കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും ക​ണ്ണി​ക​ൾ അ​റു​ക്കാ​നും നി​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യൂ..! മ​ഹ​ൽ ഖാ​സി​യു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ​ലാ​കുന്നു

വ​ട​ക​ര: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും ക​ണ്ണി​ക​ൾ അ​റു​ക്കാ​നും നി​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് ഓ​ർ​മി​പ്പി​ച്ച് കൊ​ണ്ട് മേ​മു​ണ്ട ആ​റ​ങ്ങോ​ട് മ​ഹ​ൽ ഖാ​സി ഹു​സൈ​ൻ ബാ​ഖ​വി.

‘​ ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മ​പ്പു​റം നി​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക, നി​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ അ​ല​സ മ​നോ​ഭാ​വ​വും ജാ​ഗ്ര​ത​ക്കു​റ​വും കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കാം’ ഖാ​സി​യു​ടെ പ്ര​തി​ക​ര​ണം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.

എ​ല്ലാ​യി​ട​ത്തും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക, ഹ​സ്ത ദാ​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് വേ​ണ്ടെ​ന്നു വെ​ക്കു​ക, ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഹാ​ൻ​ഡ് വാ​ഷ് അ​ല്ലെ​ങ്കി​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കു​ക, വി​വാ​ഹം, മ​ര​ണ വീ​ടു​ക​ൾ സ​ന്ദ​ർ​ശ​നം, അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ക​ണ്ടു​മു​ട്ട​ലു​ക​ൾ, യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കും വ​രെ വേ​ണ്ടെ​ന്നു വെ​ച്ചോ​ളൂ.

ന​മ്മു​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ സ്വീ​ക​ര​ണം ഒ​ഴി​വാ​ക്കൂ. ജു​മാ ദി​വ​സം പ​ള്ളി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രൊ​ക്കെ മു​ക​ളി​ല​ത്തെ നി​ല ഉ​പ​യോ​ഗി​ക്കൂ. ജ​ന​ബാ​ഹു​ല്യം ഒ​ഴി​വാ​ക്കാ​നും നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​വും.

സൂ​ക്ഷി​ക്കു​ക ഇ​നി നി​ങ്ങ​ളു​ടെ ക​യ്യി​ലാ​ണ് കൊ​റോ​ണ സു​ര​ക്ഷ നി​ല​കൊ​ള്ളു​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളും ജാ​ഗ്ര​ത അ​റി​യി​പ്പു​ക​ളും അ​ക്ഷ​രം പ്ര​തി പാ​ലി​ക്കു​ക.

മ​റ്റു​ള്ള​വ​ർ പാ​ലി​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ക. കാ​ര​ണം കൊ​റോ​ണ ഒ​രു കാ​ട്ടു​തീ​യാ​ണ്. ഇ​പ്പൊ ന​മു​ക്ക് ഈ ​തീ അ​ണ​യ്ക്കാ​ൻ എ​ളു​പ്പ​മാ​ണ്. അ​ല​സ​മ​നോ​ഭാ​വം കാ​ണി​ച്ചാ​ൽ ഈ ​തീ പ​ട​ർ​ന്നു പി​ടി​ക്കും.

ന​മു​ക്ക് അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.​ ന​മു​ക്ക് ഒ​ന്നു​കൂ​ടി ജാ​ഗ​രൂ​ക​രാ​കാം…അ​ഭ്യ​ർ​ഥ​ന നി​റ​ഞ്ഞ ഖാ​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ നി​ര​വ​ധി​പേ​രാ​ണ് വാ​ട്സാ​പ്പി​ലും ഫേ​സ്ബു​ക്കി​ലും പ​ങ്കു​വയ്​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ത് റി​ക്കാ​ർ​ഡ് ചെ​യ്ത​ത്. മ​ഹ​ൽ സെ​ക്ര​ട്ട​റി എ​ഞ്ചി​നീ​യ​ർ അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, ക​രീം മു​സ്ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts

Leave a Comment