മുക്കം: നീലേശ്വരം ഹയർ സെക്കന്‍ഡറിസ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികളുടെ മൊഴിയെടുത്തു. വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ഹയർ സെക്കന്‍ഡറി ജോ. ഡയറക്ടർ ഡോ. എസ്.എസ് വിവേകാനന്ദൻ, ഡിഡിആർ ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ്ണ എന്നിവർ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർഥികളുടെ മൊഴിയെടുത്തത്. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു. അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവച്ച മൂന്ന് വിദ്യാര്‍ഥികളും മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹയർ സെക്കന്‍ഡറി വിഭാഗം റീജണൽ ഡപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണൻ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നത്. സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പോലിസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം നാളെ ആരംഭിക്കും. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി…
Read MoreCategory: Kozhikode
ഫേസ്ബുക്ക് വഴി ഭീകരസംഘടനകളെ പ്രകീർത്തിച്ചു സന്ദേശം; മഞ്ചേരി സ്വദേശി അസ്കർ അറസ്റ്റിൽ
മഞ്ചേരി : ഫേസ്ബുക്ക് വഴി നിരന്തരം മത, സാമുദായിക വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന രീതിയൽ പരാമർശം നടത്തിയെന്ന കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്കറി (47) നെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കു വഴി നിരന്തരം തീവ്ര മത വർഗീയ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ മാസങ്ങളായി ഇയാൾ രഹസ്യപോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വർഗീയ പരാമർശങ്ങൾക്കു പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐ ഇ.ആർ ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ് മധു റിമാൻഡ്് ചെയ്തു. ഭീകര സംഘടനയായ ഐഎസിനെ പ്രകീർത്തിച്ചും ജയ്ഷെ മുഹമ്മദ്…
Read Moreപട്ടയ പ്രശ്നം; കർഷകൻ ജീവനൊടുക്കിയാൽ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനെന്ന് മലയോര കർഷക ആക്ഷൻ കമ്മറ്റി
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് സ്വദേശിയായ കർഷകൻ വളയത്ത് പാപ്പച്ചന്റെ പട്ടയപ്രശ്നത്തിൽ പരിഹാരമാകാതെ കർഷകൻ ജീവനൊടുക്കിയാൽ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്ന് മലയോര കർഷക ആക്ഷൻ കമ്മറ്റി. തന്റെ കൃഷിഭൂമിക്ക് പട്ടയം അനുവദിച്ചില്ലെങ്കിൽ 16ന് താൻ ജീവനൊടുക്കുമെന്ന് പൊതുസമൂഹത്തോട് വാർത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച സാഹചര്യത്തെ തുടർന്നാണ് മലയോര കർഷക ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയത്. ഈ പ്രശ്നത്തിൽ മന്ത്രിമാർ, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ തുടങ്ങിയ വർ ഉടൻ ഇടപെടണമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാൻ ഒ.ഡി.തോമസ് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപ് ഇതേ പ്രശ്നത്തിൽ പാപ്പച്ചൻ വില്ലേജ് ഓഫീസിനു മുൻപിൽ ജീവനൊടുക്കാൻ ശ്രമിക്കവേ പോലീസ്, തഹസിൽദാർ, എഡിഎം, ആർഡിഒ, എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പട്ടയം ഉടൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും, ലാന്റ് ട്രൈബ്യൂണൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടികൾ വൈകിപ്പിക്കുകയാണ്. കർഷകന്റെ…
Read Moreപ്ലസ് വണ്‍ സീറ്റ് വര്‍ധന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങുമോ..? വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലസ്വണ് പ്രവേശനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വൈകുന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിയില്‍ ആനുപാതിക സീറ്റ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യമെടുക്കാത്തത് ബാധിക്കുന്നത് അരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ്. ആദ്യ അലോട്ട്മെന്റിനുമുമ്പ് തന്നെ സീറ്റ് വര്‍ധനവുണ്ടായാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പഠനാവസരവും ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നത്. ഇതിനായി ഉത്തരവിറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി സംസ്ഥാന സര്‍ക്കാര്‍ വാങ്ങണമെന്ന ആവശ്യം ശക്തമാവുകയാണ്. നിലവില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 23നാണ് അവസാനിക്കുക. എന്നാല്‍ ഇതിനു മുമ്പെ പ്ലസ് വണ്‍ അഡ്മിഷന് നടപടികള്‍ ആരംഭിച്ചതിനാല്‍ പെരുമാറ്റച്ചട്ടത്തിനുശേഷം സീറ്റു വര്‍ധിപ്പിച്ചാലും പലര്‍ക്കും അത് ഗുണകരമാവില്ല. മേയ് 16നാണ് പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷാ സമര്‍പ്പണം അവസാനിക്കുന്നത്. മെയ് 20ന് ട്രയല്‍ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും നടക്കും.…
Read Moreതെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകസമിതി ; മലബാറില്‍ ആദ്യം തെളിവെടുപ്പ് നടത്തും
കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി. കെ.സി.ജോസഫ് കണ്‍വീനറായുള്ള സമിതിയില്‍ എംഎല്‍എമാരായ സണ്ണിജോസഫ്, ഐ.സി.ബാലകൃഷ്ണന് എന്നിവരും കെപിസിസി ഭാരവാഹികളായ കെ.പി.കുഞ്ഞിക്കണ്ണന്, വി.എ.നാരായണന്, ഉമാബാലകൃഷ്ണന്, സജി ജേക്കബ്, എന്‍. സുബ്രഹ്മണ്യന്, കെ.പി.അനില്‍കുമാര്‍, പി.എം.സുരേഷ്ബാബു എന്നിവരും ഉണ്ടാവും. മലബാര്‍ ജില്ലകളിലാണ് സമിതി ആദ്യം തെളിവെടുപ്പ് നടത്തുന്നത്. പരാതി ഉള്ളിടങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. മറ്റു ജില്ലകളിലും സമിതി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കും. നിയമനടപടി ആവശ്യമാണെങ്കില്‍ ഏതറ്റംവരേയും പോവുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടാണ് വെട്ടിനിരത്തിയതെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് സംഘടനാതലത്തില്‍ സംഭവിച്ച വലിയ വീഴ്ചയായാണ്…
Read Moreചേലക്കാട്ടെ ബോംബ് ശേഖരം; വെടിമരുന്ന് ശേഖരം എത്തുന്നത് ക്വാറികളില്‍നിന്ന്; അന്വേഷണം ഊര്‍ജിതം
നാദാപുരം: ചേലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പില്‍നിന്നും പൈപ്പ്, സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.റൂറല്‍ എസ്പി യു.അബ്ദുള്‍ കരീമിന്റെ നര്‍ദ്ദേശ പ്രകാരം സിഐ രാജീവന് വലിയ വളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.വോട്ടെണ്ണലിന് ശേഷം നാദാപുരം മേഖലയില്‍ വ്യാപകമായ സംഘര്‍ഷം ലക്ഷ്യമിട്ടാണ് വന്‍ പ്രഹര ശേഷി യുള്ള പൈപ്പ് ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച് വെച്ചതെന്നാണ് പോലീസ് നിഗമനം. കല്ലാച്ചിയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് ബോംബുകള്‍ സൂക്ഷിച്ച് വെച്ചതായി കണ്ടെത്തിയത്.അന്വേഷണ സംഘം കടയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.ഈ ദൃശ്യങ്ങളില്‍ നിന്ന് ബോംബുകള്‍ ഉണ്ടാക്കിയവരെ കുറിച്ച് വിവരം ലഭിച്ചതായും സൂചനയുണ്ട്.ഇതിനിടെ കൃത്യത്തില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറെടുക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം റൂറൽ എസ് പി നാദാപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.ബോംബ്…
Read Moreസാറ് തെറ്റ് ചെയ്തൂവെന്ന് ഞങ്ങൾ വിശ്വസിക്കില്ല, സാറിനെ ഞങ്ങൾ മറക്കില്ല; പരീക്ഷയിലെ ആൾമാറാട്ടം; അധ്യാപകനെ പിന്തുണച്ച് വിദ്യാർഥിയുടെ തുറന്നകത്ത്
മുക്കം: നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകനെ പിന്തുണച്ചും സ്കൂളിലെ നേട്ടങ്ങൾ എടുത്ത് പറഞ്ഞും സ്കൂൾ ലീഡറുടെ തുറന്ന കത്ത്. സ്കൂൾ ലീഡർ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “”നീലേശ്വരം സ്കൂളിലെ പരീക്ഷാ പേപ്പറിലെ തിരിമറിയാണല്ലോ കുറെ ദിവസമായി നമ്മൾ ചർച്ച ചെയ്യുന്നത്. ഈ വർഷം പഠിച്ചിറങ്ങിയ ഞങ്ങൾക്ക് പറയാനുള്ളത് കൂടി ദയവായി വായിക്കണം” എന്ന് തുടങ്ങുന്ന കത്തിൽ അധ്യാപകരുടെയും പിടിഎ യുടെയും പരിശ്രമത്തിൽ കൈവരിച്ച നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറയുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 21 പേർ തന്റെ ബാച്ചിൽ പഠിച്ചിറങ്ങിയിട്ടുണ്ടെന്നും അതുപോലെ ഉന്നത വിജയം നേടിയ നിരവധി കൂട്ടുകാരുണ്ടെന്നും ഇതെല്ലാം കഷ്ടപ്പെട്ട് പഠിച്ച് നേടിയതാണെന്നും കോപ്പിയടിച്ച് നേടിയതാണെന്ന തരത്തിലുള്ള പ്രചാരണം സങ്കടകരമാണെന്നും കത്തിൽ പറയുന്നു. വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കാണുന്നതല്ല ഞങ്ങൾ പഠിച്ച സ്കൂൾ.…
Read Moreപട്ടയപ്രശ്നം; ഭിന്നശേഷിക്കാരനായ വയോധികൻ അന്തിമ സമരത്തിലേക്ക്; 16ന് പ്രശ്നത്തിന് തീരുമാനമായില്ലെങ്കിൽ ജീവനൊടുക്കുമെന്ന മുന്നറിയിപ്പ് നൽകി പാപ്പച്ചൻ
പേരാമ്പ്ര: തന്റെ പേരിലുള്ള സ്ഥലത്തിന് പൂർണ്ണമായി പട്ടയം നൽകണമെന്ന ആവശ്യവുമായി ഭിന്ന ശേഷിക്കാരനായ വളയത്ത് വി. പാപ്പച്ചൻ സമരത്തിന്. 15, 16 തീയതികളിൽ പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു നടത്തും. പട്ടയ പ്രശ്നത്തിൽ തീരുമാനമുണ്ടാകാത്തപക്ഷം 16ന് ജീവനൊടുക്കുമെന്നു അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഇദ്ദേഹം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ഒന്നാം ബ്ലോക്കിലാണു പാപ്പച്ചനും കുടുംബവും താമസിക്കുന്നത്. ഭാര്യ രോഗിയും 44 വയസുള്ള മകൾ ഭിന്നശേഷിക്കാരിയുമാണ്. പരസഹായത്തോടെയാണു കാര്യങ്ങൾ നിർവഹിക്കുന്നത്. 1.36 ഏക്കർ സ്ഥലമാണു കുടുംബത്തിനുള്ളത്. ഇതിന്റെ നടുവിലുള്ള 50 സെന്റ് സ്ഥലത്തിനു പട്ടയമുണ്ട്. ചുറ്റുമുള്ള ബാക്കി സ്ഥലത്തിനാണു പട്ടയമില്ലാത്തത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണു എഴുപത്തിനാലുകാരനായ പാപ്പച്ചൻ. മാർച്ച് അഞ്ചിനു ചക്കിട്ടപാറ വില്ലേജ് ഓഫീസ് താഴിട്ടു പൂട്ടി കഴുത്തിൽ കയർ കുരുക്കി സമരം ചെയ്തു. വൈകുന്നേരം കൊയിലാണ്ടി തഹസിൽദാരെത്തി കളക്ടറുമായി…
Read Moreപരിമിതികളെ അതിജീവിച്ച മാതൃകാപരമായ നേട്ടം ! കാലുപയോഗിച്ച് എഴുതുന്ന ദേവികയുടെ കാലില്‍ പിടിച്ച് അഭിനന്ദിച്ച് സുരേഷ് ഗോപി
തേഞ്ഞിപ്പലം: ജന്മനാ ഇരുകൈകളുമില്ലാത്തതിനാൽ കാലുകൊണ്ട് എസ്എസ്എൽസി പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വള്ളിക്കുന്ന് ഒലിപ്രംകടവ് ചോയിമഠത്തിൽ പാതിരാട്ട് വീട്ടിൽ ദേവികയെയും കുടുംബത്തെയും സുരേഷ് ഗോപി എംപി സന്ദർശിച്ചു. പരിമിതികളെ അതിജീവിച്ച് മാതൃകാപരമായ നേട്ടം കൈവരിച്ച ദേവികയെ സുരേഷ് ഗോപി അഭിനന്ദിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സുരേഷ് ഗോപിയും സംഘവും പാതിരാട്ട് വീട്ടിലെത്തിയത്. ദേവികയുമായി സംസാരിച്ച് അരമണിക്കൂറോളം ചെലവഴിച്ച അദ്ദേഹം പിന്തുണ അറിയിച്ചാണ് മടങ്ങിയത്. എൻഡിഎ പ്രതിനിധികളായ കെ.രാമചന്ദ്രൻ, പീതാംബരൻ പാലാട്ട്, ദീപ പുഴക്കൽ, പി. രംഗരാജൻ, പി. വിനോദ് കുമാർ, ആർ. കൃഷ്ണദാസ് എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ദേവികയുടെ അച്ഛൻ സജീവ് പറഞ്ഞു. പകരം ആളെക്കൊണ്ട് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ദേവിക കാലുപയോഗിച്ച് സ്വയം എഴുതാൻ തീരുമാനിക്കുകയായിരുന്നു.
Read Moreപരീക്ഷയ്ക്ക് ആൾമാറാട്ടം! കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്നു സൂചന; അധ്യാപകർക്കെതിരേ ഫലം തടഞ്ഞുവച്ച വിദ്യാർഥികൾ രംഗത്ത്
മുക്കം: ഹയർ സെക്കൻഡറി പരീക്ഷയിൽ ആൾമാറാട്ടം നടത്തി അധ്യാപകൻ വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുള്ളതായി സൂചന. കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ നിഷാദ് വി. മുഹമ്മദ് ഇംഗ്ലീഷ് പരീക്ഷയാണ് വിദ്യാർഥികൾക്കായി എഴുതിയത്. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. ഉത്തരങ്ങളെല്ലാം കൃത്യമായി എഴുതിയതായി ഹയർ സെക്കൻഡറി വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് അധ്യാപകരുടെയും പങ്ക് സംശയിക്കുന്നത്. മാത്രമല്ല വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം ലഭിക്കുന്ന ചോദ്യപേപ്പർ എങ്ങനെ ഓഫീസ്മുറിയിലിരുന്ന് പരീക്ഷ എഴുതിയ അധ്യാപകന് അധികമായി ലഭിച്ചു എന്നതും സംശയകരമാണ്. മറ്റൊരു അധ്യാപകൻ വാട്സാപ് വഴി ഉത്തരങ്ങൾ നിഷാദ് വി. മുഹമ്മദിന് കൈമാറിയെന്നും ഇതനുസരിച്ച് പരീക്ഷ എഴുതുകയുമായിരുന്നു എന്നാണ് സൂചന. മറ്റ് ചില അധ്യാപകരും ഇതിന് കൂട്ടുനിന്നതായും സംശയമുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പ് പരാതി പോലീസിന്…
Read More