ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യവ​ർ​ക്കൊ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ; പ​ങ്കെ​ടു​ത്ത യു​വ​തി​യു​ടെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം; തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​ണെ​ന്ന​റി​യി​ച്ച യു​വ​തി​ക​ൾ​ക്കൊ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത യു​വ​തി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. തേ​ഞ്ഞി​പ്പ​ലം പ​ള്ളി​ക്ക​ൽ കോ​ഴി​പ്പു​റ​ത്തെ അ​പ​ർ​ണ ശി​വ​കാ​മി​യു​ടെ ’വി​മ​ത’ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ൽ ര​ണ്ടു​ജ​ന​ലു​ക​ൾ ത​ക​ർ​ന്നു.

ആ​റു വ​ലി​യ ക​രി​ങ്ക​ൽ​ക്ക​ഷ്ണ​ങ്ങ​ൾ മു​റ്റ​ത്ത് നി​ന്നു ക​ണ്ടെ​ത്തി. മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം സു​ര​ക്ഷി​ത​മാ​ണ്. മു​റി​യി​ലേ​യ്ക്ക് ക​ല്ലു​ക​ളൊ​ന്നും വീ​ണി​ട്ടി​ല്ല. ചി​ല്ല് മു​റി​യി​ലാ​കെ ചി​ത​റി​ത്തെ​റി​ച്ചി​ട്ടു​ണ്ട്. വ​ഴി​യി​ൽ നി​ന്ന് ബൈ​ക്ക് സ്റ്റാ​ർ​ട്ട് ആ​ക്കി പോ​കു​ന്ന സം​ഘ​ത്തെ ക​ണ്ട​താ​യി അ​പ​ർ​ണ​യും ഭ​ർ​ത്താ​വ് പ്ര​താ​പും പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചു അ​പ​ർ​ണ ശി​വ​കാ​മി ത​ന്നെ​യാ​ണ് ഫെ​യ്സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ​ത് അ​പ​ർ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​ൽ രോ​ഷം പൂ​ണ്ടാ​ണ് അ​ക്ര​മി​ക​ൾ ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി രേ​ഷ്മാ നി​ശാ​ന്തി​നൊ​പ്പ​മാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ഷ​നി​ജ സ​തീ​ഷും കൊ​ല്ലം സ്വ​ദേ​ശി​നി വി.​എ​സ്.​ധ​ന്യ​യും കൊ​ച്ചി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

യു​വ​തി​ക​ൾ​ക്ക് നേ​രെ കൊ​ച്ചി​യി​ൽ നാ​മ ജ​പ​ക്കാ​ർ ഉ​പ​രോ​ധം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നു പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ത​ൽ​ക്കാ​ലം പി·ാ​റു​ന്നു​വെ​ന്നും മ​ണ്ഡ​ല​കാ​ലം ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നും യു​വ​തി​ക​ൾ കൊ​ച്ചി​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, താ​ൻ ശ​ബ​രി​മ​ല​യ​ക്ക് പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്നു ഇ​നി ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും അ​പ​ർ​ണ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts