കോഴിക്കോട്: നഗരത്തില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു. വിലകൂടിയതും കുറഞ്ഞതുമായ ബൈക്കുകള്‍ നിരവധി അടുത്തിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രം മൂന്നിടങ്ങളില്‍ നിന്നാണ് നഗരമധ്യത്തില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചത്. ഇതില്‍ മോഷ്ടിച്ച ഒരു ബൈക്കുമായി വരുന്നതിനിടെ മൂന്നംഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറിയിരുന്നു. മൂടാടി സ്വദേശി നിഖില്‍ ഗംഗാധരന്റെ കെഎല്‍ 56 ഡി 9925 പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 11.15 നും ഞായറാഴ്ച രാവിലെ 8.30 നും ഇടയിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെ ബൈക്ക് എടുത്തുപോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ പാര്‍ക്കിംഗ് സ്ഥലത്ത് ഇരുട്ടായതിനാല്‍ പോലീസിന് സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിയാനായിട്ടില്ല. ആശുപത്രിയിലെ തന്നെ ജീവനക്കാരനായ നിഖിലിന്റെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ…
Read MoreCategory: Kozhikode
കാർഡ് സ്വൈപ് ചെയ്യൂ, ഭൂനികുതി അടയ്ക്കൂ: ഇത് മലപ്പുറത്തെ വില്ലേജ് ഓഫീസുകൾ
മലപ്പുറം: വില്ലേജ് ഓഫീസുകളിൽ കരമടയ്ക്കാൻ ഇനി വരിയിൽ കാത്തുനിൽക്കേണ്ട. നിങ്ങളുടെ എടിഎം കാർഡുപയോഗിച്ചു ഇനി മുതൽ പണമടയ്ക്കാം. ഇടപാടുകൾ പണരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ഇ-പോസ് മെഷീൻ വിതരണം ചെയ്തു. ഇ-പോസ് മെഷീനുകൾ വില്ലേജ് ഓഫീസുകൾക്കു നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്തു കളക്ടർ ജാഫർ മാലിക് നിർവഹിച്ചു. സർക്കാർ നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫീസുകളിലെ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇ-പേമെന്റ് (ഇ-പോസ്, യുപിഐ) സംവിധാനം വഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു. മെഷീൻ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാൽ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. സാധാരണയായി എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ-പോസ് മെഷീൻ മുഖേനയും നിർവഹിക്കുന്നത്. കൂടുതൽ വേഗത്തിലും ആധുനിക രീതിയിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്കു നൽകുകയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിലൂടെ…
Read Moreപരിശോധന നിർജീവം; വിദ്യാർഥികളിൽ ഇരുചക്ര വാഹന ഉപയോഗം കൂടുന്നു
എടക്കര: സ്കൂൾ പരിസരങ്ങളിലെ പരിശോധന നിർജീവമായതോടെ ഇരുച്ചക്ര വാഹനങ്ങളിലത്തെുന്ന വിദ്യാർഥികളുടെ എണ്ണം പെരുകുന്നു. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും പരിശോധന നടത്തുകയും പല സ്കൂൾ അധികൃതരും ബൈക്കിലത്തെുന്ന വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ വിദ്യാർഥികളുടെ ബൈക്ക് ഉപയോഗം കഴിഞ്ഞ അധ്യയന വർഷം കുറക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ പരിശോധനകൾ പ്രഹസനമായി മാറിയതോടെ ബൈക്ക് ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് ബൈക്കുമായി വരുന്നത് അധ്യാപകർ വിലക്കിയതോടെ സമീപത്തെ വീടുകളിലും ഇടവഴികളിലുമാണ് ഇപ്പോൾ വാഹനം നിർത്തുന്നത്. ഇത്തരം സഹായം ചെയ്യുന്ന വീട്ടുകാർക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. മൂന്നുപേരെ വച്ചും അമിത വേഗതയിലും ഉൾവഴികളിലൂടെയാണ് കുട്ടികളുടെ സഞ്ചാരം. പിടിക്കപ്പെട്ടാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നടത്തി വിട്ടയക്കാറുണ്ടെങ്കിലും വീണ്ടും ഇത്തരം നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
Read Moreവടകരയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; മോഷ്ടാക്കൾ മലയാളമാണ് സംസാരിച്ചതെന്ന് വീട്ടുകാർ
വടകര: ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലിൽ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി പൊന്നും പണവും കവർന്നു. മുട്ടുങ്ങൽ കെഎസ്ഇബി ഓഫീസിനു സമീപം കേളോത്ത് കണ്ടി ശ്രീനിലയത്തിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ഇന്നു പുലർച്ചെ ഒരു മണിയോടെ കവർച്ച നടന്നത്. മുൻ വശത്തെ ഗ്രിൽസും വാതിലും തകർത്ത് അകത്തു കടന്ന സംഘം ബാലകൃഷ്ണനെയും ഭാര്യ പ്രേമയേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അലമാരയിൽ സൂക്ഷിച്ചതും ദേഹത്തുള്ളതുമായ പത്തേ മുക്കാൽ സ്വർണവും 2700 രൂപയും മോഷ്ടാക്കൾ കവർന്നു. 72 കാരനായ ബാലകൃഷ്ണനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശബ്ദം കേട്ട് ബാലകൃഷ്ണനാണ് ആദ്യം ഞെട്ടിയുണർന്നത്. ലൈറ്റ് ഇട്ടാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിമുഴക്കി. പിന്നാലെ ഉണർന്ന ഭാര്യ പ്രേമ തളർന്നുവീണു. പെൻടോർച്ചിന്റെ വെളിച്ചത്തിലാണ് സംഘം പൊന്നിനും പണത്തിനും ചോദിച്ചത്. എതിർപ്പൊന്നും കൂടാതെ പൊന്നും പണവും നൽകിയതിനാൽ ദേഹോപദ്രവം ഉണ്ടായില്ലെന്നു പറയുന്നു. മലയാളത്തിലാണ് സംഘം…
Read Moreഎരഞ്ഞിപ്പാലത്ത് നടുറോഡില്‍ നിയമലംഘനം; സ്റ്റോപ്പുണ്ടായിട്ടും ബസുകാര് യാത്രക്കാരെ ഇറക്കുന്നത് റോഡിന് മദ്ധ്യേ; ഫുട്പാത്ത് ഉണ്ടായിട്ടും നടക്കുന്നത് റോഡിലൂടെ; കണ്ടില്ലെന്ന് നടിച്ച് പോലീസും
കോഴിക്കോട്: കൊലവിളിയുമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരെ ഇറക്കുന്നത് നടുറോഡില്‍ . തിരക്കേറിയ ജംഗ്ഷനുകളിലും നഗരത്തിലെ തിരക്കുള്ള റോഡുകളിലുമാണ് അപകടകരമാം വിധത്തില്‍ ബസുകളില്‍ നിന്ന് യാത്രക്കാര്‍ നടുറോഡിലിറങ്ങുന്നത്. ബസ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ ഇറക്കുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് നടപടി സ്വീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ കണ്മുന്നില് ഇത്തരം നടപടികള്‍ കണ്ടാല്‍ പോലും ഇപ്പോള്‍ നടപടി സ്വീകരിക്കുന്നില്ല. എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് പതിവായി സ്വകാര്യബസില്‍ നിന്ന് നടുറോഡില്‍ യാത്രക്കാരെ ഇറക്കുന്നത്. ബാലുശേരി, നന്മണ്ട ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ സിഗ്നല്‍ ചുവപ്പായാല്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും യാത്രക്കാര്‍ മറ്റു വാഹനങ്ങള്‍ക്കു മുന്നിലേക്കാണ് ഇറങ്ങുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ഇറങ്ങുവാന്‍ വേണ്ടി ബസിന്റെ വാതില്‍ തുറക്കുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനയാത്രക്കാരന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസിന് സമീപത്തു കൂടി കടന്നുവന്ന ബൈക്കിനെ ശ്രദ്ധിക്കാതെയാണ് ബസ്…
Read Moreസാമ്പത്തിക തട്ടിപ്പ്: മണിയൂർ സ്വദേശിക്കെതിരെ ബഹ്റൈൻ പൗരന്റെ പരാതി; തട്ടിപ്പ്കണ്ടെത്തിയപ്പോഴേക്കും പ്രതി നാടുവിട്ടു; പർച്ചേസ് മാനേജരുടെ തട്ടിപ്പിങ്ങനെ…
വടകര: സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വടകര മണിയൂർ സ്വദേശിക്കെതിരെ ബഹ്റൈൻ പൗരന്റെ പരാതി. വ്യവസായിയായ ബഹ്റൈൻകാരനെ മണിയൂർ സ്വദേശിയായ യുവാവ് വഞ്ചിച്ച് 47,000 ദിനാറുമായി മുങ്ങിയതായാണ് പരാതി. ബഹ്റൈനിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ യാസർ മുഹമ്മദ് ഖന്പർ എന്നയാൾ ബഹ്റൈൻ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ പർച്ചേസ് മാനേജരായി ജോലി ചെയ്തിരുന്ന മലയാളിയെ സ്വന്തം സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളതെന്നും താൻ ചതിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ബഹറിൻ പൗരൻ പറയുന്നു. അപ്പോഴേക്കും മണിയൂർ സ്വദേശി നാട്ടിലേക്കു കടന്നുകളഞ്ഞിരുന്നു. 2016-ലാണ് യാസർ ഈസാ ടൗണിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം തുടങ്ങിയത്. മണിയൂർകാരനാണ് ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട് മനാമയിൽ ഇതിന്റെ ഒരു ബ്രാഞ്ചും തുടങ്ങിയി. യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു ഈ സ്ഥാപനങ്ങളിലേക്കുള്ള മെറ്റീരിയലുകൾ വാങ്ങിയിരുന്നത്. ആദ്യമൂന്നു വർഷം കച്ചവടം നന്നായി മുന്നോട്ടു…
Read Moreനാദാപുരത്ത് വായ്പ തിരിച്ചടവ് മുടങ്ങിയ കുടുംബത്തിന്റെ വീട് ജപ്തിചെയ്ത് ബാങ്ക്; വീട് പൂട്ടി സീൽ ചെയ്തപ്പോൾ വൃദ്ധയെ പുറത്താക്കി ഉദ്യോഗസ്ഥർ; കൂട്ടിന് പോലീസുകാരും
നാദാപുരം: ബാങ്കിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് കല്ലാച്ചിയിൽ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാറോള്ളതിൽ ബിജുമോന്റെ ഉടമസ്ഥതയിലുള്ള വീടും പറമ്പുമാണ് അധികൃതർ ജപ്തി ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ പോലീസുമായെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഈ സമയം ബിജുമോന്റെ മാതാവ് പ്രേമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാല് വർഷം മുമ്പാണ് ബിജു ഓർക്കാട്ടേരിയിലെ സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തത് തിരിച്ചടവ് മുടങ്ങിയതോടെ പലിശയും, മുതലുമായി 51 ലക്ഷം രൂപയായെന്നും നിരവധി തവണ അവധികൾ കൊടുത്തെന്നും ഇത് പാലിക്കാതായതോടെയാണ് ജപ്തി നടപ്പിലാക്കിയതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഈ സമയം വീട്ടിലുണ്ടായിരുന്ന മാതാവിനെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബാങ്ക് അധികൃതർക്ക് സുരക്ഷ ഒരുക്കാൻ നാദാപുരം പോലീസിന്റെ സഹായം തേടിയിരുന്നു.
Read Moreഅംഗബലം പോരാ..! സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് ആരംഭിച്ച പിങ്ക് പോലീസ് കിതയ്ക്കുന്നു
കോഴിക്കോട്: സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പ് ആരംഭിച്ച പിങ്ക് പോലീസ് പദ്ധതി കിതയ്ക്കുന്നു. അംഗബല കുറവും ഓഫീസര്‍മാരുടെ അഭാവവുമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയ്ക്ക് തടസമായി നില്‍ക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ 22 പേരുടെ തസ്തികകളാണ് പിങ്ക് പോലീസിലുള്ളത്. എന്നാല്‍ 16 പേര് മാത്രമാണിപ്പോള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. കൂടാതെ മൂന്ന് ഓഫീസര്മാരുണ്ടായിരുന്നിടത്ത് ഇന്ന് ഒരാള്‍ പോലുമില്ല. ഇതോടെ കോഴിക്കോട് നഗരത്തിലെ പിങ്ക് പോലീസിന്റെ സേവനം പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. മൂന്നു കാറുകളാണ് കോഴിക്കോട് സിറ്റിയ്ക്ക് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. ഈ മൂന്നു കാറിലും മൂന്ന് ഓഫീസര്‍മാര്‍ വേണമെന്നാണ് നിബന്ധന. നേരത്തെ മൂന്നു ഓഫീസര്‍മാര്‍ പിങ്ക് പോലീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ വിരമിക്കുകയും മറ്റുള്ള രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തു. എഎസ്ഐ മുതലുള്ള റാങ്കിലുള്ളവര്‍ പിങ്ക് പോലീസിന്റെ വാഹനത്തിലുണ്ടാവണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം. എന്നാല്‍ കോഴിക്കോട് സിറ്റിയില്‍ വനിതാ സിവില്‍പോലീസ് ഓഫീസര്‍മാര്‍ മാത്രമാണിപ്പോള്‍ വാഹനത്തിലുണ്ടാവുന്നത്.…
Read Moreരാജ്യറാണി നാഗർകോവിൽ വരെ: പ്രായോഗികമല്ലെന്നു റെയിൽവേ; സമരം ഡൽഹിയിലേക്ക് മാറ്റാനൊരുങ്ങി മലയോര വികസന സമിതി
നിലന്പൂർ: നിലന്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ നീട്ടുന്നത് പ്രായോഗികമല്ലെന്നു റെയിൽവേ അധികൃതർ. രാജ്യറാണി എക്സ്പ്രസ് നാഗർകോവിൽ വരെ നീട്ടണമെന്നാവശ്യപ്പെട്ടു മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റും എഫ്സിഐ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായ സിബി വയലിൽ നൽകിയ നിവേദനത്തിനു മറുപടിയായാണ് ദക്ഷിണ റെയിൽവെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ ശിവജി അങ്കുരു റെയിൽവെയുടെ നിലപാട് അറിയിച്ചത്. തിരുവനന്തപുരം-നാഗർകോവിൽ പാത സിംഗിൾ ലൈനായതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ രാജ്യറാണി എക്സ്പ്രസ് നാഗർകോവിലിലേക്ക് നീട്ടുന്നത് പ്രായോഗികമല്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. 16 കോച്ചുകൾ അനുവദിച്ച രാജ്യറാണിക്ക് പ്ലാറ്റ് ഫോമുകളുടെ നീളക്കുറവ് ചൂണ്ടിക്കാട്ടി കോച്ചുകളുടെ എണ്ണം 13 ആയി വെട്ടിച്ചുരുക്കിയത് പെട്ടെന്നു പുന:സ്ഥാപിക്കാനാകില്ലെന്നും റെയിൽ വ്യക്തമാക്കി. നിലന്പൂർ-ഷൊർണൂർ പാതയിലെ മിക്ക റെയിൽവെ സ്റ്റേഷനുകളിലും 13 കോച്ചുകൾ നിർത്താനുള്ള സൗകര്യം മാത്രമാണുള്ളത്. പ്ലാറ്റ് ഫോമുകളുടെ നീളംകൂട്ടി കൂടുതൽ കോച്ചുകൾ നിർത്താനുള്ള സൗകര്യം ഒരുക്കുന്നതുവരെ…
Read Moreകുറ്റിപ്പുറം പാലത്തിനടിയിൽ നിന്ന് വെടിക്കോപ്പുകൾ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷണം ആരംഭിച്ചു
മലപ്പുറം: ഒന്നരവർഷം മുന്‍പു ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷം ആരംഭിച്ചു. തിരൂർ ഡിവൈഎസ്പി ജലീൽ തോട്ടത്തിലിൽ നിന്നു സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണ രേഖകൾ ഏറ്റുവാങ്ങി എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ രേഖകൾ പരിശോധിക്കാനും തുടരന്വേഷണം നടത്താനും ഉന്നത ഏജൻസിയെ നിയോഗിക്കണമെന്ന ഡിജിപിയുടെ ശിപാർശ സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. 2018 ജനൂവരിയിലാണ് മൂന്നു ദിവസങ്ങളിലായി ഭാരതപ്പുഴയിൽ നിന്നു വിവിധ വെടിക്കോപ്പുകൾ കാണപ്പെട്ടത്. അഞ്ചു ക്ലേമോർ കുഴിബോബുകൾ, എസ്എൽആർ 762 എംഎം വെടിയുണ്ടകൾ 560, ഉപയോഗിച്ചു കഴിഞ്ഞ 45 ഷെല്ലുകൾ, എകെ 47 കാട്രിജുകൾ, മൈൻ പ്ലസ് ജനറേറ്ററുകൾ ആറ്, കണക്ടിങ്ങ് വയറുകൾ ആറ്, ട്യൂബ് ലോഞ്ചർ രണ്ട്, സൈനിക വാഹനങ്ങൾക്കു വഴിയൊരുക്കാനുള്ള ഇരുന്പുനിർമിതമായ പട്ടകൾ…
Read More