കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്തടഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്ക് പുറമേ പ്രവര്‍ത്തകര്‍ക്കും “വിലങ്ങ് വീഴും’. നേതാക്കള്‍ക്കൊപ്പം ട്രെയിന്‍ തടയാന്‍ രംഗത്തെത്തിയവരെ കുറിച്ച് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അന്വേഷണമാരംഭിച്ചു. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ സിഐടിയു ജില്ലാസെക്രട്ടറി പി.കെ.മുകന്ദന് (59) ഉള്‍പ്പെടെ നാലുപേര്ക്കെതിരേയായിരുന്നു റെയില്‍വേ ആര്‍പിഎഫ് കേസെടുത്തത്. അതേസമയം നാലു വനിതകള്‍ ഉള്‍പ്പെടെ നൂറുപേര് സമരത്തില്‍ പങ്കെടുത്തുവെന്നാണ് ആര്‍പിഎഫ് വ്യക്തമാക്കുന്നത്. പങ്കെടുത്ത മുഴുവന്‍ പേരുടേയും ദൃശ്യങ്ങള്‍ പരിശോധിക്കാനാണിപ്പോള് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ട്രെയിന്തടഞ്ഞവര്ക്കെല്ലാം നഷ്ടപരിഹാര തുക നല്‍കേണ്ടിവരുമെന്ന സൂചനയാണ് ആര്‍പിഎഫ് നല്‍കുന്നത്. ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കു പുറമേ നഷ്ടപരിഹാരം സംബന്ധിച്ച് പ്രത്യേക കേസ് ഫയല്‍ ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും വിലക്കണ്ടാവും. സാധാരണയായി ട്രെയിന്‍ തടയലിന് കേസെടുത്താല്‍ സ്റ്റേഷന് ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. എന്നാല്‍ പിഴയിനത്തില്‍…
Read MoreCategory: Kozhikode
ജ്വല്ലറിയുടെ ചുമര് തുരന്ന് മോഷണം; ദക്ഷിണേന്ത്യന്‍ കവര്‍ച്ചാസംഘം പിടിയില്‍;പ്രതികളെ നാദാപുരത്തെത്തിച്ചതായി പോലീസ്
നാദാപുരം: കല്ലാച്ചി ടൗണില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തിലെ മൂന്നംഗ ദക്ഷിണേന്ത്യന്‍ കവര്‍ച്ചാ സംഘം പിടിയില്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്ന് 220 പവന് സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവര്‍ന്നത്. കല്ലാച്ചി പഴങ്കൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു മോഷണം. ഗ്യാസ് കട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ കമ്പിപ്പാര ഉപയോഗിച്ച് ചുമര് തുരന്ന് സേഫ് ലോക്കര്‍ അടിച്ചു പൊളിച്ച് സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. നാദാപുരം എസ്ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലെ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരാണ് പടിയിലായിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒ രു മാസത്തോളമായി എസ്ഐ യുടെ നേതൃത്വത്തില്‍ വടകര റൂറല്‍ എസ്പി…
Read Moreകോഴിക്കോട്ടെ ശില്പ്പനഗര പദ്ധതിയും ‘ശില്‍പ്പ’മാകുന്നു; പുതിയ ശില്പ്പങ്ങള് സ്ഥാപിച്ചില്ല, ഉള്ളവ പരിപാലിക്കാനും ആളില്ല
കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തിന്റെ ശ്രദ്ധയകര്ഷിക്കുന്ന ശില്‍പ്പങ്ങളുടെ നഗരമാക്കാന്‍ ആവിഷ്ക്കരിച്ച ശില്‍പ്പനഗരം പദ്ധതി അവതാളത്തില്‍.ആദ്യഘട്ടത്തില്‍ സ്ഥാപിച്ച ശില്പങ്ങളുടെ പരിപാലനവും സംരക്ഷണവും ഏറ്റെടുക്കാന്‍ പോലും ശ്രമിക്കാത്ത അവസ്ഥയാണുള്ളത്. 12 ശില്പ്പങ്ങള് സ്ഥാപിക്കപ്പെട്ട ആദ്യ ഘട്ടത്തോടെ നിലച്ചു പോയ പദ്ധതി തീര്‍ത്തും അവഗണിക്കപ്പെടുകയായിരുന്നു. 2012 ജൂണ്‍ മാസമാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി കോഴിക്കോടിനെ ശില്‍പ്പ നഗരമായ് പ്രഖ്യാപിച്ചത്. ഒഡീഷയിലെ ശില്പി അദ്വൈത് ഗഡനായിക് പൂര്‍ത്തിയാക്കിയ 36 അടി നീളവും ഏഴടി പൊക്കവുമുളള റിമമ്പറന്‍സ് എന്ന ശില്‍പ്പ മാതൃക അനാവരണം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി ശില്‍പ്പ നഗരം പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തോളം മലാപറമ്പ് എ ഡി എം ബംഗ്ലാവില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ശില്‍പ്പികള്‍ ക്യാമ്പ് ചെയ്താണ് നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള ശില്പ്പങ്ങള് തയാറാക്കിയത്. കേരള ലളിത കലാ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പും ഡിറ്റിപിസിയും സംയുക്തമായാണ് അന്ന്…
Read Moreഹര്‍ത്താല്‍ അക്രമം ! പ്രതികളില്‍നിന്ന് “നഷ്ടം’ ഈടാക്കാന്‍ നടപടി തുടങ്ങി
കോഴിക്കോട് : ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടിക്കൊരുങ്ങി പോലീസ്. പൊതുമുതലും സ്വകാര്യസ്വത്തുക്കളും നശിപ്പിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ഹര്‍ത്താലിനു മുമ്പേ തന്നെ ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നാശനഷ്ടങ്ങള്‍ ഈടാക്കുന്നതിന് സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ഹര്‍ത്താലില്‍ അക്രമം നടത്തിയവരില്‍ ഭൂരിഭാഗവും പോലീസിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇപ്രകാരം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. ഇവരുടെ സ്വത്തുകളില്‍ നിന്ന് നശിപ്പിച്ച വസ്തുവകകളുടെ തുക ഈടാക്കാനാണ് തീരുമാനം. ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണറെ മുഖ്യമന്ത്രി അറിയിച്ചത്. പാര്‍ട്ടി നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഈ സാഹചര്യത്തില്‍ പോലീസ് മറ്റു കേസുകള്‍ക്കു പുറകെ പോവാതെ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട കേസുകളിലാണ് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . സംസ്ഥാനത്ത്…
Read More“തിരുവാഭരണം ഇനി മുതൽ സിഐടിയു ചുമട്ടുതൊഴിലാളികൾ എടുക്കും’: പോലീസിനെതിരേ സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ നൽകാൻ തയാറെന്ന പോലീസ് നിലപാടിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അയ്യപ്പന്റെ തിരുവാഭരണം ഇനി മുതൽ സിഐടിയു ചുമട്ടുതൊഴിലാളികൾ എടുക്കുമെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചു. തിരുവാഭരണ ഘോഷയാത്രയ്ക്ക് ഭക്തജനങ്ങൾ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. എന്നാൽ മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പോലീസ് അകമ്പടി. ഇത് അംഗീകരിച്ചുകൊടുക്കാൻ ഏതായാലും അയ്യപ്പഭക്തർ തയ്യാറാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read Moreഹർത്താൽ ദിനത്തിലെ മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയും ഹർത്താൽ ദിനത്തിലും മിഠായിത്തെരുവിൽ കടകൾക്ക് നേരെ അക്രമം നടത്തിയവരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മുഖം മറച്ച് അക്രമം നടത്തിയവരുൾപ്പെടെ ഇനിയും പിടികിട്ടാനുള്ള പ്രതികളുടെ ഫോട്ടോകളാണ് കോഴിക്കോട് സിറ്റി പോലീസ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കസബ എസ്ഐയെയോ സൈബർ സെല്ലിനെയോ വിവരമറിയിക്കണം.
Read Moreകമ്മീഷണര്‍ക്കെതിരേ സിവില്‍ പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ; വീഴ്ച പറ്റിയതായി കണ്ടെത്തല്‍; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാദമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് സിവില്‍ പോലീസുകാരന് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് കണ്ടെത്തല്‍ . സര്‍വീസിലിരിക്കെ പോലീസുദ്യോഗസ്ഥന് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് എസ്പി പി.ബി.രാജീവിന് സമര്‍പ്പിക്കും. കമ്മീഷണര്ക്കെതിരേയുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് എഡിജിപി എസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റിട്ട സിവില്‍ പോലീസുദ്യോഗസ്ഥനില്‍നിന്ന് ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അച്ചടക്കലംഘനമുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിനു പുറമേ ഫേസ്ബുക്ക് പോസ്റ്റും…
Read Moreഭിന്നലിംഗ ദമ്പതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം; അപേക്ഷകരിൽ ഒരാൾ മാത്രം ഭിന്നലിംഗ വ്യക്തിയാണെങ്കിലും ധനസഹായം ലഭിക്കും
മുക്കം: രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാർക്കായി പ്രത്യേക പോളിസി നടപ്പിലാക്കി ചരിത്രം കുറിച്ച കേരളത്തിൽ ട്രാൻസ്ജെൻഡേഴ്സ് ദമ്പതികൾക്കായി നടപ്പിലാക്കുന്ന വിവാഹ ധനസഹായ പദ്ധതിക്ക് തുടക്കം.സമൂഹത്തിൽ ഏറ്റവുമധികം അവഗണന നേരിടുന്ന സമൂഹമെന്ന നിലയിൽ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിയമപരമായി വിവാഹം ചെയ്ത ഭിന്നലിംഗ ദമ്പതികൾക്ക് വിവാഹ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. അപേക്ഷകരിൽ ഒരാൾ മാത്രം ഭിന്നലിംഗ വ്യക്തിയാണെങ്കിലും ധനസഹായം ലഭിക്കും. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്ക് സംസ്ഥാനത്ത് പ്രത്യേക പോളിസി നടപ്പിലാക്കിയിരുന്നുവെങ്കിലും ഈ പദ്ധതികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായി പൂർണമായും സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആയി മാറിയിട്ടുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള വിവാഹ ധനസഹായം ഉൾപ്പെടുത്തിയിരുന്നില്ല. ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമാണ് ധന സഹായം ലഭിക്കുക. ഇന്ത്യയിലാദ്യമായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 2018 മെയ് മാസത്തിൽ ഇഷാൻ, സൂര്യ എന്നീ രണ്ട് ട്രാൻസ്ജെൻഡർ…
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്‍കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreഅതെല്ലാം പതിവാ! പീഡനത്തിനിരയായ കുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടി; മൂന്ന് പേർക്കെതിരേ കേസെടുത്തു
മാനന്തവാടി: പീഡനത്തിരയായ കുട്ടിയുടെ പിതാവിൽ നിന്നും പോലീസിന് കൈക്കൂലി നൽകാനെന്ന പേരിൽ പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസിന് കൈക്കൂലി നൽകാനാണെന്ന പേരിൽ ഇരയുടെ പിതാവിൽ നിന്നും 30000 രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് മൂന്ന് പേർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. പിലാക്കാവ് വട്ടൻപറന്പിൽ ഹമീദ്, റഫീക്ക്, ഷക്കീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. റഫീക്കുമായും ഷക്കീറുമായും പീഡനത്തിരയായ കുട്ടിയുടെ പിതാവും കുടുംബവും സംസാരിക്കുകയും അതിന് ശേഷം കേസ് എടുപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് ഷക്കീർ പിലാക്കാവിലുള്ള ഹമീദിനെ പരാതിക്കാരനെ പരിചയപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഒരു ദിവസം തങ്ങൾ ഹമീദിന്റെ വീട്ടിൽ പോവുകയും കേസ് ശക്തിപ്പെടുത്തണമെങ്കിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിഐക്കും എസ്ഐക്കും 30000 രൂപ കൊടുക്കണമെന്ന് ഹമീദ് തങ്ങളോട് പറഞ്ഞതായും ഇവർ പരാതിപ്പെടുന്നു. എന്നാൽ പണം നൽകുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ…
Read More