കോഴിക്കോട്: തുര്‍ക്കിയിലെ നിരോധിത കറന്‍സിയായ ലിറ പിടികൂടിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. 58 കോടി മൂല്യമുണ്ടായിരുന്ന നിരോധിച്ച ലിറ കറന്‍സി വിദേശത്തേക്ക് കൈമാറാനായി കൊണ്ടുവന്ന കൊണ്ടോട്ടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘം വീണ്ടും ചോദ്യം ചെയ്യുന്നത്. അനധികൃത നോട്ട് കച്ചവടത്തിനായാണ് കറന്‍സി കൊണ്ടുവന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റിയാസ് ആര്‍ക്കാണ് പണം നല്‍കുന്നതും എവിടെ നിന്നാണ് വാങ്ങിയതെന്നതുമടക്കം ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാവും. നിരോധിത കറന്‍സികള്‍ ഇന്ത്യവഴി ദുബായിലേക്കു കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സൂചന. ദുബായിലേക്ക് പോവുന്ന യാത്രക്കാരന് കൈമാറാനാണ് കറന്‍സി കരിപ്പൂരിലെത്തിച്ചത്. ലിറയുടെ അഞ്ച് ലക്ഷത്തിന്റെ 100 നോട്ടുകളായിരുന്നു റിയാസിന്റെ കൈവശമുണ്ടായിരുന്നത്. ലിറയ്ക്ക് 11.60 രൂപയാണ് ഇന്ത്യയിലെ മൂല്യം. 2006ല്‍ നിരോധിച്ച തുര്‍ക്കി ലിറാ കറന്‍സികള്‍ വിനിമയം നടത്തി തട്ടിപ്പ് നടത്തുന്ന സംഘം ഇന്ത്യയില്‍…
Read MoreCategory: Kozhikode
37 വര്‍ഷത്തിനു ശേഷം അച്ഛനും മക്കളും തമ്മിൽ കണ്ടു; നാടുവിട്ടുപോയ മുഹമ്മദിന്റെ തിരിച്ചു വരിൽ സന്തോഷിച്ച് കുടുംബവും
നരിക്കുനി: മടവൂര്‍ സ്വദേശി മുഹമ്മദ് 37 വര്‍ഷത്തെ ഇടവേളക്ക് ശേഷം കുടുംബവുമായി കൂടിച്ചേര്‍ന്നു. മടവൂര്‍ സ്വദേശി വയില്‍ പീടിയില്‍ മുഹമ്മദിനാണ് ഫേസ് ബുക്ക് വഴിയുള്ള അന്വേഷണം സ്വന്തം കുടുംബത്തെ തിരിച്ച് കിട്ടിയത്. 1982 ലാണ് അവസാനം നാട്ടില്‍ വന്നത്. അന്ന് ഭാര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് 37 വര്‍ഷമായി മുഹമ്മദിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. മുഹമ്മദ് നേരത്തെ കച്ചവടം ചെയ്തിരുന്ന ഹുബ്ലിയില്‍ കുടുംബാംഗങ്ങളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും മുഹമ്മദ് അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ പിതാവിനെ കാണാത്ത മകളക്കം രണ്ട് പെണ്മക്കളുടെയും മകന്റേയും മൂന്ന് പേരക്കുട്ടികളുടെയും വിവാഹം മുഹമ്മദ് അറിയാതെ നടന്നു. ഇതിനിടയിലാണ് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയുടെ ബീജാപൂര്‍ അതിര്‍ത്തിയില്‍ അത്തനി എന്ന സ്ഥലത്ത് എം.എസ് ബേക്കറി നടത്തുന്ന പട്ടാമ്പി സ്വദേശി റയീസ് , മുഹമ്മദില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നത്. ആദ്യം വൈമനസ്യം കാണിച്ചെങ്കിലും…
Read Moreഅധ്യാപകന് പരീക്ഷ എഴുതിയ സംഭവം; അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
മുക്കം: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത. ഇപ്പോള്‍ ഒളിവിലുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മൂന്നു അധ്യാപകരുടേയും പാസ്പോര്‍ട്ട് വിവരങ്ങളുള്‍പ്പെടെ പോലീസ് ശേഖരിച്ചു വരികയാണ്. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദ്, നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പല്‍ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട്നോട്ടീസ് തയാറാകുന്നത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച നിഷാദ് വി മുഹമ്മദിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും. അഡ്വ.അശോകന് മുഖേനയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം ലഭിക്കാനിടയില്ലന്നാണ് സൂചന. രേഖതിരുത്തല്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളായ മറ്റ് അധ്യാപകര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ…
Read Moreസിനിമ ടിക്കറ്റിൽ ലക്ഷങ്ങളുടെ കൃത്രിമം;തുകയും പലിശയും പിടിച്ചെടുക്കാൻ കൊണ്ടോട്ടി നഗരസഭ
കൊണ്ടോട്ടി: നഗരത്തിലെ സിനിമാ തിയറ്റർ വരുത്തിയ ലക്ഷക്കണക്കിനു രൂപയുടെ നികുതി കുടിശിക പലിശ സഹിതം ഈടാക്കാൻ കൊണ്ടോട്ടി നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിച്ചു. കൊണ്ടോട്ടി കവിതാ തിയേറ്ററിൽ ടിക്കറ്റിൽ കൃത്രിമം നടത്തിയതായി വിജിലൻസ് കണ്ടെത്തിയ 570583 രൂപയാണ് പലിശ സഹിതം തിരിച്ചുപിടിക്കാൻ കൗണ്‍സിൽ യോഗം തീരുമാനിച്ചത്. 2016 നവംബർ 30 നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ഒക്ടോബർ ഏഴ് മുതൽ നവംബർ 17 വരെ ടിക്കറ്റ് വിതരണം ചെയ്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേസിൽ നഗരസഭയോടു ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്നു നഗരസഭ ഉപസമിതി രൂപവത്കരിച്ചാണ് നടപടികൾ ആസൂത്രണം ചെയ്തത്. ഉപസമിതി നിർദേശിച്ച പ്രകാരം ക്രമക്കേട് കണ്ടെത്തിയ തുകയും 12 ശതമാനവും തിരിച്ചുപിടിക്കണമെന്ന ഉപസമിതിയുടെ തീരുമാനം നഗരസഭാ കൗണ്‍സിൽയോഗം അംഗീകരിക്കുകയായിരുന്നു. 30 ദിവസത്തിനുള്ളിൽ തുക അടച്ചാൽ ലൈസൻസ് പുതുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളറോഡിൽ…
Read Moreവീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിർദേശം; വിദ്യാർഥികൾ ആശങ്കയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഗവ.ഹയർ സെക്കന്‍ഡറി സ്ക്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ ആശങ്കയിൽ. ഒരു വർഷം എല്ലാ തയ്യാറെടുപ്പുകളും നടത്തി എഴുതിയ പരീക്ഷയാണ് ഒരു മാസത്തിനുള്ളിൽ വീണ്ടും എഴുതണമെന്ന് അധികൃതർ പറഞ്ഞത്. ഇനി പരീക്ഷ എഴുതാൻ കഴിയില്ലന്ന് വിദ്യാർഥികൾ പറഞ്ഞെങ്കിലും തങ്ങൾ നിസ്സഹായരാണെ ന്നാണ് ഇന്നലെ വിദ്യാർഥികളുടെ മൊഴിയെടുത്ത ഹയർ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, എക്കൗണ്ടിംഗ് ഓഫീസർ സീന, ഹയർ സെക്കൻഡറി വിഭാഗം സുപ്രണ്ട് അപർണ്ണ എന്നിവർ അറിയിച്ചത്. സേ പരീക്ഷക്ക് അപേക്ഷ നൽകേണ്ട അവസാന ദിവസം ഇന്നാണെന്നിരിക്കേ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും ഫലം തടഞ്ഞുവെച്ച പ്ലസ്ടു വിഭാഗത്തിലെ മൂന്നും, ക്രമക്കേട് കണ്ടെത്തിയ പ്ലസ് വണ്‍…
Read Moreവായിക്കാനാവാത്ത മരുന്നു കുറിപ്പടി എഴുതി ഡോക്ടറുടെ വട്ടംകറക്കൽ; ഡോക്ടർമാരുടെ പ്രവൃത്തിക്കെതിരേ ഫാർമസിസ്റ്റുകൾ ഹൈക്കോടതിയിലേക്ക്
വടകര: വായിക്കാനാവാത്ത മരുന്നു കുറിപ്പടി എഴുതി രോഗിയേയും ഫാർമസിസ്റ്റുകളേയും ഡോക്ടറുടെ വക വട്ടം കറക്കൽ. വടകരയിലെ പ്രമുഖ ആശുപത്രിയിലെ എംഡി ഡോക്ടറുടെ കുറിപ്പടി കണ്ട് ഫാർമസിസ്റ്റ് അടക്കമുള്ളവർ പകച്ചുപോയി. ആസ്ത്മയും ഹൃദയസംബന്ധ അസുഖവുമുള്ള രോഗിക്കെഴുതിയ കുറിപ്പടിയിലെ മരുന്നുകൾ ഏതെന്ന് വായിച്ചെടുക്കാനാവാതെ മരുന്നുകടയിലുള്ളവർ കുഴങ്ങി. ഏഴ് മരുന്നുകൾ എഴുതിയതിൽ ഒന്നു പോലും ഏതെന്ന് എളുപ്പം മനസിലാവുന്നതല്ല. പല മെഡിക്കൽ ഷോപ്പുകൾ കയറിയിറങ്ങിയിട്ടും മരുന്നുകൾ ഏതൊക്കെയെന്ന് സംശയം കൂടാതെ കണ്ടെത്താനായില്ല. ഒടുവിൽ രോഗിയുടെയും കൂട്ടരുടെയും സങ്കടം കണ്ട ഒരു മരുന്നുകടയിലെ ഫാർമസിസ്റ്റ് മറ്റു ജീവനക്കാരുമായി ചർച്ച ചെയ്തും രോഗം എന്തെന്നു ചോദിച്ചും വാട്ട്സാപ്പ് മെസേജുകളുടെ സഹായത്താലുമാണ് മരുന്നുകൾ ഏതെന്ന് ഗണിച്ചെടുത്തത്. ആരോഗ്യ പ്രശ്നം ഒഴിവാക്കാൻ താൽക്കാലികമായാണ് മരുന്ന് നൽകിയത്. ഈ രൂപത്തിൽ മരുന്ന് കുറിപ്പടി എഴുതുന്നത് അംഗീകരിക്കാനാവില്ലെന്നു രോഗികളും ഫാർമസിസ്റ്റുകളും വ്യക്തമാക്കി. ഈ വിഷയം ഫാർമസിസ്റ്റുകളുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന്…
Read Moreറോഡ് ടാറിംഗിലെ പ്ലാസ്റ്റിക് ഉപയോഗം; കർശനമായി നടപ്പിലാക്കണമെന്ന് സർക്കാർ
മുക്കം: സംസ്ഥാനത്തെ റോഡ് ടാറിംഗിലെ പ്ലാസ്റ്റിക് ഉപയോഗം മോണിറ്റർ ചെയ്യുന്നതിന് സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റേയും നിയന്ത്രണത്തിലുള്ളതോ ഉടമസ്ഥതയിലുള്ളതോ ആയ റോഡുകൾ ടാർ ചെയ്യുമ്പോൾ നിശ്ചിത ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് സർക്കാർ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. സർക്കാർ നിർദേശം കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. റോഡുകളുടെ നിലവാരവും ഉറപ്പും നിലനിർത്തുന്നതിനും പ്ലാസ്റ്റിക് സംസ്കരണത്തിന്റെ മറ്റൊരു മാർഗമെന്ന നിലയിലുമാണ് റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നത്. ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സന്റെ അധ്യക്ഷതയിൽ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയിൽ നഗരകാര്യ വകുപ്പ് ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ,…
Read Moreകോര്പറേഷന് ഓഫീസില്‍ ഇനി രുചി പകരാന്‍ ഇന്ത്യന്‍ കോഫി ഹൗസ്
കോഴിക്കോട്: കോര്പറേഷന് ഓഫീസ് വളപ്പില്‍ ഇനി രുചി പകരാന്‍ ഇന്ത്യന്‍ കോഫി ഹൗസ്. കോര്പറേഷന് ഓഫീസിനുള്ളിലെ നവീകരിച്ച കാന്റീന് നടത്തുന്നതിനാണ് ഇന്ത്യന്‍ കോഫി ഹൗസിന് അനുമതി നല്കാന് തീരുമാനിച്ചത്. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം അംഗീകരിച്ചതിനു ശേഷം ഈ മാസം അവസാനം കാന്റീന് പ്രവര്‍ത്തനമാരംഭിക്കും. കോഫി ഹൗസ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ശാഖ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡെപ്യൂട്ടിമേയറേയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാനേയും ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാനപ്രകാരം കാന്റീന് നടത്താന്‍ കോഫി ഹൗസിന് അനുമതി നല്കാന് ധാരണയായത്. പ്രതിമാസം 25,000 രൂപയും ജിഎസ്ടിയും ഒരു സൊസൈറ്റി എന്ന പരിഗണനയില്‍ മൂന്നുമാസത്തെ വാടകയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റായി ഈടാക്കാനുമാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് കോഫിഹൗസ് പ്രവര്‍ത്തിക്കുക. നഗരസഭാ ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഭക്ഷണസാധനങ്ങളില്‍…
Read Moreകാടുകാത്തവർ ഇനി നാടു കാക്കും; കേരള പോലീസിന് ഇത് പുതുചരിത്രം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്. 24 പെണ്‍കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക്…
Read Moreതങ്ങൾക്ക് എത്ര സീറ്റുകിട്ടുമെന്ന് പറയാൻ താൻ പ്രവാചകനല്ല; എന്നാൽ സിപിഎം ഈ തെരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ശ്രീധരൻപിള്ള
കോഴിക്കോട്: ബിജെപിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്നു പറയാൻ താൻ പ്രവാചകനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണെന്നും പിള്ള പറഞ്ഞു. യുക്തിഭദ്രമായി കാര്യങ്ങൾ വിലയിരുത്താൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ല. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പിൽ ലഭിക്കില്ല. ബിജെപിയുടെയും എൻഡിഎയുടെയും വോട്ടുകൾ ഇരട്ടിയായി വർധിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ജനങ്ങൾ എൻഡിഎക്കൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ മനസിലാകും. അന്ധമായ ബിജെപി വിരോധം കൊണ്ട് സിപിഎം ഇല്ലാതാവുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ സിപിഐ ഒന്നും അല്ലാതായപോലെ സിപിഎമ്മും ഈ തെരഞ്ഞെടുപ്പോടെ നാമാവശേഷമാകും. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി ചങ്ങാത്തത്തിന് പോയ സിപിഎമ്മും വട്ടപ്പൂജ്യമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Read More