ഓ​ണത്തിരക്ക് കണക്കിലെടുത്ത് ന​ഗ​ര​ത്തി​ൽ 18മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; നിയമം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി

കൊ​ല്ലം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത കു​രു​ക്കും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഒ​ഴി​വാ​ക്കാ​ൻ സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം യോ​ഗം ചേ​ർ​ന്നു.എ​സി​പി പ്ര​ദീ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സി​ഐ ഷെ​രീ​ഫ്, ഈ​സ്റ്റ് എ​സ് എ​ച്ച് ഒ ​മ​ഞ്ചു​ലാ​ൽ, ട്രാ​ഫി​ക് എ​സ്ഐ അ​നൂ​പ്, കെ ​എ​സ് ആ​ർ ടി ​സി, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ്, ക​ച്ച​വ​ട പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, മ​ർ​ച്ച​ന്‍റ് അ​സോ​സി​യോ​ഷ​ൻ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്.

18 മു​ത​ൽ വ്യാ​പാ​രി​ക​ളു​ടേ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ർ​ക്കിം​ഗി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പാ​ർ​ക്കു​ചെ​യ്യ​ണം.ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കു​ള്ള ഫു​ഡ്പാ​ത്തി​ലേ​ക്കോ റോ​ഡി​ലേ​ക്കോ ഇ​റ​ക്കി വ​യ്ക്കു​വാ​ൻ പാ​ടു​ള്ള​ത​ല്ല. മെ​യി​ൻ റോ​ഡ്, ആ​ർ കെ ​ജം​ഗ്ഷ​ൻ – സെ​ന്‍റ് ജോ​സ​ഫ് റോ​ഡ്, ചി​ന്ന​ക്ക​ട – ആ​ർ കെ​ജം​ഗ്ഷ​ൻ എ​ന്നീ റോ​ഡു​ക​ളി​ലെ വ​ണ്‍​വേ വ​യ​ലേ​ഷ​ൻ ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​ന്ന​താ​ണ്.

ചാ​മ​ക്ക​ട – പാ​യി​ക്ക​ട റോ​ഡു​ക​ളി​ലെ ലോ​ഡിം​ഗ്, അ​ണ്‍​ലോ​ഡിം​ഗ് വേ​ഗ​ത്തി​ൽ ന​ട​ത്ത​ണം. സെ​ന്‍റ് ജോ​സ​ഫ് ജം​ഗ്ഷ​ൻ, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ യൂ ​ടേ​ണ്‍ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. എ​സ് എം ​പി റെ​യി​ൽ​വെ ഗേ​റ്റ് വ​ഴി​യു​ള്ള പ്രൈ​വ​റ്റ് ബ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. എ ​ആ​ർ ക്യാ​ന്പ് ജം​ഗ്ഷ​നി​ൽ പ്രൈ​വ​റ്റ് ബ​സു​ക​ളു​ടെ യൂ ​ടേ​ണ്‍ നി​രോ​ധി​ക്കും.

ബ​സ് ബേ, ​ആ​ർ പി ​മാ​ൾ, ജോ​യ് ആ​ലു​ക്കാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ട്ടോ റി​ക്ഷ​ക​ളു​ടെ അ​ന​ധി​കൃ​ത സ്റ്റാ​ന്‍റു​ക​ൾ നി​രോ​ധി​ക്കുംആ​ർ കെ – ​സെ​ന്‍റ് ജോ​സ​ഫ് ജം​ഗ്ഷ​ൻ, എ​സ് എ​ൻ വു​മ​ണ്‍​സ്, ക​ർ​ബ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​റ്റും 18 മു​ത​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ ന​ഗ​ര​പ​രി​ധി​യി​ൽ നി​യോ​ഗി​ക്കും. പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നി​ൽ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്ക് മു​ന്പി​ലു​ള്ള റോ​ഡി​ൽ വാ​ഹ​ന​പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും. ഇ​വ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​രു​ൾ ആ​ർ. ബി. ​കൃ​ഷ്ണ അ​റി​യി​ച്ചു.

Related posts