മുക്കം പി.​സി. റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം; ന​ഗ​ര​സ​ഭാ സെ​ക്ര​ട്ടി​യു​ടെ  നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ക്കം ചേ​ന്ദ​മം​ഗ​ല്ലൂ​ർ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ഗ​ര​സ​ഭ. ചേ​ന്ദ​മം​ഗ​ല്ലു​ർ റോ​ഡി​ൽ പിസി തീയ​റ്റ​റി​ന് സ​മീ​പ​ത്താ​യി ചെ​ല്ല​ന്ത​റ​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് നൂ​റ് ക​ണ​ക്കി​ന് ചാ​ക്കു​ക​ളി​ലാ​യി മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് തു​ട​ങ്ങി​യ മാ​ലി​ന്യ നി​ക്ഷേ​പം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

വേ​ന​ൽ​മ​ഴ​യി​ൽ മാ​ലി​ന്യ ചാ​ക്കു​ക​ളി​ൽ വെ​ള്ളം ന​ന​ഞ്ഞ് ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ.​ഹ​രീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​പ്ര​ശോ​ഭ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് പ​റ​ഞ്ഞു. മാ​ലി​ന്യം ത​ള്ളി​യ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്കം പോ​ലീ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച​താ​യും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മാ​ലി​ന്യം വേ​ർ തി​രി​ച്ച് പു​ന​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് പു​ന​രു​പ​യോ​ഗി​ക്കു​ക​യും അ​ല്ലാ​ത്ത​വ പി​ഴ​യാ​യി കി​ട്ടു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് സം​സ്ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Related posts