ത​ല​ശേ​രി​യി​ൽ ബോം​ബ് പൊ​ട്ടി വ​യോ​ധി​ക​ന്‍റെ മ​ര​ണം: പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും; ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ബോം​ബു​ക​ൾ​ക്കാ​യി റെ​യ്ഡ്

ത​ല​ശേ​രി:​ എ​ര​ഞ്ഞോ​ളി കു​ട​ക്ക​ള​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് തേ​ങ്ങ പെ​റു​ക്കു​ന്ന​തി​നി​ടെ ബോം​ബു പൊ​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വം പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷി​ക്കും. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​ടു​ത്ത് നി​ടും​വോ​ട്ടും​കാ​വി​നു സ​മീ​പം ആ​യ​നി​യാ​ട്ട് മീ​ത്ത​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (90) ആ​ണ് മ​രി​ച്ച​ത്. ത​ല​ശേ​രി എ​എ​സ്പി കെ.​എ​സ്. ഷ​ഹ​ൻ​ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ബോം​ബ് പൊ​ട്ടി​യ സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ളൊ​ഴി​ഞ്ഞ വീ​ട്ടു​പ​റ​ന്പി​ൽ എ​ങ്ങ​നെ ബോം​ബ് വ​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം. ഈ ​പ​റ​ന്പി​ന്‍റെ നാ​ല​ഞ്ച് വീ​ടു​ക​ൾ​ക്ക​പ്പു​റ​ത്താ​ണ് വേ​ലാ​യു​ധ​ന്‍റെ വീ​ട്. ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ തേ​ങ്ങ​യും വി​റ​കും ശേ​ഖ​രി​ക്കാ​നാ​യി വേ​ലാ​യു​ധ​ൻ പ​തി​വാ​യി വ​രാ​റു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. പൊ​ട്ടി​യ സ്റ്റീ​ൽ ബോം​ബ് അ​ടു​ത്തി​ടെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്.പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടു​പ​റ​മ്പി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് മ​രി​ച്ച വേ​ലാ​യു​ധ​ൻ. വേ​ലാ​യു​ധ​ന്‍റെ സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്…

Read More

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്റ്റാ​ര്‍ പ്ര​ചാ​ര​ക​നാ​കാൻ കെ.​ മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്:​ വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്രി​യ​ങ്ക ​ഗാ​ന്ധി എ​ത്തു​ന്ന​തോ​ടെ​എ​ല്ലാ ക​ണ്ണു​ക​ളും കെ.​മു​ര​ളീ​ധ​ര​നി​ലേ​ക്ക്. രാ​ജ്യം ശ്ര​ദ്ധി​ക്കു​ന്ന മ​ല്‍​സ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ണ്‍ കെ.​ മു​ര​ളീ​ധ​ര​നു ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഉ​യ​രു​ന്ന​ത്. തൃ​ശൂ​രി​ലെ തോ​ല്‍​വി​യോ​ടെ പാ​ര്‍​ട്ടി​യോ​ട് ഇ​ട​ഞ്ഞ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​താ​യി അ​റി​യി​ച്ച മു​ര​ളീ​ധ​ര​നെ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പാ​ര്‍​ട്ടി ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. ഗാ​ന്ധി​കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​യാ​ളാ​ണ് മു​ര​ളീ​ധ​ര​ന്‍.​ ആ കു​ടും​ബ​ത്തി​ലെ ഇ​ളം ത​ല​മു​റ​ക്കാ​രി വ​യ​നാ​ട്ടി​ല്‍ എ​ത്തു​മ്പോ​ള്‍ അ​വ​ര്‍​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നു സ​ജീ​വ​മാ​യി ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ മു​ര​ളീ​ധ​ര​നു ക​ഴി​യി​ല്ലെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം ക​രു​തു​ന്നു. പ്രി​യ​ങ്ക മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​യ​നാ​ട്ടി​ല്‍ കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ കേ​ര​ളനേ​തൃ​ത്വം സ​ന്ന​ദ്ധ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മു​ര​ളീ​ധ​ര​ന്‍ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍​ സ​ജീ​വ​മാ​കാ​നു​ള്ള താ​ത്പ​ര്യ​മാ​ണ് അ​റി​യി​ച്ച​ത്. ഇ​തോ​ടെ ആ ​സാ​ധ്യ​ത​യും അ​ട​ഞ്ഞു.​ കോ​ണ്‍​ഗ്ര​സി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് പ്രി​യ​ങ്ക​ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​നാ​ണ് പാ​ര്‍​ട്ടി തീ​രു​മാ​നം.​…

Read More

ഊ​രു​മൂ​പ്പ​ൻ വ​ള​ർ​ത്തി​യ  നാ​യ​യെ  പു​ലി ആ​ക്ര​മി​ച്ചു; മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും നാ​യ ച​ത്തു

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 10 ലെ 101 ാം ​ന​മ്പ​ർ വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ ഊ​രു​മൂ​പ്പ​ൻ സോ​മ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ പു​ലി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട നാ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ നാ​യ​യെ ആ​ർ​ആ​ർ​ടി സം​ഘം പേ​രാ​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ച​ത്തു. ആ​ന​ഭീ​തി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണം കൂ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ ആ​യി​രി​ക്കു​ക​യാ​ണ്.

Read More

വയനാട്ടുകാരെ വിഡ്ഢികളാക്കി രാഹുൽ; കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​ഞ്ഞ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. രാ​ഹു​ൽ വ​യ​നാ​ട്ടു​കാ​രെ വി​ഡ്ഢി​ക​ളാ​ക്കി​യെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​ഹു​ലി​നെ പ​രി​ഹ​സി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. “ബൈ ​ബൈ, റ്റാ​റ്റ’ എ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് സു​രേ​ന്ദ്ര​ന്‍ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി എ​ന്ന​ത്തെ​യും പോ​ലെ നാ​ണ​മി​ല്ലാ​ത്ത രീ​തി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും കു​ടും​ബാ​ധി​പ​ത്യം​ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഇ​പ്പോ​ഴു​മു​ള്ള​തെ​ന്നും ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ‍​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ക്‌​സി​ല്‍ കു​റി​ച്ചു. ക

Read More

വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ രാ​ഹു​ലി​ന്‍റെ ‘കൈ’​പി​ടി​ച്ച് പ്രി​യ​ങ്ക​യെ​ത്തും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​ത്തി​ന് പ്രി​യ​ങ്ക ഗാ​ന്ധി ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം അ​ടു​ത്ത മാ​സം ര​ണ്ടാം വാ​രം പ്രി​യ​ങ്ക വ​യ​നാ​ട്ടി​ലെ​ത്തും. വി​പു​ല​മാ​യ മ​ണ്ഡ​ല പ​ര്യ​ട​ന​വും റോ​ഡ്‌​ഷോ​യും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ല്ലാ പ്ര​ധാ​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും വ​യ​നാ​ട്ടി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി എ​ടു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം. രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യി​ക്കു​മെ​ന്നു ഡി​സി​സി നേ​തൃ​ത്വം അ​റി​യി​ച

Read More

എ​യിം​സ് എ​വി​ടെ വേ​ണ​മെ​ന്ന് പ​റ​യേ​ണ്ടി​ട​ത്ത് പ​റ​യും: നേ​താ​ക്ക​ൾ​ക്ക് എ​വി​ടെ​വേ​ണ​മെ​ന്ന് പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ണ്ടെ​ന്നു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. എ​യിം​സ് കോ​ഴി​ക്കോ​ട്ടു വേ​ണ​മെ​ന്ന് പ​റ​യാ​ൻ നേ​താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ത​നി​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശ​മു​ണ്ട്. അ​തു പ​റ​യേ​ണ്ട​യി​ട​ത്തു പ​റ​യു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് ബി​ജെ​പി ഒ​രു​ക്കി​യ​ത്.

Read More

ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി കവർച്ച; വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും ത​ട്ടി​യ 5 പേർ പിടിയിൽ

എ​ട​പ്പാ​ൾ (മലപ്പുറം): തൃശൂരിലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ കൊല്ലത്തേക്കു വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ച്ച് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അ​ഞ്ചുപേർ കൂടി പിടിയിൽ.​ എ​ട​പ്പാ​ൾ പ​ട്ടാ​മ്പി റോ​ഡി​ലെ സ്വാ​കാ​ര്യ ലോ​ഡ്ജി​ൽനി​ന്ന് ​ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്നു വ​ജ്ര​ക്ക​ല്ലു​ക​ളും ​സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു. ​പ്രതികളിൽ ഒ​രാ​ൾ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ഓ​ടിര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്‌ സ​ഹാ​യി​ച്ച അ​ഞ്ച് പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ത്താ​യി.​ തൃ​ശൂ​രിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സു​രേ​ഷ് കു​മാ​റി​നെ കൊ​ല്ല​ത്തേ​ക്ക് ഡ​യ​മ​ണ്ട് വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു വ​രു​ത്തി സു​രേ​ഷ് കു​മാ​റി​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ജ്ര​ങ്ങ​ളും സ്വ​ർ​ണ​വും പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്തു​ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. ​ സം​ഭ​വ​ത്തി​ൽ സ​ഹാ​യി​ച്ചവ​രി​ൽനി​ന്ന് ഒ​രു വ​ജ്രം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ തു​ട​ർ​ന്നുള്ള അ​നേ​ഷ​ണ​ത്തി​ൽ ബാ​ക്കി ഉ​ള്ള ആ​റു പ്ര​തി​ക​ൾ എ​ട​പ്പാ​ളി​ൽ ഉ​ണ്ടെ​ന്നു വിവരം ലഭിച്ചു. ഇതേത്തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം…

Read More

രാ​ജ്യ​സ​ഭ​യും കേ​ന്ദ്ര​മ​ന്ത്രിസ്ഥാനവുമില്ല; ബി​ഡി​ജെ​എ​സി​ല്‍ അ​മ​ര്‍​ഷം

കോ​ഴി​ക്കോ​ട്: മൂ​ന്നാം ത​വ​ണ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ള്‍ പ്രാ​തി​നി​ധ്യം പ്ര​തീ​ക്ഷി​ച്ച ബി​ഡി​ജെ​എ​സി​നു നി​രാ​ശ. കേ​ന്ദ്ര സ​ഹ​മ​ന്ത്രി പ​ദ​മോ രാ​ജ്യ​സ​ഭാം​ഗ​ത്വ​മോ പാ​ര്‍​ട്ടി​ക്ക് ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​സ്ഥാ​ന​ത്താ​വു​ന്ന​ത്. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ ഇ​ത്ത​വ​ണ​യും പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ന​ല്‍​കി​യ​ത്. 2019 ല്‍ ​രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ തു​ഷാ​റി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ടം കി​ട്ടു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​തേ സ​മു​ദാ​യ​ത്തി​ല്‍ നി​ന്നു​ള്ള വി. ​മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യാ​യ​തോ​ടെ ആ ​സാ​ധ്യ​ത അ​ട​ഞ്ഞു. ഇ​ത്ത​വ​ണ ആ​ല​പ്പു​ഴ​യി​ലും ആ​റ്റി​ങ്ങ​ലും വോ​ട്ട് വ​ര്‍​ധി​ച്ച​ത് ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണെ​ന്ന് ബി​ഡി​ജെ​എ​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു.  രാ​ജ്യ​സ​ഭ​യി​ലേ​ക്കോ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലേ​ക്കോ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റേ​തെ​ങ്കി​ലും ഉ​ന്ന​ത പ​ദ​വി​യും തു​ഷാ​ര്‍ ല​ക്ഷ്യംവയ്​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം തു​ഷാ​റി​ന്‍റെ നീ​ക്കം ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന ബി​ജെ​പി ഘ​ട​ക​ത്തി​ലെ പ്ര​മു​ഖ​ര്‍ത​ന്നെ ശ്ര​മം തു​ട​ങ്ങി. ബി​ഡി​ജെ​എ​സ് ക​ട​ലാ​സ് സം​ഘ​ട​ന​യാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വും…

Read More

മ​ര​ണ​പ്പാ​ച്ചി​ൽ; സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് സ്വ​കാ​ര്യ ബ​സ്

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ൽ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ചെ​റു​വ​ണ്ണൂ​ർ സ്കൂ​ളി​ന് മു​ന്നി​ലു​ള്ള സീ​ബ്രാ ലൈ​നി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൊ​ള​ത്ത​റ സ്വ​ദേ​ശി​നി​യാ​യ ഫാ​ത്തി​മ റി​ന​യെ​യാ​ണ് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശും നോ​ക്കി ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഫാ​ത്തി​മ റോ​ഡ് മു​റി​ച്ച് ക​ട​ന്ന​ത്. ബ​സ് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി ഓ​ടി​മാ​റു​ന്ന​ത് വീ​ഡി​യോയിൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യാ​ണ് ഫാ​ത്തി​മ ര​ക്ഷ​പ്പെ​ട്ട​ത്.  സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സീ​ബ്രാ ലൈ​നി​ലൂ​ടെ​യു​ള്ള ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യി​ലു​ള്ള മ​ര​ണ​പ്പാ​ച്ചി​ലി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​റ​ഞ്ഞു.

Read More

കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി എം​ഡി​എം​എ​യു​മാ​യി വീ​ണ്ടും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ

മ​ല​പ്പു​റം: കൈ​വി​ല​ങ്ങു​മാ​യി തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി എംഡിഎംഎ​യു​മാ​യി വീണ്ടും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. പ​ള്ളി​ക്ക​ൽ ജ​വാ​ൻ​സ് ന​ഗ​ർ പു​ൽ​പ​റ​മ്പ് ക​ള​ത്തൊ​ടി വീ​ട്ടി​ൽ വാ​ഹി​ദ്(29)​ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​യ് 22ന് ​1.120 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട പ്ര​തി, ന​ട​പ​ടി​ക​ൾ​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ടുകയായിരുന്നു. 15 ഗ്രാം ​എംഡി​എം​എ​യും ആയി​ട്ടാ​ണ് ഇ​യാ​ൾ വീ​ണ്ടും പി​ടി​യി​ലാ​യ​ത്.  തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള​യും സം​ഘ​വും ചേ​ർ​ന്നാ​ണ് വാ​ഹി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ര​പ്പ​ന​ങ്ങാ​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് വാ​ഹി​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു.  കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Read More