ഹോ​ട്ട​ലു​ക​ളി​ല്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഔ​ട്ട് ! ബി​രി​യാ​ണി​യും പൊ​രി​ച്ച​തും വി​ള​മ്പി​ല്ലെ​ന്ന് ഹോ​ട്ട​ലു​കാ​ര്‍

കോ​ഴി​ക്കോ​ട്: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ പു​റ​ത്ത്.

നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യ കോ​ഴി ബി​രി​യാ​ണി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലെ​വി​ടേ​യും വി​ള​മ്പു​ന്നി​ല്ല.

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി ക​ച്ച​വ​ടം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

പു​റ​ത്ത് നി​ന്ന് കോ​ഴി​ക​ളെ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും പ​ക്ഷി​പ്പ​നി ഭീ​തി​യി​ല്‍ ആ​ളു​ക​ള്‍ ഇ​വ ക​ഴി​ക്കാ​നും ത​യാ​റാ​വു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി​യി​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ച​ത്.

അ​തേ​സ​മ​യം മീ​ന്‍, ആ​ട്, ബീ​ഫ് വി​ഭ​വ​ങ്ങ​ള്‍ യ​ഥേ​ഷ്ടം ഹോ​ട്ട​ലു​ക​ളി​ല്‍ ത​യാ​റാ​ക്കു​ന്നു​ണ്ട്. കോ​ഴി​യി​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ പ​ല ഹോ​ട്ട​ലു​ക​ളി​ലും ക​ച്ച​വ​ടം പ​കു​തി​യി​ല്‍ താ​ഴെ​യാ​യി.

ചി​ക്ക​ന്‍​ബി​രി​യാ​ണി മാ​ത്രം വി​റ്റി​രു​ന്ന ഹോ​ട്ട​ലു​ക​ള്‍ ചി​ല​ത് ഇ​തി​ന​കം അ​ട​ച്ചു പൂ​ട്ടി. ബി​രാ​ണി​യ്ക്ക് പു​റ​മേ അ​ല്‍​ഫാം, ഷ​വാ​യ, ബ്രോ​സ്റ്റ​ഡ് ചി​ക്ക​ന്‍ തു​ട​ങ്ങി എ​ല്ലാ വി​ധ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ബേ​ക്ക​റി​ക​ളി​ലും ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ കി​ട്ടാ​താ​യി.

Related posts

Leave a Comment