പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ തു​ര​ത്താ​ന്‍  ‘ഹാ​ന്‍​ഡ് വാ​ഷ് ഡ്രൈ​വ്’;  വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ച്ച് രോ​ഗ​ങ്ങ​ളെ അ​ക​റ്റാ​ന്‍ പൊ​തു​ജ​ന​ങ്ങ​ൾക്കിടയിൽ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കോ​ഴി​ക്കോ​ട് : എ​ലി​പ്പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​ന് ‘ഹാ​ന്‍​ഡ് വാ​ഷ് ഡ്രൈ​വ്’ ഊ​ര്‍​ജ്ജി​ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ആ​രോ​ഗ്യ​ജാ​ഗ്ര​താ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ​ക​ളു​ടെ വൃ​ത്തി ഉ​റ​പ്പാ​ക്കി വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ച്ച് രോ​ഗ​ങ്ങ​ളെ അ​ക​റ്റാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഹാ​ന്‍​ഡ് വാ​ഷ് ഡ്രൈ​വ് ന​ട​പ്പാ​ക്കു​ന്ന​ത്. കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ച് ഇ​തി​ന​കം ത​ന്നെ ജി​ല്ല​യി​ലെ 6.7 ല​ക്ഷം വീ​ടു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ആ​ശു​പ​ത്രി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ലി​പ്പ​നി​യും എ​ച്ച്‌​വ​ണ്‍ എ​ന്‍​വ​ണും, മ​ഞ്ഞ​പ്പി​ത്ത​വു​മെ​ല്ലാം ജി​ല്ല​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​വു​മ്പോ​ഴേ​ക്കും പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ പ​ട​രു​ന്ന​ത് വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നു മു​മ്പ് ത​ന്നെ ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ഹാ​ന്‍​ഡ് വാ​ഷ് ഡ്രൈ​വ് ഊ​ര്‍​ജ്ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. “കൈ ​ക​ഴു​ക​ല്‍’ ശീ​ല​മാ​ക്കി രോ​ഗ​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ അ​ക​റ്റു​ന്ന​തി​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഹാ​ന്‍​ഡ് വാ​ഷ് ഡ്രൈ​വ് വ​ഴി ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നോ​ട്ട് വയ്ക്കു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും, പു​റ​ത്ത്…

Read More

നീ​ലേ​ശ്വ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം; പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്?

മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. ഇ​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്. ഒ​ന്നാം പ്ര​തി​യാ​യ നീ​ലേ​ശ്വ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക റ​സി​യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ നി​ഷാ​ദ് വി ​മു​ഹ​മ്മ​ദ്, പി ​കെ.​ഫൈ​സ​ല്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോട​തി​യി​ലേ​ക്ക് പോ​വാ​നൊ​രു​ങ്ങു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ആ​ഴ്ച​യോ​ള​മാ​യി​ട്ടും അ​ധ്യാ​പ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മു​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ങ്കി​ലും ഇ​ട​ത് അം​ഗ​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് വോ​ട്ടി​നി​ട്ട് ത​ള്ളു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ന് മോ​ശ​മാ​വു​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​മേ​യം ത​ള്ളി​യ​തെ​ങ്കി​ലും ഭ​ര​ണ ക​ക്ഷി​യി​ല്‍​പെ​ട്ട ചി​ല​ര്‍…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​നെ ഇ​ല്ലാ​താ​ക്കിയതും രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു ആ​ദ​ർ​ശ​വും ഇ​ല്ലാ​ത്തയാളാണ് സു​ധീ​ര​ൻ; കോൺഗ്രസ് മുഖപത്രത്തേയും സുധീരനേയും വിമർശിച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

കോ​ഴി​ക്കോ​ട്‌: കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി. ത​നി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​ത്തി​ൽ വ​ന്ന ലേ​ഖ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ചി​ല​ർ വ്യ​ക്തി വി​രോ​ധം തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ചു. അ​ബ്ദു​ള്ള​ക്കു​ട്ടി അ​ധി​കാ​ര​മോ​ഹി​യാ​ണെ​ന്നും മ​ഞ്ചേ​ശ്വ​രം സീ​റ്റ് ക​ണ്ടാ​ണ് ദാ​ണ്ഡ​ക്കെ​ട്ടു​മാ​യി ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും വീ​ക്ഷ​ണം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണോ എ​ന്ന് മു​ല്ല​പ്പ​ള്ളി​യോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു. ബി​ജെ​പി​യി​ൽ ചേ​രു​ന്ന കാ​ര്യം സ്വ​പ്ന​ത്തി​ൽ പോ​ലും ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​വ് വി.​എം.​സു​ധീ​ര​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ന്ന​യി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​നെ ഇ​ല്ലാ​താ​ക്കി​യ​ത് സു​ധീ​ര​നാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു ആ​ദ​ർ​ശ​വും ഇ​ല്ലാ​ത്ത ആ​ളാ​ണ് സു​ധീ​ര​നെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി വി​മ​ർ​ശി​ച്ചു.‌ ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി‌​യെ വീ​ക്ഷ​ണം വി​മ​ർ​ശി​ച്ച​ത്. രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ കോ​ൺ​ഗ്ര​സി​നെ തി​രി​ഞ്ഞു​കൊ​ത്തു​ന്നു. ഇ​ത്ത​രം അ​ഞ്ചാം​പ​ത്തി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണം. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​ക്ക് മം​ഗ​ള​പ​ത്രം ര​ചി​ക്കു​ക​യാ​ണെ​ന്നും വീ​ക്ഷ​ണ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.‌‌‌ മോ​ദി​യു​ടെ വി​ജ​യം…

Read More

അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം; ര​ണ്ടുപേ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

മു​ക്കം: നി​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ര​ണ്ട് അ​ധ്യാ​പ​ക​രു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി.​ കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ നീ​ലേ​ശ്വ​രം സ്കൂ​ൾ അ​ധ്യാ​പ​ക​ൻ നി​ഷാ​ദ് വി ​മു​ഹ​മ്മ​ദിന്‍റെ​യും ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി​.കെ.​ഫൈ​സ​ലി​ന്‍റെ​യും മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ നീ​ലേ​ശ്വ​രം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​റ​സി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​തേസ​മ​യം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ ഇ​ന്ന് കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട​ന്നാ​ണ് സൂ​ച​ന. കേ​സെ​ടു​ത്ത് മൂ​ന്നാ​ഴ്ച​യോ​ള​മാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​വാ​ത്ത​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ അ​ധ്യാ​പ​ക​രു​ടെ അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല​ന്നാ​ണ് സൂ​ച​ന .…

Read More

വെള്ളമുണ്ടയിൽ  മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി

വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 26കാ​രി​യാ​യ മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത പ​രാ​തി​യി​ൽ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി. മാ​ന​ന്ത​വാ​ടി എ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ങ്കി​ലും എ​എ​സ്പി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ നൗ​ഫ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ ബ​ത്തേ​രി മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ യു​വ​തി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ​രാ​തി​ക്കി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നും മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പീ​ഡ​ന​ത്തി​ന് ശേ​ഷം യു​വ​തി​യെ തി​രി​കെ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. അ​തി​ന് ശേ​ഷം സം​ശ​യാ​സ്പ​ദ​മാ​യി സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ചെ​റ്റ​പ്പാ​ലം പ​ള്ളി​വ​ള​പ്പി​ൽ മു​നീ​റി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ…

Read More

നോമ്പുകാ​ല​ത്ത് “പൊ​ള്ളി​ച്ച്’  ത​ക്കാ​ളി​യും പ​ച്ച​മു​ള​കും; മ​റ്റു പ​ച്ച​ക്ക​റി​ക​ള്‍​ക്ക് വി​ല​കു​റ​ഞ്ഞു 

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ത​ക്കാ​ളി പ​ഴ​യ ത​ക്കാ​ളി​യ​ല്ല… തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന ത​ര​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് ത​ക്കാ​ളി വി​ല​യു​ടെ കു​തി​പ്പ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി‌​വ​രെ വ​ന്‍ വി​ല​ക്കു​റ​വി​ല്‍​ല​ഭി​ച്ചി​രു​ന്ന ത​ക്കാ​ളി​യാ​ണ് കി​ലോയ്​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ നാ​ല്‍​പ​ത് രൂ​പ​യും ബോ​ക്സി​ന് 900 രൂ​പ​യി​ലും എ​ത്തി​നി​ല്‍​ക്കു​ന്ന​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കി​ലോ​യ്ക്ക് എ​ട്ട് രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല. ത​ക്കാ​ളി​യു​ടെ ല​ഭ്യ​ത കു​റ​വ് ത​ന്നെ​യാ​ണ് വി​ല​യി​ല്‍ വ​ന്‍ വ​ര്‍​ധ​നവ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. വി​ഷു​വി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ ത​ക്കാ​ളി വി​ല ഉ​യ​ര്‍​ന്നി​രു​ന്നു. മൈ​സൂ​ര്‍,ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ത​ക്കാ​ളി ക​യ​റ്റി അ​യക്കു​ന്ന​ത്. ന​ഷ്ടം വ​ന്ന​തോ​ടെ പ​ല ക​ര്‍​ഷ​ക​രും ത​ക്കാ​ളി കൃ​ഷി വി​ട്ട​തും നി​ല​വി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ വി​വാ​ഹ സീ​സ​ണ്‍ വ​ന്ന​തും ത​ക്കാ​ളി ക​യ​റ്റി അ​യ്ക്കു​ന്ന​തി​ല്‍ ഇ​ടി​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ ത​ക്കാ​ളി​ക്ക് ല​ഭ്യ​ത കു​റ​വ് വ​രു​ക​യും ഡി​മാ​ന്‍റ് ഏ​റി​യ ഘ​ട്ട​ത്തി​ല്‍ വി​ല കൂ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ത​ക്കാ​ളി മാ​ത്ര​മ​ല്ല പ​ച്ച​മു​ള​കി​നും…

Read More

തന്റെ പോലീസ് ജീവിതത്തിലെ ത്രില്ലിംഗ് അനുഭവം! സിഐ സിബി തിരക്കഥയെഴുതുകയാണ്…

ഷൈ​ബി​ൻ ജോ​സ​ഫ് കാ​ഞ്ഞ​ങ്ങാ​ട്: “തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും’ എ​ന്ന ആ​ദ്യ​സി​നി​മ​യി​ലെ എ​സ്ഐ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ സി​ഐ സി​ബി തോ​മ​സ് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു. നി​രൂ​പ​ക​പ്ര​ശം​സ​യും വാ​ണി​ജ്യ​വി​ജ​യ​വും നേ​ടി​യ “അ​ന്ന​യും റ​സൂ​ലും,’ “ക​മ്മ​ട്ടി​പ്പാ​ടം’ എ​ന്നീ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത രാ​ജീ​വ് ര​വി​യു​ടെ പു​തി​യ ചി​ത്ര​ത്തി​നാ​ണ് സി​ബി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കു​ണ്ടം​കു​ഴി എ​ന്ന മ​ല​യോ​ര​ഗ്രാ​മ​ത്തി​ലെ സു​മം​ഗ​ലി ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യും പ്ര​തി​ക​ളെ തേ​ടി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​യ്ക്കു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ യാ​ത്ര​യും പ്ര​തി​ക​ളെ ത​ന്ത്ര​പൂ​ർ​വം പി​ടി​കൂ​ടു​ന്ന​തു​മാ​ണ് കേ​ന്ദ്ര​പ്ര​മേ​യം. സി​ബി ആ​ദൂ​ർ സി​ഐ ആ​യി​രി​ക്കെ 2016 ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. “തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും’ എ​ന്ന സി​നി​മ​യു​ടെ കാ​മ​റ​മാ​ൻ രാ​ജീ​വ് ര​വി​യാ​യി​രു​ന്നു. അ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ആ​ദ്യ​മാ​യി പ​റ​യു​ന്ന​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് സ​ഫാ​രി ടി​വി​യി​ൽ ഞാ​ൻ വി​വ​രി​ച്ചി​രു​ന്നു. ഇ​തു കാ​ണാ​നി​ട​യാ​യ രാ​ജീ​വ് സം​ഭ​വം സി​നി​മ​യ്ക്ക്…

Read More

റാ​ണി സ്കൂ​ളി​ലെ മാ​ലി​ന്യ പ്ര​ശ്നം; സമരസമിതിയുടെ നേതൃത്വത്തിൽ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി ;  സ്കൂളിനെതിരേ നടക്കുന്നത് ബോധപൂർവമായ ശ്രമമെന്ന് അധികൃതർ

വ​ട​ക​ര: ചേ​റോ​ട് ചേ​ന്ദ​മം​ഗ​ലം റാ​ണി സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ പ്ര​ശ്നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വീ​ണ്ടും സ​മ​രം. സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ക​ക്കൂ​സ് മാ​ലി​ന്യം കു​ടി​വെ​ള്ള ഉ​റ​വി​ട​മാ​യ പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​തി​രാ​യ സ​മ​ര​ത്തെ തു​ട​ർ​ന്നു ജി​ല്ലാ ക​ല​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ത​ഹ​സി​ൽ​ദാ​റും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും മൗ​നം പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് റാ​ണി മ​ലി​നീ​ക​ര​ണ വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന​ങ്ങ​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സ​മ​രം ചോ​റോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് വി​ജി​ല അ​ന്പ​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ഇ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു പി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ ​പി ദാ​മോ​ദ​ര​ൻ, കെ.​കെ.​സ​ദാ​ശി​വ​ൻ, എ ​കെ വി​ജ​യ​ൻ, ജി​ഷ പ​ന​ങ്ങാ​ട്ട്, പി.​കെ.​റീ​ജ, എ​ൻ.​കെ.​മോ​ഹ​ന​ൻ, രാ​ജീ​വ​ൻ ആ​ശാ​രി മീ​ത്ത​ൽ, പി.​സ​ത്യ​നാ​ഥ​ൻ, പി.​പി.​രാ​ജ​ൻ, സി.​വി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചോ​റോ​ട്-​ന​ട​ക്കു​താ​ഴ…

Read More

മാ​ലി​ന്യ​ക്കൂമ്പാ​ര​വും ശ്മ​ശാ​ന​വും,പിന്നെ ച​ക്കി​ട്ട​പാ​റ ബിഎ​ഡ് കോ​ളേ​ജും; സമരത്തിനൊരുങ്ങി കുട്ടികളും നാട്ടുകാരും 

പേ​രാ​മ്പ്ര: നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് വി​ദ്യാ​ല​യ​ത്തി​നു മു​മ്പി​ൽ. ഇ​രു​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന ച​ക്കി​ട്ട​പാ​റ ബിഎ​ഡ് കോ​ള​ജാ​ണു മാ​ലി​ന്യ കൂ​മ്പാ​ര ഭീ​ഷ​ണി​യി​ലു​ള്ള​ത്. തൊ​ട്ട​ടു​ത്തു ത​ന്നെ​യാ​ണു വൃ​ത്തി​ഹീ​ന​മാ​യ പൊ​തു​ശ്മ​ശാ​ന​വും. വി​ദ്യാര്‍​ഥി​ക​ള​ട​ക്കം നി​ത്യ​വും കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ച​ക്കി​ട്ട​പാ​റ സ്റ്റേ​ഡി​യ​വും തൊ​ട്ട​ടു​ത്താ​ണ്. ചു​റ്റു​പാ​ടും അ​നേ​കം വീ​ടു​ക​ളു​മു​ണ്ട്. എ​ല്ലാ​വ​രും ഭീ​ഷ​ണി​യി​ലാ​ണ്. ഇ​ട​ക്കി​ടെ മ​ഴ പെ​യ്യു​മ്പോ​ൾ മാ​ലി​ന്യാ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ന്നു രോ​ഗഭീ​ഷ​ണി ഉ​യ​ർ​ത്തി ഒ​ഴു​കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​സ​ര​വാ​സി​ക​ളും ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. ക​ർ​ഷ​ക​ന്‍റെ തോ​ട്ട​ത്തി​ലെ റ​ബ​ർ ചി​ര​ട്ട​ക​ൾ ക​മ​ഴ്ത്തി​വെ​ക്ക​ണ​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡി​ലാ​ണു മാ​ലി​ന്യ പ്ര​ശ്നം.

Read More

അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ പ്രാ​സം​ഗി​ക​ന് മ​ര്‍​ദ​നം; ലീഗ് പ്രവർത്തകനെതിരേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

നാ​ദാ​പു​രം: നാ​ദാ​പു​രം ടൗ​ണി​ല്‍ അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ പ്രാ​സം​ഗി​ക​ന് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെതി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി കോ​മ​ത്ത് ഫൈ​സ​ലി​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത് . നാ​ദാ​പു​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷൗ​ക്ക​ത്ത് ഏ​രോ​ത്തി​നെ​യാ​ണ് അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ മ​ര്‍​ദി​ച്ച​ത്. തി​ങ്കാ​ളാ​ഴ് വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ര​യാ​വു​ള്ള​തി​ല്‍ കു​ഞ്ഞ​മ്മ​ദ് ഹാ​ജി​യു​ടെ അ​നു​ശോ​ച യോ​ഗ​ത്തി​നി​ട​യി​ലാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. അ​ബു​ദാ​ബി കെ​എംസി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മു​സ്ലിം ലീ​ഗി​നെ​തി​രെ സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ച് നൂ​റു​ക്ക​ണ​ക്കി​നു പേ​ര്‍ നോ​ക്കി നി​ല്‍​ക്കെ നാ​ദാ​പു​രം ടൗ​ണി​ല്‍ വെ​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​മ​ത്ത് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് ഷൗ​ക്ക​ത്ത് നാ​ദാ​പു​രം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്തി​നെ നാ​ദാ​പു​രം ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാ​ദാ​പു​രം എ​സ്ഐ എ​സ്.​നി​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

Read More