പേ​രാ​മ്പ്ര​യി​ൽ വീ​ണ്ടും സംഘർഷം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

പേ​രാ​മ്പ്ര: അ​നു​ര​ഞ്ജ​ന യോ​ഗ തീ​രു​മാ​ന​ം കാറ്റിൽ പറത്തി പേ​രാ​മ്പ്ര​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സി​പി​എം -ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍​ക്കുനേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​യ പേ​രാ​മ്പ്ര ക​ല്ലോ​ട് ഭാ​ഗ​ത്താണ് സംഭവം. ക​ല്ലോ​ട് ശ്രീ​ക​ല​യി​ല്‍ സി​ദ്ധാ​ര്‍​ത്ഥ് (23)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ഇ​യാ​ളെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ അ​ര്‍​ധരാ​ത്രി 12നാ​ണു സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ ഒ​രു സം​ഘം പെ​ട്രോ​ള്‍ ബോം​ബ് എ​റി​ഞ്ഞ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ട്ടാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് കൈ​യ്ക്ക് വെ​ട്ടേ​റ്റ​തെ​ന്ന് പ​റ​യു​ന്നു. സി​ദ്ധാ​ര്‍​ത്ഥി​ന്‍റെ പി​താ​വ് സു​കു​മാ​ര​നും ബോം​ബേ​റി​ൽ പ​രിക്കേ​റ്റു.​

പൊ​ള്ള​ലും സം​ഭ​വി​ച്ചു. മൂ​ന്നു മാ​സംമു​മ്പ് ഈ ​വീ​ട് ബോം​ബേ​റി​ൽ ത​ക​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര സി​ഐ കെ.​പി. സു​നി​ല്‍ കു​മാ​ര്‍ വി​ളി​ച്ചുചേ​ര്‍​ത്ത സ​മാ​ധാ​ന യോ​ഗ​ത്തി​ല്‍ ഇ​രു പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പുവ​രു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നി​ട​യി​ലാ​ണു ബോം​ബേ​റും ക​ത്തി പ്ര​യോ​ഗ​വുമു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts