മന്ത്രി ജലീലിന്‍റെ വെല്ലുവിളി യൂത്ത് ലീഗ് ഏറ്റെടുക്കുന്നു; ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്

കൊ​ച്ചി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ജ​ലീ​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ എ​ല്ലാ നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗി​നെ മ​ന്ത്രി നേ​ര​ത്തെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ജ​ലീ​ല്‍ ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. വ്യാ​ഴാ​ഴ്ച യൂ​ത്ത് ലീ​ഗ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന മൈ​നോ​റി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​യ​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​യ കെ.​ടി. അ​ദീ​ബി​നെ യോ​ഗ്യ​ത​യി​ല്‍ ഇ​ള​വ് ന​ല്‍​കി ജ​ലീ​ല്‍ മൈ​നോ​റി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ൽ നി​യ​മ​ന​ത്തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. മൂ​ന്ന് പേ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​യ​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്കും യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​തി​നാ​ൽ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്ന ഒ​രേ ഒ​രാ​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Related posts