കെഎസ്ആ​ർ​ടി​സി ബ​സി​ൽ വെ​ച്ച് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​; ക​ണ്ട​ക്ട​ർക്ക് സ​സ്പെ​ൻ​ഷൻ

മാ​ന​ന്ത​വാ​ടി: കെഎസ്ആ​ർ​ടി​സി ബ​സി​ൽ വെ​ച്ച് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഐ​സ്ആ​ർ​ടി​സി തൊ​ട്ടി​ൽ​പാ​ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ വ​ട​ക​ര തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി കു​ന്നു​മ്മ​ല​ങ്ങാ​ടി താ​ഴ​ക്കു​നി വീ​ട്ടി​ൽ കെ. ​ഹ​നീ​ഷി (40) നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​ൽ​പ്പ​റ്റ കെഎ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ഐ​സി ആ​യ​ങ്കി റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പേ​രാ​ന്പ്ര​യി​ൽ നി​ന്നും മാ​ന​ന്ത​വാ​ടി​ക്ക് വ​രു​ന്ന ബ​സി​ൽ രാ​ത്രി ഏ​ഴോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ട​ക്ട​ർ കു​റ്റ്യാ​ടി പ​ക്ര​ന്ത​ളം ചു​ര​ത്തി​ൽ വെ​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് യു​വ​തി​യു​ടെ പ​രാ​തി.

സം​ഭ​വം ഉ​ണ്ടാ​യ ഉ​ട​ൻ യു​വ​തി ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ബ​ന്ധു​ക്ക​ൾ തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം വി​ളി​ച്ച​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​ലീ​സ് ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഹ​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts