കോഴിക്കോട് : പിഞ്ചു കുഞ്ഞിനെ അടക്കം പൈശാചികമായി കൊലപ്പെടുത്തിയ കൂടത്തായി കേസിലെ പ്രതി ജോളിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷന് ആളൂരിനെതിരേ ജനരോഷം ശക്തം. സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുകയും സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി നിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. സമൂഹമനാക്ഷിയെ ഞെട്ടിപ്പിക്കും വിധത്തിലുള്ള ഈ രണ്ടു കേസുകളിലേയും പ്രതികളെ സഹായിക്കാൻ ആളൂര്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ആ കേസുകള്‍ക്ക് ശേഷമാണ് പൈശാചികവും നിഷ്ഠൂരവുമായ കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതിയ്ക്ക് വേണ്ടി എത്തിയത്. മറ്റു കേസുകളില്‍ ഹാജരായിരുന്നപ്പോഴൊന്നുമില്ലാത്ത പ്രതിഷേധമാണ് ആളൂരിനെതിരേ ഇപ്പോള്‍ ഉയരുന്നത്. പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം കേസുകളിൽ ഇയാൾ രംഗത്തെ ത്തുന്നതെന്നാണ് പൊതുവെയുള്ള വിലയി രുത്തൽ.…
Read MoreCategory: Kozhikode
ലീഗ് നേതാവ് ‘സൂക്ഷിപ്പുകാരന്’ മാത്രമോ ? ജോളിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ശാഖാ പ്രസിഡനന്റും ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് വിശദമായി പരിശോധിക്കുന്നു. ജോളിയുടെ അയല്‍ക്കാരനായ ഇമ്പിച്ചി മൊയ്തീന്റെ കൈവശം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ജോളി ഏല്‍പ്പിച്ചിരുന്നു. വെറുമൊരു അയല്ക്കാരനായതിനാലോ അല്ലെങ്കില്‍ മറ്റെന്തിലും സഹായത്തിന് വേണ്ടിയാണോ ലീഗ് നേതാവിനെ ബന്ധപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും പോലീസ് പരിശോധന നടത്തി. ജോളിയുടെ റേഷന്‍ കാര്‍ഡ് ഈ കടയില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റിന് തൊട്ടുമുമ്പാണ് റേഷന്‍ കാര്‍ഡും മറ്റും ജോളി ഏല്പിച്ചിരുന്നതെന്നാണ് മൊഴി. അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായുള്ള ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പോലീസിന് മൊഴി നല്‍കിയത്. ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന്…
Read Moreപിഞ്ചുകുഞ്ഞായതിനാൽ കോടതി കനിയില്ല; ആൽഫൈനിന്റെ മരണം അറിയില്ലെന്ന മൊഴി അഭിഭാഷകന്റെ പ്രേരണയാൽ
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ ആറ് കൊലപാതകങ്ങളിൽ ഒന്നരവയസുകാരി പൊന്നാമറ്റത്തിൽ ആൽഫൈനെ കൊന്നത് താനല്ലെന്ന മുഖ്യപ്രതി ജോളിയുടെ മൊഴി അഭിഭാഷകൻ ഉപദേശിച്ചതിനാലാണെന്ന് കുറ്റസമ്മതം. ഞായറാഴ്ച മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് പിടിച്ചുനിൽക്കാനാകാതെ ജോളിയുടെ തുറന്നുപറച്ചിൽ. ആൽഫൈനെ കൊന്നത് ഒരുകാരണവശാലും പോലീസിനുമുമ്പാകെ സമ്മതിക്കരുതെന്ന് അഭിഭാക്ഷകൻ നിർബന്ധിച്ചു. പിഞ്ചുകുഞ്ഞായതിനാൽ കോടതിയിൽനിന്ന് യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്ന് അഭിഭാഷകൻ ഉപദേശിച്ചു. മറ്റുള്ളവർ മുതിർന്നവരായിനാൽ സംശയത്തിന്റെ ആനുകൂല്ല്യം നേടി കേസിൽനിന്ന് ഊരിപ്പോരാമെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. അതിനാലാണ് ആൽഫൈന്റെ മാത്രം കാര്യത്തിൽ മൊഴി മാറ്റി മാറ്റി പറഞ്ഞ് ഇതുവരെ പിടിച്ചുനിന്നതെന്ന് ജോളി ഇന്നലെ അന്വേഷണസംഘത്തിനു മൊഴിനൽകി. ഭർത്താവ് റോയ് തോമസിനെ ഇല്ലാതാക്കിയതോടെ എത്രയും വേഗം ഷാജുവിന്റെ പിതൃസഹോദര പുത്രനായ ഷാജു സക്കറിയാസിനെ സ്വന്തമാക്കാൻ തീരുമാനിച്ചു. ഇത് നേരത്തെ തോന്നിയതിനാലാണ് റോയിയെ തരംകിട്ടിയപ്പോൾ കൊലപ്പെടുത്തിയത്. ഷാജുവും താനും തമ്മിലുള്ള പുനഃർവിവാഹത്തിന് ഷാജുവിന്റെ പിതാവ് പി.ടി.സക്കറിയാസിൽനിന്ന്…
Read Moreകുറ്റിപ്പുറം പാലത്തിനു സമീപം വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷണം തുടങ്ങി
മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് കുഴി ബോംബ് അടക്കം വെടിക്കോപ്പുകൾ കാണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറത്തു ക്യാന്പ് തുടങ്ങിയാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘം കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. 2018 ജനുവരി അഞ്ചിനാണ് പുഴയോരത്ത് ആയുധശേഖരം കണ്ടെത്തിയത്. പുഴയിലിറങ്ങവേ വളാഞ്ചേരി സ്വദേശിയായ യുവാവ്് ആണ് മൈനുകളും അതിനടുത്തായി പട്ടാളക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബാഗും കണ്ടെത്തിയതായി പോലീസിനു വിവരം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വിവരം നൽകിയ ആളിൽ നിന്നും ജില്ലയിലെയും പുറത്തെയും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ അന്വേഷണം നടത്തിവരികയാണ്. തുടക്കത്തിൽ അഞ്ച് കുഴിബോംബുകൾ അടക്കമായിരുന്നു കണ്ടെടുത്തിരുന്നത്. പിന്നീട് പാലത്തിനു താഴെ നിന്നു സൈനിക കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ആയുധങ്ങളും അനുബന്ധ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. 445 വെടിയുണ്ടകളും പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന റൈഫിളിന്റെ പാർട്സുകളും ഉൾപ്പെടെ 500 ഓളം…
Read Moreആക്സിഡന്റ് പ്രൂഫ് ബൈക്കുമായി സുനയനയും അക്ഷിദും ദേശീയ ശാസ്ത്രമേളയ്ക്ക്
പേരാമ്പ്ര : പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ സുനയനയും അക്ഷിദ് ബാബുവും അവതരിപ്പിച്ച ആക്സിഡന്റ് പ്രൂഫ് ഇക്കോ ഫ്രണ്ട്ലി ബൈക്ക് 15 മുതല്‍ 20 വരെ ഛത്തിസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ദേശീയ ശാസ്ത്ര മേളയില്‍ അവതരിപ്പിക്കാകാൻ അർഹത നേടി. എട്ടോളം സുരക്ഷാക്രമീകരണങ്ങളും രണ്ടു പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും ഉള്ള ബൈക്ക് സംസ്ഥാന ശാസ്ത്രമേളയിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും ഗ്രൂപ്പിനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതേ വിദ്യാലയത്തിലെ ഊര്‍ജ്ജതന്ത്രം അധ്യാപകനായ കെ.പി. സുധീര്‍ ബാബുവാണ് ടീച്ചര്‍ ഗൈഡ്. വേഗത നിയന്ത്രിക്കാന്‍ പുതുമയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗതയിലെത്തുമ്പോള്‍ ഒരു ചുവന്ന വെളിച്ചം തെളിയും. 70 കിലോമീറ്റര്‍ കഴിയുമ്പോള്‍ അപായ സൂചനയായി സൈറണ്‍ മുഴങ്ങിത്തുടങ്ങും. ഈ രണ്ട് മുന്നറിയിപ്പും അവഗണിച്ചു 80 കിലോമീറ്റര്‍ കടക്കുമ്പോള്‍ എഞ്ചിന് സാവകാശം നിലക്കും. ഇങ്ങിനെ നിലച്ചു കഴിഞ്ഞാല്‍ കുറച്ച് സമയം കഴിഞ്ഞു…
Read Moreകെഎസ്ഇബി തൊഴിലാളികള്‍ക്ക് ലഭിച്ച “കൂടോത്ര’ ബോംബ് പരിഭ്രാന്തി പരത്തി; സംഭവം നാദപുരത്ത്
നാദാപുരം:സംസ്ഥാന പാതയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിസരത്തെ കാട് വെട്ടി തെളിയിക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ലഭിച്ച കൂടോത്ര ബോംബ് പരിഭ്രാന്തി പരത്തി.ചേലക്കാടിന് സമീപം പൂശാരി മുക്കിലാണ് വെളളിയാഴ്ച്ച ഉച്ചയോടെ ബോംബ് കണ്ടെത്തിയത്. ട്രാന്സ്ഫോര്മ്മറിലേക്ക് പടര്‍ന്ന കയറിയ കാട് വെട്ടി തെളിയിക്കുകയായിരുന്ന തൊഴിലാളികള്‍ക്കാണ് 10 സെന്റീമീറ്ററിലധികം നീളമുള്ളതും രണ്ടറ്റവും സ്റ്റോപ്പറോട് കൂടിയതുമായ പിവിസി പൈപ്പ് ലഭിക്കുന്നത്. തൊഴിലളികള് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ബോംബ് സ്ക്വാഡ് ചേലക്കാട് ക്വാറിയില്‍ കൊണ്ട് പോയി അഴിച്ചെടുത്തപ്പോഴാണ് കൂടോത്രമാണെന്ന് മനസിലായത്. തകിടുകളും കറുത്ത് എള്ളും മരത്തിന്റെ കഷണങ്ങളുമായിരുന്നു പൈപ്പിനകത്തുണ്ടായിരുന്നത്.
Read Moreജോലി ചെയ്യുന്ന വീടുകളിൽ നിന്നും ഭർത്താവ് മോഷണം നടത്തും; തൊണ്ടി മുതൽ ഭാര്യയെക്കൊണ്ട് വിറ്റ് പണം ഉണ്ടാക്കും; തമിഴ് ദമ്പതികളുടെ തട്ടിപ്പുകൾ ഇങ്ങനെ…
മഞ്ചേരി: ജോലി ചെയ്യുന്ന വീടുകളിൽ കയറി മോഷണം പതിവാക്കിയ പ്രതിയുടെ ഭാര്യയെയും മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ ഗോവിന്ദരാജന്റെ ഭാര്യ ശാന്തി മോളെ (28)യാണ് പോലീസ് പിടികൂടിയത്. മഞ്ചേരിയിലും പരിസരത്തും ജോലി ചെയ്ത വീടുകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജിനെ മഞ്ചേരി പോലീസ് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് പിടികൂടിയിരുന്നു. ഭാര്യ ആലത്തൂർ മണലായി കുയിൽ ശാന്തിമോൾ ആണ് മോഷണ സ്വർണം വിൽപ്പന നടത്തുന്നത്. തുടർന്ന് പ്രതിയുടെ ഭാര്യ താമസിക്കുന്ന പാലക്കാട് ആലത്തൂരുള്ള വീട്ടിൽ തെരച്ചിൽ നടത്തുകയും പ്രതി ഏൽപ്പിച്ച സ്വർണാഭരണങ്ങൾ ബാങ്കിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. ഗോവിന്ദരാജിന്റെ കൂടെ ഭാര്യയും മഞ്ചേരി പട്ടർകുളത്ത് താമസിക്കാനുണ്ടായിരുന്നു. കഴിഞ്ഞവർഷം ആലത്തൂർ പോലീസ് പിടികൂടിയ കളവ് കേസിൽ ഇരുവരും ഒരുമിച്ചാണ് ജയിലിൽ നിന്നിറങ്ങിയത്. ജോലി ചെയ്യുന്ന വീടിന്റെ പശ്ചാത്തലം മനസിലാക്കിയാണ് പ്രതി രാത്രികാലങ്ങളിൽ…
Read Moreകുടുംബ പ്രശ്നം; മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്കു ശ്രമിച്ചു
മലപ്പുറം: മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്കു ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തു കോഹിനൂരിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. അമ്മ അനീസയാണു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. സംഭവശേഷം കൈ ഞരന്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് അനീസയ്ക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണു പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം ചെയ്ത് യുവതിയുടെ സ്വർണവുമായി മുങ്ങി; പതിനാറു വർഷത്തിന് ശേഷം മധ്യവയസ്കൻ പോലീസ് പിടിയിൽ
കരുവാരകുണ്ട്: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് ഏഴുപവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനാറു വർഷത്തിനു ശേഷം പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി സ്വദേശി തന്പഴി വീട്ടിൽ ബിനോയ് എന്ന മുസ്തഫ (42) യെയാണ് അറസ്റ്റു ചെയ്തത്. 2003 സെപ്തംബർ ഒന്‍പതിനാണ്് കേസിനാസ്പദമായ സംഭവം. ആദ്യ വിവാഹം മറച്ചുവച്ച പ്രതി പാണ്ടിക്കാട് സ്റ്റേഷൻ പരിധിയിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും, വിനോദ യാത്രയ്ക്ക് കൊണ്ടുപോയി ഏഴുപവൻ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലറങ്ങി മുങ്ങി നടക്കുകയായിരുന്നു. 2006 ൽ പെരിന്തൽമണ്ണ കോടതി ബിനോയിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലായി മുങ്ങി നടന്ന പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ…
Read Moreതാങ്കൾ വിവാഹം നിശ്ചയിച്ച യുവതിയുമായി എനിക്ക് ബന്ധമുണ്ട്; വരന്റെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കൊയിലാണ്ടി: വിവാഹം നിശ്ചയിച്ച യുവതിയെ പിറകെ നടന്നും ഫോൺ ചെയ്തും ശല്യം ചെയ്യുകയും യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് വരനെ ഫോൺ ചെയ്ത യുവാവ് അറസ്റ്റിൽ. നന്തി മൊകേടത്ത് താഴ അർഷാദിനെയാണ് (23) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത് . യുവതിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. അത് ഫലിക്കാതെ ആയതോടെയാണ് യുവതിയുമായി കല്യാണം നിശ്ചയിച്ച വരനെയും സുഹൃത്തുക്കളെയും വിളിച്ച് താൻ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണെന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും പറയുകയും ചെയ്തത്. ഇതോടെ പോലീസിൽ പരാതിപ്പെടാൻ യുവതി തീരുമാനിക്കുകയായിരുന്നു.
Read More