ബ​സു​ക​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ എട്ടു കിലോമീറ്റർ ഓട്ടം..! കെ​എ​സ്ആ​ര്‍​ടി​സി​ക്ക്  ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോ​ഴി​ക്കോ​ട്: ബ​സു​ക​ള്‍ പാ​വ​ങ്ങാ​ട് നി​ര്‍​ത്തി​യി​ട​ണ​മെ​ന്ന നി​ര്‍​ദേ​ശം മൂ​ലം കെ​എ​സ്ആ​ര്‍​ടി​സി കോ​ഴി​ക്കോ​ട് ഡി​പ്പോ​ക്ക് ദി​വ​സേ​ന ന​ഷ്ട​മാ​വു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍. മാ​വൂ​ര്‍ റോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചി​രു​ന്ന ബ​സു​ക​ളാ​ണ് പാ​വ​ങ്ങാ​ട് യാ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്.

17 സൂ​പ്പ​ര്‍​ ഫാ​സ്റ്റു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം ബ​സു​ക​ളാ​ണ് ദി​വ​സവും രാ​ത്രി പാ​വ​ങ്ങാ​ട്ടേ​ക്ക് തി​രി​ക്കു​ന്ന​ത്. രാ​ത്രി​സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ചാ​ല്‍ അ​ടു​ത്ത ദി​വ​സം രാ​വി​ലെ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു​വ​രെ നി​ര്‍​ത്തി​യി​ടാ​നാ​ണ് ബ​സു​ക​ള്‍ യാ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്.

യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ഡ്രൈ​വ​ര്‍ മാ​ത്ര​മാ​യാ​ണ് പാ​വ​ങ്ങാ​ട്ടേ​ക്ക് പോ​കു​ന്ന​ത്. ഇ​തി​നാ​യി ഡ്രൈ​വ​ര്‍​ക്ക് 60 രൂ​പ അ​ധി​ക​ബ​ത്ത ന​ല്‍​കു​ന്നു. കൂ​ടാ​തെ എ​ട്ടു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പാ​വ​ങ്ങാ​ടു​വ​രെ പോ​യി തി​രി​ച്ചെ​ത്താ​ന്‍ ഒ​രു ബ​സി​ന് ഡീ​സ​ല്‍ ചെ​ല​വ് മു​ന്നൂ​റോ​ളം രൂ​പ വ​രും.

ജ​നു​വ​രി നാ​ലു​മു​ത​ലാ​ണ് ഈ ​ത​ല​തി​രി​ഞ്ഞ പ​രി​ഷ്‌​കാ​രം ഡി​ടി​ഒ അ​ടി​ച്ചേ​ല്‍​പ്പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​ഇ​എ(​സി​ഐ​ടി​യു) അ​ട​ക്കം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്തു. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ഡി​ടി​ഒ അ​വ​ധി​യി​ല്‍ പോ​യി. ര​ണ്ടാ​ഴ്ച​യാ​യി ബ​സു​ക​ള്‍ കാ​ലി​യാ​യി ന​ഷ്ട​യാ​ത്ര തു​ട​രു​ക​യാ​ണ്.

കെ​എ​സ്ആ​ര്‍​ടി​സി ന​ഷ്ടം കു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​രും മാ​നേ​ജ്‌​മെ​ന്‍റും പ​ല​വി​ധ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​മ്പോ​ഴാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ധി​ക​ബാ​ധ്യ​ത​വ​രു​ത്തു​ന്ന ത​ല​തി​രി​ഞ്ഞ പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര്‍ നി​ര​ന്ത​രം ഇ​ട​പെ​ട്ട് നേ​ര​ത്തെ പാ​വ​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച 33 ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ മാ​വൂ​ര്‍​റോ​ഡ് ടെ​ര്‍​മി​ന​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​ല ബ​സു​ക​ള്‍ മാ​റ്റി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​ലാ​യി​രു​ന്നു.

Related posts