പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും മൊ​ബൈ​ലും ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം ല​ഭി​ച്ചു; കണ്ടെത്തിയത് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള പ​റ​ന്പി​ൽ നിന്ന്‌

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​വും മൊ​ബൈ​ലും ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷം യു​വാ​വി​ന് തി​രി​കെ കി​ട്ടി. പോ​ത്തു​ക​ൽ പാ​താ​റി​ലെ ചെ​രി​വു​പ​റ​ന്പി​ൽ ന​സീ​റി​നാ​ണ് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തി​ൽ കു​റ​ച്ചും മൊ​ബൈ​ൽ ഫോ​ണും ഇ​ന്ന​ലെ തി​രി​കെ ല​ഭി​ച്ച​ത്.

പാ​താ​ർ അ​ങ്ങാ​ടി​യി​ൽ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ വെ​ള്ളി​മു​റ്റ​ത്തെ ആ​ച്ച​ക്കോ​ട്ടി​ൽ ജ​നാ​ർ​ദ​ന​ന്‍റെ പ​റ​ന്പി​ൽ നി​ന്നു​മാ​ണ് ഇ​വ​യെ​ല്ലാ​മ​ട​ങ്ങി​യ ക​വ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ല​ഭി​ച്ച​ത്.

പു​ര​യി​ടം കി​ള​യ്ക്കു​ന്ന​തി​നി​ട​യി​ൽ ക​വ​ർ കാ​ണു​ക​യും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ന​സീ​റി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പും പ​ണ​വും, മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യൊ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

2019 ഓ​ഗ​സ്റ്റ് എ​ട്ടി​ന് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദി​വ​സം പാ​താ​റി​ലെ ഒ​രു വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ന്നും കാ​ർ നി​ര​ങ്ങി സ​മീ​പ​ത്തെ തോ​ടി​ന​ടു​ത്തെ​ത്തി​യി​രു​ന്നു.

ഇ​ത് ക​ര​യ്ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൈയി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​ല​ക്ഷ​ത്തി മു​പ്പ​ത്തി മൂ​വാ​യി​രം രൂ​പ​യും മൊ​ബൈ​ൽ, ക​ണ്ണാ​ടി ,ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ ക​വ​ർ ന​സീ​ർ സ​ഹോ​ദ​ര​ൻ ഷാ​ജ​ഹാ​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഷാ​ജ​ഹാ​ന്‌ ക​വ​ർ ടൗ​ണി​ലെ ബ​ന്ധു​വി​ന്‍റെ ചാ​യ​ക്ക​ട​യി​ലെ അ​ല​മാ​ര​യി​ൽ വ​ച്ചു. പാ​താ​ർ ടൗ​ണി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യപ്പോള്‌ ക​ട​യി​ലെ അ​ല​മാ​ര​യ​ട​ക്കം വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ക​യു​മാ​യി​രു​ന്നു. മ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​സീ​ർ മ​രം വി​റ്റു​കി​ട്ടി​യ പ​ണ​മാ​യി​രു​ന്നു ക​വ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ജ​നാ​ർ​ദ​ന​ന്‍റെ മ​ക​ൻ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ണ്ണി​യാ​ണ് ലൈ​സ​ൻ​സ് ക​ണ്ട് ന​സീ​റി​നെ തി​രി​ച്ച​റി​ഞ്ഞ് പ​ണ​മ​ട​ങ്ങി​യ ക​വ​ർ തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്. കി​ട്ടി​യ നോ​ട്ടു​ക​ൾ ബാ​ങ്കി​ൽ ന​ൽ​കി​യാ​ൽ മാ​റി​ക്കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​സീ​ർ.

Related posts

Leave a Comment