മുക്കം: കർക്കിടക മാസത്തിലുൾപ്പെടെയുണ്ടായ മഴക്കുറവിന് പരിഹാരമായി മഴ കനത്തത് വലിയ ആശ്വാസമായതിനൊപ്പം തന്നെ ആശങ്കയ്ക്കും വക നൽകുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ മുക്കം, തിരുവമ്പാടി ,കൂടരഞ്ഞി, കാരശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ മലയോരത്തെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്. ഒരാഴ്ചച മുൻപ് വരെ വളരെ കുറച്ച് ജലനിരപ്പുണ്ടായിരുന്ന ഇരുുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും ചാലിയാറിലും വലിയ തോതിലാണ് ജലനിരപ്പ് ഉയർന്നത്. വലിയ തോതിൽ കുടിവെള്ള ക്ഷാമമുൾപ്പെടെ അനുഭവിച്ച മലയോര ജനതക്ക് ഇത് ആശ്വാസമാണ്. പുഴ തീരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ കുടിവെള്ള പദ്ധതികൾക്കും ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലക്കും പുത്തനുണർവാണ് ലഭിച്ചിരിക്കുന്നത് . അതേ സമയം ജലനിരപ്പ് ക്രമാതീതമായുയരുന്നത് ആശങ്കയ്ക്കും വക നൽകുന്നു . വർഷങ്ങളായി മഴക്കാലങ്ങളിൽ ഏക്കർ കണക്കിന് ഭൂമിയാണ് തീരമിടിഞ്ഞ് പുഴയിലേക്ക് പതിക്കുന്നത്.…
Read MoreCategory: Kozhikode
അഞ്ച് മാസമായി ശമ്പളമില്ല; ബിഎസ്എൻഎൽ കരാർ ജീവനക്കാർ ദുരിതത്തിൽ; ഫണ്ടില്ലെന്ന കാരണം പറയുന്നുണ്ടെങ്കിലും സ്ഥിരം ജീവനക്കാർ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് കരാർ തൊഴിലാളികൾ
മുക്കം: അഞ്ച് മാസമായി ശമ്പളമില്ലാത്തതിനെ തുടർന്ന് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കരാർ ജീവനക്കാർ ദുരിതത്തിൽ. കോഴിക്കോട്, വയനാട് എസ്എസ്എ വിഭാഗത്തിൽപ്പെടുന്ന ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്റെ കീഴിലുള്ള ഓഫിസുകൾ, കസ്റ്റമർ കെയർ, സീപ്പർമാർ, പുറത്ത് ലൈൻമാൻമാരോടൊപ്പം സഹായിക്കുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്ന എഴുന്നൂറോളം ജീവനക്കാരാണ് ശമ്പളമില്ലാതെ വലയുന്നത്. ഇവർക്ക് ഫെബ്രുവരി മാസം വരെ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം മാർച്ച് മുതൽ ജൂൺ വരെ ശമ്പളം വിതരണം നടത്താതിനാൽ കരാർ ജീവനക്കാർ കഷ്ടപ്പെടുകയാണ്. ബിഎസ്എൻഎല്ലിൽ ശമ്പളം നൽകാനുള്ള ഫണ്ടിന്റെ അഭാവമാണ് അഞ്ച് മാസത്തെ ശമ്പളം കുടിശികയാവാൻ കാരണം. സംസ്ഥാനത്ത് വിവിധ കമ്പനിയുടെ മേൽനോട്ടത്തിലാണ് കരാറുകാർ ജോലി ചെയ്യുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ തിരുവനന്തപുരത്തെ മീഗാർഡ് കമ്പനിയുടെ കീഴിയിലാണ് കരാർ ജീവനക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വിവിധ കരാർ കമ്പനികളിലായി 7000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇരുപത് വർഷം മുതൽ ഇരുപത്തഞ്ച്…
Read Moreഭർത്താവ് സീറ്റിൽ കുഴഞ്ഞുവീണു; യുവതി ഉച്ചത്തിൽ കരഞ്ഞു; യാത്രക്കാരന്റെ ജീവൻ കാത്ത് കെഎസ്ആർടിസി ജീവനക്കാർ
മുക്കം: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ യാത്രക്കാരന് തുണയായി. മൈസൂർ-കോഴിക്കോട്-തിരുവമ്പാടി ബസിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ യാത്രക്കാരനാണ് തിരുവമ്പാടി ഡിപ്പോയിലെ ജീവനക്കാർ അടിയന്തര വൈദ്യ ശുശ്രൂഷ ലഭ്യമാക്കിയത്. ബുധനാഴ്ച രാത്രി ഏഴിന് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് നഞ്ചൻഗോഡ് പിന്നിട്ടപ്പോഴാണ് സംഭവം. ഭർത്താവ് സീറ്റിൽ കുഴഞ്ഞുവീണതോടെ യുവതി ഉച്ചത്തിൽ കരഞ്ഞു. കണ്ടക്ടർ മുക്കം കാരമൂല സ്വദേശി കൊളത്തിൻകണ്ടി അജിത് കുമാർ വെള്ളം തളിച്ച് അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ബോധം വരികയും വെള്ളം കുടിക്കുകയും ചെയ്തു. പക്ഷേ യാത്രക്കാരൻ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഡ്രൈവർ ചാത്തമംഗലം എൻഐടി സ്വദേശി കെ.ഇ. സുരേഷ് ബാബുവും അജിത് കുമാറും ചേർന്ന് ഹൈവേയിൽ നിന്ന് മാറി യുള്ള കലാലെ ജംഗ്ഷനിലെ കരുണാലയഹോസ്പിറ്റലിൽഎത്തിച്ചു. ബസ് ആശുപത്രി കോമ്പൗണ്ടി ൽ കയറ്റിയാണ് സഹയാത്രികരുടെ സഹായത്തോടെ യാത്രക്കാരനെ…
Read Moreരണ്ടു ദിവസത്തിൽ മൂന്ന് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; പ്രത്യേക പോക്സോ കോടതി ജില്ലയിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മഞ്ചേരി: ജില്ലയിൽ പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിൽ മലപ്പുറം ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്. ജില്ലയിൽ രണ്ടു ദിവസത്തിൽ മൂന്ന് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുവന്നാണ് കണക്ക്. 2019 ജനുവരി മുതൽ നാലു മാസത്തെ കണക്ക് പരിശോധിച്ചാൽ ജില്ലയിൽ പീഡിപ്പിക്കപ്പെട്ടത് 176 കുട്ടികൾ. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ്. ഇവിടെ ഈ കാലയളവിൽ 147 കുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ 114 കുട്ടികൾ എറണാകുളം ജില്ലയിൽ പീഡനത്തിനിരയായി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 25 കുട്ടികൾ ഇവിടെ പീഡിപ്പിക്കപ്പെട്ടപ്പോൾ ഇടുക്കിയിൽ 40 കുട്ടികൾ മുതിർന്നവരുടെ ക്രൂരതക്ക് ഇരയായി. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മാത്രം കണക്കാണിത്. അല്ലാത്തവ കൂടി പരിഗണിച്ചാൽ പട്ടിക നീളും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വ്യാപകമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലക്ക് പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ്…
Read Moreകഞ്ചാവ് വാഹകരായി വിദ്യാര്‍ഥികള്‍..? കോഴിക്കാട് പിടിയിലായ മൂവര്‍ സംഘത്തിനുപിന്നില്‍ വന്‍ശൃംഖല; ചെക്ക്പോസ്റ്റുകളിലും അതിര്‍ത്തികളിലും കര്‍ശന പരിശോധന
കോഴിക്കോട്: സംസ്ഥാനത്തേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതില്‍ വാഹകരായി വിദ്യാര്ഥികളുള്പ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് കേരളത്തില്‍ തഴച്ചുവളരുന്ന കഞ്ചാവ് വില്പന സംഘത്തിന് സഹായം ചെയ്യുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ആഴ്ചാവസാനത്തില്‍ നാട്ടിലേക്കു വരുന്ന വിദ്യാര്‍ഥികളെ ഈ സംഘം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതേകുറിച്ച് വിശദമായ അന്വേഷണം എക്സൈസ് നടത്തുന്നുണ്ട്. കൂടാതെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയും തുടരുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ഓട്ടോറിക്ഷയില്‍ 7.6 കിലോ കഞ്ചാവ് കടത്തികൊണ്ടുവന്ന സംഘത്തിത്തിന് കഞ്ചാവ് എത്തിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര് . അനില്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പന്തീരങ്കാവ് വച്ച് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന 7.6 കിലോ കഞ്ചാവുമായി മൂന്നുപേരെ പിടികൂടിയത്.…
Read More“തെറ്റ്’ തിരുത്തി കമ്മീഷണര്‍; എസ്ഐ റീ ലോഡഡ്; മദ്യപിച്ച ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്ത എസ്ഐ തെറിപ്പിച്ചു; ഒടുവിലൽ ആര് ക്യാമ്പില്‍ നിന്ന് എസ്ഐ തിരിച്ചെത്തിയ വഴിയിങ്ങനെ…
കോഴിക്കോട്: മദ്യപിച്ച ബഹളമുണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയ എസ്ഐയെ തിരിച്ചു വിളിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജാണ് ടൗണ്‍ എസ്ഐയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ച് വീണ്ടും അതേ സ്റ്റേഷനില്‍ തന്നെ നിയമിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടൗണ്‍ എസ്ഐ ബിജിത്തിനെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. നിയമാനുസൃത നടപടി സ്വീകരിച്ച എസ്ഐയെ സ്ഥലം മാറ്റിയത് സംബന്ധിച്ച് “രാഷ്ട്ര ദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത പോലീസിനുള്ളില്‍ ചര്‍ച്ചയായി. എസ്ഐയെ സ്ഥലം മാറ്റിയ കമ്മീഷണറുടെ നടപടി സേനാംഗങ്ങള്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കി. സാമൂഹ്യവിരുദ്ധരേയും മദ്യപരേയും പിടികൂടിയാല്‍ “ശിക്ഷ’ ലഭിക്കുമെന്ന രീതിയിലായിരുന്നു സേനയ്ക്കുള്ളില്‍ വിവാദം ആളിക്കത്തിയത്. വിഷയം പോലീസ് അസോസിയേഷന്റേയും ശ്രദ്ധയില്‍പെട്ടു. അതിനിടെ വാട്സ് ആപ്പ് വഴിയും മറ്റും വിവരം പോലീസ് ഹെഡ്ക്വാട്ടേഴ്സിലും എത്തി. തുടര്‍ന്നാണ് എസ്ഐയെ ടൗണ്സ്റ്റേഷനിലേക്ക് തന്നെ മാറ്റാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്. എസ്ഐയുടെ സേവനങ്ങളെ കുറിച്ചും മറ്റും…
Read Moreസ്ത്രീധനം വീണ്ടും വില്ലനാകുമ്പോൾ..! ഭർതൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ; കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ആക്ഷൻ കൗൺസിൽ
പേരാമ്പ്ര: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യയാണ് (22) കഴിഞ്ഞ മാസം 20 ന് കായണ്ണ ചാലിൽ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ കൊടിയ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ലാത്തതാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിക്കാൻ കാരണം. രണ്ടുവർഷം മുമ്പാണ് ദിപീഷും ആദിത്യയും തമ്മിലുള്ള പ്രണയ വിവാഹം നടക്കുന്നത്. ഒരു വയസ് കഴിഞ്ഞ ഒരു മകളും ഇവർക്ക് ഉണ്ട്. ഭർതൃവീട്ടുകാർ സ്ത്രീധനത്തിനാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസിൽ നൽകിയ പരാതിയിലുണ്ട്. പല സമയങ്ങളിലും ഭക്ഷണം കൊടുക്കാതെ പീഡിപ്പിച്ചെന്നും പറയുന്നു. മരിച്ച ദിവസം ഭർതൃവീട്ടുകാർ ആദിത്യയെ സ്വന്തം വീട്ടിലേക്ക് പണത്തിന് പറഞ്ഞയച്ചതായിരുന്നു. എന്നാൽ അവളുടെ വീട്ടിലെ സാമ്പത്തികാവസ്ഥ…
Read Moreപാസ് നൽകാതെ കെഎസ്ആർടിസി, ബസിൽ കയറ്റാതെ പ്രൈവറ്റ് ബസുകാർ; യാത്രാദുരിതം പേറി വിദ്യാർഥികൾ
വെള്ളമുണ്ട: യാത്രാ പാസ് നൽകാതെ കെഎസ്ആർടിസിയും കർക്കശ നിലപാടുമായി പ്രൈവറ്റ് ബസുകളും വിദ്യാർഥികൾക്ക് നേരെ തിരിയുന്പോൾ സമയത്ത് സ്കൂളിലും വീട്ടിലുമെത്താനാവാതെ ദുരിതം പേറുകയാണ് പഠിതാക്കൾ. മാനന്തവാടി താലൂക്കിലെ മാനന്തവാടി-നിരവിൽപ്പുഴ, വാളാട്, കുളത്താട, നാരോക്കടവ്, പന്തിപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് അധികൃതരുടെ തല തിരിഞ്ഞ നിയമം കാരണം പ്രയാസത്തിലായത്. പന്തിപ്പൊയിൽ, നാരോക്കടവ് പ്രദേശത്തേക്ക് ഓരോ കെഎസ്ആർടിസി ബസ് മാത്രമാണ് ഓടുന്നത്. ഒരു ബസ് മാത്രമായതിനാൽ വിദ്യാർഥികൾക്ക് പാസ് നൽകാനാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രൈവറ്റ് ബസുകൾ ഇല്ലാത്ത ഈ റൂട്ടിൽ ഫുൾ ടിക്കറ്റെടുത്താണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. മാനന്തവാടി, ദ്വാരക, എട്ടേനാൽ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠനം നടത്തുന്നുണ്ട്. സമയത്ത് വിദ്യാലയങ്ങളിലെത്താൻ പലപ്പോഴും വലിയ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കൂടുതൽ ബസുകൾ ഓടുന്ന നിരവിൽപ്പുഴ റൂട്ടിലാവട്ടെ പ്രൈവറ്റ് ബസുകൾ ഉള്ളതിനാൽ…
Read Moreഅധികാരികളുടെ കനിവ് കാത്ത് ..! ഒറ്റമുറി വീട് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതോടെ വിനോദിനിയും മക്കളും വീടിനുപുറത്ത്; സഹായത്തിനായി ഓഫീസ് കയറിയിറങ്ങി മടുത്തെന്ന് വീട്ടമ്മ
മുക്കം: ഒറ്റമുറി വീട് കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതോടെ പെരുവഴിയിലായ കുടുംബത്തിന് ഒരുവര്‍ഷമായിട്ടും സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് ദുരിതം തിന്ന് ജീവിക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ പട്ടര്‍ചോല തോണ്ടയില്‍ വിനോദിനിയും ഭിന്നശേഷിക്കാരിയായ മകളുമടങ്ങുന്ന കുടുംബം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. ആകെയുണ്ടായിരുന്നത് ഈ ഒറ്റമുറി വീടാ. അതുതന്നെ തണ്ണീര്‍പൊയില്‍ പള്ളിക്കമ്മിറ്റിക്കാര് നിര്‍മിച്ചു തന്നതാ. ഭിന്നശേഷിക്കക്കാരിയായ ഈ പെണ്കുട്ടിയേയുമായി ഇവിടെ ഒരു വിധം കഴിഞ്ഞ് വരികയായിരുന്നു. അതിനിടയ്ക്കാണ് കഴിഞ്ഞ പ്രളയ സമയത്ത് മണ്ണിടിഞ്ഞ് ഇവിടെ താമസിക്കാന്‍ പറ്റാതായത്. ഒരു വര്‍ഷമായിട്ടും ഒരു നടപടിയും ആയിട്ടില്ല”- വിനോദിനി പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്താണ് വിനോദിനിയുടെ വീടിന് മുകളില്‍ തൊട്ടടുത്ത വീടിന്റെ മുറ്റമിടിഞ്ഞ് വീണ് വീട് താമസയോഗ്യമല്ലാതായത്. ഒറ്റ മുറിവീടിന്റെ ചുമരിലടക്കം വിള്ളല്‍ വന്ന നിലയിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് വാങ്ങി നല്കിയ മൂന്ന് സെന്റ് സ്ഥലത്താണ്…
Read Moreകോഴിക്കോട് നിന്ന് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി ! കുട്ടിയുടെ അച്ഛന് പറയുന്നത്…
കോഴിക്കോട് നിന്നും കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടുകിട്ടി. ഭവന്‍സ് സ്കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. മാന്‍സിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഇന്ന് രാവിലെയോടെ കുട്ടിയെ കണ്ടുകിട്ടിയതായി കുട്ടിയുടെ അച്ഛന് അറിയിച്ചു.
Read More