വ​ട​ക​ര​യി​ൽ ട്രാ​ൻ​സ്ജെൻഡേഴ്സി​നുനേ​രെ  അ​ക്ര​മം;  രണ്ടു പേരെകുത്തി പരിക്കേൽപ്പിച്ചു;  മനപൂർവം അക്രമം അഴിച്ചുവിടുന്നതിനെതിരേ  പ്രതിഷേധിച്ച് പുനർജനിക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി

വ​ട​ക​ര: വ​ട​ക​ര ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ൻ​സ്ജെൻഡേഴ്സി​നു നേ​രെ അ​ക്ര​മം. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ലി​ങ്ക് റോ​ഡി​ൽ വെ​ച്ച് കോ​ഴി​ക്കോ​ട് ന​ല്ല​ള​ത്തെ നി​ഷ​യും (34) അ​ടു​ത്ത ദി​വ​സം ഭ​ഗ​വ​തി കോ​ട്ട​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ റോ​ഡി​ൽ ത​ല​ശേ​രി​യി​ലെ ശി​വാ​നി​യും (39) അ​ക്ര​മ​ത്തി​നി​ര​യാ​യി. ശി​വാ​നി​ക്ക് ഇ​രു​കൈ​ക​ളി​ലും നി​ഷ​ക്ക് പി​ൻ​ഭാ​ഗ​ത്തു​മാ​ണ് ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ​ത്. ഇ​രു​വ​രേ​യും കു​ത്തി​യ​ത് ഒ​രാ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ശി​വാ​നി​ക്ക് ഏ​ഴ് തു​ന്നി​ക്കെ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി തേ​ടി ഇ​രു​വ​രും വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ട​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സി​നെ ഉ​ന്നം​വെ​ച്ചു സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ൽ പു​ന​ർ​ജ​നി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​തി​ഷേ​ധി​ച്ചു. പു​ന​ർ​ജ​നി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി വ​ള​ണ്ടി​യ​റു​മാ​യ സി​സി​ലി ജോ​ർ​ജ് വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തി…

Read More

ജോളി   വ്യാ​ജ ഒ​സ്യ​ത്ത്  തയ്യാറാക്കി  സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം ‌; ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ക്രൈംബ്രാ​ഞ്ച് പ​രി​ശോ​ധ​ന നടത്തി

മു​ക്കം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പ്ര​ധാ​ന പ്ര​തി ജോ​ളി വ്യാ​ജ ഒ​സ്യ​ത്ത് തയാ​റാ​ക്കി പൊ​ന്നാമ​റ്റം കു​ടും​ബ​വീ​ടും സ്ഥ​ല​വും ത​ന്‍റെ പേ​രി​ലാ​ക്കി​യ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. എഎ​സ്പി ടി.​കെ.​സു​ബ്ര​മ​ണ്യന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന നാ​ല് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വ്യാ​ജ ഒ​സ്യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളു​ടേ​യും പ​ക​ർ​പ്പ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2012 ലാ​ണ് ജോ​ളി പൊ​ന്നാ​മ​റ്റം കു​ടും​ബ​സ്വ​ത്ത് വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കി ത​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​റ് മാ​സം ഈ ​വ​സ്തു​വ​ക​ക​ൾ ത​ന്‍റെ സ്വ​ന്ത​മാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. അ​തേസ​മ​യം വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന സെ​ക്ര​ട്ട​റി​യ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. അ​തുകൊ​ണ്ടുത​ന്നെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽനി​ന്ന്…

Read More

ജോളിയെ കൂകി വരവേറ്റ് കാഴ്ചക്കാർ; പ്രതികളെയും കാത്ത് നാട്ടുകാർ നിന്നത് മണിക്കൂറുകളോളം;  വൻ സുരക്ഷയൊരുക്കി പോലീസും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടിൽ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് തടിച്ചുകൂടിയത് വൻ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി പ്രദേശം കാഴ്ച്ചക്കാരെക്കൊണ്ട് നിറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ജോളി പോലീസ് വാഹനത്തിൽ വന്നിറങ്ങിയതോടെ കണ്ടുനിന്ന ജനം കൂകിവിളിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പടെ വൻ ജനാവലിയാണ് പ്രതികളെ കാണാൻ പ്രദേശത്ത് തമ്പടിച്ചിരുന്നത്. തെളിവെടുപ്പിന് എത്തിക്കുമ്പോൾ നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടാകുമോ എന്ന് പോലീസ് ഭയപ്പെട്ടിരുന്നു. അതിനാൽ വലിയ പോലീസ് സാന്നിധ്യം തെളിവെടുപ്പിനുണ്ടായിരുന്നു. മാധ്യമങ്ങളുടെ വൻ പടയും രാവിലെ മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്നു.

Read More

നൗ​ഫ​ല്‍ ചെ​റി​യ മീ​ന​ല്ല…  ര​ണ്ടാ​ഴ്ചകൊണ്ട് ചെ​ല​വ​ഴി​ച്ച​ത് ഒ​ന്ന​ര​ ല​ക്ഷം രൂ​പ..! ബു​ള്ള​റ്റ് ഷോ​റൂ​മി​ല്‍ നി​ന്ന് ബൈ​ക്കും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ  പ്രതിയുടെ ഒളിവിലെ വിശേഷങ്ങൾ ഇങ്ങനെയൊക്കെ…

കോ​ഴി​ക്കോ​ട്: ബു​ള്ള​റ്റ് ഷോ​റൂ​മി​ല്‍ നി​ന്ന് ബൈ​ക്കും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി താ​നൂ​ര്‍ ഒ​ഴൂ​ര്‍ കോ​റാ​ട്ട് പൈ​നാ​ട്ട് വീ​ട്ടി​ല്‍ പി.​നൗ​ഫ​ല്‍ ന​യി​ച്ച​ത് ആ​ഢം​ബ​ര ജീ​വി​തം. 16 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും നൗ​ഫ​ല്‍ ചെ​ല​വ​ഴി​ച്ചു. ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും ആ​ഢം​ബ​ര ജീ​വി​ത​മാ​യി​രു​ന്ന നൗ​ഫ​ലി​ന്‍റേ​ത്. നേ​ര​ത്തെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം നൗ​ഫ​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്നു. ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ശേ​ഷ​വും ഇ​പ്ര​കാ​രം റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ബു​ള​ള​റ്റ് ഷോ​റൂം ക​ണ്ട​ത്. പി​ന്നീ​ട് ഇ​വി​ടെ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നോ​ട് ക​മ്പ​മി​ല്ലാ​തി​രു​ന്നി​ട്ടും ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗ​മാ​യാ​ണ് പു​ത്ത​ന്‍ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തോ​ടി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന​താ​യി നൗ​ഫ​ല്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. തു​ട​ര്‍​ന്ന് കു​റ്റി​പ്പു​റം റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട​യ്ക്കു മു​ന്നി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടു. ഷോ​റൂ​മി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച ബാ​ഗും ടീ​ഷ​ര്‍​ട്ടും ഗ്ലൗ​സും ബൈ​ക്കി​ന്‍റെ കീ​യും ബാ​ഗി​ലാ​ക്കി ട്രെയി​ന്‍ ക​യ​റി. യാ​ത്ര​യ്ക്കി​ടെ ഈ ​ബാ​ഗ് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ജി​എ​ൻ​എ​സ്എ​സ് ത​യാ​ർ: ക​രി​പ്പൂ​രി​ൽ ഇ​നി​മു​ത​ൽ പ്ര​തി​കൂ​ല  കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​മി​റ​ങ്ങും

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​ത രം​ഗ​ത്തെ പു​തി​യ സം​വി​ധാ​ന​മാ​യ ഗ്ലോ​ബ​ൽ നാ​വി​ഗേ​ഷ​ൻ (ജി​എ​ൻ​എ​സ്എ​സ്) ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​മാ​നം റ​ണ്‍​വേ​യി​ൽ സു​ര​ക്ഷി​ത​മാ​യി ജി​എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ സാ​ധ്യ​മാ​കും. റ​ണ്‍​വേ​യു​ടെ മ​ധ്യ​രേ​ഖ നി​ർ​ണ​യം, ദി​ശാ​നി​ർ​ണ​യം, വാ​ർ​ത്താ​വി​നി​മ​യം തു​ട​ങ്ങി​യ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള​ള സം​വി​ധാ​ന​ങ്ങ​ൾ ജി​എ​ൻ​എ​സ്എ​സി​ലു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ അ​ട​ക്കം സ​ഹാ​യ​ക​മാ​കാ​റു​ള​ള ഐ​എ​ൽ​എ​സ്, വി​ഒ​ആ​ർ​എ​ന്നി​വ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ സം​വി​ധാ​നം. ഇ​തു സം​ബ​ന്ധി​ച്ചു ക​രി​പ്പൂ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

Read More

‘പണി ചോദിച്ചു വാങ്ങരുത് ’;  കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ക്രൈംബ്രാഞ്ചിന്‍റെ പേരിൽ വ്യാജ അന്വേഷണം നടത്തുന്നവർക്കെതിരേ കടുത്ത നടപടിയെന്ന് റൂറൽ എസ്പി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ​മ​ഗ്ര​മാ​യ ​പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ ബാ​ധി​ക്കു​ന്ന​ രീ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്ന രീ​തി​യി​ല്‍ ചി​ല​ര്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​താ​യും ഇ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ണ്‍ അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മൂന്നാമതൊരാൾ കൂടി;  മനോജിനും മഹേഷിനും  പിന്നാലെ മറ്റൊരു സിപിഎം നേതാവിനും പങ്ക് ? പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ….

മു​ക്കം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ ജോ​ളി ത​യാ​റാ​ക്കി​യ വ്യാ​ജ വി​ൽ​പ്പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട സം​ഭ​വ​ത്തി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​നോ​ജി​നെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ വി​ൽ​പ്പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട ര​ണ്ടാം സാ​ക്ഷി​യും മ​നോ​ജി​നെ​തി​രേ രം​ഗ​ത്ത്. ത​ന്‍റെ പേ​രി​ൽ ഒ​പ്പി​ട്ട​ത് മ​നോ​ജ് ആ​ണെ​ന്നും അ​ത് താ​നാ​ണെ​ന്ന് സ​മ്മ​തി​ക്കാ​ൻ സി​പി​എം ക​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു . മ​നോ​ജ്, മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് ജോ​ളി ത​യാ​റാ​ക്കി​യ വി​ൽ​പ്പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് താ​നാ​ണ് ഒ​പ്പി​ട്ട​തെ​ന്ന് അ​വ​രോ​ട് സ​മ്മ​തി​ക്ക​ണ​മെ​ന്ന് മ​നോ​ജ് ത​ന്നെ നി​ർ​ബ​ന്ധി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​തി​നാ​ൽ പ്ര​ശ്ന​മു​ണ്ടാ​കി​ല്ലെ​ന്ന് ക​രു​തി പോ​ലീ​സി​ന് താ​ൻ ക​ള്ള മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​നോ​ജി​നെ വി​ളി​ച്ച​പ്പോ​ൾ ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മി​ണ്ടാ​തി​രു​ന്നാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു. ക​ട്ടാ​ങ്ങ​ലി​ൽ വ​ച്ച് പി​ന്നീ​ട് ക​ണ്ട​പ്പോ​ഴും മ​നോ​ജ് ഇ​തു​ത​ന്നെ ആ​വ​ർ​ത്തി​ച്ചു. ജോ​ളി​യെ…

Read More

പാ​ലം കി​ട്ടി​യാ​ൽ നി​ങ്ങ​ളു​ടെ സ​ങ്ക​ടം തീ​രി​ല്ലേ…. ​ഇ​സ​യോ​ടും കൂ​ട്ടു​കാ​രി​ക​ളോ​ടും മു​ഖ്യ​മ​ന്ത്രി

നി​ല​ന്പൂ​ർ: സ്കൂ​ളി​ലേ​ക്ക് പോ​കാ​നു​ള്ള തൂ​ക്കു​പാ​ലം പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്പാ​ട് എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​സ​യും കൂ​ട്ടു​കാ​രും ഒ​രാ​ഴ്ച മു​ന്പ് പാ​ലം പു​ന​സ്ഥാ​പി​ച്ചു ത​ര​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​ത്. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ടു നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​സ​യും കൂ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​ത്. സി.കെ.ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യോ​ടൊ​പ്പ​മാ​ണ് കു​ട്ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. നി​വേ​ദ​നം ന​ൽ​കി​യ കു​ട്ടി​ക​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ശം​സിച്ചു. പാ​ലം ല​ഭി​ച്ചാ​ൽ നി​ങ്ങ​ളെ സ​ങ്ക​ട​വും പ്ര​യാ​സ​വും തി​രു​മോ എ​ന്നും പാ​ലം കി​ട്ടി​യാ​ൽ ന​ന്നാ​യി പ​ഠി​ക്കു​മോ എന്നും മു​ഖ്യ​മ​ന്ത്രി​ ചോ​ദിച്ചു. എന്നാൽ ​സ​ർ​ക്കാ​ർ നിങ്ങളുടെ പ്രയാസം തീ​ർ​ത്ത് ത​രും എ​ന്ന് മു​ഖ്യ​മ​ന്ത്രി കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. എം.​ടി.​ഇ​ൻ​ഷ, ഒ.​കെ.​ദി​യ, അ​ലി​ഡ പ്ര​സ​ന്ന​ൻ, സി.​അ​ശ്വ​നി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും…

Read More

ഉ​ള്ളി​ൽ മ​ണ്ണും ചെ​ളി​യും! കൈ​പ്പി​നി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ടു​ത്തു; പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​വ​ന്ന​താ​കാ​മെ​ന്നു പോലീസ്‌

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം പ​ഴ​ക്കം ചെ​ന്ന ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റോടെ​യാ​ണ് കു​ളി​ക്കാ​നെ​ത്തി​യ കു​റ​ന്പ​ല​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ മേ​ച്ചേ​രി, എം.​പി.​ഷാ​ജി എ​ന്നി​വ​രാ​ണ് ചാ​ലി​യാ​റി​ന്‍റെ ക​ര​യി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യു​ടെ പൊ​ട്ട​ലി​ലൂ​ടെ ഉ​ള്ളി​ൽ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ത്തു​ക​ൽ എ​സ്ഐ കെ.​എ.​അ​ബ്ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ല​യോ​ട്ടി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി ത​ല​യോ​ട്ടി കോ​ഴി​ക്കോ​ട്ടെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കും. പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​വ​ന്ന​താ​കാ​മെ​ന്നും സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യോ​ട്ടി പു​റ​ത്താ​യ​താ​കാ​മെ​ന്നു​മൊ​ക്കെ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Read More

ന​ടു​ക്കം വി​ട്ടു​മാ​റാ​തെ നാ​ടു​മു​ഴു​വ​ന്‍ പ​ക​ച്ചു നി​ല്‍​ക്കു​ന്നു; കൂ​ട​ത്താ​യി ‘ബ്രാ​ന്‍​ഡ്’ ആ​കു​മോ എ​ന്ന ഭ​യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍

താ​മ​ര​ശേ​രി: കൊ​ല​പാ​ത​ക പ​ര​മ്പ​ര ന​ട​ന്ന കൂ​ട​ത്താ​യി മു​ഴു​വ​ന്‍ സ​മ​യം മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ച​തോ​ടെ നാ​ടി​ന്‍റെ സ​ല്‍​പേ​രി​നെ ബാ​ധി​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ . ചാ​ന​ല്‍ സം​ഘ​ങ്ങ​ള്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും കൂ​ട​ത്താ​യി​യി​ലും കോ​ട​ഞ്ചേ​രി പു​ലി​ക്ക​യ​ത്തു​മാ​യി ത​മ്പ​ടി​ച്ച് ലൈ​വ് വാ​ര്‍​ത്ത​ക​ളും ച​ര്‍​ച്ച​ക​ളും ന​ട​ത്തു​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്ന​ത്. ദൂ​രൂ​ഹ​മ​ര​ണ​ങ്ങ​ളി​ല്‍ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ നാ​ട്ടു​കാ​ര്‍ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ക​ണ്ടു​നി​ന്ന​ത്. അ​റ​സ്റ്റ് ന​ട​ന്ന​തോ​ടെ നാ​ടാ​കെ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​മ്പോ​ഴാ​ണ് പി​ന്നാ​ലെ ദു​രൂ​ഹ​ത​യു​ടെ മ​റ​നീ​ക്കി സം​ഭ​വ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കാ​ത്ത പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു വ​രു​ന്ന​ത്. ന​ടു​ക്കം വി​ട്ടു​മാ​റാ​തെ നാ​ടു​മു​ഴു​വ​ന്‍ പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ഴാ​ണ് വീ​ണ്ടും കൂ​ടു​ത​ല്‍ സം​ഭ​വ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് നി​ര​ന്ത​ര ച​ര്‍​ച്ച​യും വാ​ര്‍​ത്ത​ക​ളും അ​ര​ങ്ങേ​റു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ചാ​ന​ലു​ക​ളു​ടെ അ​മി​താ​വേ​ശം സം​ബ​ന്ധി​ച്ച് ക​മ​ന്‍റു​ക​ള്‍ പ​ര​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്

Read More