വോ​ട്ട​ർ സ്ളിപ്പു​ക​ളി​ൽ  ഡി​വൈ​എ​ഫ്ഐ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു വി​വാ​ദമാകുന്നു; പരാതി നൽകി യുഡിഎഫ്

തി​രൂ​ര​ങ്ങാ​ടി: വോ​ട്ട​ർ സ്ലി​പ്പു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ ലാ​ൻ​ഡ് മാ​ർ​ക്ക് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു വി​വാ​ദം. തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​ന്ന​ന്പ്ര പ​ഞ്ചാ​യ​ത്ത് കാ​ളം​തി​രു​ത്തി ബൂ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത സ്ലി​പ്പു​ക​ളി​ലാ​ണ് ഡി​വൈ​എ​ഫ്ഐ ലാ​ൻ​ഡ് മാ​ർ​ക്കു​ള്ള​ത്. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ളം​തി​രു​ത്തി പ്ര​ദേ​ശ​ത്തെ 93ാം ന​ന്പ​ർ ബൂ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത സ്ലി​പ്പു​ക​ളി​ലാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു പു​റ​മെ ഡി​വൈ​എ​ഫ്ഐ ചീ​ർ​പ്പി​ങ്ങ​ൽ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ളം​തി​രു​ത്തി പ്ര​ദേ​ശ​ത്തെ ബൂ​ത്ത് മ​ദ്ര​സ​യി​ലാ​ണെ​ന്നി​രി​ക്കെ ലൊ​ക്കേ​ഷ​ൻ മാ​പ്പി​ൽ ഡി​വൈ​എ​ഫ്ഐ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​തു വോ​ട്ട് മ​റി​ക്കാ​നാ​ണെ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ ബൂ​ത്ത് ല​വ​ൽ ഓ​ഫീ​സ​ർ പ്ര​ദേ​ശ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ഈ ​സ്ലി​പ്പ് വി​ത​ര​ണം ചെ​യ്തി​രു​ന്നു. സ്ലി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡി​വൈ​എ​ഫ്ഐ ചീ​ർ​പ്പി​ങ്ങ​ൽ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട​ത്തു മ​റ്റൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​തി​നാ​ൽ സ്ലി​പ്പ്…

Read More

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി; ബൂ​ത്തു​ക​ളി​ൽ  ജില്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

നാ​ദാ​പു​രം: ലോ​ക് സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ട്ട ബൂ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​റും, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​ള​യം ക​ണ്ടി വാ​തു​ക്ക​ൽ ഗ​വ വെ​ൽ​ഫ​യ​ർ സ്‌​ക്കൂ​ൾ, വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ൾ എന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സാം​ബ​ശി​വ​റാ​വു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, ആ​ന്‍റി ന​ക്സ​ൽ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ക​ണ്ടി വാ​തു​ക്ക​ൽ സ്ക്കൂ​ൾ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്.​സ്കൂ​ളി​ൽ ഒ​രു ബൂ​ത്ത് മാ​ത്ര​മാ​ണ് ഉ​ള്ള​ത്. വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്ക്കൂ​ളി​ലെ നാ​ല് ബൂ​ത്തു​ക​ളും മാ​വോ​വാ​ദി ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ബൂ​ത്തു​ക​ളാ​ണ്. ക​ണ്ടി വാ​തു​ക്ക​ൽ ഉ​ൾ​പെ​ടെ​യു​ള്ള അ​ഞ്ച് ബൂ​ത്തു​ക​ളി​ലും തി​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​ക്കാ​യി ത​ണ്ട​ർ ബോ​ൾ​ട്ടി​നെ​യും, ഇ​ന്തോ ടി​ബ​റ്റ​ർ ബോ​ർ​ഡ​ർ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ​യും…

Read More

  തെരഞ്ഞെടുപ്പ്; എ​ക്സൈ​സ് ജാ​ഗ്ര​ത​യി​ൽ,  46 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് മാ​ഹി​യി​ൽ നി​ന്നു മ​ദ്യ​ക്ക​ട​ത്ത് വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ക്സൈ​സ് ജാ​ഗ്ര​ത​യി​ൽ. 46 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി.കോ​ഴി​ക്കോ​ട് മാ​വൂ​രി​ൽ ചെ​റൂ​പ്പ അ​ത്തി​ക്കോ​ട് മീ​ത്ത​ൽ രാ​കേ​ഷി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​ടി​എം ഡ്യൂ​ക്ക് ടൂ​വീ​ല​റി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി പോ​വു​ന്പോ​ൾ എ​ക്സൈ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്തി​യി​ല്ല. പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ട​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം.​സോ​മ​സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ഹാ​രി​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, ഉ​നൈ​സ്, സ​നു, ഷി​ജി​ൻ, സ​ന്ദീ​പ്, ര​ഞ്ജി​നി എ​ന്നി​വ​ർ റെ​യി​ഡി​ൽ പ​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട് ഐ​ബി​യി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റി​മേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി വ​ട​ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍റ് ചെ​യ്തു.

Read More

ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലും കോ​ട​തി​ക്ക് മു​ന്നി​ലും താ​ൻ കു​റ്റ​ക്കാ​ര​നാ​വി​ല്ല; വി​ധി എ​തി​രാ​യാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുമെന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

കോ​ഴി​ക്കോ​ട്: ത​നി​ക്കെ​തി​രാ​യ കേ​സി​ന് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളും, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തി​നു പി​ന്നി​ലു​ണ്ട്. കേ​സി​നെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​റ്റി​ങ്ങ​ലി​ൽ ന​ട​ത്തി​യ മു​സ്‌​ലിം​വി​രു​ദ്ധ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പ്ര​സം​ഗ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ഒ​രു വാ​ക്ക് പോ​ലും ഇ​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഒ​രു മ​ത​ത്തെ കു​റി​ച്ചും പ​രാ​മ​ർ​ശ​മി​ല്ല. ദൈ​വ​ത്തി​ന്‍റെ മു​ന്നി​ലും കോ​ട​തി​ക്ക് മു​ന്നി​ലും താ​ൻ കു​റ്റ​ക്കാ​ര​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ കോ​ട​തി വി​ധി എ​തി​രാ​യാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. എ​ന്നാ​ൽ ആ​രോ​പ​ണം തെ​റ്റെ​ന്ന് തെ​ളി​ഞ്ഞാ​ൽ പ​രാ​തി ന​ൽ​കി​യ വി.​ശി​വ​ൻ​കു​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മോ​യെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു.

Read More

ശ്രീ​ധ​ന്യ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം  ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു ബ​ത്തേ​രി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ത് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 410-ാം റാ​ങ്ക് നേ​ടി​യ പൊ​ഴു​ത​ന​യി​ലെ പ​ട്ടി​ക​വ​ർ​ഗ യു​വ​തി ശ്രീ​ധ​ന്യ​യ്ക്കൊ​പ്പം. സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ വി​ശാ​ല​മാ​യ മു​റി​ക​ളി​ൽ ഒ​ന്നി​ലാ​യി​രു​ന്നു രാ​ഹു​ലി​നു ഉ​ച്ച​യൂ​ണ്‍. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ശ്രീ​ധ​ന്യ​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം 12 പേ​രാ​ണ് രാ​ഹു​ലി​നൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നി​രു​ന്ന​ത്. ച​പ്പാ​ത്തി​യും ചോ​റും പാ​യ​സ​വും അ​ട​ങ്ങി​യ സ​ദ്യ​യാ​ണ് അ​തി​ഥി​ക​ൾ​ക്കാ​യി സം​ഘാ​ട​ക​ർ ഒ​രു​ക്കി​യ​ത്. വ​യ​നാ​ട്ടി​ലെ കു​റി​ച്യ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ വി​ജ​യി​യാ​ണ് ശ്രീ​ധ​ന്യ. പ​രീ​ക്ഷ​യി​ൽ ശ്രീ​ധ​ന്യ മി​ക​ച്ച വി​ജ​യം നേ​ടി​യ​തു അ​റി​ഞ്ഞ​യു​ട​ൻ ഉ​പ​ഹാ​രം വീ​ട്ടി​ലെ​ത്തി​ച്ചു​ന​ൽ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ഹു​ൽ നി​ർ​ദേ​ശി​ച്ച​തി​നു​സ​രി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ക്ഷ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ശ്രീ​ധ​ന്യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബ​ത്തേ​രി​യി​ലെ​ത്തി​യ​ത്. ഉൗ​ണി​നി​ടെ രാ​ഹു​ൽ​ഗാ​ന്ധി ശ്രീ​ധ​ന്യ​യു​മാ​യി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. ത​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച ശ്രീ​ധ​ന്യ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളും…

Read More

വേനൽ മഴ: വാ​ഴക്ക​ർ​ഷ​ക​ർ​ക്ക് “ക​ണ്ണീ​ർ മ​ഴ’; 10 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി കർഷകർ

മു​ക്കം : ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും, വ്യ​പ​ക കൃ​ഷി​നാ​ശം.​വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് പു​ൽ​പ​റ​മ്പ് ഭാ​ഗ​ത്ത് ആ​യി​ര​ക​ണ​ക്കി​ന് വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് വീ​ണ​ത്. കു​ല​ച്ച് പാ​ക​മാ​വാ​റാ​യ വാ​ഴ​ക​ളാ​ണ് മി​ക്ക ഇ​ട​ങ്ങ​ളി​ലും ന​ശി​ച്ച് പോ​യ​ത് .റം​സാ​ൻ വി​പ​ണി ല​ക്ഷ്യം വെ​ച്ച് കൃ​ഷി ചെ​യ്ത വാ​ഴ​ക​ൾ ന​ശി​ച്ച​ത് ക​ർ​ഷ​ക​രെ​ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം 10 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. 2000 ത്തോ​ളം വാ​ഴ​ക​ളാ​ണ് പ​ല ക​ർ​ഷ​ക​രു​ടേ​തു​മാ​യി ന​ശി​ച്ച​ത് . അ​ബ്ദു​ല്ല പു​ൽ​പ​റ​മ്പി​ൽ,പ​റ​മ്പി​ൽ സ​മ​ദ് , അ​ത്തി​ക്കോ​ട്ടു​മ്മ​ൽ അ​ബു​ബ​ക്ക​ർ ,പാ​മ്പാ​ട്ടു​മ്മ​ൽ അ​ബ്ദു​ല്ല, കു​റു​മ്പ്ര മ​ഹ്മൂ​ദ്, ബ​ഷീ​ർ, മു​ഹ​മ്മ​ദ് മ​ണി മു​ണ്ട​യി​ൽ, റ​ഷീ​ദ് പ​റ​മ്പാ​ടു​മ്മ​ൽ ,പെ​രു​വാ​ട്ടി​ൽ ഷ​ഫീ​ഖ്, ബാ​ബു പൊ​റ്റ​ശ്ശേ​രി ,റ​ഷീ​ദ് ബം​ഗ്ല​വി​ൽ ,കു​ഞ്ഞാ​മു അ​മ്പ​ല​ത്തി​ങ്ങ​ൽ ,കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് കു​ടു​ത​ലാ​യി ന​ശി​ച്ചി​ട്ടു​ള്ള​ത് .

Read More

അ​വ​സാ​ന​ലാ​പ്പി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ട​ത്തോ​ടെ ത​ല​സ്ഥാ​ന​ത്തേ​ക്കും പ​ത്ത​നംതി​ട്ട​യി​ലേ​ക്കും; വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക്ലൈ​മാ​ക്‌​സ് ‘പൊ​ളി​ക്കാ​ന്‍’ ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ല്‍ എ​ത്തി​യ​തോ​ടെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മാ​ത്രം കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച് ബി​ജെ​പി. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ എ​ത്തി​ച്ച് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നാ​ണ് ശ്ര​മം. പ​ത്ത​നംതി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൊ​ട്ടി​ക​ലാ​ശ​വും മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വ​ന്‍ പ്ര​വ​ര്‍​ത്ത​ക​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഊ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ നി​ന്നും അ​ഞ്ചു​സീ​റ്റ് വ​രെ നേ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ അ​മി​ത്ഷാ പ​റ​ഞ്ഞ​ത് സം​സ്ഥാ​ന നേ​തൃ​ത്വം ന​ല്‍​കി​യ ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്. ഈ ​മ​ണ്ഡ​ല​ങ്ങ​ള്‍​ക്കൊ​പ്പം പാ​ല​ക്കാ​ടും ആ​റ്റി​ങ്ങ​ലും ബി​ജെ​പി ശ​ക്ത​മാ​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​ക്തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വ​ര്‍​ധി​ത വീ​ര്യ​ത്തോ​ടെ പൊ​രു​തു​ക​യും വ​ലി​യ സാ​ധ്യ​ത ഇ​ല്ലാ​ത്ത​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ലൈ​ന്‍ . കോ​ഴി​ക്കോ​ടും വ​ട​ക​ര​യി​ലും സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ നി​ര്‍​ദേ​ശ​മു​ള്ള​താ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. പി.​ജ​യ​രാ​ജ​നും എ. ​പ്ര​ദീ​പ് കു​മാ​റും ഒ​രി​ക്ക​ലും വി​ജ​യി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും…

Read More

മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ് ; അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; കി​ണ​റി​ലി​റ​ങ്ങു​മ്പോ​ള്‍ സൂ​ക്ഷി​ക്കൂ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്: കി​​​ണ​​​റ്റി​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ൾ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി കേ​​​ര​​​ള​​​പോ​​​ലീ​​​സ്. വേ​​​ന​​​ലി​​ൽ കു​​​ടി​​​വെ​​​ള്ള​​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ പ​​​ല​​​രും മ​​​തി​​​യാ​​​യ മു​​​ന്നൊ​​​രു​​​ക്ക​​​മി​​​ല്ലാ​​​തെ കി​​​ണ​​​ർ വൃ​​​ത്തി​​​യാ​​​ക്കാ​​​നി​​​റ​​​ങ്ങു​​​ക​​​യും അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. കി​​​ണ​​​ര്‍ അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ങ്ങ​​​ള്‍ നാ​​​ൾ​​​ക്കു​​​നാ​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് രം​​​ഗ​​​ത്തെ​​​ത്തി​​യ​​ത്. മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ ഇ​​​ല്ലാ​​​തെ കി​​​ണ​​​റ്റി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്ന​​​തും അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ജ്ഞ​​​ത​​​യു​​​മാ​​​ണ് മി​​​ക്ക ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍​ക്കും കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ക​​​യ​​​റും തൊ​​​ട്ടി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റ്റി​​​ല്‍​നി​​​ന്ന് വെ​​​ള്ളം കോ​​​രു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം മോ​​​ട്ടോ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച് ജ​​​ലം പ​​​മ്പു​​​ചെ​​​യ്യാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് കി​​​ണ​​​റു​​​ക​​​ള്‍​ക്കു​​​ള്ളി​​​ല്‍ ശു​​​ദ്ധ​​​വാ​​​യു​​​വി​​​നു പ​​​ക​​​രം വി​​​ഷ​​​വാ​​​ത​​​കം നി​​​റ​​​യാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. ദി​​​വ​​​സ​​​വും വെ​​​ള്ളം കോ​​​രു​​​ന്ന കി​​​ണ​​​റ്റി​​​ല്‍ തൊ​​​ട്ടി മു​​​ക​​​ളി​​​ലേ​​​ക്കും താ​​​ഴേ​​​ക്കും ച​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വാ​​​യു​​​സ​​​ഞ്ചാ​​​രം സ്ഥി​​​ര​​​മാ​​​യി നി​​​ല​​​നി​​​ല്‍​ക്കു​​​ക​​​യും ഓ​​​ക്സി​​​ജ​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യും. എ​​​ന്നാ​​​ല്‍ ഒ​​​രു ച​​​ല​​​ന​​​വു​​​മി​​​ല്ലാ​​​ത്ത കി​​​ണ​​​റ്റി​​​ല്‍ ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ല്‍​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്ന വി​​​ഷ​​​വാ​​​ത​​​ക​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​പോ​​​കാ​​​തെ ത​​​ങ്ങി​​​നി​​​ല്‍​ക്കും. ഇ​​​താ​​​ണു കി​​​ണ​​​റ്റി​​​ലി​​​റ​​​ങ്ങു​​​ന്ന​​​വ​​​ര്‍ ഓ​​​ക്സി​​​ജ​​​ന്‍ ല​​​ഭി​​​ക്കാ​​​തെ അ​​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണം. ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി ഓ​​​ക്സി​​​ജ​​​ന്‍ സാ​​​ന്നി​​​ധ്യം…

Read More

വി​ഷ്ണു​മം​ഗ​ലം പു​ഴ വ​റ്റി; ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ലവി​ത​ര​ണം നി​ല​ച്ചു

നാ​ദാ​പു​രം: വി​ഷ്ണു​മം​ഗ​ലം പു​ഴ പൂ​ര്‍​ണ്ണ​മാ​യി വ​റ്റി വ​ര​ണ്ടു. വ​ട​ക​ര ബീ​ച്ച് ഭാ​ഗ​ത്തേ​ക്കും ഒ​ഞ്ചി​യം, ഏ​റാ​മ​ല, പു​റ​മേ​രി,അ​ഴി​യൂ​ര്‍ ഉ​ള്‍​പ്പെ​ടെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണം നി​ല​ച്ചു. ചൊ​വ്വാ​ഴ്ച്ച ചു​രു​ങ്ങി​യ സ​മ​യം മാ​ത്ര​മേ പ​മ്പിം​ഗ് ന​ട​ന്നു​ള്ളൂ. പു​ഴ​യി​ല്‍ ജ​ല വി​താ​നം കു​റ​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ന്നെ പു​ഴ​യി​ലെ ബ​ണ്ട് അ​ട​ച്ചി​രു​ന്നു. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ വെ​ള്ളം പെ​ട്ടെ​ന്ന് കു​റ​യു​ക​യാ​യി​രു​ന്നു. വേ​ന​ല്‍ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കും. പു​ഴ​യ്ക്ക് സ​മീ​പ​മു​ള്ള കി​ണ​റു​ക​ളും വ​റ്റി തു​ട​ങ്ങി. പ​മ്പ് ഹൗ​സ് പ​രി​സ​ര​ത്തെ ചെ​ളി മാ​റ്റി​യി​രു​ന്നെ​ങ്കി​ല്‍ കു​റേ വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. പു​ഴ​യി​ലെ ചെ​ളി നീ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചെ​ളി​യെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ചി​ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. അ​ത് സം​ബ​ന്ധി​ച്ച് ഒ​രു തീ​രു​മാ​ന​വു​മാ​യി​ല്ല. ഇ​നി മ​ഴ ല​ഭി​ച്ചാ​ല്‍ ചെ​ളി​യെ​ടു​ക്കാ​ന്‍…

Read More

മു​ക്ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും  ആ​വേ​ശം പ്ര​ച​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​ലേ​ക്ക്… 

മു​ക്കം: മു​ക്ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ച​ര​ണ ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. വ​യ​നാ​ട് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​പി.​സു​നീ​റി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ത്ഥം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ള്‍ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ചു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട കാ​ര​ശേരി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് യു​ഡി​എ​ഫ്143-ാം ന​വ​ര്‍ ബൂ​ത്ത് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച നി​ര​വ​ധി ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും കീ​റി ന​ശി​പ്പി​ച്ചു. ഇ​രു​മു​ന്ന​ണി​ക​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. കാ​ര​മൂ​ല, ക​ള​രി​ക്ക​ണ്ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ബോ​ര്‍​ഡു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.​പ്ര​ച​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​റെ മു​ന്നേ​റി​ക്ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫി​ന്‍റെ ശൈ​ലി​യി​ല്‍ അ​സൂ​യാ​ലു​ക്ക​ളാ​യ​വ​രാ​ണ് പ്ര​കോ​പ​ന​വും സം​ഘ​ര്‍​ഷ​വും സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ല്‍​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചും കാ​ര മൂ​ല​യി​ല്‍ യു​ഡി​എ​ഫ് മ​നഃപൂ​ര്‍​വ്വം സം​ഘ​ര്‍​ഷ​വും സം​ഘ​ട്ട​ന​വും സൃ​ഷ്ടി​ച്ച് മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ചി​രു​ന്ന​താ​യും മു​ന്‍​ക​രു​ത​ല്‍…

Read More