ട്രക്കി​ൽ നി​ന്നും കൂ​റ്റ​ൻ ഇ​രു​മ്പ് ഷീ​റ്റ് റോ​ൾ റോഡിലേക്ക് തെ​റി​ച്ചു വീ​ണു; ഒഴിവായത് വൻ ദുരന്തം

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ ട്ര​ക്കി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 25 ട​ണ്ണോ​ളം ഭാ​ര​മു​ള്ള ഇ​രു​മ്പ് റോ​ൾ റോ​ഡി​ലെ ടാ​ക്സി സ്റ്റാ​ന്‍റു​വ​രെ തെ​റി​ച്ചു. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​യി​രു​ന്നു സീ​ബ്രാ​ലൈ​ൻ ക്രോ​സിം​ഗി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം.

ക്രോ​സിം​ഗി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ പോ​ക​വെ ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ ബോ​ഡി മു​റി​ഞ്ഞ് ഇ​രു​മ്പ് റോ​ൾ റോ​ഡി​ലെ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ​മീ​പ​ത്ത് ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

എ​സ്സാ​ർ സ്റ്റീ​ൽ ക​മ്പ​നി​യു​ടെ ഏ​റ​ണാ​കു​ളം ഗോ​ഡൗ​ണി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ഇ​രു​മ്പ് റോ​ൾ. തു​ട​ർ​ന്ന് അ​ൽ​പ നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി.

ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ മു​ക​ളി​ലെ ബെ​ൽ​റ്റ് മു​റി​ച്ചു​മാ​റ്റി​യാ​ണ് ലോ​റി നീ​ക്കി​യ​ത്. കൊ​യി​ലാ​ണ്ടി ഫ​യ​ർ യൂ​ണി​റ്റി​ലെ ഫ​യ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പി.​കെ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment