കൊയിലാണ്ടി: എടിഎമ്മിൽ പണമെടുക്കാൻ നിരവധി പേർ എത്താറുണ്ടെങ്കിലും ഉടുമ്പ് എത്തിയാൽ എന്ത് സംഭവിക്കും. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി നഗരമധ്യത്തിലെ സിൻഡിക്കറ്റ് ബാങ്ക് ശാഖയിലെ എടിഎമ്മിലാണ് ഭീമൻ ഉടുമ്പ് എത്തിയത്. നീണ്ട സൈറൺ മുഴങ്ങിയതിനെ തുടർന്ന് മോഷണമാണെന്ന് കരുതി കൊയിലാണ്ടി പോലീസ് കുതിച്ചെത്തി നോക്കിയപ്പോഴാണ് എടിഎമ്മിനുള്ളിൽ ഉടുമ്പിനെ കാണുന്നത്. തുടർന്ന് ഉടുമ്പിനെ പോലീസ് പുറത്താക്കി. നിരവധി പേരാണ് ഉടുന്പിന് കാണാൻ എത്തിയത്.
Read MoreCategory: Kozhikode
കാട്ടിൽ നിന്നും വഴി തെറ്റി നാട്ടിലെത്തിയപ്പോൾ ഒരു നേരത്തെ ആഹാരം നൽകി; മറിയുമ്മയ്ക്ക് യാത്രാമൊഴി നൽകാൻ വാനരനെത്തി
നാദാപുരം: കാട്ടിൽ നിന്നും വഴി തെറ്റി നാട്ടിലെത്തിയപ്പോൾ ഒരു നേരത്തെ ആഹാരം നൽകിയ മറിയുമ്മയ്ക്ക് യത്രാമൊഴി നൽകാൻ വാനരനെത്തി. കഴിഞ്ഞ ദിവസം മരിച്ച ഉമ്മത്തൂരിലെ ചെടിയാലയിൽ മറിയുമ്മയെ കാണാനാണ് ഒരു കാലത്ത് ആ ഉമ്മ ഭക്ഷണം നൽകിയ കുരങ്ങൻ വീണ്ടും എത്തിയത്. രണ്ട് ദിവസമായി പാറക്കടവിലെ ഖബറിസ്ഥാന് സമീപത്ത് വീണ്ടും നിലയുറപ്പിച്ചിരിക്കയാണ് കുരങ്ങൻ. വർഷങ്ങൾക്ക് മുമ്പാണ് മയ്യഴിപ്പുഴയുടെ തീരത്തുള്ള ഉമ്മത്തൂർ ഭാഗത്ത് കുരങ്ങൻ എത്തിയത്. പുഴയിലുടെ ഒലിച്ചു വന്നതോ വഴി തെറ്റി വന്നതോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് നിശ്ചയമില്ല. പുഴയുടെ സമീപത്തെ വീടുകളിലും പറമ്പുകളിലുമായിരുന്നു താമസം. ചിലർ ഭക്ഷണം കൊടുത്തപ്പോൾ മറ്റു ചിലർ ആട്ടിയോടിച്ചു. എന്നാൽ മറിയുമ്മ എന്നും ഒരു പിടി ആഹാരം കുരങ്ങിനു നീക്കിവച്ചിരുന്നു. പിന്നീട് പുഴയോരത്തെ മരങ്ങളിൽ താമസമാക്കിയ കുരങ്ങന്റെ ഭക്ഷണം മറിയുമ്മയുടെ വകയായി. എന്നാൽ കുരങ്ങൻ പ്രദേശത്ത് നിന്നും ഇടയ്്ക്ക് അപ്രത്യക്ഷമാകുകയായിരുന്നു. കഴിഞ്ഞ…
Read Moreഫേസ്ബുക്കിലൂടെ പ്രണയത്തിലായി! പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; സംഭവം ഇങ്ങനെ…
നിലന്പൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ദേശമംഗലം കൊട്ടന്പത്തൂർ പള്ളിക്കൽ പള്ളം നായാട്ടുവളപ്പിൽ അബ്ദുൾ റഹീ (27)മിനെയാണ് നിലന്പൂർ സിഐ കെ.എം ബിജുവും സംഘവും അറസ്റ്റു ചെയ്തത്. ഒളിവിൽ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇന്നലെ അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28നാണ് സംഭവം. ദുബായിയിൽ ജോലിയുണ്ടെന്നും വലിയ ശന്പളമുണ്ടെന്നും ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ ധരിപ്പിച്ചാണ് ഇയാൾ പ്രണയം നടിച്ചു കൊണ്ടുപോയത്. ആദ്യം ബംഗളുരൂവിലും പിന്നീട് ഇവർ ചെന്നൈയിലേക്കും പോയിരുന്നു. ഇതിനിടെ ഇയാൾ മുംബൈയിലേക്കും കടന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഹീം വലയിലായത്. ഗൾഫിലേക്കു പോയിരുന്ന ഇയാൾ ജോലി ശരിയാകാത്തതിനാൽ നാട്ടിൽ തിരിച്ചെത്തിയശേഷം ടൂറിസ്റ്റ് ബസിൽ ക്ലീനറായി ജോലിനോക്കുകയായിരുന്നു. ഇതിനിടിയിലാണ് പെണ്‍കുട്ടിയുമായി ഫേസ് ബുക്കിലൂടെ പ്രണയം നടത്തിയത്. യുവാവിനെതിരേ പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.…
Read Moreമാതാവിന്റെ സഹായത്തോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന്
നാദാപുരം: മാതാവിന്റെ സഹായത്തോടെ പതിമൂന്നുകാരിയെ കേരളത്തിനകത്തും പുറത്തും മാസങ്ങളോളം പീഡിപ്പിച്ച കേസ് അട്ടിമറിക്കാനാണ് കേസിലെ പ്രധാന പ്രതികളുടെ അറസ്റ്റ് നീട്ടികൊണ്ടുപോകുന്നതിന്റെ പിന്നിലെന്നും ഇതിനായി ഉന്നത തലത്തിൽ നടക്കുന്ന ഗൂഢാലോചന ജനങ്ങളെ അണിനിരത്തി തകർക്കുമെന്ന് ജനാധിപത്യ ധ്വംസനവിരുദ്ധ സമിതി ജില്ലാ നിർവാഹക സമിതി മുന്നറിയിപ്പു നൽകി. പെൺകുട്ടിയുടെ പൂർണ സംരക്ഷണം ഗവ: ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറിടി.കെ.മമ്മു ഉദ്ഘാടനം ചെയ്തു. പ്രഫ. കമലാ നായർ, റഹിം മലാപറമ്പ്,മോളി , ഡൽഹി കേളപ്പൻഡോ: അനിൽ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Read Moreപുകവലിച്ചയാൾക്കു പോലീസ് മര്‍ദനം; പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി; ക്ഷമ ചോദിച്ച് “മൃദുഭാവേ ദൃഢകർമേ’’ എന്ന പോലീസ് മുദ്രവാക്യം ഓർമിപ്പിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്
കോഴിക്കോട്: പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നൂസും ‘ഷോക്കി’ലായത്. പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി. പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുൻ സീനിയര്‍ പോലീസ് ഓഫീസര്‍ എന്ന നിലയിലും ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പോലീസ് യജമാനനല്ല, മറിച്ചു ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓർക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. “”വീഡിയോ കണ്ടു ദുഃഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം. ഒരു ആവശ്യവും ഇല്ലാതെയാണു പോലീസുകാരന് ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന് . ഇതു ശരിയല്ല. അയാൾ പിന്നോട്ടു ചുവടുവച്ചു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും എസ്ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ…
Read Moreഷാപ്പിൽ ഗ്ലാസിലെ നുര മാത്രം മതി; പ്ലേറ്റിൽ കറി വിൽക്കാൻ വകുപ്പില്ല; വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂർ എക്സൈസ് നൽകിയ മറുപടി ഞെട്ടിക്കുന്നത്…
മലപ്പുറം: ഷാപ്പുകളിൽ കള്ളല്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുർ എക്സൈസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലുടനീളം ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. കള്ളിനൊപ്പം “ടച്ചിംഗ്സ്’ വിൽക്കാൻപോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി വേണം. ഉപയോഗിക്കുന്ന വെള്ളം മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കുന്നില്ല. നിലന്പുർ എക്സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവിൽപനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവിൽപന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടിയിലെ പൗരസമിതി നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള…
Read Moreപെരിന്തൽമണ്ണയിൽ 20 ചാക്ക് ഹാൻസ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ; ഒരു ലക്ഷം രൂപയോളം വരുന്ന സാധനമാണ് പിടിച്ചെടുത്തതെന്ന് പോലീസ്
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ കടകൾ കേന്ദ്രീകരിച്ചു വിതരണത്തിനു കൊണ്ടുവന്ന വൻ പുകയിലെ ലഹരി ഉത്പന്നം പിടികൂടി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശികളായ പയ്യനടം പുതുവച്ചോല അബ്ദുൾ അസീസ്(38), പുതുവച്ചോല നൗഷാദ്(44), കൊടുവള്ളിക്കുന്ന് പടിഞ്ഞാറ്റിൽ സുബൈർ(40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 20 ചാക്ക് ഹാൻസ് ആണ് പിടിച്ചത്. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഉത്പന്നമാണിതെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ. ടി.എസ്. ബിനു, എസ്ഐ മഞ്ജിത്ത്ലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ നിന്നാണ് വാഹനം സഹിതം ഇവരെ പിടികൂടിയത്. ലഹരി ഉത്പന്നം കർണാടകയിൽ നിന്നു ജില്ലയിലേക്ക് വരുന്ന പച്ചക്കറി ലോറികളിൽ ഒളിപ്പിച്ചുകടത്തി പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ എത്തിക്കും. ആവശ്യക്കാർക്ക്…
Read Moreവിശ്വാസ സംരക്ഷണയാത്ര അബ്ദുൾ വഹാബിനെ ക്ഷണിച്ചില്ല; ലീഗിനുള്ളിൽ അമർഷം
നിലന്പൂർ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിച്ച വിശ്വാസ സംരക്ഷണയാത്രക്ക് നിലന്പൂരിൽ നൽകിയ സ്വീകരണ യോഗത്തിലേക്ക് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷററും എംപിയുമായ പി.വി.അബ്ദുൾ വഹാബിനെ ക്ഷണിച്ചില്ല. കൊണ്ടോട്ടിയിൽ കെ.എൻ.എ.ഖാദർ എംഎൽഎയെ ക്ഷണിക്കുകയും കാദർ പ്രസംഗിക്കുകയും ചെയ്തു. വണ്ടൂരിൽ നൽകിയ സ്വീകരണ യോഗം മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമാണ് ഉദ്ഘാടനം ചെയ്തത്. പി.വി.അബ്ദുൾ വഹാബ് കോഴിക്കോട്ടു ഉണ്ടായിരുന്നു. ക്ഷണിക്കാതെ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന മറുപടിയാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്നു ലഭിച്ചത്. നിലന്പൂരിലെ സ്വീകരണ യോഗത്തിൽ ഘടകകക്ഷികളിൽ നിന്നു ആരെയും കണ്ടില്ല. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി.കുഞ്ഞാനെ സദസിൽ നിന്നു വേദിയിലേക്ക് സുധാകരന്റെ നിർദേശ പ്രകാരം ക്ഷണിച്ചെങ്കിലും. അതിനു മുന്‍പേ ലീഗ് നേതാക്കൾ സദസിൽ നിന്നു പോയിരുന്നു. വഹാബിനെ തഴഞ്ഞ സംഭവം ലീഗിനെ ചൊടിപ്പിച്ചിരിക്കുകയാണ് പി.വി.അൻവർ എംഎൽഎയുടെ പൊതുപരിപാടികളിൽ നിന്നു കോണ്‍ഗ്രസ് വിട്ടു…
Read Moreപ്രവർത്തനം തുടങ്ങാനാകാതെ നോക്കുകുത്തിയായ പകൽവീടിനു യൂത്ത് കോൺഗ്രസ് റീത്തുവച്ചു
ചക്കിട്ടപാറ: പ്രവർത്തനം തുടങ്ങാനാകാതെ നോക്കുകുത്തിയായ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പകൽ വീടിനു യൂത്തുകോൺഗ്രസ് പ്രവർത്തകർ റീത്തു വച്ചു. ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തി വയോജനങ്ങൾക്കു കൈമാറിയെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം ജൂൺ പതിനഞ്ചിനാണു പഞ്ചായത്ത് പ്രസിഡന്റ് ഷീജ പകൽ വീട് ഉദ്ഘാടനം ചെയ്തത്. താക്കോൽ വയോജന സമിതിക്കു കൈമാറുകയും ചെയ്തു. വയോജനങ്ങളുടെ ഉന്നമനത്തിനാണെന്നു കൊട്ടിഘോഷിച്ചാണു നിർമിച്ചതെങ്കിലും വെള്ളം, വൈദ്യുതി ഫർണിച്ചർ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെയായിരുന്നു കൈമാറ്റം. ഇപ്പോൾ അകവും പുറവും ഒരു പോലെ പൊടി നിറഞ്ഞു കിടക്കു കയാണ്. വയോജനങ്ങളെ കബളിപ്പിച്ച നടപടിയിൽ പ്രതിഷേധിക്കുന്നതിനാണു റീത്തു വച്ചതെന്നു പരിപാടി ഉദ്ഘാടനം ചെയ്ത യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് പറഞ്ഞു. ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കോമച്ചം കണ്ടി, ലിൻസ് ലൂക്കോസ്, മുഹമ്മദ് ഷെരീഫ്, ലിപിൻ പീറ്റർ, ജിതിൻ മുതുകാട്…
Read Moreകെഎസ്ആർടിസി ബസിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതി; കണ്ടക്ടർക്ക് സസ്പെൻഷൻ
മാനന്തവാടി: കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കഐസ്ആർടിസി തൊട്ടിൽപാലം ഡിപ്പോയിലെ കണ്ടക്ടർ വടകര തിരുവള്ളൂർ സ്വദേശി കുന്നുമ്മലങ്ങാടി താഴക്കുനി വീട്ടിൽ കെ. ഹനീഷി (40) നെയാണ് സസ്പെൻഡ് ചെയ്തത്. കൽപ്പറ്റ കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഐസി ആയങ്കി റസാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച വൈകിട്ട് പേരാന്പ്രയിൽ നിന്നും മാനന്തവാടിക്ക് വരുന്ന ബസിൽ രാത്രി ഏഴോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ കുറ്റ്യാടി പക്രന്തളം ചുരത്തിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്നതാണ് യുവതിയുടെ പരാതി. സംഭവം ഉണ്ടായ ഉടൻ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കൾ തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ വിവരം വിളിച്ചറിയിക്കുകയുമായിരുന്നു. തുടർന്ന് തൊണ്ടർനാട് പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബസ് തടഞ്ഞ് നിർത്തി ഹനീഷിനെ…
Read More