കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്നത് തടയാന്‍ ചിലർ ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ മല്‍സരിക്കണമെന്ന് കേരള നേതൃത്വമാണ് ആവശ്യപ്പെട്ടത്. രാഹുലിന്റേതാണ് അന്തിമ തീരുമാനമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read MoreCategory: Kozhikode
കോഴിക്കോട് ജില്ലയിൽ ചൂട് കനക്കുന്നു; ഇതുവരെ സൂര്യാതപമേറ്റത് 40 പേര്‍ക്ക്; ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ
കോഴിക്കോട് : ജില്ലയില്‍ ഏഴ് പേര് കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .വി. ജയശ്രീ അറിയിച്ചു. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യാതാപമേറ്റ് ചികില്‍സക്കെത്തിയവരുടെ എണ്ണം 40 ആയി.ഇന്ന് കനത്ത ചൂടു മൂലം രണ്ടുപേര്‍ക്ക് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായി. ഇതില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയാണ്. ബാക്കി അഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായിട്ടുണ്ട്. ഇതുവരെ പത്ത് പേര്‍ക്കാണ് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായിട്ടുള്ളത്. മത്സ്യവില്‍പ്പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത് . പുറം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും, കുട്ടികള്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, പ്രായമായവര്‍, വഴിയോര കച്ചവടക്കാര്‍, എന്നിവര്‍ സൂര്യാതപമേല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു. നിര്‍ജ്ജലീകരണം തടയാന്‍ എല്ലാവരും പകല്‍…
Read Moreഅഞ്ച് മാസത്തെ കുടിശ്ശികയ്ക്കൊപ്പം വോട്ട് അഭ്യര്‍ത്ഥനയും; തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ ക്ഷേമപെന്‍ഷനും “കത്തുന്നു’
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ക്ഷേമപെന്‍ഷനും “കത്തുന്നു’. തീപാറുന്ന പോരാട്ടം നടക്കുന്ന കോഴിക്കോട് ജില്ലയിലാണ് ക്ഷേമപെന്ഷന് വിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ക്ഷേമപെന്ഷന് വീടുകളില്‍ എത്തിക്കുന്നതിനൊപ്പം സ്ഥലത്തെ പ്രധാനപ്പെട്ട നേതാക്കള്‍ വോട്ട് അഭ്യര്‍ഥനയുമായി ഇവര്‍ക്കൊപ്പം എത്തുന്നുവെന്നാണ് പരാതി. ഇതോടെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. അഞ്ചുമാസത്തെ കുടിശ്ശികയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ വിതരണം ചെയ്യുന്നത്. ക്ഷേമ പെന്ഷന് വിതരണം കോഴിക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി പ്രചാരണായുധമാക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ഇതിനകം പരാതി നല്കികഴിഞ്ഞു. സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്ത്ഥനയ്ക്കൊപ്പം സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തിക്കുന്നുവെന്നാണ് വ്യാപകമായപരാതി. സാമൂഹിക മാധ്യമങ്ങളില്‍ പെന്ഷന് ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി ചിത്രീകരിക്കുന്നുമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ വിഷുവിന് മുന്‍പുതന്നെ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ…
Read Moreതെരഞ്ഞെടുപ്പോടെ ഇടതുപാർട്ടികളുടെ പ്രസക്തി അപ്രസക്തമാകുമെന്ന് ശ്രീധരൻ പിള്ള
വടകര: ഈ തെരഞ്ഞെടുപ്പോടെ ഇടതുപാർട്ടികളുടെ പ്രസക്തി ദേശീയരാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. സിപിഎമ്മിന്റെയും സിപിഐയുടെയും അണികൾക്ക് തങ്ങളുടെ ചിഹ്നത്തിൽ അവസാനമായി വോട്ടുചെയ്യാൻ കഴിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.ശ്രീശൻ, ബിജെപി. ഉത്തരമേഖലാ പ്രസിഡന്റ് വി.വി.രാജൻ, ടി.ബാലസോമൻ, സ്ഥാനാർഥി വി.കെ.സജീവൻ, ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, തിരുവള്ളൂർ മുരളി, ജിതേന്ദ്രൻ, വർക്കി വട്ടപ്പാറ, മാത്യു പേഴത്തിങ്കൽ, എൻ.എൻ.ഗിരി, വി.കെ.ജയൻ, രാമദാസ് മണലേരി, സന്തോഷ് കാളിയത്ത്, നോബിൾ മാത്യു, ടി.കെ.പത്മനാഭൻ, പത്മിനി, രത്നാകരൻ പയ്യോളി, എം.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകരിപ്പൂരിൽ കോടികളുടെ അഗ്നിശമന സേനാ വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കോടികൾ മുടക്കി ഇറക്കുമതി ചെയ്ത രണ്ടു അഗ്നിശമന വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു. അഗ്നിശമന സേന മൂന്നര കോടിരൂപ മുടക്കി ഇറക്കുമതി ചെയ്ത രണ്ടു ഫയർക്രാഷ് ടെൻഡർ യൂണിറ്റുകളാണ് മാസങ്ങളായി ഉപയോഗ ശൂന്യമായി നശിക്കുന്നത്. യന്ത്രതകരാർ മൂലമാണ് ഒരു യൂണിറ്റ് ഉപയോഗശൂന്യമായത്. വിമാനത്താവളത്തിൽ നടന്ന പരിശോധനക്കിടെ അപകടത്തിൽ പെട്ടാണ് രണ്ടാമത്തെ യൂണിറ്റ് തകരാറിലായത്. വിമാനത്താവളത്തിൽ നിന്നു അന്താരാഷ്ട്ര സർവീസ് ആരംഭിച്ച കാലത്ത് മൂന്നരക്കോടി രൂപ മുടക്കി സ്വിറ്റ്സർലാൻഡിൽ നിന്നു ഇറക്കുമതി ചെയ്തതാണ് നശിക്കുന്ന ഒരു വാഹനം. ഇതിനു യന്ത്രത്തകരാർ കണ്ടതോടെ ഉപയോഗിക്കാതെയായി. വർഷങ്ങളായി വാഹനം കട്ടപ്പുറത്താണ്. വിമാനത്താവളത്തിലെ റണ്വേക്കരികിലെ പെരിമീറ്റർ റോഡിലൂടെ വാഹനം കൊണ്ടുപോകുന്പോഴാണ് രണ്ടാമത്തെ യൂണിറ്റ് അപകടത്തിൽപ്പെട്ടത്. 30 അടിയോളം താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. ഇതേ തുടർന്നു പരിശോധനക്കെത്തിയ ഉന്നത ഉദ്യോഗസ്ഥനടക്കം പരിക്കേറ്റിരുന്നു. ഇതിനുശേഷം വാഹനം ഉപയോഗിക്കാതെയായി. ടാർപോളിൻ ഷീറ്റു കൊണ്ടു മൂടിയിട്ട…
Read Moreആശ്വാസമായി വേനല്‍മഴ; കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളില്‍ മഴപെയ്തു
കോഴിക്കോട്: കൊടും ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് മനവും കുളിര്‍പ്പിച്ച് വേനല്‍ മഴയെത്തി.ഇന്ന് പുലര്‍ച്ചെയാണ് ചിലയിടങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ മഴപെയ്തത്. മലപാറമ്പ്, സിവില്സ്റ്റേഷന് എന്നിവിടങ്ങളില്‍ അത്യാവശ്യം നല്ല രീതിയില്‍ തന്നെ മഴപെയ്തു.ഇടവഴികളിലും മറ്റും വെള്ളം തളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്ന് ചിലയിടങ്ങളില്‍ മഴലഭിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ വേനല്‍ മഴ മറ്റ് സ്ഥലങ്ങളിലും ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.കനത്ത ചൂടില്‍ ജലാശയങ്ങള്‍ ഉള്‍പ്പെടെ വറ്റിവരണ്ടിരിക്കുന്ന അവസ്ഥയാണ് നാട്ടിലെങ്ങും. പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയുമുണ്ട്. സൂര്യതാപം മൂലംആളുകള് പുറത്തിറങ്ങാനും മടിക്കുന്നു. ഈ അവസ്ഥയില്‍ വേനല്‍ മഴയെ വലിയ ആശ്വാസത്തോടെയാണ് എല്ലാവരും കാണുന്നത്.
Read More‘മലയാളി കോണ്‍ഗ്രസ്’..; തിരൂരിൽ കോണ്‍ഗ്രസുകാരുടെ പുതിയ പാർട്ടി; പൊന്നാനിയിൽ മത്സരിക്കും
തിരൂർ: കോണ്‍ഗ്രസും മുസ്്ലിം ലീഗുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഉപവാസ സമരം നടത്തിയതിനെ തുടർന്ന് കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയ പൊൻമുണ്ടം മണ്ഡലം കോണ്‍ഗ്രസ് മുൻ എക്സിക്യൂട്ടീവ് അംഗം യൂനുസ് സലീം പുതിയ പാർട്ടിയുമായി രംഗത്ത്. ‘മലയാളി കോണ്‍ഗ്രസ്’ എന്ന പാർട്ടി രൂപീകരിച്ച് പൊന്നാനിയിൽ മത്സരിക്കുമെന്നു യൂനസ് സലീം പ്രഖ്യാപിച്ചു. തിരൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുൻ കോണ്‍ഗ്രസ് പ്രവർത്തകനായ യൂനുസ് സലീം മത്സരിക്കുമെന്നു അറിയിച്ചിരിക്കുന്നത്. മുസ്ലിം ലീഗുമായുള്ള മുന്നണി ബന്ധം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഈ മാസം 21നു യൂനുസ് സലീം വൈലത്തൂരിൽ ഉപവാസ സമരം നടത്തിയിരുന്നു. ഉപവാസ സമരത്തിനു പിന്നാലെ പാർട്ടിയിൽ നിന്നു യൂനുസ് സലീമിനെ പുറത്താക്കുകയും ചെയ്തു. . ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടിയുമായി കടന്നുവന്നതെന്നും പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും യൂനുസ് പറഞ്ഞു. 15 വികസന പദ്ധതികൾ മുന്നോട്ടുവച്ചാണ് പൊന്നാനി മണ്ഡലത്തിൽ…
Read Moreഇങ്ങനെ പോയാല്‍ പണികിട്ടും…; തുഷാറിനെ ‘സ്റ്റാറാക്കു’ന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അമര്‍ഷം
കോഴിക്കോട്: സ്ഥാനാഥി ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപള്ളിക്ക് അമിത പ്രധാന്യം നല്കുന്നതില് ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷം. പത്തനംതിട്ടയില്‍ ഉള്‍പ്പെടെ വിവാദമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും പ്രചാരണരംഗത്ത് മുന്നേറാന്‍ കഴിയാത്തതാണ് സ്ഥാനാര്‍ഥികളെ അസ്വസ്ഥരാക്കുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രാഷ്ട്രീയമായി നേരിടേണ്ട അവസരത്തില്‍ തുഷാര്‍ മത്സരിക്കുമോ, രാഹുലിന് എതിരാളിയാകുമോ എന്ന രീതിയില്‍ വാര്‍ത്ത വരുന്ന ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍. തൃശൂര്പോലെരു സീറ്റ് തുഷാറിന് കൊടുത്തതുതന്നെ അദ്ദേഹം മത്സരിക്കാന്‍ വേണ്ടിയാണെന്നും ബിജെപിക്ക് തുഷാറിന്റെ സ്ഥാനാര്ഥിത്വത്തെകുറിച്ച് ആശങ്കയില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നൂലാമാലകള്‍ ഒഴിഞ്ഞിട്ടുവേണം ശബരിമല ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളുമായി സ്ഥാനാര്‍ഥികള്‍ക്ക് കളം നിറയാന്‍. ഓരോ ദിവസവും ഒരോ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന വിവരമാണ് സംസ്ഥാനത്ത് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. രാഹുല്‍ മത്സരിച്ചാല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ എന്‍ഡിഎ നിര്‍ത്തേണ്ടിവരും. അപ്പോള്‍…
Read Moreപൊരി വെയിലാണ്…കൂടെ നടക്കാന്‍ ആളെ കിട്ടാനില്ല; പ്രചാരണത്തിന് ഗ്രൂപ്പോട് ഗ്രൂപ്പ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പൊരിവെയിലാണ്…പഴയതുപോലെ കൂടെ നടക്കാന്‍ ആളെകിട്ടില്ല. കൂടെവരുന്നവര്‍ക്ക് തന്നെ വെയിലേല്ക്കുമ്പോള് മുഖം ‘കറുക്കും’. ചൂടില്‍ വെന്തുരുകുമെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നത് സ്ഥാനാര്‍ഥികളേക്കാള്‍ അവര്‍ക്കൊപ്പം നടക്കുന്നവർക്കാണ്. എന്നാൽ സ്ഥാനാർഥിയുടെ ഗുണകണങ്ങൾ ജനങ്ങളിലെത്തിക്കാൻ ‘പിആര്‍ വര്‍ക്ക്’ കൂടിയേ തീരൂ. അതിനായി ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍.രാഷ്ട്രീയ നേതാക്കൻമാരുടെ ഗ്രൂപ്പല്ല തെരഞ്ഞെടുപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പര്യടനങ്ങളും ആളുകളെ കാണുന്നതും തുടങ്ങി ദൈനംദിന തെരഞ്ഞെടുപ്പ് കാര്യങ്ങളെല്ലാം തത്സമയം വാട്ട്സ് ആപ്പ് ഗ്രൂപ്പിലിടുകയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ തന്നെ പ്രധാന മാധ്യമപ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി അതിലേക്ക് തത്സമയം വാര്‍ത്തകളും ചിത്രങ്ങളും ഇടുകയാണ്. ഇതിനായി പ്രത്യേകസംഘം തന്നെ ‘ക്ലാരിറ്റി’യുള്ള മൊബൈല്‍ കാമറയുമായി സദാ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടാകും. മുന്‍ കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. തെരഞ്ഞെടുപ്പ് പര്യടനം എവിടെ എന്നതുമാത്രമായിരുന്നു അറിയിപ്പായി നല്‍കിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളുടെയും അവര്‍ സമീപിക്കുന്നവരുടെയും സ്പന്ദനം…
Read Moreവയനാട്ടിലെ സ്ഥാനാര്‍ഥി “പുകമറയില്‍’; സംസ്ഥാന നേതൃത്വത്തിനെതിരേ പ്രവർത്തകർക്ക് അമര്‍ഷം
കോഴിക്കോട്: അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പുകമറയില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. രാഹുലിന്റെ മനസറിയും മുന്‍പേ വാര്‍ത്ത സ്ഥീരീകരിക്കുകയും എന്നാല്‍ മൂന്നു ദിവസമായിട്ടും ഇത് ഉറപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാതാവുകയും ചെയ്തതോടെ പ്രവര്‍ത്തകര്‍ നിരാശയിലാണ്. നിലവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും കണ്‍വന്‍ഷനുകളും നടത്തുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി ആരെന്ന അനിശ്ചിതത്വം മൊത്തം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. രാഹുല്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറുന്നതായി സിദ്ദീഖ് കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇതോടെ സിദ്ദിഖിന്റെ ചിത്രം പതിച്ച പോസ്റ്റുകളും മറ്റും മണ്ഡലത്തില്‍ നിന്നും മാറ്റി. പകരം രാഹുല്‍ ഗാന്ധിയുടെ ബോര്‍ഡുകള്‍ പതിക്കാനും തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണോ ഇത്തരം തന്ത്രങ്ങളെന്ന സംശയമാണ് പ്രവര്‍ത്തകര്‍ക്കിടിയിലുള്ളത്. വയനാടിനൊപ്പം വടകരയിലും ഹൈക്കമാൻഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ധൈര്യമായി…
Read More