ​ധി​കൃ​ത​രും പോ​ലീ​സും വെ​ട്ടി​ലാ​യി

നാ​ദാ​പു​രം: സ്‌​ഫോ​ട​ന കേ​സി​ല്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി പ്രതി റി​മാ​ൻഡിലാ​യ​പ്പോ​ള്‍ പു​ലി​വാ​ല് പി​ടി​ച്ച് പോ​ലീ​സും ജ​യി​ല്‍ അ​ധി​കൃ​ത​രും. നാ​ദാ​പു​രം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സ്‌​ഫോ​ട​ന​കേ​സി​ല്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. മ​ജി​സ്‌​ട്രേ​റ്റ് ഇ​യാ​ളെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു. ഉ​ച്ച​യ്ക്ക് ശേഷം മൂ​ന്ന​ര​യോ​ടെ സ്‌​റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍ പ്ര​തി​യെ വ​ട​ക​ര സ​ബ്ജ​യി​ലേ​ക്ക് കൊ​ണ്ട് വ​രി​ക​യും അ​വി​ടെ ഏ​ല്‍​പ്പി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു. രാ​ത്രി വൈ​കി​യാ​ണ് പ്ര​തി ജ​യി​ല​ധി​കൃ​ത​രോ​ട് താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ജ​യി​ല​ധി​കൃ​ര്‍ ഭീ​തി​യി​ലാ​യി. സ​ബ്ജ​യി​ല്‍ കൊ​ണ്ട് വ​ന്ന് ഏ​ല്‍​പ്പി​ച്ച പ്ര​തി​യെ ഉ​ട​ന്‍ ത​ന്നെ ക​ണ്ണൂ​ര്‍ ജ​യി​ലി​ലേ​ക്ക് കൊ​ണ്ട് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യി​ല്‍ നി​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ വി​ളി​യും വ​ന്നു. അ​പ്പോ​ഴേ​ക്കും പ്ര​തി​ക​ളെ എ​ത്തി​ച്ച പോ​ലീ​സു​കാ​ര്‍ ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സ് ജി​ല്ലാ…

Read More

കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും ക​ണ്ണി​ക​ൾ അ​റു​ക്കാ​നും നി​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യൂ..! മ​ഹ​ൽ ഖാ​സി​യു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ​ലാ​കുന്നു

വ​ട​ക​ര: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും ക​ണ്ണി​ക​ൾ അ​റു​ക്കാ​നും നി​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് ഓ​ർ​മി​പ്പി​ച്ച് കൊ​ണ്ട് മേ​മു​ണ്ട ആ​റ​ങ്ങോ​ട് മ​ഹ​ൽ ഖാ​സി ഹു​സൈ​ൻ ബാ​ഖ​വി. ‘​ ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മ​പ്പു​റം നി​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക, നി​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ അ​ല​സ മ​നോ​ഭാ​വ​വും ജാ​ഗ്ര​ത​ക്കു​റ​വും കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കാം’ ഖാ​സി​യു​ടെ പ്ര​തി​ക​ര​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. എ​ല്ലാ​യി​ട​ത്തും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക, ഹ​സ്ത ദാ​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് വേ​ണ്ടെ​ന്നു വെ​ക്കു​ക, ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഹാ​ൻ​ഡ് വാ​ഷ് അ​ല്ലെ​ങ്കി​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കു​ക, വി​വാ​ഹം, മ​ര​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശ​നം, അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ക​ണ്ടു​മു​ട്ട​ലു​ക​ൾ, യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കും വ​രെ വേ​ണ്ടെ​ന്നു വെ​ച്ചോ​ളൂ. ന​മ്മു​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ സ്വീ​ക​ര​ണം ഒ​ഴി​വാ​ക്കൂ. ജു​മാ ദി​വ​സം പ​ള്ളി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രൊ​ക്കെ മു​ക​ളി​ല​ത്തെ നി​ല ഉ​പ​യോ​ഗി​ക്കൂ. ജ​ന​ബാ​ഹു​ല്യം ഒ​ഴി​വാ​ക്കാ​നും നി​ശ്ചി​ത…

Read More

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലോ ബ​സ് സ്റ്റാ​ന്‍​ഡി​ലോ ഇ​റ​ക്ക​രു​ത്! എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കും; ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കും

കോ​ഴി​ക്കോ​ട്: എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് ഓ​ട്ടം വി​ളി​ക്കു​ന്ന​വ​രെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​ദ്ദേ​ശി​ച്ചു. കോ​വി​ഡ്- 19 (കൊ​റോ​ണ) വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. രോ​ഗാ​ണു വാ​ഹ​ക​രാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തൊ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​വ​രെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലോ ബ​സ് സ്റ്റാ​ന്‍​ഡി​ലോ ഇ​റ​ക്ക​രു​ത്. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ല്‍ ഹോ​ട്ട​ലി​ലോ ഷോ​പ്പി​ങ് മാ​ളി​ലോ ഇ​റ​ക്കാ​നും പാ​ടി​ല്ല. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ ക​യ​റി​യാ​ലു​ട​ന്‍ അ​വ​രു​ടെ പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും ചോ​ദി​ച്ചു വാ​ങ്ങി ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ അ​റി​യി​ക്ക​ണം. ഇ​തി​നാ​യി ജി​ല്ല​യി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യും ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ യോ​ഗം ഉ​ട​ന​ടി വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും…

Read More

വി​ളി​പ്പാ​ട​ക​ലെ ക​രു​ത​ല്‍! എ​ല്ലാ​ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്രവര്‍ത്തനം, ദി​നം​പ്ര​തി 200 -ല​ധി​കം കോ​ളു​ക​ള്‍; സം​ശ​യ​ങ്ങ​ള്‍​ക്കും ചോ​ദ്യ​ങ്ങ​ള്‍​ക്കും ബന്ധപ്പെടുക 0495 2371471, 2376063

Read More

കൊ​റോ​ണയെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം? പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്ന് സൈ​ബ​ര്‍ ലോ​ക​വും; ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഒറ്റനിമിഷം കൊണ്ട്‌

കോ​ഴി​ക്കോ​ട്: കൊ​റോ​ണ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​ര്‍​ന്ന് സൈ​ബ​ര്‍ ലോ​ക​വും. ഫേ​സ്ബു​ക്ക്, വാ​ട്‌​സാ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൊ​റോ​ണ​യ്‌​ക്കെ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും കൃ​ത്യ​മാ​യി ന​ട​ക്കു​ക​യാ​ണ്. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍​കു​ന്നു. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം, രോ​ഗ​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി, ഒ​പ്പം കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് സം​ശ​യ​ങ്ങ​ള്‍​ക്കും വി​ളി​ക്കു​ന്ന​തി​നാ​യു​ള്ള ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ , പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം, രോ​ഗ ബാ​ധി​ത​രു​ടെ റൂ​ട്ട് മാ​പ്പ്, പ്ര​ധാ​ന അ​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ത​ന്നെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു. ഇ​വ​യെ​ല്ലാം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ​വും അ​റി​യി​പ്പു​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്. ‘ഭീ​തി വേ​ണ്ട ജാ​ഗ്ര​ത മ​തി’​യെ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് വ്യാ​പ​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും സു​പ​രി​ചി​ത​മാ​യ​തി​നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണ​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ്…

Read More

പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും മൊ​ബൈ​ലും ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം ല​ഭി​ച്ചു; കണ്ടെത്തിയത് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള പ​റ​ന്പി​ൽ നിന്ന്‌

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും മൊ​ബൈ​ലും ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം യു​വാ​വി​ന് തി​രി​കെ കി​ട്ടി. പോ​ത്തു​ക​ൽ പാ​താ​റി​ലെ ചെ​രി​വു​പ​റ​ന്പി​ൽ ന​സീ​റി​നാ​ണ് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ൽ കു​റ​ച്ചും മൊ​ബൈ​ൽ ഫോ​ണും ഇ​ന്ന​ലെ തി​രി​കെ ല​ഭി​ച്ച​ത്. പാ​താ​ർ അ​ങ്ങാ​ടി​യി​ൽ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​ള്ളി​മു​റ്റ​ത്തെ ആ​ച്ച​ക്കോ​ട്ടി​ൽ ജ​നാ​ർ​ദ​ന​ന്‍റെ പ​റ​ന്പി​ൽ നി​ന്നു​മാ​ണ് ഇ​വ​യെ​ല്ലാ​മ​ട​ങ്ങി​യ ക​വ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ല​ഭി​ച്ച​ത്. പു​ര​യി​ടം കി​ള​യ്ക്കു​ന്ന​തി​നി​ട​യി​ൽ ക​വ​ർ കാ​ണു​ക​യും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​സീ​റി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പും പ​ണ​വും, മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യൊ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​ന് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദി​വ​സം പാ​താ​റി​ലെ ഒ​രു വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ന്നും കാ​ർ നി​ര​ങ്ങി സ​മീ​പ​ത്തെ തോ​ടി​ന​ടു​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് ക​ര​യ്ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൈയി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​ല​ക്ഷ​ത്തി മു​പ്പ​ത്തി മൂ​വാ​യി​രം രൂ​പ​യും മൊ​ബൈ​ൽ, ക​ണ്ണാ​ടി ,ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ ക​വ​ർ ന​സീ​ർ…

Read More