സ​ഹോ​ദ​ര ഭാ​ര്യ​യെ ഫോ​ണി​ല്‍ വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ കുത്തിപരിക്കേൽപ്പിച്ചു; പോലീസ് അന്വേഷണം തുടങ്ങി

നാ​ദാ​പു​രം:​ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ ഫോ​ണി​ല്‍ വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു.​ വ​ള​യം ചേ​ല​ത്തോ​ട് സ്വ​ദേ​ശി കു​ന്നി​യു​ള്ള പ​റ​മ്പ​ത്ത് അ​ശോ​ക​(37) നെ ​വ​യ​റി​ന് കു​ത്തേ​റ്റ നി​ല​യി​ല്‍ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​മു​ഴ​ക്കു​ന്നേ​ന്‍റ​വി​ട ബി​നു എ​ന്നാ​ളാ​ണ് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​തെ​ന്ന് അ​ശോ​ക​ന്‍ പ​റ​ഞ്ഞു.​

ക​ഴി​ഞ്ഞ ദി​വ​സം അ​ശോ​ക​ന്‍റെ അ​നി​യ​ന്‍റെ ഭാ​ര്യ​യെ ബി​നു ഫോ​ണി​ല്‍ വി​ളി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​ത് അ​ശോ​ക​ന്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.​ ഇ​തേച്ചൊ​ല്ലി രാ​ത്രി പ​ത്ത​ര​യോ​ടെ ബി​നു അ​ശോ​ക​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി അ​ശോ​ക​നെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.​

വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ചേ​ല​ത്തോ​ട് വച്ച് അ​ശോ​ക​ന്‍ ബി​നു​വി​നോ​ട് സം​ഭ​വ​ത്തെ ്ചൊ​ല്ലി ചോ​ദി​ക്കു​ന്ന​തി​നി​ടെ ബി​നു കൈ​യ്യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​ശോ​ക​ന്‍ വ​ള​യം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.​

അ​ഞ്ചോ​ളം പ്രാ​വ​ശ്യം ബി​നു ക​ത്തി​യെ​ടു​ത്ത് കു​ത്തി​യെ​ന്നും ഇ​തി​ല്‍ ഒ​രു കു​ത്ത് മാ​ത്ര​മാ​ണ് വ​യ​റി​നേ​റ്റ​തെ​ന്നും അ​ശോ​ക​ന്‍ പ​റ​ഞ്ഞു.​ പ​രി​ക്കേ​റ്റ അ​ശോ​ക​ന്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് .വ​ള​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts