വ​യ​നാ​ട് മൂ​ല​ങ്കാ​വ് ഗ​വൺമെന്‍റ് സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി മർദിച്ചു; നെ​ഞ്ചി​ലും മു​ഖ​ത്തും ചെ​വി​ക്കും പ​രി​ക്ക്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വി​ദ്യാ​ര്‍​ഥി​യെ ക്ലാ​സി​ല്‍​നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മൂ​ല​ങ്കാ​വ് ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ശ​ബ​രി​നാ​ഥി​നാ​ണ്(15)​ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പാ​ഠി​ക​ളു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത്. പ​രി​ച​യ​പ്പെ​ടാ​നെ​ന്നു പ​റ​ഞ്ഞു ക്ലാ​സി​ല്‍​നി​ന്നു വ​ിളി​ച്ചു​കൊ​ണ്ടു​പോ​യ​വ​ര്‍ ക​ത്രി​ക ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു ശ​ബ​രി​നാ​ഥ് പ​റ​യു​ന്നു. നെ​ഞ്ചി​ലും മു​ഖ​ത്തും ചെ​വി​ക്കും പ​രി​ക്കു​ണ്ട്. അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ് ശ​ബ​രി​നാ​ഥ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മൂ​ല​ങ്കാ​വ് സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന​ത്.റാ​ഗിം​ഗി​നു ഇ​ട​യി​ലാ​ണ് മ​ര്‍​ദ​ന​മെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും നി​ര്‍​ബ​ന്ധി​ച്ച് ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ശ്ര​മം ന​ട​ന്ന​താ​യും അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​നാ​ഥ് നി​ല​വി​ല്‍ ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം അ​ന്വേ​ഷി​ച്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ആ​ക്രി​വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ല്‍ 12 കോടിയുടെ  നി​കു​തിവെ​ട്ടി​പ്പ്: വ്യാ​പാ​രി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ആ​ക്രി ഇ​ട​പാ​ടി​ന്‍റെ മ​റ​വി​ല്‍​നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ള​ത്തെ സെ​യി​ന്‍ ട്രേ​ഡേ​ഴ്‌​സ് പ്രൊ​പ്രൈ​റ്റ​ര്‍ പ​ട്ടാ​മ്പി ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ഉ​സ്മാ​നെ (38)യാ​ണ് സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ പാം​ട്രീ ഓ​പ്പേ​റ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ള​ത്തു​വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ മാ​ത്രം 12 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഉ​സ്മാ​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നി​കു​തി വെ​ട്ടി​പ്പി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ജി​എ​സ്ടി വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഈ ​അ​റ​സ്‌​റ്റോ​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മേ​യ് 23നാ​ണ് സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ന്‍ പാം ​ട്രീ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 209 കോ​ടി​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ജി​എ​സ്ടി വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.‍

Read More

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്ത്; യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; റി​മാ​ൻ​ഡി​ലാ​യ കെ ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി.​പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഹ​രി​ഹ​ര​നെ​യാ​ണ് പാ​ർ​ട്ടി പു​റ​ത്താ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു ഹ​രി​ഹ​ര​ൻ‌. ബു​ധ​നാ​ഴ്ച പ​യ്യോ​ളി ഐ​പി​സി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈംഗിക അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

Read More

രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ പി​ടി​മു​റു​ക്കി യൂ​ത്ത് ലീ​ഗ്; യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശക്തം

കോ​ഴി​ക്കോ​ട്: വ​രു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പാർട്ടിയിൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്കു യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നാ​ണ് പാ​ർ​ട്ടി​യി​ൽ പി​ന്തു​ണ​യേ​റു​ന്ന​ത്. സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന കാ​ര്യ​ത്തി​ലു​ള്ള അ​ന്തി​മ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ കൂ​ടി ആ​ശ്ര​യി​ച്ചാ​യി​രി​ക്കും. താ​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ത്തോ​ടെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ആ​രെ​ന്ന ചോ​ദ്യം ലീ​ഗി​ൽ ചൂ​ടുപി​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​രു​ക​ളാ​ണ് രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കാ​യി പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്. പി.​എം.​എ. സ​ലാ​മി​ന്‍റെ പേ​ര് ഉ​യ​ർ​ന്നുകേ​ട്ടെ​ങ്കി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം ന​ഷ്ട​മാ​കു​മോ എ​ന്ന ആ​ശ​ങ്ക അദ്ദേഹത്തിനുണ്ട്. സ​ലാം മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ക​ണ്ണുംന​ട്ട് കാ​ത്തി​രി​ക്കു​ന്ന പ​ല​രു​മു​ണ്ട്. എ​ന്നാ​ൽ, ആ ​അ​ധി​കാ​ര കൈ​മാ​റ്റം ലീ​ഗി​ലെ മു​തി​ർ​ന്ന പ​ല നേ​താ​ക്ക​ൾ​ക്കും താ​ത്പ​ര്യ​മി​ല്ല. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു, ലീ​ഗ് അ​ഭി​ഭാ​ഷ​ക​ൻ ഹാ​രി​സ്…

Read More

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: എ​ട്ടു​വ​യ​സു​കാ​രി ഉ​ൾ​പ്പെടെ ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റു

നാ​ദാ​പു​രം: ഉ​മ്മ​ത്തൂരി​ലും പാ​റ​ക്ക​ട​വി​ലും​ തെ​രു​വ് നാ​യ​യു​ടെ പ​രാ​ക്ര​മ​ത്തി​ല്‍ എ​ട്ടുവ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റു. ഉ​മ്മ​ത്തൂ​ർ സ്വ​ദേ​ശി​നി ദി​ഖ്റ (8), ​ചെ​ക്യാ​ട് വി​ല്ലേ​ജ്ഓ​ഫീ​സ് പ​രി​സ​ര​ത്തെ കു​ന്നും​മ​ഠ​ത്തി​ൽ ച​ന്ദ്രി ( 40 ) എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടി​ന്‍റെ മു​റ്റ​ത്തുനിന്നു സൈ​ക്കി​ൾ ചവിട്ടി ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബാലികയ്ക്കു ക​ടി​യേ​റ്റ​ത്. ഇ​തി​നുപി​ന്നാ​ലെ​യാ​ണ് സ​മീ​പ​വാ​സി​യാ​യ ച​ന്ദ്രി​ക്കു ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും നാ​ദാ​പു​രം സർക്കാർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്കളുടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ന​ട​ന്നുപോ​കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ ഇ​നി സ്‌​കൂ​ള്‍ കൂ​ടി തു​റ​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.    

Read More

ഡ​ല്‍​ഹി​യി​ൽ ക​ടു​ത്ത ചൂ​ടി​ല്‍ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ഡ​ല്‍​ഹി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ടു​ത്ത ചൂ​ടി​ല്‍ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ഉ​ത്തം​ന​ഗ​ർ ഹ​സ്ത്‌​സാ​ലി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര ചോ​റോ​ട് മാ​ങ്ങാ​ട്ടു​പാ​റ​സ്വ​ദേ​ശി കെ. ​ബി​നേ​ഷ് (50) ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി പോ​ലീ​സി​ൽ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ്. വ​സീ​റാ​ബാ​ദ് പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ബി​നേ​ഷി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. പ​രി​ശീ​ല​ന​ത്തി​നു​ള്ള 1400 അം​ഗ പോ​ലീ​സ് സം​ഘ​ത്തി​ൽ ബി​നേ​ഷ് ഉ​ൾ​പ്പെ​ടെ 12 മ​ല​യാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ചൂ​ടേ​റ്റു ത​ള​ർ​ന്നു ത​ല​ക​റ​ങ്ങി വീ​ണ ബി​നേ​ഷി​നെ ആ​ദ്യം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​ശ്ചിം​വി​ഹാ​ർ ബാ​ലാ​ജി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ​രാ​ത്രി​യാ​യി​രു​ന്നു​മ​ര​ണം. മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. ക​ന​ത്ത ചൂ​ടു കാ​ര​ണം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യെ​ത്തി.

Read More

ആ​വേ​ശം വേ​ണ്ട; മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണസേ​ന

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​മാ​ണ്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ പോ​കു​ന്നു. ഈ സമയത്തു മുന്നറിയിപ്പു നൽകുകയാണു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. ഗ​താ​ഗ​തം കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണു പ്ര​ധാ​ന​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ളി​ല്‍ ഒ​ന്ന്. അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ള്‍, പ്ര​ത്യേ​കി​ച്ചും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ക്കു​ള്ള​ത് ഒ​ഴി​വാ​ക്ക​ണം.​ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ൽ തു​ട​രു​ക​. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. പ​ക​ൽ സ​മ​യ​ത്തുത​ന്നെ മാ​റി താ​മ​സി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​ക​ണം. സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ത​യാ​റാ​ക്ക​പ്പെ​ടു​ന്ന ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ​ണം. ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം.…

Read More

മു​സ്‌​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ത്സ​രി​ച്ചേ​ക്കും

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റി​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നുശേ​ഷം രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഒ​രു വി​ഭാ​ഗം മു​ന്നോ​ട്ടു​വയ്​ക്കു​ന്ന​ത്. ഇ​ത് കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ള്ളി​യി​ട്ടി​ല്ല.​ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലീ​ഗി​ന് ഒ​രു മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. യു​പി​എ മ​ന്ത്രി​സ​ഭ​ക​ളി​ൽ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ നേ​താ​വാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ന്ത്യാ സ​ഖ്യം വ​രി​ക​യാ​ണെ​ങ്കി​ൽ മു​തി​ർ​ന്ന നേ​താ​വാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടിയെ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന വി​ഭാ​ഗം.​ അ​തേ​സ​മ​യം നി​യ​മ​സ​ഭാം​ഗ​മാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​മു​ണ്ട്. നേ​ര​ത്തെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ന്നീ​ട് എം​പി സ്ഥാ​നം രാ​ജി​വ​ച്ച് വീ​ണ്ടും നി​യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ…

Read More

വാ​ട​കവീ​ട്ടി​ലെ രാ​സ​ല​ഹ​രി ശേ​ഖ​രം; പി​ന്നി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘം

കോഴിക്കോട്: വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന വ​ന്‍​മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം വാ​ട​ക​വീ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി സം​ഘ​മാ​ണെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ത്തി​ലേ​ക്കു​ള്ള തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി​യു​ടെ രാ​സ​ല​ഹ​രി ശേ​ഖ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​യി​ല്‍ പോ​ലീസും സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ‘ഡ​ന്‍​സാ​ഫും’ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യി​രു​ന്ന​ത്. അ​ത്താ​ണി​ക്ക​ടു​ത്തു​ള്ള എ​ട​ക്ക​ല്‍ ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 779 ഗ്രാം ​എം​ഡി​എം​എ, 80 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, 6.150 ഗ്രാം ​എ​ക്‌​സ്റ്റ​സി തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം വീ​ട്ടി​ല്‍​നി​ന്ന് ല​ഹ​രി​യു​ടെ അ​ള​വ് ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള ചെ​റി​യ ഇ​ല​ക്‌ട്രോണി​ക് ത്രാ​സ്, ല​ഹ​രി പൊ​തി​യു​ന്ന ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, ഡ​പ്പി​ക​ള്‍, പ്രതി​ക​ളു​ടെ ബൈ​ക്ക് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട കോ​ഴി​ക്കോ​ട്, മ​ല​പു​റം…

Read More

ആ​ളു​മാ​റി യു​വാ​വി​നെ ജ‍​യി​ലി​ൽ അ​ട​ച്ച സം​ഭ​വം: സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി; പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ യു​വാ​വി​നെ ആ​ളു​മാ​റി ജ​യി​ലി​ൽ അ​ട​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ നീ​ക്കം. സം​ഭ​വ​ത്തി​ൽ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യോ​ട് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നേ​ക്കും. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി പൊ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച പ​റ്റി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കും. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി ആ​ലു​ങ്ങ​ല്‍ അ​ബൂ​ബ​ക്ക​റെ​യാ​ണ് പോ​ലീ​സ് ആ​ളു​മാ​റി അ​റ​സ്റ്റ് ചെ​യ്ത​ത്. യ​ഥാ​ര്‍​ത്ഥ പ്ര​തി ഇ​യാ​ള​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ മോ​ചി​പ്പി​ച്ച​ത്. ഭ​ർ​ത്താ​വ് ജീ​വ​നാം​ശം ന​ൽ​കു​ന്നി​ല്ലെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ബൂ​ബ​ക്ക​റി​നെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക്കേ​പു​റ​ത്ത് അ​ബൂ​ബ​ക്ക​ർ എ​ന്ന​യാ​ളി​ന് പ​ക​രം ആ​ലു​ങ്ങ​ൽ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക്കേ​പു​റ​ത്ത് അ​ബൂ​ബ​ക്ക​ർ ഗാ​ർ​ഹി​ക പീ​ഡ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ്.…

Read More