മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്നു മ​ല​പ്പു​റം എ​സ്പി​യു​ടെ വീ​ട്ടി​ൽ  ദാ​സ്യ​പ്പ​ണി​യെ​ന്ന് ആ​രോ​പ​ണം

മ​ല​പ്പു​റം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി പാ​ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്നു മ​ല​പ്പു​റം എ​സ്പി​യു​ടെ വീ​ട്ടി​ൽ ദാ​സ്യ​പ്പ​ണി​യെ​ന്നു ആ​രോ​പ​ണം. മ​ല​പ്പു​റം എ​സ്പി പ്ര​തീ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ദാ​സ്യ​പ്പ​ണി​ക്ക് മ​ല​പ്പു​റം ഏ​ആ​ർ ക്യാ​ന്പി​ൽ നി​ന്നു ക്യാ​ന്പ് ഫോ​ളേ​വേ​ഴ്സി​നെ കൊ​ണ്ടു​പോ​യ​താ​യി ആ​ക്ഷേ​പ​മു​ള്ള​ത്.

ഏ​ആ​ർ ക്യാ​ന്പ് എ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പാ​ച​ക​ക്കാ​ര​നെ​യും അ​ല​ക്കു​കാ​ര​നെ​യും കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജി​ല്ലാ എ​സ്പി​മാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സു​കാ​രു​ടെ ദാ​സ്യ​പ്പ​ണി വ്യാ​പ​ക​മാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു ഉ​റ​പ്പു​ന​ൽ​കു​ക​യാ​യി​രു​ന്നു. ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സ് നേ​രി​ടു​ന്ന മ​റ്റ് പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​രു​ന്നു.

നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​ശ്ന​ങ്ങ​ളും പ​ഠി​ക്കാ​ൻ ക​മ്മി​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ആ​ർ ക്യാ​ന്പി​ൽ നി​ന്നു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ദാ​സ്യ​പ്പ​ണി ചെ​യ്യാ​ൻ മു​ൻ​പും പ​തി​വാ​യി ക്യാ​ന്പ് ഫോ​ളോ​വേ​ഴ്സി​നെ കൊ​ണ്ടു​പോ​യ​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

Related posts