പ​ര​സ്യത്തിന് ‘ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ട്’! മി​ഠാ​യി​ത്തെ​രു​വ് ഹ​നു​മാ​ൻ കോ​വി​ലി​ന് മു​മ്പി​ലാ​യി​രു​ന്നു സംഭവത്തിന്റെ തു​ട​ക്കം

കോ​ഴി​ക്കോ​ട്: “ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ട് ‘ വി​ത​റി പ​ര​സ്യ പ്ര​മോ​ഷ​ൻ. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ‌ സ്വ​കാ​ര്യ കോ​ഫി ഷോ​പ് ടീം ​ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ടി​ന്‍റെ മാ​തൃ​ക​യി​ൽ പ​ര​സ്യം ചെ​യ്ത് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്.

വൈ​കി​ട്ട് നാ​ല​ര​യോ​ടെ മി​ഠാ​യി​ത്തെ​രു​വ് ഹ​നു​മാ​ൻ കോ​വി​ലി​ന് മു​മ്പി​ലാ​യി​രു​ന്നു തു​ട​ക്കം. ഒ​രു ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നോ​ട്ടു​ക​ൾ ആ​ളു​ക​ൾ​ ക​ണ്ടെത്തി പു​റ​ത്തെ​ടു​ക്കു​ക​യും അ​ത് വി​ത​റു​ക​യും ചി​ല​ർ എ​ടു​ത്ത് ഓ​ടു​ക​യു​മെ​ല്ലാം ചെ​യ്ത് നാ​ട​കീ​യ​ത സൃ​ഷ്ടി​ച്ചായി​രു​ന്നു പ​രി​പാ​ടി. ഒ​റ്റ​നോ​ട്ട​ത്തി​ൽ 2000ത്തി​ന്‍റെ നോ​ട്ടു​ക​ളാ​ണെ​ന്ന് തോ​ന്നു​ന്ന രീ​തി​യി​ലാ​യു​രു​ന്നു ഇ​വ​രു​ടെ പ​ര​സ്യ കാ​ർ​ഡു​ക​ൾ.

മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​നു​ള്ളി​ലും ന​ട​ക്കാ​വി​ലും സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​നു സ​മീ​പ​വു​മെ​ല്ലാം ഇ​ത് ആ​വ​ർ​ത്തി​ച്ചു. ജനങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​തി​ന് ടൗ​ൺ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാ​വ​രേ​യും വി​ട്ട​യ​ച്ചു.

Related posts