മാനന്തവാടി: നവീകരണ പ്രവൃത്തികൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്ത പഴശി പാർക്കിൽ 10 ദിവസത്തിനിടെ സന്ദർശിച്ചത് 2500 ഓളം പേർ. ഈ കാലയളവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് വരുമാന ഇനത്തിൽ ലഭിച്ചതാകട്ടെ 63,220 രൂപയും. കബനി പുഴയോരത്ത് പ്രകൃതി രമണിയമായി നിർമ്മിച്ച പാർക്ക് 1994 ലാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ പാർക്ക് നല്ല രീതിയിൽ പ്രവർത്തിക്കുകയും ബോട്ടിംഗ് ഉൾപ്പെടെയുള്ളവയിൽ നിന്നായി ഡിടിപിസിക്ക് നല്ലൊരു തുക വരുമാന ഇനത്തിൽ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വർഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്ന പാർക്ക് കഴിഞ്ഞ മാസം 27നാണ് സന്ദർശകർക്കായി തുറന്ന് കൊടുത്തത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ഡിടിപിസിയുടെ 38 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്. നടപ്പാത, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ, ബോട്ടിംഗ്, വികലാംഗർക്കായുള്ള ടോയ്ലറ്റ് എന്നിവയെല്ലാം സജീകരിച്ചിട്ടുണ്ട്. ഇപ്പോൾ നിത്യേന…
Read MoreCategory: Kozhikode
ലോക്സഭാ തെരഞ്ഞെടുപ്പ്! വയനാട് മണ്ഡലത്തിൽ റോസക്കുട്ടിയും ഷാനിമോൾ ഉസ്മാനും പരിഗണനയിൽ
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ കെ.സി. റോസക്കുട്ടിക്കും ഷാനിമോൾ ഉസ്മാനും കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വം മുന്തിയ പരിഗണന നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിന്റെ സാന്നിധ്യത്തിൽ കൽപ്പറ്റയിൽ നടന്ന ജില്ലാ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിൽ സ്ഥാനാർഥി പരിഗണനയ്ക്കു റോസക്കുട്ടിയുടെയും ഷാനിമോൾ ഉസ്മാന്റെയും പേരുകളാണ് പ്രധാനമായും ഉയർന്നത്. ബത്തേരി എംഎൽഎയും വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന റോസക്കുട്ടി നിലവിൽ ഐഐസിസി മെംബറാണ്. പാർട്ടിയിൽ എ ഗ്രൂപ്പിനൊപ്പമാണ് ഇവർ. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും എഐസിസി മുൻ സെക്രട്ടറിയുമാണ് ഐ ഗ്രൂപ്പിൽനിന്നുള്ള ഷാനിമോൾ ഉസ്മാൻ. വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ, ബത്തേരി, മലപ്പുറം ജില്ലയിലെ നിലന്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുന്പാടി നിയസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിൽ വയനാട്ടിൽനിന്നുള്ള പ്രാപ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കണമെന്നാണ് ലീഡേഴ്സ് മീറ്റിൽ പൊതുവെ ആവശ്യം ഉയർന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ…
Read Moreസമാധാനയോഗങ്ങൾ ഫലം കാണുന്നില്ല…! പേരാമ്പ്ര എരവട്ടൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്
പേരാമ്പ്ര: ആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകളുടെ ചൂടാറും മുമ്പുതന്നെ പേരാമ്പ്ര മേഖലയിൽ വീണ്ടും വീടിനുനേരെ ബോംബേറ്.സിപിഎം പ്രവർത്തകൻ എരവട്ടൂർ വേട്ടുവൻ കണ്ടിമീത്തൽ ശ്രീധരന്റെ വീടിനാണു ഇന്നു പുലർച്ചെ ഒന്നേ കാലോടെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത്. ജനൽ ചില്ലും വാതിലും കോൺക്രീറ്റ് സീലിംഗും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അടുക്കള വരെ ബോംബിൻ ഭാഗങ്ങൾ തെറിച്ചെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണു ബോംബെറിഞ്ഞതെന്നു വീട്ടുകാർ അറിയിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി രാത്രി തന്നെ അന്വേഷണം ആരംഭിച്ചു. ശ്രീധരന്റെ മകൻ ശ്രീശാന്ത് ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടു മൂന്നു മാസം മുമ്പ് ബിജെപി യിൽ ചേർന്നിരുന്നു. ബോംബെറിഞ്ഞ വീട്ടിലാണ് താമസം. മറ്റൊരു മകൻ മിലിട്ടറിയിലാണ്.
Read Moreഭാഗ്യം വില്ക്കാന് മേല്‍ശാന്തിയും! ലോട്ടറി കച്ചവടം നടത്തുമ്പോഴും കോഴിക്കോട് റോഡില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് വഴികാട്ടികൂടിയാണ് ഈശ്വര സ്വാമി
മാനന്തവാടി: മൂന്ന് പതിറ്റാണ്ടുകളായി ദേവീ സാനിധ്യത്തിൽ പുജാധികർമ്മങ്ങൾ നടത്തുന്പോഴും പൊതുജനങ്ങൾക്ക് മഹാ സൗഭാഗ്യങ്ങൾ നൽകുകയാണ് തോണിച്ചാൽ സ്വദേശിയായ ഐശ്വര്യ നിവാസിൽ എസ്. ഈശ്വര സ്വാമി എന്ന അറുപതുകാരൻ. മാനന്തവാടി നഗരത്തിൽ ലോട്ടറി കച്ചവടം നടത്തുന്പോഴും കോഴിക്കോട് റോഡിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് വഴികാട്ടികൂടിയാണ് ഈശ്വര സ്വാമി. മാനന്തവാടി നഗരത്തിലെത്തുന്നവർക്ക് മറക്കാൻ കഴിയില്ല ഈശ്വര സ്വാമിയെ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈശ്വര സ്വാമിയുടെ ഈ സൗഭാഗ്യ സമ്മാന ടിക്കറ്റ് വിൽപ്പന. മുപ്പത് വർഷമായി മാനന്തവാടിയിലെ ലോട്ടറി വിൽപ്പന രംഗത്തുണ്ട് ഈ നിറസാനിധ്യം. പേരുകൊണ്ടും കർമ്മം കൊണ്ടും ഈശ്വരനെന്ന ലോട്ടറി വിൽപ്പനക്കാരൻ എടവക പഞ്ചായത്തിലെ രണ്ട് ക്ഷേത്രങ്ങളിലെ മേൽശാന്തികൂടിയാണ്. എടവക ചൊവ്വാഭാവതി ക്ഷേത്രത്തിൽ കഴിഞ്ഞ 14 വർഷവും മൂളിതോട് സീതാലവകുശ ക്ഷേത്രത്തിൽ കഴിഞ്ഞ 13 വർഷമായും പൂജാദികർമ്മങ്ങൾ ചെയ്തു വരുന്ന ഈശ്വര സ്വാമി തന്റെ ക്ഷേത്ര സമയത്തിന് ശേഷം മൈക്ക്…
Read Moreവിധിയോട് പട പൊരുതി മുന്നേറി റാഹില്‍! നേട്ടത്തിന് പൊന്നിന് തിളക്കം
നാദാപുരം: വിധിയോട് പട പൊരുതി മുന്നേറുകയാണ് കോഴിക്കോട് നടന്ന ഭിന്നശേഷി വിഭാഗക്കാരുടെ സൗന്ദര്യ മത്സരത്തിൽ താരമായ റാഹിൽ. ഭിന്നശേഷി വിഭാഗത്തിൽ ഏഴു മത്സരാർഥികളെ പിന്തള്ളിയാണ് വളയം സ്വദേശി റാഹിൽ സ്വർണ മെഡൽ കരസ്ഥമാക്കിയത്. പോളിയോ ബാധിച്ചതിനെ തുടർന്ന് സ്കൂളിലും മറ്റും വീട്ടുകാർ എടുത്താണ് റാഹിലിനെ കൊണ്ടുപോയിരുന്നത്. മൂന്ന് വർഷം മുന്‍പ് നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി ബോഡി ബിൽഡിംഗ് രംഗത്തേക്കിറങ്ങുകയായിരുന്നു. നാദാപുരത്തെ മിഷൻ ഫിറ്റ്നസ് ജിമ്മിലെ ജറീഷിനെയാണ് റാഹിൽ സമീപിച്ചത്. പലരും നിരുത്സാഹപ്പെടുത്തിയപ്പോൾ ജറീഷിന്റെ മാനസികവും സാന്പത്തികവുമായ പിന്തുണയിൽ രാവിലെയും വൈകുന്നേരവും ജിമ്മിൽ പരിശീലനം നടത്തി. ദിവസം മുപ്പത് മുട്ട, ഒരു കിലോ ചിക്കൻ, മധുരക്കിഴങ്ങ്, ഓട്സ്, പഴവർഗങ്ങൾ എന്നിവയായിരുന്നു ഭക്ഷണം. പലപ്പോഴും മുച്ചക്ര വാഹനത്തിനുള്ള ഇന്ധനം വരെ ജറീഷ് റാഹിലിന് നൽകിയിരുന്നു. ജറീഷിന്റെ സഹായത്തോടെയാണ് കോഴിക്കോട്ടുനടന്ന മത്സരത്തിൽ പങ്കെടുത്തതും. റാഹിലിന്റെ വിജയം സമൂഹ മാധ്യമങ്ങൾ വഴി ആഘോഷിക്കുകയാണ് വളയത്തെ നാട്ടുകാർ.…
Read Moreകല്ലാച്ചി ജ്വല്ലറി കവർച്ച: പിന്നിൽ ദക്ഷിണേന്ത്യയിലെ വൻ സംഘം; അന്വേഷണം പുരോഗമിക്കുന്നു
നാദാപുരം: കല്ലാച്ചി ടൗണിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച നടത്തിയ സംഭവത്തിന് പിന്നിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘമാണെന്ന് സൂചന. കഴിഞ്ഞ ഡിസംബർ നാലിന് പുലർച്ചെയാണ് കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്ന് 220 പവൻ സ്വർണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും കവർന്നത്. കല്ലാച്ചി പഴങ്കൂട്ടത്തിൽ കേളുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു മോഷണം. ഗ്യാസ് കട്ടർ പോലുള്ള ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ കമ്പിപ്പാര ഉപയോഗിച്ച് ചുമർ തുരന്ന് സേഫ് ലോക്കർ അടിച്ചു പൊളിച്ച് സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു. നാദാപുരം എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് കേസന്വേഷിക്കുന്നത്. വടകര റൂറൽ എസ്പി ജി. ജയദേവിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡിലെയും നാദാപുരം സ്റ്റേഷനിലെയും പോലീസുകാർ സംഘത്തിൽ അംഗങ്ങളാണ്. വളരെ വർഷങ്ങളായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വൻ…
Read Moreകുരങ്ങുപനി: പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശം; സ്വീകരിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ…
കൽപ്പറ്റ: കർണാടകയിലെ ശിവമൊഗെ ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ രോഗബാധ റിപ്പോർട്ട്് ചെയ്തിട്ടില്ല. രോഗം പടരാൻ ഇടയുള്ള മേഖലകളിൽ വനത്തിൽ ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകും. വിറയലോട് കൂടിയ പനി, തലവേദന, വയറിളക്കം, ഛർദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പ് നിറം, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നു ഡിഎംഒ അറിയിച്ചു. വനത്തിൽ മേയാൻ വിടുന്നു കന്നുകാലികളിൽ പുരട്ടാനുള്ള പ്രതിരോധ ലേപനങ്ങൾ മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യും. സ്വീകരിക്കേണ്ട മുൻകരുതലുകൾ: വനത്തിൽ പോകുന്പോൾ കട്ടിയും ഇളം നിറവും ദേഹം മുഴുവൻ മുടുന്നതുമാ വസ്ത്രവും കാലുകളിലൂടെ ചെളള്…
Read Moreമൂന്നു മാസത്തെ തിരിച്ചടവ് മുടങ്ങി; ലോണെടുത്ത് വാങ്ങിയ 14 ലക്ഷം രൂപയുടെ ബൈക്ക് സ്വകാര്യ ബാങ്ക് പിടിച്ചെടുത്തതായി പരാതി
കോഴിക്കോട്: മൂന്നു മാസത്തെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ലോണ്‍ എടുത്ത് വാങ്ങിയ സൂപ്പര്‍ സീരിയസില്‍പ്പെട്ട ബൈക്ക് സ്വകാര്യബാങ്ക് അധികൃതര്‍ പിടിച്ചെടുത്തതായി പരാതി. കല്ലായ് സ്വദേശി ഫസിന് മുഹമ്മദാണ് പ്രമുഖ ബാങ്കിന്റെ നടക്കാവ് ബ്രാഞ്ചിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. 14 ലക്ഷം രൂപയുടെ ബൈക്കിനായി ബാങ്കില്‍ നിന്നും 11 ലക്ഷം രൂപയാണ് ലോണെടുത്തത്. മാസത്തില്‍ 25000 രൂപയാണ് തിരിച്ചടവായി നല്‍കിയിരുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ മൂന്നുമാസത്തെ അടവ് തെറ്റുകയായിരുന്നു. ഇതിനിടെ ബാങ്കിന്റെ ആളുകള്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ഫസിന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തുടര്‍ന്ന് അടവു തെറ്റിയ തുക തിരിച്ചടക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വാഹനവും രേഖകളും പിടിച്ചെടുക്കുകയുമായിരുന്നു. വീഴ്ച വന്ന തുക തിരിച്ചടയ്ക്കാമെന്ന് രേഖ മൂലം അധികൃതരെ അറിയിച്ചുരുന്നുവെങ്കിലും ബൈക്ക് ലേലത്തില്‍ വില്‍ക്കുമെന്ന അറിയിപ്പാണ് തിരികെ ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച് വില്‍പ്പനയ്ക്ക്…
Read Moreകൊയിലാണ്ടിയില്‍ സിപിഎം-ബിജെപിഅക്രമം തുടരുന്നു ; രണ്ട് വീടുകള്‍ക്കുനേരേ പുലര്‍ച്ചെ ബോംബേറ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബോംബാക്രമണം തുടരുന്നു. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. രണ്ടുമണിക്കൂര്‍ വ്യത്യാസത്തിലാണ് വീടുകള്‍ക്കുനേരെ ബോംബേറുണ്ടായത്. സിപിഎം നേതാവും നഗരസഭാ വിദ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ കുറുവങ്ങാടുള്ള വസതിക്കുനേരെയാണ് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ തകര്‍ന്നു.കൊയിലാണ്ടി പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. ഇതിനു തിരിച്ചടിയെന്നോണം പുലര്‍ച്ചെ അഞ്ചിന് ബിജെപി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റെ വീടിനുനേരെയും സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലം വിയ്യൂരില്‍ ബിജെപി. പ്രവര്‍ത്തകനായ കൊയിലേരി അതുലിന്റെ വീടിനു നേരെ ബോംബെറിഞ്ഞിരുന്നു.
Read Moreഹർത്താൽ അനുകൂലികൾക്ക് വിഹരിക്കാൻ അവസരമൊരുക്കിയെന്ന് ആരോപണം; കോഴിക്കോട് പോലീസ് കമ്മീഷണർക്ക് സ്ഥലം മാറ്റം
കോഴിക്കോട്: കോഴിക്കോട് സിറ്റ് പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. കോറി സഞ്ജയ്കുമാര്‍ ഗുരുഡിൻ ആണ് പുതിയ കമ്മീഷണർ. കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ വിഹരിക്കാന്‍ ഹർത്താൽ അനുകൂലികൾക്ക് സിറ്റി പോലീസ് കമ്മീഷണര്‍ അവസരമൊരുക്കി എന്ന ആരോപണത്തിന് പിന്നാലെയാണ് കാളിരാജ് മഹേഷ് കുമാറിന്റെ സ്ഥലമാറ്റം. കോഴിക്കോട് സിറ്റിയില്‍ ആക്രമണമുണ്ടാവുമെന്നും ജാഗ്രതപാലിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിട്ടും വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ കമ്മീഷണര്‍ തയാറായിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. കമ്മീഷണറുടെ നടപടിയിൽ സേനാവിഭാഗങ്ങൾക്കിടയിൽ അമർഷം ഉയർന്നിരുന്നു. സെഡ് കാറ്റഗറി സ ുരക്ഷയുള്ള കാളി രാജ് മഹേഷ് കുമാറിനെതിരേ നേരത്തെ തന്നെ രാഷ്ട്രീയക്കാരും മറ്റും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇതിനു മുന്‍പ് കോഴിക്കോട് സിറ്റി കമ്മീഷണർമാരായി ചാർജെടുത്ത മറ്റാർക്കുമില്ലാത്ത സുരക്ഷാ സംവിധാനം കാളിരാജ് മഹേഷ്കുമാറിനൊരുക്കിയതിൽ സേനാംഗങ്ങൾക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ടായിരുന്നു. പോലീസ് ആസ്ഥാനത്തേക്കാണ് കാളിരാജ് മഹേഷ്കുമാറിനെ സ്ഥലം മാറ്റിയത്.…
Read More