വാ​ഹ​നാ​പ​ക​ടം: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ സ​ഹോ​ദ​ര​ന്‍ മ​രി​ച്ചു; അ​പ​ക​ടം ഇ​ന്ന് പു​ല​ര്‍​ച്ചെ

താ​മ​ര​ശേ​രി: ചു​ങ്ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ യു​ടെ സ​ഹോ​ദ​ര​ന്‍ മ​രി​ച്ചു. കൊ​ടു​വ​ള്ളി കാ​രാ​ട്ട് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍​അ​പ്പ​ക്കാ​ട്ടി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (46) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റ​ഫീ​ഖ്, ഹാ​രി​സ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് താ​മ​ര​ശേ​രി ചു​ങ്കം ജം​ഗ്ഷ​നി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. വ​യ​നാ​ട്ടി​ല്‍​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ട്ടിയി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പു​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ന​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് ഇ​വ​രെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​പ്പോേ​ഴ​ക്കും ഗ​ഫൂ​ര്‍ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Read More

മാറി താമസിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി; വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്ത് വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ; ഒഴിവായത് വൻ ദുരന്തം

മ​ല​പ്പു​റം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന മ​ല​പ്പു​റ​ത്തെ ഉൗ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ഓ​ട​ക്ക​യം വീ​ട്ടി​ക്കു​ണ്ട് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ന്തും​പാ​ലി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു. വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റി​താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും മേ​ഖ​ല​യി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.

Read More

ഹെ​ല്‍​മ​റ്റ് ഓ​ഫ​റു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് ; ന​ല്‍​കു​ന്ന​ത് ഐ​എ​സ്‌​ഐ മു​ദ്ര​യുള്ള പു​തി​യ ഹെ​ല്‍​മെ​റ്റ്  ;ഓ​ഫ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഹെ​ല്‍​മ​റ്റ് ത​ക​ര്‍​ന്നാ​ല്‍ മാ​ത്രം

കോ​ഴി​ക്കോ​ട് : ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് ഹെ​ല്‍​മെ​റ്റ് ത​ക​ര്‍​ന്നാ​ല്‍ ഇ​നി വി​ഷ​മി​ക്കേ​ണ്ട… ട്രാ​ഫി​ക് പോ​ലീ​സ് പു​തി​യ ഹെ​ല്‍​മ​റ്റ് ന​ല്‍​കും… കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സാ​ണ് ഫ്രീ ​ഹെ​ല്‍​മ​റ്റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കൈ​യി​ല്‍ നി​ന്ന് വീ​ണ് പൊ​ട്ടി​യാ​ല്‍ പു​തി​യ ഹെ​ല്‍​മെ​റ്റ് ല​ഭി​ക്കു​മെ​ന്ന് ക​രു​തേ​ണ്ട… അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യാ​ണ് ഈ ​ഓ​ഫ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ വ​ച്ച് ശ​രി​യാ​യ രീ​തി​യി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ഹെ​ല്‍​മെ​റ്റ് പൊ​ട്ടി​പോ​കു​ന്ന​വ​ര്‍ ത​ത്സ​മ​യം 1099, 9497934724 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ല​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചാ​ല്‍ ഐ​സ്‌​ഐ മു​ദ്ര​യു​ള്ള ഹെ​ല്‍​മ​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യി​പ്പ്’. പോ​ലീ​സി​ന്റെ അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്. റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് വ്യ​ത്യ​സ്ത മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ നി​യ​മം​ലം​ഘി​ച്ച​വ​ര്‍​ക്ക് ബം​പ​ര്‍ സ​മ്മാ​ന​വു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 100 രൂ​പ പി​ഴ ഈ​ടാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഹെ​ല്‍​മെ​റ്റ് ന​ല്‍​കി​യ​ത്.…

Read More

മകളോടൊപ്പം  വരാന്തയിൽ  കിടന്നുറങ്ങിയ യുവാവിനെ  ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; പോലീസ് മേൽനടപടികൾ സ്വീകരിച്ചു

താ​നൂ​ർ: താ​നൂ​രി​ൽ യു​വാ​വി​നെ ദു​രു​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. അ​ഞ്ചു​ടി സ്വ​ദേ​ശി പൗ​റ​ക​ത്ത് ക​മ്മു​വി​ന്‍റെ മ​ക​ൻ സ​വാ​ദി (40)നെ​യാ​ണ് ത​യ്യാ​ല ഓ​മ​ച്ച​പ്പു​ഴ റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ ഇ​ള​യ മ​ക​ളു​മാ​യി മു​ൻ​വ​ശ​ത്തെ വ​രാ​ന്ത​യി​ലാ​ണ് സ​വാ​ദ് ഉ​റ​ങ്ങാ​ൻ കി​ട​ങ്ങ​ത്. അ​ട​ച്ചു​റ​പ്പു​ള്ള വ​രാ​ന്ത​യാ​ണി​ത്. പു​ല​ർ​ച്ചെ ര​ണ്ട​യോ​ടെ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ സ​വാ​ദി​നെ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക​ടി​യേ​റ്റി​ട്ടു​ണ്ട്. ക​ഴു​ത്തി​നും നെ​ഞ്ചി​നു​മി​ട​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വ​ക​ളും കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ണം കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​രു വ​ർ​ഷം മു​ന്പാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ സ​വാ​ദ് ഇ​വി​ടെ താ​മ​സം ആ​രം​ഭി​ച്ച​ത്. ഭാ​ര്യ: സൗ​ജ​ത്ത്. മ​ക്ക​ൾ: സ​ജാ​ദ്, ഷ​ർ​ജ ഷെ​റി, ഷം​സ ഷെ​റി, സ​ജ്സ ഷെ​റി. വി​വ​ര​മ​റി​ഞ്ഞു തി​രൂ​ർ ഡി​വൈ​എ​സ്പി ബി​ജു ഭാ​സ്ക​ർ, താ​നൂ​ർ സി​ഐ എം.​ഐ ഷാ​ജി തു​ട​ങ്ങി​യ​വ​ർ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.…

Read More

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം; വി​ശ്വാ​സി​ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​ക്ക് പി​ന്നാ​ലെ ലീ​ഗും; വി​ശ്വാ​സി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ലി​ഗി​ന്‍റേ​തെ​ന്ന്  പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി മു​സ്ലീം​ലീ​ഗും രം​ഗ​ത്ത്. വി​ശ്വാ​സി​ക​ളു​ടെ നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി​വി​ധി​യെ പ​രോ​ക്ഷ​മാ​യി എ​തി​ര്‍​ത്ത് മു​സ്ലീം​ലി​ഗും രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ള്‍ എ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് ലീ​ഗി​ന്‍റേ​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണം. ചി​ല വി​ശ്വാ​സ​ങ്ങ​ള്‍ മാ​നി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത നി​ല​പാ​ടാ​ണ് പ്ര​ശ്‌​ന​മാ​യ​ത്. മ​ത വി​ശ്വാ​സി​ക​ള്‍​ക്ക് യോ​ജി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു​പാ​ട് വി​ധി അ​ടു​ത്ത കാ​ല​ത്ത് കോ​ട​തി പു​റ​പ്പി​ടി​വി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ വ​ലി​യ ജ​ന​വി​ഭാ​ഗ​ത്തി​ന് വി​യോ​ജി​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം ജീ​വ​ന്‍ മ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​ന് ബി​ജെ​പി ഉ​ണ്ടാ​കു​മെ​ന്നും സു​പ്രീം കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സി​റ​ക്കി വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വി​ശ്വാ​സി​ക​ളുെ​ട വി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ യു​വ​മോ​ര്‍​ച്ച​യും…

Read More

ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ് പ​രീ​ക്ഷ;  ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ലി​സ്റ്റ്  പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ പി​എ​സ്‌​സി;ആക്ഷേപം ഉന്നയിച്ച് ഉദ്യോഗാർഥികൾ

കോ​ഴി​ക്കോ​ട്: ക​മ്പ​നി,ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ് പ​രീ​ക്ഷ​യു​ടെ ലി​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2017 -മെ​യ് അ​വ​സാ​ന​വാ​ര​മാ​ണ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ല്‍ ര​ണ്ട് ഘ​ട്ട​മാ​യി പ​രീ​ക്ഷ ന​ട​ത്തി ( കാ​റ്റ​ഗ​റി-​ന​മ്പ​ര്‍ 113/2017). എ​ന്നാ​ല്‍ എ​ഴു​ത്തു പ​രീ​ക്ഷ ക​ഴി​ഞ്ഞു ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മു​ന്‍ റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ഒ​ന്ന​ര വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ട് പോ​ലും ഷോ​ര്‍​ട് ലി​സ്റ്റ് പ്ര​സി​ദ്ധി​ക​രി​ക്കാ​ന്‍ പി​എ​സ്‌​സി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രെ ചെ​യ​ര്‍​മാ​ന്‍ അ​ട​ക്കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​ല നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും കൊ​ടു​ത്തി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. വി​വി​ധ ക​മ്പ​നി, ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ നാ​നൂ​റി​ല്‍ പ​രം ഒ​ഴി​വു​ക​ള്‍ ഇ​പ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റാ​ങ്ക്‌​ലി​സ്റ്റ് നി​ല​വി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ണ് ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​ത് എ​ന്നാ​ണു വി​വ​ര​വ​കാ​ശം വ​ഴി വി​വി​ധ ക​മ്പ​നി ബോ​ര്‍​ഡ് കോ​ര്‍​പ​റേ​ഷ​നി​ല്‍നി​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് കി​ട്ടി​യ മ​റു​പ​ടി. ഇ​തി​നു മു​ന്പുള്ള ലി​സ്റ്റി​ല്‍ നി​ന്നും 2,589 പേ​രെ…

Read More

 മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ രാ​ജി​ ആവശ്യപ്പെട്ട് നടത്തിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ക്‌​സൈ​സ് ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: ബി​യ​ര്‍ ഉ​ല്‍​പാ​ദ​ന​ശാ​ല​യ്ക്ക് ഭൂ​മി ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. എ​ര​ഞ്ഞി​പ്പാ​ല​ത്തു​നി​ന്നും 11.45-ന് ​ആ​രം​ഭി​ച്ച​മാ​ര്‍​ച്ച് സി​വി​ല്‍​സ്‌​റ്റേ​ഷ​ന്‍ ര​ണ്ടാം ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മാ​റ്റാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പോ​ലീ​സ് ഇ​ര​ട്ട​ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. ​പോ​ലീ​സി​ന് നേ​രെ ഒ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലേ​റ് ന​ട​ത്തി. അ​റു​പ​തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​സു​ബ്ര​മ​ഹ്ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ജോ. ​സെ​ക്ര​ട്ട​റി ആ​ദം മു​ന്‍​സി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ അ​ത്തോ​ളി, സെ​ക്ര​ട്ടി​റ​മാ​രാ​യ സി.​വി. ജി​തേ​ഷ്, എം.​ധ​നീ​ഷ് ലാ​ല്‍, ആ​ര്‍.​സ​ഫി​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ  ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

നി​ല​ന്പൂ​ർ: പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 60 കോ​ള​ജു​ക​ളി​ലെ 400 ഓ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഏ​റെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ മ​തി​ൽ​മൂ​ല കോ​ള​നി​ക്ക് സ​മീ​പം ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ക​ന്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ജി​ല്ലാ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി.​സ​മീ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​യ്ക്ക് ശേ​ഷ​മാ​ണ് സം​ഘം പ്ര​ള​യ​ഭൂ​മി​യി​ലെ​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ ഓ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​സേ​ന, എ​ക്സൈ​സ്, വ​നം വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യ ക്ലീ​ൻ ചാ​ലി​യാ​റി​ന് കൈ​മാ​റി. മ​ണ്ണു​പ്പാ​ടം, അ​ക​ന്പാ​ടം, കാ​ഞ്ഞി​ര​പ്പ​ടി റോ​ഡി​ൽ വ​ന​മേ​ഖ​ല​യും നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യും ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ല​സ്ന, തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. സ​ജി​മോ​ൻ, ഡെ​പ്യൂ​ട്ടി…

Read More

നീല വേണ്ട! ഇ​നി ടൂ​റി​സം പോ​ലീ​സി​നും കാ​ക്കി യൂ​ണിഫോം; നീ​ല മാ​റി കാക്കിയാവുന്നത് 15 മു​ത​ല്‍

കോ​ഴി​ക്കോ​ട്: വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ ചു​മ​ത​ല​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ടൂ​റി​സം പോ​ലീ​സും കാ​ക്കി അ​ണി​യ​ണ​മെ​ന്ന് ഡി​ജി​പി. നീ​ല​നി​റ​ത്തി​ലു​ള്ള ഷ​ര്‍​ട്ടി​ന് പ​ക​രം കാ​ക്കി ഷ​ര്‍​ട്ട് ത​ന്നെ ധ​രി​ക്ക​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ കാ​ക്കി നി​റ​ത്തി​ലു​ള്ള പാ​ന്‍റ്സും നീ​ല നി​റ​ത്തി​ലു​ള്ള ഷ​ര്‍​ട്ടും ധ​രി​ച്ചി​രു​ന്ന ടൂ​റി​സം പോ​ലീ​സ് പൂ​ര്‍​ണ​മാ​യും കാ​ക്കി​യി​ലേ​ക്ക് മാ​റും. പ​രി​ഷ്‌​ക​രി​ച്ച യൂ​ണി​ഫോം ഒ​ക്ടോ​ബ​ർ15 മു​ത​ല്‍ ന​ട​പ്പി​ലാ​വും. കാ​ക്കി നി​റ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള യൂ​ണി​ഫോം ടൂ​റി​സം പോ​ലീ​സി​നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഡി​ജി​പി പു​തി​യ യൂ​ണി​ഫോം രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്. അ​തേ​സ​മ​യം സാ​ധാ​ര​ണ പോ​ലീ​സു​കാ​രു​ടേ​തി​ല്‍ നി​ന്ന് ടൂ​റി​സം പോ​ലീ​സി​നെ വ്യ​ത്യ​സ്ത​മാ​ക്കും വി​ധ​ത്തി​ലാ​ണ് പു​തി​യ യൂ​ണി​ഫോ​മും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള നീ​ല ഷ​ര്‍​ട്ടി​ന് പ​ക​രം കാ​ക്കി ഷ​ര്‍​ട്ട് ധ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം . ഈ ​ഷ​ര്‍​ട്ടി​ന്‍റെ ഇ​ട​തു കൈ​യി​ല്‍ കേ​ര​ള പോ​ലീ​സ് എ​ന്നും വ​ല​തു​കൈ​യി​ല്‍ ടൂ​റി​സം പോ​ലീ​സ് എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ഡ്ജ് തു​ന്നി​ച്ചേ​ര്‍​ക്കും. ഷ​ര്‍​ട്ടി​നു പു​റ​മേ ക​റു​ത്ത നി​റ​ത്തി​ലു​ള്ള…

Read More

മാ​വോ​യി​സ്റ്റുകൾക്കെ​തി​രേ വാ​ണ്ട​ഡ് നോ​ട്ടീ​സു​മാ​യി എ​ന്‍​ഐ​എ; പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ടു ല​ക്ഷം പാ​രി​തോ​ഷി​കം

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ വാ​ണ്ട​ഡ് നോ​ട്ടീ​സു​മാ​യി എ​ന്‍​ഐ​എ. വെ​ള്ള​മു​ണ്ട മാ​വോ​യി​സ്റ്റ് കേ​സി​ലെ പ്ര​തി​ക​ളാ​യ ദ​ക്ഷി​ണ ക​ന്ന​ട​ബെ​ല്‍​ത്ത​ങ്ങാ​ടി കു​ത്ത​ല്ലു​ര്‍ വി​ല്ലേ​ജി​ല്‍ കൊ​ട്ട​യ​ന്‍റ​ട​ക്ക ഹൗ​സി​ല്‍ സു​ന്ദ​രി( ഗീ​ത, സി​ന്ധു-​മ​റ്റു​പേ​രു​ക​ള്‍), റാ​യ്പു​ര്‍ അ​റോ​ളി വി​ല്ലേ​ജി​ല്‍ കു​രു ടീ​മ​നെ റോ​ഡി​ല്‍ അം​ബേ​ദ്ക്ക​ര്‍​കോ​ള​നി സ്വ​ദേ​ശി മ​ഹേ​ഷ്, ജ​യ​ണ്ണ, ജോ​ണ്‍,മാ​ര​പ്പ (ഒ​രേ ആ​ള്‍) എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ചി​ത്ര​ങ്ങ​ള​ട​ക്കം നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ട​ര​ല​ക്ഷം പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യി സം​സ്ഥ​ന​ത്തു​ട​നീ​ളം പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്‍​ഐ​എ കോ​ട​തി ഇ​വ​ക്കാ​യി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ഇ​വ​രെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍​ക്ക് 0484-2349344, 9496533777, 9497715294 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More