കൽപ്പറ്റ: കന്നി വോട്ട് ചെയ്ത് പിതാവും മകനും. തേറ്റമല കേളോത്ത് ഇബ്രാഹിമാണ് മകൻ മുഹമ്മദ് റാഫിക്കൊപ്പം കന്നിവോട്ടു ചെയ്തത്. രണ്ടു പതിറ്റാണ്ടിലധികം പ്രവാസ ജീവതം നയിച്ച ഇബ്രാഹിം നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനു ആരവം ഉയർന്നത്. വൈകാതെ അപേക്ഷ നൽകി ഇബ്രാഹിം വോട്ടർ പട്ടികയിൽ ഇടം നേടുകയായിരുന്നു. തിരിച്ചറിയൽ കാർഡും സ്വന്തമാക്കി. ഇതിനിടെ 18 തികഞ്ഞ മകൻ മുഹമ്മദ് റാഫിയും വോട്ടറായി. തേറ്റമല ഗവ.ഹൈസ്കൂളിലെ ബൂത്തിലായിരുന്നു ഇരുവർക്കും വോട്ട്. കന്നി വോട്ട് ചെയ്യാൻ രാവിലെയെത്തിയ ഇബ്രാഹിമാണ് ബുത്തിൽ ആദ്യം വോട്ടു ചെയ്തത്. മധ്യവയസിലെത്തിയ ഇബ്രാഹിമിന്റെ കന്നിവോട്ട് നാട്ടുകാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും കൗതുകമായി.
Read MoreCategory: Kozhikode
വോട്ട് ചെയ്തവർക്ക് ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവുമായി കൽപ്പറ്റയിലെ ഹോട്ടലുകാർ
കൽപ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തെരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും. വയനാട് ജില്ലാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് കിഴിവ്. വിശക്കാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കന്നി വോട്ടർമാർക്ക് പ്രോത്സാഹനം നൽകുകയെന്ന ഉദ്ദേശത്തോടെ അവർക്ക് മാത്രം ഭക്ഷണത്തിന് കിഴിവ് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഹോട്ടലിൽ എത്തുന്ന എല്ലാവർക്കും കിഴിവ് നൽകാൻ ഹോട്ടലുടമകൾ സമ്മതിക്കുകയായിരുന്നു.
Read Moreവയനാട്ടിൽ റീപോളിംഗ് നടത്തണമെന്ന് തുഷാർ വെള്ളാപ്പള്ളി; പരാതിയിൽ പറയുന്ന കാരണം ഇങ്ങനെ..
ആലപ്പുഴ: വയനാട് ലോക്സഭാ മണ്ഡലത്തിൽ റീപോളിംഗ് ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നന്പർ 79ൽ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടർന്നെന്നും റീപോളിംഗ് വേണമെന്നുമാണ് തുഷാർ ആവശ്യപ്പെട്ടത്. യന്ത്രത്തിൽ രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് തുഷാർ പരാതിയിൽ വ്യക്തമാക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാല്‍ റീപോളിംഗ് നടത്തണമെന്നും തുഷാര്‍ വരണാധികാരിക്ക് നൽകിയ കത്തിൽ പറയുന്നു.
Read Moreപെരുവണ്ണാമൂഴി ബൂത്തിൽ വനിത ബിഎൽഒ കുഴഞ്ഞു വീണു; നരയംകുളത്തും ചെറുക്കാടും വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി
പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കെവൈഐ പി ഓഫീസ് ബൂത്തിലെ വനിത ബിഎൽഒ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞു വീണ സംഭവമുണ്ടായി. ഇവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. മിക്ക പോളിംഗ് സ്റ്റേഷനുകളിലും സുഗമമായി വോട്ടിംഗ് ആരംഭിച്ചു. ബാലുശ്ശേരി മണ്ഡലത്തില്‍ പെട്ട നരയംകുളം എയുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 44 ാം നമ്പര്‍ ബൂത്തിലും, ചെറുക്കാട് കെവിഎല്‍പി സ്കൂളിലെ 53 ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് മെഷീന് പണുമുടക്കിയതിനെ തുടര്‍ന്ന് വോട്ടിംഗ് തുടങ്ങാനായിട്ടില്ല. ഇരു ബൂത്തുകളിലും കാലത്ത് മുതല്‍ വോട്ട് ചെയ്യാനെത്തിയവര്‍ കാത്തു നില്‍ക്കുകയാണ്. ജോലിക്ക് പേകേണ്ടവരുംപോകേണ്ടവരും മറ്റും വോട്ട് ചെയ്ത് പോകാമെന്ന് കരുതിയാണ് ഇന്ന് കാലത്ത് തന്നെയെത്തിയത്. എന്നാല്‍ അരമണിക്കൂറായിട്ടും വോട്ട് ചെയ്യാനാവാതെ കാത്തു നില്‍ക്കുകയണ്. പേരാമ്പ്ര മണ്ഡലത്തില്‍ കല്പത്തൂര് വായനശാല സ്കൂളിലെ ബൂത്തില്‍ മെഷീന് തകരാറിലായിരുന്നെങ്കിലും അധികൃതർ എത്തി ഉടന്‍ പ്രശ്നം പരിഹരിക്കുകയും മോപ്പ് പോളിംഗ് നടത്തിയ…
Read Moreതെരഞ്ഞെടുപ്പ് അക്രമം; ഡ്യൂട്ടിയിലുള്ളവരുടെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു; ജീവഹാനി സംഭവിച്ചാല്‍ 30 ലക്ഷം; പരിക്കേറ്റാല്‍ 15 ലക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയവര്ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. തീവ്രവാദി ആക്രമണവും മറ്റു സാമൂഹ്യവിരുദ്ധരുടെ ആക്രമണത്താലും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്ന ദൗത്യത്തോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നഷ്ടപരിഹാര തുകവര്ധിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കേരളത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്‍ക്കും താത്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിപ്പിച്ച സാധാരണ പൗരന്മാര്ക്കും നഷ്ടപരിഹാര തുക ഓരേപോലെയാണ് നല്‍കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പരുക്കേല്‍ക്കുന്നവര്‍ക്കും ജീവന്നഷ്ടപ്പെടുന്നവര്ക്കുമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. ആക്രമണത്തിനിടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തകരാലും മൈനുകള്‍, ബോംബ് സ്ഫോടനം, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയാലും ഏതെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മരിക്കാനിടയായല് അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി…
Read Moreഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവസരം; വയനാട്ടിൽ വോട്ടുചെയ്യാൻ “ന്യൂജെൻ-പ്രവാസി’ ആവേശം
ബാബു ചെറിയാൻ കോഴിക്കോട്: ലോകശ്രദ്ധ ആകർഷിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടുചെയ്യാൻ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന ന്യൂജെൻ വോട്ടർമാരും, പ്രവാസികളും നാട്ടിലേക്ക് ഒഴുകിയെത്തുന്നു. മുൻവർഷങ്ങളിൽ കേരളത്തിനു പുറത്ത് താമസിച്ച് ജോലിചെയ്യുന്നവരും വിദ്യാർഥികളും ചെറിയ ശതമാനം മാത്രമെ വോട്ടുചെയ്യാൻ എത്തിയിരുന്നുള്ളു. എന്നാൽ “ഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്ക് വോട്ടുചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കാനായി നല്ലൊരുശതമാനം വോട്ടർമാർ ഇതിനകം നാട്ടിലെത്തി. ഈസ്റ്റർ അവധിയോടനുബന്ധിച്ച് രണ്ടുദിവസം അവധിയെടുത്താൽ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവരുടെ വരവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വോട്ടിങ്ങ് ശതമാനം വർധിക്കുന്നത് ചങ്കിടിപ്പോടെയാണ് ഇടതുപക്ഷം കാണുന്നത്. 2014ൽ 73.26 ആയിരുന്നു വയനാട് മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം. അത് ഇക്കുറി 90 നടുത്ത് എത്തുമെന്നാണ് മണ്ഡലത്തിൽനിന്ന് ലഭിക്കുന്ന സൂചനകൾ. മണ്ഡലത്തിൽനിന്ന് മറ്റിടങ്ങളിലേക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനകം വിവാഹം ചെയ്തയച്ച സ്ത്രീകളും ഇത്തവണ വോട്ടുചെയ്യാൻ പിതൃഭവനങ്ങളിലെത്തിയിട്ടുണ്ട് . രാഹുൽ ഗാന്ധിയെ മനസാ സ്വീകരിച്ചവരാണ് മണ്ഡലത്തിലെ നവ…
Read Moreപി.ജയരാജന്റെ കേസുകളുടെ പരസ്യം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് പരാജയഭീതി മൂലമെന്ന് എൻ.വേണു
വടകര: എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജൻ കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വോട്ടർമാർക്ക് മനസിലാവാതിരിക്കാൻ പാർട്ടി പത്രത്തിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത് പരാജയഭീതി കൊണ്ടാണെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു. കേസിന്റെ വിവരങ്ങൾ ഉൾപ്പെടെ സുതാര്യത വേണമെന്ന സുപ്രീം കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എത്ര ഒളിച്ചു വയ്ക്കാൻ ശ്രമിച്ചാലും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും ജയരാജനെ രക്ഷപ്പെടുത്താൻ കഴിയില്ല. രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് സംഗമം നടത്തുക വഴി കൊലപാതക രാഷ്ട്രീയം തന്നെയാണ് മുഖ്യ അജണ്ടയെന്ന് സിപിഎം അംഗീകരിച്ചിരിക്കുകയാണ്. കൊലക്കേസ് പ്രതിയെ പരാജയപ്പെടുത്താനുള്ള ഉറച്ച തീരുമാനം വടകരയിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനകം വന്നു കഴിഞ്ഞു. പാർട്ടിക്കുള്ളിൽ വൻ അടിയൊഴുക്കാണ് ഉണ്ടാകാൻ പോകുന്നത്. പിണറായി വിജയൻ പങ്കെടുത്ത വേദികളിൽ മിക്കവാറും സ്ഥലങ്ങളിൽ സ്ഥാനാർഥിയുടെ അസാന്നിധ്യം യാദൃശ്ചിമാകാനിടയില്ല. നാടിന്റെ സമാധാനത്തിനും ജീവന്റെ…
Read Moreരാഹുലിന്റെ പൗരത്വവുമായി ബന്ധപ്പെട്ട പരാതിയിൽ കോണ്‍ഗ്രസിനു ആശങ്കയില്ലെന്ന് കെ.സി. വേണുഗോപാൽ
കൽപ്പറ്റ: രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ മത്സരിക്കുന്നതിനു നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ സൂക്ഷ്മപരിശോധനയിൽ പൗരത്വവുമായി ബന്ധപ്പെട്ടു ഉയർന്ന പരാതിയിൽ കോണ്‍ഗ്രസിനു ആശങ്കയില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്നു വട്ടം എംപിയായ അദ്ദേഹം നാലാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. അഴിച്ചുവിട്ട കുപ്രചാരണങ്ങളെല്ലാം വെറുതെയായപ്പോൾ പരാജയഭീതിയിലായവരാണ് പരാതിക്കു പിന്നിൽ. സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ രണ്ടു വർഷമായി രാഹുലിനെതിരെ ഉന്നയിച്ചുവരുന്നതാണ് പൗരത്വമായി ബന്ധപ്പെട്ട ആരോപണം. പരാതിയിൽ കഴന്പില്ലെന്നു അടുത്ത ദിവസം വ്യക്തമാകും. അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കുന്ന സ്ഥാനാർഥി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഇത്തവണയും മുൻ തെരഞ്ഞെടുപ്പുകളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യത്യസ്ത വിവരങ്ങളാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനുള്ള ആയുധം മാത്രമായാണ് ബിജെപി വിശ്വാസത്തെ കാണുന്നത്. ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നടത്തിയ ഒത്തുകളി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അലോസരപ്പെടുത്തുന്നില്ല. ജനങ്ങളെ…
Read Moreഎം.കെ.രാഘവനെതിരായ കോഴ വിവാദം; തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേസെടുക്കാന്‍ തീരുമാനിച്ചതില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ “വോട്ട്പിടിക്കാന്‍’ ആഭ്യന്തരവകുപ്പിറങ്ങുന്നതായി യുഡിഎഫിന്റെ ആരോപണം. യുഡിഎഫിനെതിരേ പരസ്യമായി നടപടി സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനം ഭരിക്കുന്ന മുന്നണിയോട് ആഭ്യന്തരവകുപ്പും പോലീസും കൂറുപുലര്ത്തുന്നതതെന്നും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരേ കേസെടുക്കാനുള്ള നിയമോപദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വവും പോലീസിലെ ഒരു വിഭാഗവും ആരോപിക്കുന്നത്. രാഘവനെതിരേ കേസെടുക്കാമെന്ന നിയമോപദേശം പരസ്യമാക്കിയതിനു തൊട്ടുപിന്നാലെ സോഷ്യല്‍മീഡിയകളിലും മറ്റും യുഡിഎഫിനെതിരേ ക്യാമ്പയില്‍ ശക്തമായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം, വ്യാജ പ്രചാരണങ്ങള്‍ കൈമാറി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 469, 499, 500 എന്നിവയ്ക്ക് പുറമെ ഐ ടി നിയമപ്രകാരവും മാനനഷ്ടക്കേസും ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇത്തരം വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് യുഡി എഫ് ജില്ലാ ചെയര്മാന് അഡ്വ. പി.ശങ്കരന് ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങളുടെ…
Read Moreതുഷാറിന്റെ പ്രചാരണജാഥയ്ക്കിടെ സംഘർഷം; 15 പേർക്കു പരിക്ക്; ആക്രമണം ആസൂത്രിതമെന്ന് ബിഡിജെഎസ്
മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ വണ്ടൂരിൽ വച്ച് രണ്ടു തവണ ആക്രമണം. ഇന്നലെ വൈകിട്ട് അഞ്ചിനും രാത്രി ഏഴരയ്ക്കുമായാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിൽ തുഷാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ തകർന്നുവെന്നും രണ്ടാമത് മാരകായുധങ്ങളുമായി നടന്ന ആക്രമണത്തിൽ 15 പ്രവർത്തകർക്ക് പരിക്കേറ്റതായും പ്രവർത്തകർ പറഞ്ഞു. തുഷാറിനു പരിക്കൊന്നുമില്ല. വൈകിട്ട് അഞ്ചോടെ കാളികാവ് കല്ലാമൂലയിലായിരുന്നു ആദ്യ ആക്രമണം. സ്ഥാനാർഥിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഘർഷം. സ്ഥലത്ത് യുഡിഎഫിന്റെ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇവിടെ തടിച്ചുകൂടിയവരാണ് സംഘർഷമുണ്ടാക്കിയതെന്നു തുഷാറിനൊപ്പമുണ്ടായിരുന്ന ബിഡിജഐസ് പ്രവർത്തകർ ആരോപിച്ചു. വൈകിട്ട് ഏഴരയോടെ വണ്ടൂർ നടുവത്ത് പൂങ്ങോട് വച്ചായിരുന്നു രണ്ടാമത്തെ ആക്രമണം. കയറ്റം കയറുന്നതിനിടെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുഷാറിന്റെ വാഹനത്തിനു മുന്നിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രവർത്തകർക്കു നേരെയാണ് ഇവർ ആക്രമണം അഴിച്ചുവിട്ടത്. ഈ ആക്രമണത്തിനു പിന്നിലാരാണെന്ന്…
Read More