സ്ഥിതിഗതികള്‍ വഷളാക്കും! മ​ല​പ്പു​റ​ത്തു മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​ൻ നഗര​സ​ഭ ക​ത്ത് ന​ൽ​കി

മ​ല​പ്പു​റം; കോ​വി​ഡ്-19 ഭീ​ഷ​ണി ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ബി​വ​റേ​ജസ് കോ​ർ​പ​റേ​ഷ​ന്‍റെയും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും മ​ദ്യ​ശാ​ല​ക​ൾ ഈ​മാ​സം 31വ​രെ അ​ട​ച്ചി​ടാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കാ​ൻ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ന്നു രാ​വി​ലെ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കും. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ വ​രു​ന്ന മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലീഗ് കൗ​ണ്‍​സി​ല​ർ ഹാ​രീ​സ് ആ​മി​യ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഷ​യം കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​യ്ക്കു വ​ന്ന​ത്.

എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തു​ള്ള ഇ​ട​തു​ അം​ഗ​ങ്ങ​ൾ ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​മ​ത്തി​നു പി​ന്നി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യം വ​ച്ചാ​ണെ​ന്നും പ്ര​തി​പ​ക്ഷം തു​റ​ന്ന​ടി​ച്ചു.

വൈ​റ​സ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​ക​ളി​ലേ​ക്കു എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ സ​മ​യം മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം മ​ദ്യ​ശാ​ല​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി​ക്കു അ​ധി​കാ​ര​മു​ണ്ടെ​ന്നും ഇ​വ​ർ തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള നോ​ട്ടീ​സ് ന​ൽ​കാ​ൻ നി​യ​മ​പ്ര​കാ​രം ക​ഴി​യി​ല്ലെ​ന്നു സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്നു ഏ​റെ സ​മ​യം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ത്തി​നു​ശേ​ഷം പ്ര​തി​പ​ക്ഷ​ത്തി​ൻ​റെ വി​യോ​ജി​പ്പോ​ടെ ന​ട​പ​ടി​ക്കു കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.​ മു​സ്ലിം​ലീ​ഗ് ആ​ണ് ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment