റോ​ഡ് ടാ​റിംഗിലെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം; ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ

മു​ക്കം: സം​സ്ഥാ​ന​ത്തെ റോ​ഡ് ടാ​റി​ംഗിലെ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം മോ​ണി​റ്റ​ർ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ത​ല മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തോ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തോ ആ​യ റോ​ഡു​ക​ൾ ടാ​ർ ചെ​യ്യു​മ്പോ​ൾ നി​ശ്ചി​ത ശ​ത​മാ​നം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് പ​ല​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് മോ​ണി​റ്റ​റി​ംഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. റോ​ഡു​ക​ളു​ടെ നി​ല​വാ​ര​വും ഉ​റ​പ്പും നി​ല​നി​ർ​ത്തു​ന്ന​തി​നും പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​ത്തി​ന്‍റെ മ​റ്റൊ​രു മാ​ർ​ഗ​മെ​ന്ന നി​ല​യി​ലു​മാ​ണ് റോ​ഡ് ടാ​റി​ംഗിന് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രൂ​പീ​ക​രി​ച്ച മോ​ണി​റ്റ​റി​ംഗ് ക​മ്മി​റ്റി​യി​ൽ ന​ഗ​ര​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

Related posts