ദു​രി​താ​ശ്വാ​സ ക്യാമ്പു ​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു ധ​ന​സ​ഹാ​യ​മെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം; ക്യാമ്പിലേക്ക്  ആളുകളുടെ പ്രളയം

എ​ട​ക്ക​ര: ക്യാ​ന്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം. ഇ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളു​ടെ പ്ര​വാ​ഹം. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ദാ​നം സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്കാ​ണ് യാ​തൊ​രു​വി​ധ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്കും ഇ​ര​യാ​കാ​ത്ത​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നെ​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ​യി​ൽ നി​ന്നു അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഭൂ​ദാ​നം സ്കൂ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. മു​ത്ത​പ്പ​ൻ​കു​ന്നി​ൽ നി​ന്നു നീ​രൊ​ഴു​ക്കു ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​കു​ക​യും കെ​ടു​തി​ക​ൾ​ക്കു സാ​ധ്യ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് നി​ര​വ​ധ​യാ​ളു​ക​ൾ ക്യാ​ന്പി​ലേ​ക്കെ​ത്തു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു അ​യ്യാ​യി​രം മു​ത​ൽ പ​തി​നാ​യി​രം രൂ​പ​വ​രെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന കു​പ്ര​ചാ​ര​ണ​മാ​ണ് ആ​ളു​ക​ളെ ക്യാ​ന്പി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ചി​ല​യാ​ളു​ക​ൾ വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ മാ​ത്രം ക്യാ​ന്പി​ലേ​ക്കു മാ​റ്റി സ്വ​ന്തം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു​മു​ണ്ട്. ക്യാ​ന്പി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നെ തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ആ​കൃ​ഷ്ട​രാ​യും ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

Related posts