പു​തി​യ ക്വാ​റി​യു​ടെ അ​നു​മ​തി റ​ദ്ദാ​ക്കാൻ ഒരു​ങ്ങി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്; റ​ദ്ദാ​ക്കു​ന്ന​ത് ഭ​ര​ണ​സ​മി​തി അ​റി​യാ​തെ സെ​ക്ര​ട്ട​റി അ​നു​വ​ദി​ച്ച ക്വാ​റി​യു​ടെ അനുമതി

മു​ക്കം: ഗ്രാ​മപ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ അ​നു​മ​തി അ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ ക്വാ​റി​യു​ടെ അ​നു​മ​തി റ​ദ്ദ് ചെ​യ്യാ​ൻ ഒ​രു​ങ്ങി കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​ക്കെ​ടു​തി​ക​ളും ഏ​റെ അ​നു​ഭ​വി​ച്ച പ​ഞ്ചാ​യ​ത്തി​ൽ ഇ​നി​യൊ​രു ക്വാ​റി അ​നു​വ​ദി​ക്കേ​ണ്ട​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​നും ഉ​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ വ​ല്ലാ​ർ മ​ല​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് ക്വാ​റി ന​ട​ത്തു​ന്ന​തി​നാ​യി കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യ​ത്. ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ല​ഭി​ച്ച​പ്പോ​ൾ​ത​ന്നെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ ക്വാ​റി ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി ഉ​ട​മ​യെ ഹി​യ​റി​ംഗ് ന​ട​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു തോ​ട് ക​ട​ന്നു​പോ​കു​ന്നു​ണ്ട് എ​ന്ന​തും നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട് എ​ന്ന​തു​മാ​യി​രു​ന്നു അ​പേ​ക്ഷ ത​ള്ളു​ന്ന​തി​ന്…

Read More

പ​ണം അ​പ​ഹ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി​യെ​ങ്കി​ലും..! ഗ​ൾ​ഫ് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ്; ഏ​ഴം​ഗസം​ഘം റി​മാ​ൻ​ഡി​ൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​സ്റ്റം​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ത്തി​യ ര​ണ്ട​ര കി​ലോ സ്വ​ർ​ണ​വു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പി​ടി​യി​ലാ​യ ഏ​ഴം​ഗ സം​ഘ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് ക​ല്ലാ​യ് ച​ക്കും​ക​ട​വ് മു​സ്ത​ഫ(36), ന​ല്ല​ളം കൊ​ള​ത്ത​റ എ​ര​ഞ്ഞി​ക്ക​ൽ റം​ഷി​ഹാ​ദ്(36), ക​ല്ലാ​യ് കെ.​പി ഷൗ​ക്ക​ത്ത​ലി(35), പ​യ്യാ​ന​ക്ക​ൽ എ.​ടി ഫാ​സി​ർ(33), മ​ല​യ​മ്മ ത​ട​ത്തു​മ്മ​ൽ ഇ​ർ​ഷാ​ദ്(31), തി​രു​വ​ന്പാ​ടി കോ​ട്ട​യി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ(41), ച​ക്കും ക​ട​വ് പ​ള​ളി​പ്പ​റ​ന്പി​ൽ നൗ​ഷാ​ദ്(47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ റോ​ഡ് മു​ണ്ട​ക്കു​ള​ത്ത് വെ​ച്ച് കാ​റി​ലും ബൈ​ക്കി​ലു​മെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ണം അ​പ​ഹ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്വ​ർ​ണ​ക്ക​ട​ത്താ​ണെ​ന്ന് പി​ന്നീ​ട് ബോ​ധ്യ​മാ​യ​ത്. സ്വ​ർ​ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി…

Read More

ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വം: പ്ര​ധാ​ന​പ്ര​തി പി​ടി​യി​ൽ; വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ്

എ​ട​പ്പാ​ൾ: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ന്നാ​നി പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. വ​ളാ​ഞ്ചേ​രി ആ​ത​വ​നാ​ട് സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ൽ ഷ​നൂ​പ്(31)​നെ​യാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഏ​റെ നേ​ര​ത്തെ മ​ൽ​പി​ടു​ത്ത​ത്തി​നി​ട​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പി​ടി​യി​ലാ​വു​ന്പോ​ൾ ഇ​യാ​ൾ വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​ന്പ് എ​ട​പ്പാ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നാ​ലു യു​വ​തി​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

ദീ​പ​ക് ധർമ്മടം! ടെ​ലി​വി​ഷ​ന്‍ വാ​ര്‍​ത്ത​യു​ടെ ലോ​ക​ത്ത് നി​ന്ന് ബി​ഗ്‌​സ്‌​ക്രീ​നി​ലേ​ക്ക് ചു​വ​ട്‌​വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍

കോ​ഴി​ക്കോ​ട്: ടെ​ലി​വി​ഷ​ന്‍ വാ​ര്‍​ത്ത​യു​ടെ ലോ​ക​ത്ത് നി​ന്ന് ബി​ഗ്‌​സ്‌​ക്രീ​നി​ലേ​ക്ക് ചു​വ​ട്‌​വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ . വാ​ര്‍​ത്ത രം​ഗ​ത്ത് സ്റ്റേ​റ്റ് ടെ​ലി​വി​ഷ​ന്‍ അ​വാ​ർ​ഡ് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​നാ​നാ​യ ദീ​പ​ക് ധ​ര്‍​മ്മ​ട​മാ​ണ് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്. 25നു ​റി​ലീ​സ് ചെ​യ്യു​ന്ന മു​ന്തി​രി മൊ​ഞ്ച​നി​ല്‍ എ​സ്‌​ഐ ബ​ല​രാ​മ​നാ​യി ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലാ​ണ് ദീ​പ​ക് എ​ത്തു​ന്ന​ത്. ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ വി​ജി​ത്ത് ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് മു​ന്തി​രി മൊ​ഞ്ച​ൻ.ബ​ല​രാ​മ​നെ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച് ദീ​പ​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കാ​ണു പ്രേ​ക്ഷ​ക ശ്ര​ദ്ധ തി​രി​ക്കു​ന്ന​ത് . മ​ല​യാ​ള​ത്തി​ലെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മാ​മാ​ങ്ക​ത്തി​ലും ദീ​പ​ക് അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ അ​ടു​ത്ത ആ​സി​ഫ​ലി ചി​ത്ര​ത്തി​ല്‍ ഒ​രു മി​ക​ച്ച ക​ഥാ​പാ​ത്രം ദീ​പ​ക് അ​വ​ത​രി​പ്പി​ക്കും എ​ന്നാ​ണ് വി​വ​രം. ശ്യാ​മ​പ്ര​സാ​ദ് , സ​ലാം ബാ​പ്പു തു​ട​ങ്ങി​യ മു​ന്‍ നി​ര സം​വി​ധാ​യ​ക​രു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ദീ​പ​ക് ധ​ര്‍​മ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത് . മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യാ…

Read More

ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ പ​ട​ല​പ്പി​ണ​ക്കം; കൽപ്പറ്റ കൃ​ഷി  ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ഷി​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ​ട​ല​പ്പി​ണ​ക്കം കാ​ര​ണം ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. അ​ടു​ത്തി​ടെ ഓ​ഫീ​സി​ലെ ര​ണ്ട് വ​നി​താ​ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് ഓ​ഫീ​സി​ൽവച്ചും മ​റ്റൊ​രാ​ൾ​ക്ക് വി​നോ​ദ​യാ​ത്ര​ക്കി​ട​യി​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നും മോ​ശ​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ സം​ഭ​വം പു​റ​ത്താ​യി​രു​ന്നു. ഓ​ഫീ​സി​ൽ​വച്ച് ജീ​വ​ന​ക്കാ​രി​യോ​ട് ഒ​രു ഫ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ നേ​താ​വ് പെ​രു​മാ​റി​യ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞി​രു​ന്നു. വി​നോ​ദ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന വ​നി​താ​ജീ​വ​ന​ക്കാ​രി​യാ​ണെ​ങ്കി​ൽ ഇ​തു​വ​രെ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ജീ​വ​ന​ക്കാ​ർ അ​ന്യോ​നം ശ​ത്രു​ക്ക​ളെ പോ​ലെ പെ​രു​മാ​റു​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​തോ​ടെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും താ​ളം തെ​റ്റി​യ അ​വ​സ്ഥ​യി​ലാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​തേ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ​പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജീ​വ​ന​ക്കാ​രി​യെ വ​ർ​ഗീ​യ അ​ധി​ഷേ​പം ന​ട​ത്തി​യ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ​പ്ര​സി​ഡ​ന്‍റി​നെ സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക, സാ​ന്പ​ത്തി​ക തി​രി​മ​റി അ​ന്വേ​ഷി​ക്കു​ക, ജോ​യി​ന്‍റ്…

Read More

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്:  പോ​ലീ​സ് വി​ജി​ല​ൻ​സ് ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ചേ​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പ​ണം നി​ല​നി​ൽ​ക്കെ, പു​തി​യ​താ​യി നി​ർ​മി​ച്ച ര​ണ്ട് മൂ​ന്നു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കു​ന്ന സു​പ്ര​ധാ​ന രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ ച​ട്ട​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യ​തി​ന്‍റെ​യും തെ​ളി​വ് ല​ഭി​ച്ച​താ​യും വി​ജി​ല​ൻ​സ് വി​ഭാ​ഗം സൂ​ച​ന ന​ൽ​കു​ന്നു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ൾ, റോ​ഡ് പ്ര​വ​ർ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ണ്ട​റു​ക​ൾ എ​ന്നി​വ ക്ര​മ​വി​രു​ദ്ധ​മാ​യി ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തും. ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. മൂ​ന്ന് സെ​ന്‍റി​ന് താ​ഴെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ മ​റ​യാ​ക്കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​ക്കേ​ടി​ന് ക​ള​മൊ​രു​ക്കി​യ​ത്. മ​ല​പ്പു​റം വി​ജി​ല​ൻ​സ് എ​സ്ഐ എം. ​ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

വീ​ട് കു​ത്തിത്തുറ​ന്ന് മോ​ഷ​ണം; വീട്ടുജോ​ലി​ക്കാ​രി  പോലീസ് പിടിയിൽ;  തൊണ്ടി മുതൽ തിരിച്ചറിയാനെത്തിയ വീട്ടമ്മ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ബോ​ധം കെ​ട്ടുവീ​ണു

നാ​ദാ​പു​രം:​ പാ​റ​ക്ക​ട​വ് വേ​വ​ത്ത് വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വീ​ട്ട് ജോ​ലി​ക്കാ​രി റി​മാ​ന്‍​ഡി​ല്‍. വെ​ള്ളൂ​ര്‍ ചാ​ല​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കു​റ്റ്യാ​ടി വ​ട​യം സ്വ​ദേ​ശി​നി പു​തു​വാ​ണ്ടി​യി​ല്‍ ഹാ​ജ​റ (36)നെ​യാ​ണ് വ​ള​യം സിഐ എ.​വി.​ജോ​ണ്‍, എ​സ് ഐ ​ആ​ര്‍.​സി.​ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മോ​ഷ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഹാ​ജ​റ തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​ഞ്ചേ​രി ജ​വാ​ന്‍ റോ​ഡി​ല്‍വച്ചാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​ തൃ​ശ്ശൂ​രി​ലും മ​റ്റും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​വേ​വ​ത്തെ പീ​റ്റ​യി​ല്‍ ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ വ്യാഴാഴ്ച മോ​ഷ​ണം പോ​യ​ത്. ഹാ​ജി​റ​യു​മാ​യി പോ​ലീ​സ് വാ​ട​കവീ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ ക​ള​വ് മു​ത​ലു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും,വി​ല്‍​പ​ന ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം വീ​ണ്ടെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ഇ​സ്മാ​യി​ലി​ന്‍റെ വീ​ട്ടി​ല്‍ വേ​ല​ക്കാ​രി​യാ​യി​രു​ന്നു ഹാ​ജി​റ. ഒ​മ്പ​താം തീ​യതി വൈ​കു​ന്നേ​ര​ത്തോ​ടെ…

Read More

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യേയും കാ​മു​ക​നേയും ജയിലിലടച്ച്  മജിസ്ട്രേറ്റ് കോടതി

വ​ട​ക​ര: ഭ​ർ​ത്താ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും ജ​യി​ലി​ലാ​യി. മീ​ത്ത​ലെ മു​ക്കാ​ളി പി​ലാ​ക്ക​ണ്ടി ഷീ​ബ(44), കാ​മു​ക​ൻ ക​ണ്ണൂ​ർ വ​ട​ക്കു​ന്പാ​ട് സു​ജി​ത്ത് (48) എ​ന്നി​വ​രെ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​പ്ര​കാ​രം ചോ​ന്പാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും കോ​ട​തി ര​ണ്ടാ​ഴ്ച റി​മാ​ന്‍റ് ചെ​യ്തു. 17, 13 വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് ഷീ​ബ. കാ​മു​ക​ൻ സു​ജി​ത്തി​ന് മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള മ​ക്ക​ളു​ണ്ട്. മാ​ഹി മൂ​ല​ക്ക​ട​വി​ൽ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഷീ​ബ​യും ബ​സ് ഡ്രൈ​വ​റാ​യ സു​ജി​ത്തും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു ഷീ​ബ​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് ചോ​ന്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​തു​പ്ര​കാ​രം സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്പ്ര​കാ​രം മ​ക്ക​ളെ സം​ര​ക്ഷി​ക്കാ​തെ പോ​യ​തി​നാ​ണ് ഷീ​ബ​യു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സു​ജി​ത്തി​ന്‍റെ…

Read More

അവർ അമ്മയെ കാണുമോ? നാടിനെ ഞെട്ടിച്ച കൂട്ടകൊലപാതകങ്ങളിൽ ചേട്ടത്തി ജോളിക്കെതിരേ റോ​ജോ മൊ​ഴി ന​ൽ​കാ​നെ​ത്തി; അച്ഛൻ പെങ്ങളുടെകൂടെ എ​സ്പി ഓ​ഫി​സി​ലേക്ക് ജോ​ളി​യു​ടെ മ​ക്ക​ളും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര കേ​സി​ലെ മു​ഖ്യ​പ​രാ​തി​ക്കാ​ര​നാ​യ റോ​ജോ വ​ട​ക​ര എ​സ്പി ഓ​ഫി​സി​ൽ എ​ത്തി മൊ​ഴി ന​ൽ​കു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യി​യു​ടെ സ​ഹോ​ദ​ര​നാ​ണു റോ​ജോ. സ​ഹോ​ദ​രി ര​ഞ്ജി​യും ജോ​ളി​യു​ടെ മ​ക്ക​ളും റോ​ജോ​യ്ക്കൊ​പ്പ​മു​ണ്ട്. ജോ​ളി​യേ​യും എ​സ്പി ഓ​ഫി​സി​ലെ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണു റോ​ജോ അ​മേ​രി​ക്ക​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. റോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ജോ​യ്ക്കു​ണ്ടാ​യ സം​ശ​യ​ങ്ങ​ളാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക പ​ര​ന്പ​ര​യു​ടെ ചു​രു​ള​ഴി​ച്ച​ത്. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം റോ​ജോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു റോ​ജോ പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ സ​ഹോ​ദ​രി റെ​ഞ്ജി​യു​ടെ വൈ​ക്ക​ത്തു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ൽ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ര​ഹ​സ്യ​മ​റി​യാ​ൻ സ​ഹോ​ദ​രി ര​ഞ്ജി​യു​മാ​യി ചേ​ർ​ന്നാ​ണ് റോ​ജോ നീ​ക്കം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​വ​രെ​യും വ​ക​വ​രു​ത്താ​ൻ ജോ​ളി നീ​ക്കം ന​ട​ത്തി​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു​ണ്ട്. മു​ഖ്യ​പ്ര​തി ജോ​ളി പി​ടി​യി​ലാ​യെ​ങ്കി​ലും കേ​സി​ലെ ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ റോ​ജോ​യു​ടെ…

Read More

ക​രി​ങ്ക​ല്‍ ക്വാ​റി​ക​ൾവ​ഴി സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ പു​റ​ത്തേ​ക്ക് പോ​കു​ന്ന​താ​യി സൂ​ച​ന;  പോലീസ് അന്വേഷണം ശക്തമാക്കി

നാ​ദാ​പു​രം: മേ​ഖ​ല​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​ക​ൾ വ​ഴി സ്‌​ഫോ​ട​ക വ​സ്തു​ക്ക​ല്‍ പു​റ​ത്തേ​ക്ക് പോ​കു​ന്നെ​ന്ന് ബ​ല​മാ​യ സം​ശ​യ​മു​യ​ര്‍​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി പ​ല സ്ഥ​ല​ത്ത് നി​ന്നും വി​വി​ധ ത​ര​ത്തി​ലു​ള്ള ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​റി​ല്ല. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പ​ലേ​ട​ത്ത് നി​ന്നും ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ​ത്. പ​ലേ​ട​ത്തുനി​ന്നും ര​ഹ​സ്യവി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​മു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​രൂ​രി​ല്‍ ക​രി​ക്കീ​റി ക്വാ​റി​ക്ക​ടു​ത്ത് കാ​ട് പി​ടി​ച്ച സ്ഥ​ല​ത്ത് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഒ​ളി​പ്പി​ച്ചു വച്ച​താ​യി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ റെ​യി​ഡി​ലാ​ണ് ഉ​ഗ്രശേ​ഷി​യു​ള്ള സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ഏ​റെ​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ക്വാ​റി അ​ടു​ത്ത നാ​ളു​ക​ളി​ലാ​ണ് വീ​ണ്ടും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. ആ​വ​ശ്യ​മാ​യ ലൈ​സ​ന്‍​സ് ഉ​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ചാ​ണ് ക്വാ​റി പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ക്വാ​റി​യു​ടെ മ​റ​വി​ല്‍ മാ​ര​ക ശേ​ഷി​യു​ള്ള സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി. പ്ര​ഹ​രശേ​ഷി ഏ​റി​യ പൈ​പ്പ് ബോം​ബ്…

Read More