ചെ​റി​യ വാ​ക്കു​ക​ളി​ലെ വ​ലി​യ ചി​ന്ത​കൾ ബാക്കി; അഷറഫ് ആഡൂരിന് വിട

ക​ണ്ണൂ​ര്‍: ജീ​വി​ത​ത്തെ​യും കാ​ഴ്ച​ക​ളെ​യും ചെ​റി​യ വാ​ക്കു​ക​ളി​ലൂ​ടെ വ​ലി​യ ചി​ന്ത​ക​ളി​ലേ​ക്കു ന​യി​ച്ച എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു അ​ഷ​റ​ഫ് ആ​ഡൂ​ർ. സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ അ​ച്ചു​വെ​ന്ന വി​ളി​പ്പേ​രു​മാ​യി ഏ​തു​സ​മ​യ​ത്തും നി​റ​ഞ്ഞ ചി​രി​യു​മാ​യി ക​ട​ന്നു​വ​ന്നി​രു​ന്ന എ​ഴു​ത്തു​കാ​ര​ൻ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഡൂ​രി​ലെ ക​ഥാ​വീ​ട് എ​ന്ന വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​ര​ന്നു. ഇ​പ്പോ​ൾ ക​ഥാ​വീ​ട്ടി​ൽ ക​ഥ ബാ​ക്കി​യാ​ക്കി ക​ഥാ​കാ​ര​ൻ യാ​ത്ര​യാ​യി​രി​ക്കു​ന്നു. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ കോ​റി​യി​ട്ട​താ​ണ് ത​ന്‍റെ എ​ഴു​ത്തെ​ന്ന് ക​ഥാ​കാ​ര​ൻ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള ക​ഥാ ക്യാ​ന്പു​ക​ളി​ലും സാ​ഹി​ത്യ​പ​രി​പാ​ടി​യി​ലും നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി ക​ട​ന്നു​വ​ന്ന് തെ​ളി​ഞ്ഞ ചി​ന്ത​ക​ള്‍ ന​ല്‍​കു​ന്ന ക​ഥാ​കൃ​ത്ത് സാ​ഹി​ത്യ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​പാ​ത്ര​മാ​യി​രു​ന്നു. സൗ​ഹൃ​ദ​ത്തി​ന്‍റെ സീ​മ​ക​ളി​ല്ലാ​ത്ത ലോ​ക​മാ​യി​രു​ന്നു അ​ഷ്റ​ഫി​ന്‍റേ​ത്. ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​വ​ർ​ക്കു​പോ​ലും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ ലോ​ക​മാ​യി​രു​ന്നു എ​ഴു​ത്തു​കാ​ര​ൻ സ​മ്മാ​നി​ച്ച​ത്. എ​ഴു​ത്തു​കാ​ര​ന്‍റെ ജാ​ഡ​യോ നാ​ട്യ​ങ്ങ​ളോ ഇ​ല്ലാ​തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി​ക്കു സ​മീ​പ​ത്തെ ക​ട​ത്തി​ണ്ണ​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച് എ​ല്ലാ​വ​രോ​ടും ഒ​രു​പോ​ലെ പെ​രു​മാ​റി​യ സാ​ഹി​ത്യ​കാ​ര​ൻ​കൂ​ടി​യാ​യി​രു​ന്നു അ​ഷ്റ​ഫ്. 2015 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ശ​രീ​രം ത​ള​ര്‍​ന്ന് അ​ഷ്‌​റ​ഫ്…

Read More

ഭ​ർ​ത്താ​വി​നെ കൊ​ന്ന​വ​ർ ഇ​പ്പോ​ൾ ര​മ​യെ മാ​ന​സി​ക​മാ​യി ദ്രോ​ഹി​ക്കു​ന്നുവെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ർ​ശ​ത്തി​ൽ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ. സ​ത്യം പ​റ​ഞ്ഞാ​ൽ ജ​യി​ലി​ലി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​ദ്യം ഭ​ർ​ത്താ​വി​നെ കൊ​ന്ന​വ​ർ ഇ​പ്പോ​ൾ ര​മ​യെ​യും മാ​ന​സി​ക​മാ​യി ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കെ.​കെ. ര​മ​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാ​ഹു​ൽ ഗാ​ന്ധി വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ൽ നാമ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ്യാ​ഴാ​ഴ്ച വ​യ​നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ഴി​ക്കോ​ട്ടെ​ത്തു​മെ​ന്ന് രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ്‌ ആ​സ്ഥാ​ന​ത്തു പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​കും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ക. കേ​ര​ള​ത്തി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച​യാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​ക്കു പു​റ​മെ​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.  

Read More

വി​വാ​ഹ​വേ​ദി​യി​ൽ കാ​രു​ണ്യ സ്പ​ർ​ശമായി വ​ര​ൻ

കു​റ്റ്യാ​ടി: വി​വാ​ഹ​വേ​ദി​യി​ൽ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​പ്പോ​ൾ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കൊ​പ്പം കാ​രു​ണ്യ ഹ​സ്ത​വു​മാ​യി വ​ര​ൻ. ദേ​വ​ർ കോ​വി​ലെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദി​ന്‍റെ മ​ക​ൻ അ​വാ​ദ് അ​ഹ​മ്മ​ദി​ന്‍റെ നി​ക്കാ​ഹ് ച​ട​ങ്ങി​ൽ കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യ​ക്കൊ​ടി ജി​സി​സി, കെ​എം​സി​സി​യു​ടെ സ്പ​ർ​ശം പെ​യി​ൻ ആ​ന്‍ഡ് പാ​ലി​യേ​റ്റീ​വ് മം​ഗ​ല്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലേ​ക്കാ​ണ് വി​വാ​ഹ സത്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഭാ​വ​ന ന​ൽ​കിയത്. മം​ഗ​ല്യ​സ്പ​ർ​ശം പ​ദ്ധ​തി​യി​ലൂ​ടെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പ​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ചെ​യ്തു വ​രു​ന്നു. മം​ഗ​ല്യ​സ്പ​ർ​ശ​ത്തി​ലേ​യ്ക്കു​ള്ള സം​ഭാ​വ​ന പി.​കെ. കു​ഞ്ഞ​മ്മ​ദ്, അ​വാ​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​രി​ൽ നി​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ഏ​റ്റു വാ​ങ്ങി. ച​ട​ങ്ങി​ൽ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, പി. ​അ​മ്മ​ദ്, വി.​പി. കു​ഞ്ഞ​ബ്ദു​ള്ള, പി.​പി. ദി​നേ​ശ​ൻ, ഇ​ല്ല​ത്ത് അ​സീ​സ്, പി.​കെ. ഹ​മീ​ദ്, പി.​വി. കു​ഞ്ഞ​ബ്ദു​ള്ള, ടി.​എം.…

Read More

കൊടും ചൂടിൽ ആശ്വാസവുമായി  സൗ​ജ​ന്യ സം​ഭാ​ര വി​ത​ര​ണ​വു​മാ​യി ഹാ​രി​സ് ജ​മാ​ലി​യും കു​ടും​ബാം​ഗ​ങ്ങ​ളും

കൂ​ത്തു​പ​റ​മ്പ്: കൊ​ടും ചൂ​ടേ​റ്റ് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കി സൗ​ജ​ന്യ സം​ഭാ​ര വി​ത​ര​ണ​വു​മാ​യി ഹാ​രി​സ് ജ​മാ​ലി​യും കു​ടും​ബാം​ഗ​ങ്ങ​ളും. കൈ​തേ​രി ക​പ്പ​ണ​യി​ലെ വീ​ടി​നു സ​മീ​പം വ​ച്ചാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മൊ​ക്കെ വെ​യി​ലി​നെ വ​ക​വെ​ക്കാ​തെ ഹാ​രി​സ് ജ​മാ​ലി​യും കു​ടും​ബാം​ഗ​ങ്ങ​ളും സം​ഭാ​രം ന​ൽ​കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​വും സ​ഹോ​ദ​രി​യു​ടെ ചെ​റു​മ​ക്ക​ളാ​യ റ​ഹി​യാ​ൻ, ഹ​നാ​ൻ, ആ​സിം എ​ന്നി​വ​രും ചേ​ർ​ന്ന് സം​ഭാ​ര വി​ത​ര​ണം തു​ട​ങ്ങി​യി​ട്ട്. ഭാ​ര്യ​യും സ​ഹോ​ദ​രി​മാ​രു​മൊ​ക്കെ ചേ​ർ​ന്നാ​ണു വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​ഭാ​രം ത​യ്യാ​റാ​ക്കി ന​ല്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നീ​ളു​ന്ന​താ​ണ് സം​ഭാ​ര വി​ത​ര​ണം. ദാ​ഹ​ജ​ലം ന​ൽ​കു​ന്ന​ത് പു​ണ്യ പ്ര​വൃ​ത്തി​യാ​യി തോ​ന്നി​യ​തി​നാ​ലാ​ണ് ഇ​ങ്ങി​നെ ചെ​യ്യു​ന്ന​തെ​ന്നും ഹാ​രി​സ് ജ​മാ​ലി പ​റ​യു​ന്നു. ഉ​രു​വ​ച്ചാ​ൽ ടൗ​ൺ പ​ള്ളി​യി​ലെ ഖ​ത്തീ​ബാ​യ ഇ​ദ്ദേ​ഹം കേ​ര​ള എ​മ​ർ​ജ​ൻ​സി ടീ​മി​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി സം​ഭാ​ര വി​ത​ര​ണം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കോ​ഴി​ക്കോ​ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജ​യി​ലി​ല്‍; കീ​ഴ​ട​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് പാ​ര്‍​ട്ടി; ശ​ബ​രി​മ​ല വീ​ണ്ടും വിഷയമാക്കും

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തീ​പാ​റു​ന്ന പോ​രാ​ട്ടം ന​ട​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മ​ല്ല കോ​ഴി​ക്കോ​ട് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ്ര​ച​ാര​ണം കൊ​ഴു​പ്പി​ക്കു​ന്ന​തി​നി​ടെ സ്ഥാ​നാ​ര്‍​ഥി ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ശ​ക്ത​മാ​യി ഉ​യ​ര്‍​ത്തു​ന്ന ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും യു​വ​മോ​ര്‍​ച്ച​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കെ.​പി.​പ്ര​കാ​ശ്ബാ​ബു ജ​യി​ലി​ല്‍ ആ​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ന​ട​യി​ല്‍​വ​ച്ച് പ്രാ​യ​മാ​യ സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​ എ​ന്ന​താ​ണ് കേ​സ്. മ​റ്റൊ​രു സു​രേ​ന്ദ്ര​നാ​യി കെ.​പി.​പ്ര​കാ​ശ്‌​ബാ​ബു മാ​റി​യെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. എം.​കെ.​രാ​ഘ​വ​നും എ. ​പ്ര​ദീ​പ് കു​മാ​റും ഇ​ഞ്ചോ​ടി​ഞ്ച് പോ​ര​ടി​ക്കു​ന്ന കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഫ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ഥി​യി​ല്ല. സ്വ​ന്ത​മാ​യി വാ​ട്ട്‌​സ് അ​പ്പ് ഗ്രൂ​പ്പ് തു​ട​ങ്ങി പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​ക​വേ​യാ​ണ് കീ​ഴ​ട​ങ്ങാ​നു​ള്ള നി​ര്‍േ​ദ​ശം പാ​ര്‍​ട്ടി പ്ര​കാ​ശ്ബാ​ബു​വി​ന് ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ല്‍ ആ​ണ് പ്ര​കാ​ശ്ബാ​ബു​വു​ള്ള​ത്.​ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​രു​ന്നാ​ള്‍ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കേ​സി​ല്‍ 16-ാം പ്ര​തി​യാ​ണ് പ്ര​കാ​ശ് ബാ​ബു.​വ​ധ ശ്ര​മം, ഗൂ​ഢാ​ലോ​ച​ന , അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ല്‍…

Read More

നീന്തി തോൽപ്പിക്കാമെന്ന നൗഷാദിന്‍റെ ശ്രമം പാളി; എക്സൈസ് സംഘത്തെ കണ്ട് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ര​ൻ ക​ട​ലി​ൽ ചാ​ടി; പു​റ​കെ ചാ​ടി എക്സൈസും; ഒടുവിൽ…

പ​ര​പ്പ​ന​ങ്ങാ​ടി: അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ യു​വാ​വ് ര​ക്ഷ​പ്പെ​ടാ​നാ​യി ക​ട​ലി​ല്‍ ചാ​ടി​യെ​ങ്കി​ലും പി​ന്നാ​ലെ ചാ​ടി​യ എ​ക്‌​സൈ​സു​കാ​ര്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. പു​ര​ക്ക​ൽ നൗ​ഷാ​ദ് എ​ന്ന​യാ​ളാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ക​ട​ലി​ൽ ചാ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു പ്ര​തി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ഇ​രു​ട്ടി​ൽ മ​റ​ഞ്ഞി​രു​ന്ന എ​ക്സൈ​സു​കാ​ർ പ്ര​തി ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സു​കാ​ർ ക​ഞ്ചാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ക​ട​ൽ​ഭി​ത്തി ചാ​ടി​ക്ക​ട​ന്നു ഇ​യാ​ൾ ക​ട​ലി​ലേ​ക്ക് ചാ​ടി. തു​ട​ർ​ന്നു നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്ന എ​ക്സൈ​സു​കാ​ർ പു​തി​യ പാ​ല​ത്തി​നു സ​മീ​പം വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി നൗ​ഷാ​ദി​നും ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ തി​രു​ര​ങ്ങാ​ടി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് വി​ധേ​യ​രാ​ക്കി.

Read More

വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​നം, ക​വ​ർ​ച്ച: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ; സംഭവം കാഞ്ഞങ്ങാട്

കാ​ഞ്ഞ​ങ്ങാ​ട്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ങ്ക​ളം വൈ​നി​ങ്ങാ​ലി​ലെ സ​മ​ദ് (25), ഞാ​ണി​ക്ക​ട​വി​ലെ മെ​ഹ​റൂ​ഫ് (29), ഷം​സീ​ർ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മ​ദ് യു​വ​തി​യെ ഫോ​ണി​ൽ കൂ​ടി ബ​ന്ധ​പ്പെ​ടു​ക​യും വീ​ട്ടി​ൽ പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. സ​മ​ദി​നു യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം മ​ന​സി​ലാ​ക്കി മ​റ്റു ര​ണ്ടു​പേ​രും യു​വ​തി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

Read More

സ്ഥാ​നാ​ര്‍​ഥി​​യാ​യി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; ഹൈ​ക്ക​മാ​ന്‍​ഡി​ല്‍നി​ന്നും സൂ​ച​ന​​കളൊന്നും ല​ഭി​ച്ചി​ട്ടി​ല്ല: കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​ളി​ല്ലെ​ന്നും അ​ത് പ്ര​ചാ​ര​ണ​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍. സ്ഥാ​നാ​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ നി​ന്നും സൂചന​ക​ളൊ​ന്നും ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു. പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലി​ത്. ഇ​ന്ന് വ​ട​ക​ര​യി​ലെ കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍​മാ​ത്ര​മാ​ണ് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ​ട​ക​ര​യി​ലും വ​യ​നാ​ട്ടി​ലും മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത്. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ​ത​ല​ത്തി​ല്‍ 11 സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​ക​ള്‍ പ്ര​സി​ദ്ദീ​ക​രി​ച്ചു​വെ​ങ്കി​ലും അ​തി​ലൊ​ന്നും വ​ട​ക​ര​യും വ​യ​നാ​ടും ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ​യ​നാ​ട്ടി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വ​ട​ക​ര​യി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മെ​ന്തെ​ന്ന് സം​സ്ഥാ​ന​നേ​താ​ക്ക​ള്‍​ക്ക് പോ​ലും അ​റി​യി​ല്ല. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ മാ​ത്ര​മെ​ന്നാ​ണ് ഇ​തി​നെ​കു​റി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ​പ്ര​തി​ക​ര​ണം. എ​താ​യാ​ലും ഈ ​സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മോ എ​ന്ന…

Read More

പ്രേ​ര​ണാ​കു​മാ​രി​ക്ക്  ബി​ജെ​പി ബ​ന്ധം; ചിത്രം സഹിതം പുറത്ത് വിട്ട് കടകംപള്ളി സുരേന്ദ്രൻ;  പ്ര​തി​ക​രി​ക്കാ​തെ ശ്രീ​ധ​ര​ന്‍ പി​ള്ള

കോ​ഴി​ക്കോ​ട്:​ ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ പ്ര​വേ​ശ​ന​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യ അ​ഞ്ച് യു​വ​തി​ക​ളി​ല്‍ പ്ര​മു​ഖ​യാ​യി​രു​ന്ന പ്രേ​ര​ണാ​കു​മാ​രി​ക്ക് ബി​ജെ​പി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ ബി​ജെ​പി. മ​ന്ത്രി ക​ട​കംപ​ള്ളി സു​രേ​ന്ദ്ര​നാ​ണ് ത​ന്‍റെ ഫേ​സ് ബു​ക്ക്‌​ പേ​ജി​ല്‍ പ്രേ​ര​ണാ​കു​മാ​രി താ​മ​ര​ചി​ഹ്ന​വു​മാ​യി നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ‌ബി​ജെ​പി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. “കൊ​ണ്ടു ന​ട​ന്ന​തും നീ​യേ ചൗ​ക്കീ​ദാ​റേ​, കൊ​ണ്ടു കൊ​ല്ലി​ച്ച​തും നീ​യേ ചൗ​ക്കീ​ദാ​റേ’ എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റി​ട്ട​ത്. എ​ന്നാ​ല്‍ പോ​സ്റ്റ് താ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള രാഷ്്ട്രദീപികയോട് പറഞ്ഞു.

Read More