വടകര: വാഹനത്തിൽ പോവുകയായിരുന്ന വിദേശികളെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടുകാർ വടകരയിൽ തടഞ്ഞുവെച്ചു. സ്വിറ്റ്സർലാന്റുകാരായ ദന്പതികളെയാണ് ബുധനാഴ്ച വൈകുന്നേരം നാട്ടുകാർ തടഞ്ഞതും അധികൃതർ ദേഹ പരിശോധന നടത്തിയതും. കണ്ട്രോൾ റൂം സിഐ പി.എം.മനോജ്, എസ്ഐ കെ.എ.ഷറഫുദീൻ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബാബുരാജിന്റെ നേതൃത്വത്തിലെത്തിയ ആരോഗ്യ പ്രവർത്തകർ വിദേശികളെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നു കണ്ട് ഇവരെ വിട്ടയക്കുകയായിരുന്നു. സ്വിറ്റ്സർലൻഡുകാരായ റാഫേൽ, ഭാര്യ നാദിയ എന്നിവരാണ് പ്രത്യേക വാഹനത്തിൽ ഗോവൻ യാത്രക്കിടയിൽ വടകരയിൽ പരിശോധനക്കു വിധേയരായത്. വിനോദ സഞ്ചാരത്തിന് രണ്ടു മാസം മുന്‍പ് ഇന്ത്യയിൽ എത്തിയ ഇവർ ഇതാദ്യമായാണ് കൊറോണ പരിശോധനയ്ക്കു വിധേയരാകുന്നതെന്നു പറഞ്ഞു. ആലപ്പുഴയിൽ നിന്നു ഗോവയിലേക്കു പോവുകയായിരുന്നു ഇവർ. ട്രാഫിക് ജംഗ്ഷനിൽ വാഹനത്തിൽ ഇവരെ കണ്ട ഹോം ഗാർഡാണ് ആദ്യം ഇടപെട്ടതും പോലീസുദ്യോഗസ്ഥരെയും ആരോഗ്യവകുപ്പിനെയും അറിയിച്ചതും. കൊറോണ…
Read MoreCategory: Kozhikode
സ്ഥിതിഗതികള്‍ വഷളാക്കും! മലപ്പുറത്തു മദ്യശാലകൾ അടച്ചിടാൻ നഗരസഭ കത്ത് നൽകി
മലപ്പുറം; കോവിഡ്-19 ഭീഷണി തടയുന്നതിന്റെ ഭാഗമായി മലപ്പുറം നഗരസഭാ പരിധിയിലെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും മദ്യശാലകൾ ഈമാസം 31വരെ അടച്ചിടാനുള്ള നോട്ടീസ് നൽകാൻ മലപ്പുറം നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഇന്നു രാവിലെ അധികൃതർ നോട്ടീസ് നൽകും. കൊറോണ വൈറസ് വ്യാപനം തടയാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ട സാഹചര്യത്തിൽ ദിനംപ്രതി നൂറുക്കണക്കിനാളുകൾ വരുന്ന മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നത് സ്ഥിതിഗതികൾ വഷളാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ലീഗ് കൗണ്‍സിലർ ഹാരീസ് ആമിയൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗണ്‍സിലിൽ ചർച്ചയ്ക്കു വന്നത്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതു അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തു. മദ്യശാലകൾ അടച്ചിടാനുള്ള ഭരണസമിതിയുടെ ശ്രമത്തിനു പിന്നിൽ ആത്മാർഥതയില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും പ്രതിപക്ഷം തുറന്നടിച്ചു. വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി മദ്യശാലകളിലേക്കു എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുകയാണെങ്കിൽ അതു സ്വാഗതാർഹമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേ…
Read Moreട്രക്കിൽ നിന്നും കൂറ്റൻ ഇരുമ്പ് ഷീറ്റ് റോൾ റോഡിലേക്ക് തെറിച്ചു വീണു; ഒഴിവായത് വൻ ദുരന്തം
കൊയിലാണ്ടി: ദേശീയ പാതയിൽ ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോൾ റോഡിലെ ടാക്സി സ്റ്റാന്റുവരെ തെറിച്ചു. വൻ അപകടം ഒഴിവായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം ഇന്നു രാവിലെ 7.30 ഓടെയായിരുന്നു സീബ്രാലൈൻ ക്രോസിംഗിൽ വെച്ചാണ് അപകടം. ക്രോസിംഗിലൂടെ കാൽ നടയാത്രക്കാർ പോകവെ ബ്രേക്ക് ചെയ്തപ്പോൾ ബോഡി മുറിഞ്ഞ് ഇരുമ്പ് റോൾ റോഡിലെക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് സമീപത്ത് ആരും ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി. എസ്സാർ സ്റ്റീൽ കമ്പനിയുടെ ഏറണാകുളം ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇരുമ്പ് റോൾ. തുടർന്ന് അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും, ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുകളിലെ ബെൽറ്റ് മുറിച്ചുമാറ്റിയാണ് ലോറി നീക്കിയത്. കൊയിലാണ്ടി ഫയർ യൂണിറ്റിലെ ഫയർ സ്റ്റേഷൻ മാസ്റ്റർ പി.കെ.ബാബുവിന്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് യൂണിറ്റ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreകോവിഡ് -19: മാഹിയിലെ രോഗി സഞ്ചരിച്ച ഓട്ടോയ്ക്കായി ഊർജിത അന്വേഷണം; നഗരം ഭീതിയില്‍ ആരോഗ്യവകുപ്പ് പോലീസിന്റെ സഹായം തേടി
കോഴിക്കോട്: കോവിഡ്- 19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മാഹിയിലെ സ്ത്രീ സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായില്ല. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപോയ മാഹി ചാലക്കര സ്വദേശിയായ സ്ത്രീ സഞ്ചരിച്ച ഓട്ടോയാണ് കണ്ടെത്താനുള്ളത്. ഇക്കഴിഞ്ഞ 13 ന് വൈകിട്ട് ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് റെയില്വേസ്റ്റേഷനിലേക്കാണ് സ്ത്രീ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത്. ഈ ഓട്ടോഡ്രൈവര്‍ ആരാണെന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. വൈകുന്നേം 3.30 മുതല്‍ 5.30 വരെ ബീച്ച് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ കഴിഞ്ഞുവെന്നാണ് പറയുന്നത്. പീന്നീടാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തേക്കിറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്നത്. ഈ സമയത്ത് ബീച്ച് ആശുപത്രി പരിസരത്ത് നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് പോലീസും ആരോഗ്യവകുപ്പും അറിയിച്ചു. നിരവധി ഓട്ടോറിക്ഷകള്‍ ഈ സമയം ആശുപത്രി പരിസരങ്ങളിലുണ്ടായിരുന്നു. ഇതില്‍ ആരാണ് സ്ത്രീയെ കയറ്റിയതെന്ന് കണ്ടെത്തുക സങ്കീര്‍ണമാണ്. ആശുപത്രിയില്‍ ഏതെങ്കിലും രോഗിയേയോ…
Read Moreകോഴിക്കോട് താപതരംഗത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം
കോഴിക്കോട്: ജില്ലയിൽ താപതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് താപതരംഗത്തിന് സാധ്യതയെന്ന് പ്രവചനം. താപനില സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസിലും അധികം ഉയർന്നേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടു ദിവസമായി കോഴിക്കെട്ടെ താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇന്നത്തെ താപനില 37.8 ഡിഗ്രി സെൽഷ്യസും. പുറംജോലികളിൽ ഏർപ്പെടുന്നവരും നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകുന്നേരം നാല് വരെയെങ്കിലും തണലിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ സമയം ചൂട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യമുണ്ടായാൽ സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ,…
Read Moreസമയക്രമത്തെ ചൊല്ലി മത്സരഓട്ടം! സ്വകാര്യ ബസിന് ഹോം ഗാര്‍ഡിന്റെ താക്കീത് ; യാത്രക്കാരെ ഇറക്കിവിട്ട് കണ്ടക്ടറുടെ പ്രതിഷേധം
നാദാപുരം:സമയക്രമത്തെ ചൊല്ലി മത്സരഓട്ടം നടത്തിയ സ്വകാര്യ ബസുകള്‍ക്ക് ഹോം ഗാര്‍ഡ് താക്കീത് നല്കി . യാത്രക്കാരെ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട് കണ്ടക്ടര്‍ ട്രിപ്പ് അവസാനിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.15 ഓടെ നാദാപുരം ബസ്സ്റ്റാന്‍ഡിലാണ് സംഭവം.തൊട്ടില് പാലത്ത് നിന്ന് വടകരയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സമയക്രമത്തെ ചൊല്ലി മത്സരഓട്ടം നടത്തിയത്. നാദാപുരം സ്റ്റാന്‍ഡിലും തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് പ്രശ്നത്തിലിടപെടുകയും ഇരു ബസുകളിലെയും ഡ്രൈവര്‍മാരോട് ഇന്ന് രാവിലെ സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കെ എല്‍ 18 എഫ് 117 കൂടല്‍ ബസ് വടകരയിലേക്ക് പോകില്ലെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരോട് പറയുകയും സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആയിരുന്നു. ബസിലെ സ്ത്രീകളും,കുട്ടികളുമടങ്ങുന്ന 30 പേര് മറ്റ് ബസുകളില്‍ യാത്ര തുടര്‍ന്നു. നാദാപുരം,കുറ്റ്യാടി,തൊട്ടില്‍പാലം റൂട്ടില്‍ സമയക്രമം പാലിക്കാതെയും പെര്‍മ്മിറ്റിന് വിരുദ്ധമായും സര്‍വീസ് നടത്തുന്ന ബസുകള്‍…
Read Moreസാധനങ്ങൾ വാങ്ങാൻ അമ്മ വണ്ടി തന്നു വിട്ടതാ! പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ കൊടുത്തു; അമ്മയ്ക്ക് എട്ടിന്റെപണി
നിലന്പൂർ: 18 വയസിന് താഴെ പ്രായമുള്ള മകന് വാഹനം ഓടിക്കാൻ കൊടുത്തതിനെ തുടർന്ന് അമ്മയ്ക്കെതിരേ നിലന്പൂർ പോലീസ് കേസെടുത്തു. നിലന്പൂർ മുക്കട്ടയിൽ വച്ചാണ് കുട്ടി ഡ്രൈവർ പിടിയിലായത്. കുട്ടി മോട്ടോർ സൈക്കിൾ ഓടിച്ചു വരുന്നതു കണ്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അബ്ദുൾ മുജീബ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ചോദിച്ചപ്പോൾ തന്റെ അമ്മ സാധനങ്ങൾ വാങ്ങാൻ വണ്ടി തന്നു വിട്ടതാണെന്ന് പറഞ്ഞ ശേഷം വാഹനം പെട്ടന്ന് ഓടിച്ചു പോകാൻ ശ്രമിക്കുകയും ചെയ്തു. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് അമ്മയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പുതിയ മോട്ടോർ വാഹന നിയമപ്രകാരം മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കും. ഇത്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ തുടർന്നും കർശന നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreനാടുകാണിചുരത്തിലെ ഒന്നാം വളവില്‍ കൊന്പന്റെ കൊലവിളി; പേടിച്ചുവിറച്ച് വാഹന യാത്രക്കാർ; ഒടുവില്‍…
എടക്കര: നാടുകാണിച്ചുരം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു: നാടുകാണിച്ചുരത്തിൽ വാഹന യാത്രക്കാർക്കും, കൃഷിയിടങ്ങളിൽ കർഷകർക്കും കാട്ടാനകൾ ഭീഷണിയാകുന്നു. നാടുകാണി ചുരത്തിലെ ഒന്നാം വളവിലാണ് ഇന്നലെ പുലർച്ചെ കൊന്പൻ കൊലവിളിയുമായി എത്തിയത്. ഇതോടെ ചുരംവഴിയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. ഇരുവശങ്ങളിലുമായി യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഏറെ നേരം നിർത്തിയിടേണ്ടിവന്നു. കൊന്പൻ കാട്ടിലേക്ക് മടങ്ങിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ചുരംപാതയിൽ ഒരു മണിക്കൂറോളം കൊന്പൻ യാത്രക്കാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചുരത്തിൽ കത്തിയ ലോറിയുടെ തീയണക്കാനുളള ശ്രമം നടക്കുന്പോൾപ്പോലും ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചിരുന്നു. കാട്ടാനശല്യംമൂലം അറണാടംപാടത്തും, മാമാങ്കരയിലും ആനമറിയിലും ജനങ്ങൾ ഏറെ ദുരിതത്തിലാണ്. വേനൽ ശക്തമായതോടെ തമിഴ്നാട്, കർണാടക വനങ്ങളിൽ നിന്നും കാട്ടാനകൾ വെള്ളവും, തീറ്റയും തേടി നാടുകാണി മുതൽ ന്യൂ അമരന്പലം റിസർവ് വരെ നീണ്ടുകിടക്കുന്ന വനമേഖലയിലേക്ക് കൂട്ടമായെത്തും. വന്യമൃഗങ്ങൾക്ക് വെളളം ലഭിക്കുന്നതിന് നിരവധി കുളങ്ങൾ കരിയംമുരിയം, നെല്ലിക്കുത്ത്…
Read Moreകോവിഡ്-19: എല്ലാ പാര്‍ക്കുകളും അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്; ബീച്ചുകളിലും സന്ദര്‍ശകര്‍ക്ക് വിലക്ക്
കോഴിക്കോട്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാനാഞ്ചിറ സ്ക്വയര്‍, സരോവരം പാര്‍ക്ക് തുടങ്ങിയ എല്ലാ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. കോഴിക്കോട് ബീച്ചില്‍ ഒരിടത്തും ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. അതേസമയം കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും…
Read Moreകൊറോണ ഭീതിയിലും ശബരിമലയില്‍ നിര്‍ബന്ധിത ഡ്യൂട്ടി; സേനയില്‍ അമര്‍ഷം പുകയുന്നു; ആഭ്യന്തരവകുപ്പ് അറിയാതെയാണെന്ന് പോലീസുകാര്‍
കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പോലീസിന് നിര്‍ബന്ധിത ഡ്യൂട്ടി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നതിനോടനുബന്ധിച്ചാണ് ശബരിമലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള സേനാംഗങ്ങളെ വിന്യസിപ്പിച്ചത്. ദേവസ്വത്തിന്റെ സ്ഥിരം ജീവനക്കാരല്ലാതെ സ്പെഷല്‍ ഡ്യൂട്ടിക്ക് ആരേയും നിയോഗിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. എന്നാല്‍ കൊറോണ പശ്ചാത്തലത്തിലും പതിവ് പോലെ പത്തനംതിട്ട ജില്ലയ്ക്ക് പുറമെനിന്നും ഡ്യൂട്ടിക്കായി പോലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. അതീവ ജാഗ്രത പുലര്‍ത്തുന്ന വേളയിലും കൊറോണ ബാധിതമല്ലാത്തിടത്ത് നിന്ന് പോലീസിനെ വിന്യസിപ്പിച്ചതിനെതിരേ സേനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സാധാരണയായി ശബരിമല ഡ്യൂട്ടിയ്ക്കായി വിവിധ ജില്ലകളില്‍ നിന്നുള്ള പോലീസുകാരെ വിന്യസിപ്പിക്കാറുണ്ട്. ലോക്കല്‍ പോലീസിന് പുറമേ സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നും ബോംബ് സ്ക്വാഡില്‍ നിന്നുമുള്ള പോലീസുകാരെയാണ് വിന്യസിപ്പിക്കാറുളളത്. കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരോട് സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. ശബരിമലയില്‍ വിശേഷാല്‍ വഴിപാടുകള്‍ പോലും ഒഴിവാക്കിയിട്ടുണ്ട്.…
Read More