ബാ​ണാ​സു​ര ജലസംഭരണിക്കു സ​മീ​പ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും മ​റ​ച്ചു​വെച്ചതായി പരാതി

പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര റി​സ​ർ​വോ​യ​റി​നു സ​മീ​പം സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ​ മ​റ​ച്ചു​വ​ച്ച​താ​യി പ​രാ​തി. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ റി​സോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ട്ട സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് രഹസ്യ​മാ​ക്കി വ​ച്ച​ത്.

റി​സ​ർ​വോ​യ​റി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് അ​ണ​യി​ലേ​ക്കു മ​ണ്ണും വെ​ള്ള​വും കു​ത്തി​യൊ​ഴു​കു​ന്ന​തി​നു ഇ​ട​യാ​ക്കി​യ​തെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ റി​സ​ർ​വോ​യ​റി​നോ​ടു ചേ​ർ​ന്നു 40ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​യാ​ണ് ഡാം ​അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഇ​തു​വ​രെ​യും റ​വ​ന്യു​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. വ​ൻ​കി​ട സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്താ​ണ് കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കു​റ്റി​യാം​വ​യ​ൽ താ​ണ്ടി​യോ​ട് നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന റി​സോ​ർ​ട്ടി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് ഷീ​റ്റു​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ലാ​ണ്.

തൊ​ട്ട​ടു​ത്ത ബാ​ണാ​സു​ര റി​സോ​ർ​ട്ടി​ന്‍റെ മു​ൻ​ഭാ​ഗം മ​ണ്ണി​ടി​ഞ്ഞ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. റി​സോ​ർ​ട്ടു​ക​ളു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​വു​മെ​ന്ന് ഭ​യ​ന്നാ​ണ് ഉ​ട​മ​ക​ൾ മ​ണ്ണി​ടി​ച്ചി​ൽ സം​ബ​ന്ധി​ച്ച വി​വ​രം മൂ​ടി​വ​യ്ക്കു​ന്ന​ത്.
ബാ​ണാ​സു​ര റി​സ​ർ​വോ​യ​റി​ന് ചു​റ്റും അ​നി​യ​ന്ത്രി​ത നി​ർ​മാ​ണ​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

റി​സ​ർ​വോ​യ​റി​ന്‍റെ അ​തി​ർ​ത്തി​യി​ൽ​നി​ന്നു നി​യ​മാ​നു​സൃ​ത​മു​ള്ള അ​ക​ലം​പോ​ലും പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണം. ഡാം, ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണി​തെ​ന്നു ആ​രോ​പ​ണ​മു​ണ്ട്.

Related posts