സ്വന്തംലേഖകന്‍ കോഴിക്കോട്: ഓട്ടോഡ്രൈവര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവുമായി പോലീസ്. ഓട്ടോറിക്ഷ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടതും നിയമാനുസൃതമായി ചെയ്യേണ്ടതുമായ കാര്യങ്ങളാണ് ഓര്‍മിപ്പിക്കുന്നത്. ഓവര്‍ടേക്കിംഗ് സംബന്ധിച്ച ബോധവത്കരണത്തിനു പിന്നാലെയാണ് ഇത്. പോലീസിന്റെ നിർദേശങ്ങൾ വളരെ പെട്ടെന്ന് വളയ്ക്കുമ്പോഴും അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോഴുമാണ് ഓട്ടോകള്‍ കൂടുതലായും അപകടങ്ങളില്‍പ്പെടുന്നത്. അതിനാല്‍ ‘യു’ ടേണും റൈറ്റ് ടേണും എടുക്കുമ്പോള്‍ വേഗം കുറയ്ക്കണം. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം. വലതുവശത്തുകൂടി മാത്രം വാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ചെയ്ത് വണ്ടി ഓടിക്കരുത്. വഴിവക്കില്‍ നില്ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ തിരിക്കുന്നതിനോ മുന്‍പായി പിന്നിൽനിന്നും എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാൻ സമയം നല്കുന്ന വിധത്തില്‍ സിഗ്നൽ നല്കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ തിരിക്കുകയോ ചെയ്യാവൂ. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണാന്‍ കഴിയാത്തപ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്. ഓട്ടോറിക്ഷകളിൽ ആളെ കുത്തിനിറച്ചോ ഡ്രൈവറുടെ…
Read MoreCategory: Kozhikode
പരസ്യത്തിന് ‘രണ്ടായിരത്തിന്റെ നോട്ട്’! മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു സംഭവത്തിന്റെ തുടക്കം
കോഴിക്കോട്: “രണ്ടായിരത്തിന്റെ നോട്ട് ‘ വിതറി പരസ്യ പ്രമോഷൻ. ഇന്നലെ വൈകിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ കോഫി ഷോപ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയിൽ പരസ്യം ചെയ്ത് ശ്രദ്ധയാകർഷിച്ചത്. വൈകിട്ട് നാലരയോടെ മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു തുടക്കം. ഒരു ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ആളുകൾ കണ്ടെത്തി പുറത്തെടുക്കുകയും അത് വിതറുകയും ചിലർ എടുത്ത് ഓടുകയുമെല്ലാം ചെയ്ത് നാടകീയത സൃഷ്ടിച്ചായിരുന്നു പരിപാടി. ഒറ്റനോട്ടത്തിൽ 2000ത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലായുരുന്നു ഇവരുടെ പരസ്യ കാർഡുകൾ. മാനാഞ്ചിറ സ്ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാർക്കിനു സമീപവുമെല്ലാം ഇത് ആവർത്തിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പോലീസ് ഇവർക്കെതിരേ കേസെടുത്തെങ്കിലും പിന്നീട് എല്ലാവരേയും വിട്ടയച്ചു.
Read Moreവീട്ടിൽ കഴിയാൻ സുരക്ഷയൊരുക്കണമെന്ന ഹർജി; കനകദുർഗയുടെ പരാതിയിൽ 28 ന് വാദം കേൾക്കും
തിരൂർ: ശബരിമല ദർശനം നടത്തി വിവാദത്തിലായ കനകദുർഗ വീട്ടിൽ കഴിയാൻ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ 28ന് കോടതി വിശദമായ വാദം കേൾക്കും. വീട്ടിൽ കയറ്റണമെന്ന കനകദുർഗയുടെ ഹരജിയിൽ ഭർത്താവിന്റെയും അമ്മയുടെയും വാദം കേൾക്കുന്നതിനാണ് കേസ് ഈ മാസം 28 ലേക്ക് മാറ്റിയത്. തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് ആണ് കേസ് പരിഗണിച്ചത്. കേസിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി എഴുതി നൽകാൻ കനകദുർഗയുടെ ഭർത്താവിനോടും സഹോദരനോടും കോടതി നിർദേശിച്ചു. പോലീസ് സുരക്ഷയിൽ കഴിയുന്ന കനകദുർഗയ്ക്കൊപ്പം തന്റെ കുട്ടികളെ താമസിപ്പിക്കാനാകില്ലെന്ന് കനകദുർഗയുടെ ഭർത്താവ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ താമസിക്കാനാകില്ലെന്നും വീട്ടിലേക്കു മാറി താമസിക്കാൻ സൗകര്യമൊരുക്കണമെന്നും കനകദുർഗ ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാര ലംഘനത്തെ തുടർന്ന് വീട്ടിൽ നിന്നു ബഹിഷ്കൃതയായ കനക ദുർഗ വീട്ടിൽ തിരിച്ചെത്താൻ കോടതിയെ സമീപിക്കുകയായിരുന്നു. ഗാർഹിക പീഡന നിയമ പ്രകാരം…
Read Moreപെരുവണ്ണാമൂഴിയിലെ പാമ്പുകളുടെ “തടവറകൾ’ പൊളിച്ചുപണിയണമെന്ന്
പേരാമ്പ്ര: പെരുവണ്ണാമൂഴി വനം -വന്യ ജീവി പരിപാലന കേന്ദ്രത്തിൽ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്ന ഇടുങ്ങിയ അറകൾ തടവറകളായി മാറിയ സാഹചര്യത്തിൽ ഇത് സൗകര്യപ്രദമായി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മൂർഖൻ, അണലി തുടങ്ങിയ ഇനത്തിൽപെട്ട വിഷപ്പാമ്പുകളെ സൂക്ഷിച്ചിരുന്ന കാലത്ത് അറകൾ പര്യാപ്തമായിരുന്നെങ്കിലും രാജവെമ്പാലകൾകൂടി എത്തിയതോടെ സൗകര്യം കുറഞ്ഞു. സഞ്ചരിക്കാൻ രണ്ടു അറ ഭിത്തിക്കു സുഷിരമിട്ടു അടുത്തയിടെ പിടിച്ച രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്നതെങ്കിലും ഇഴയാനുള്ള സ്ഥലമില്ല. രാജവെമ്പാലയ്ക്ക് 5.20 മീറ്റർ നീളമുണ്ട്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണു പാമ്പു സംരംക്ഷണ കേന്ദ്രം. പാമ്പുപിടുത്ത വിദഗ്ധൻ കരിങ്ങാട് സുരേന്ദ്രൻ സാഹസികമായി പിടിക്കുന്ന പാമ്പുകളാണു വനംവകുപ്പിന്റെ തടവറയിൽ കഴിയുന്നത്. ഇതിനെ കാണാൻ മുതിർന്നവർ 30 രൂപയും കുട്ടികൾ 15 രൂപയും മുടക്കി എത്തുന്നുണ്ട്. അതേസമയം കാലോചിതമായി പാമ്പു സംരംക്ഷണ കേന്ദ്രം സൗകര്യപ്രദമായ വിസ്തൃതിയിൽ പുതുക്കിപ്പണിയണമെന്നാണു നാട്ടുകാരും ടൂറിസ്റ്റുകളും ഉയർത്തുന്ന ആവശ്യം.
Read Moreകോഴിക്കോട് ഇരട്ടസ്ഫോടനം: പിടിയിലാവാനുള്ളത് ഇനി ഒരാള്‍ മാത്രം; ഇയാൾ വിദേശത്തെന്ന് രഹസ്യാന്വേഷണ വിഭാഗം
സ്വന്തംലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്ഫോടന കേസില്‍ ഇനി പിടിയിലാവാനുള്ളത് ഒരാള്‍ മാത്രം. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കുന്ന കേസിലെ എട്ടാംപ്രതി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കൊയ്യം കെ.പി. യൂസഫിനെയാണ് പിടികൂടാനുള്ളത്. സ്ഫോടനത്തെ തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് നാട്ടില്‍ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കണ്ണൂര്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചും സ്ഥിരീകരിക്കുന്നത്. സ്ഫോടനം നടന്ന് 13 വര്‍ഷത്തിനു ശേഷം കേസിലെ രണ്ടാംപ്രതി തലശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറിനെ ന്യൂഡല്‍ഹി വിമാനതാവളത്തില്‍ നിന്ന് എന്‍ഐഎ ഇന്നലെ പിടികൂടിയിരുന്നു. അസറും യൂസഫും തമ്മില്‍ ഇപ്പോഴും ബന്ധമുള്ളതായാണ് എന്‍ഐഎ സംശയിക്കുന്നത്. അസറിനെ ചോദ്യം ചെയ്യുന്നതിലൂടെ യൂസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് കരുതുന്നത്. രണ്ടാംമാറാട് കാലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരട്ട സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് എന്‍ഐഎ കേസ്. ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന തടിയന്റവിട നസീറാണ് കേസിലെ ഒന്നാംപ്രതി.…
Read Moreകല്ലാച്ചി ജ്വല്ലറി കവര്‍ച്ച;സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി; പ്രതികള്‍ റിമാന്‍ഡില്‍
നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ 1200 ഗ്രം സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കല്ലാച്ചി റിന്‍സി ജ്വല്ലറിയില്‍ വന്‍ മോഷണം നടന്നത്.സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന അഞ്ചാം പുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. പത്ത് ദിവസത്തേക്കാണ് പ്രതികളെ നാദാപുരം മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.തമിഴ്നാട് മേട്ടുപ്പാക്കം ജ്വല്ലറിയില്‍ രാജ വില്‍പ്പന നടത്തിയ 310 ഗ്രാം സ്വര്‍ണാഭരണങ്ങളും, വളാഞ്ചേരിയിലെ വാടക വീട്ടിന് പിന് വശം പറമ്പില്‍ മോഷണ സംഘത്തലവന് അഞ്ച് പുലി കുഴിച്ചിട്ട 522 ഗ്രാം ആഭരണങ്ങളും സൂര്യ…
Read More700 രൂപയ്ക്ക് 10 എൽഇഡി ബൾബുകൾ..! മൂന്നു വർഷം ഗ്യാരണ്ടി; ഹെഡ്പോസ്റ്റ് ഓഫീസിൽ വൻതിരക്ക്
കോഴിക്കോട്: മൂന്നുവർഷം ഗ്യാരണ്ടിയോടെ ഒന്നിന് 70 രൂപനിരക്കിൽ പത്ത് എൽഇഡി ബൾബുകൾ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽ ബൾബുകൾ വാങ്ങാൻ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ വൻതിരക്ക്.കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും എൻർജി എഫീഷ്യൻസി സർവീസസ് ലിമിറ്റഡിന്റെയും നേതൃത്വത്തിൽ കോഴിക്കോട്ട് മാത്രം 20,000 ബൾബുകൾ വിതരണത്തിനെത്തി. ആധാർ കാർഡിന്റെ കോപ്പിയും ഫോൺ നന്പറും നൽകിയാൽ ഒരു കാർഡിന് പത്തു ബൾബുവീതം ലഭിക്കും. പുറമെ 130 രൂപവരെ വിലയുള്ള ഒൻപത് വാട്സിന്റെ ക്രോംപ്ടൺ ബൾബുകളാണ് കുറഞ്ഞനിരക്കിൽ വിതരണം ചെയ്യുന്നത്. 2015ൽ പ്രധാനമന്ത്രി നരേന്ദമോദി ഉദ്ഘാടനം ചെയ്ത പദ്ധതിപ്രകാരം കേരളത്തിലെ തിരുവനന്തപുരം, തൊടുപുഴ, ഴിക്കോട്, കണ്ണൂർ അടക്കം അഞ്ച് ഹെഡ്പോസ്റ്റ് ഓഫീസുകളിൽ ബൾബുകൾ വിതരണത്തിന് എത്തിയതായി തപാൽവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 220 രൂപയ്ക്ക് എൽഇഡി ട്യൂബുകൾ, 1110 രൂപയ്ക്ക് ഫാനുകൾ എന്നിവയും “ഉന്നത് ജ്യോതി ബൈ എൽഇഡീസ് ഫോർ ഓൾ(ഉജാല) ‘ എന്ന…
Read Moreഹീര ഗ്രൂപ്പ് തട്ടിപ്പ്; അന്വേഷണം വഴിമുട്ടി; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന പ്രതീക്ഷയില്‍ പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹിരാഗ്രൂപ്പ് കോടികള്‍ തട്ടിപ്പു നടത്തിയ കേസില്‍ അന്വേഷണം നിലച്ചു. ഹൈദരാബാദും മഹാരാഷ്ട്രയും കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരേയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പേരിലുള്‍പ്പെടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനും മേധാവിയ്ക്കുമെതിരേയുള്ള അന്വേഷണം പൂര്‍ണമായും നിലച്ചത്. ചെമ്മങ്ങാട് പോലീസായലിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. 500 ഓളം പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഗ്രൂപ്പ്മേധാവി നൗഹീറ ഷെയ്ഖിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. നൗഹീറ മുംബൈയിലെ ജയിലിലാണുള്ളത്. ചെമ്മങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൗഹീറ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് നിക്ഷേപരില്‍ ചിലര്‍…
Read Moreപഠനത്തോടൊപ്പം കൃഷിയിലും നൂറുമേനി നേടി പിടിഎം ഹയർ സെക്കൻഡറി സ്കൂൾ
മുക്കം: പഠനത്തോടൊപ്പം കാർഷിക രംഗത്തും കൂടുതൽ പ്രായോഗിക പരിജ്ഞാനം നേടുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാർഷികരംഗത്തെ നിരവധി ഘട്ടങ്ങളെ പഠിക്കുന്നതോടൊപ്പം പരിശീലിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം നടപ്പിലാക്കിയ പപ്പായ കൃഷിയിൽ മികച്ച വിളവെടുപ്പ് നടത്താനായത് വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ദിവസങ്ങളോളം സ്കൂൾ ഉച്ചക്കഞ്ഞിക്ക് പപ്പായയുടെ രുചിക്കൂട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം മുതൽ കൊടിയത്തൂർ കൃഷിഭവന്റെ സഹകരണത്തോടെ മഴമറ കൃഷി ഒരുക്കുകയും മഴക്കാലങ്ങളിൽ അടക്കം കൃഷി ചെയ്യാവുന്ന രൂപത്തിലുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കി ഹൈടെക് പച്ചക്കറി കൃഷി നടത്തുകയും ചെയ്യുന്നുണ്ട്. വഴുതന, മുളക്, കീഴാർ, ചെരങ്ങ, തക്കാളി തുടങ്ങിയവയാണ് ഇപ്പോൾ പ്രധാനമായും കൃഷി ചെയ്യുന്നത്. ആധുനിക കൃഷി രീതിയുടെ ഭാഗമായി ഡ്രിപ്പ് ഇറിഗേഷൻ, തിരിനന,…
Read Moreസീറ്റ് ചർച്ച പൂർത്തിയായെന്ന് പറഞ്ഞ മുല്ലപ്പള്ളിയെ തള്ളി ലീഗ്; യുഡിഎഫിൽ സീറ്റ് ചർച്ച പൂർത്തിയായിട്ടില്ല
കോഴിക്കോട്: യുഡിഎഫിൽ സീറ്റ് ചർച്ച പൂർത്തിയായെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. സീറ്റ് വിഭജന ചർച്ച പൂർത്തിയായെങ്കിലേ സ്ഥാനാർഥി നിർണയത്തിലേക്ക് യുഡിഎഫ് കടക്കൂ. കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയം നടത്തിയതായും താൻ മനസിലാക്കിയിട്ടില്ല. മുന്നണിയിൽ ചർച്ച ചെയ്ത് ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നും കെ.പി.എ.മജീദ് വ്യക്തമാക്കി.
Read More