രണ്ടായിരം രൂപയുടെ  വ്യാജ  തട്ടിപ്പ്; പോ​ലീ​സ്  അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി; ലോട്ടറിയെടുത്തശേഷം ബാക്കി  തു​ക​യും വാ​ങ്ങി മധ്യവയസ്കൻ മുങ്ങുകയായിരുന്നുവെന്ന് കച്ചവടക്കാരി

നാ​ദാ​പു​രം: സി​നി​മ,സീ​രി​യി​ല്‍ മേ​ഖ​ല​യി​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ ക​റ​ന്‍​സി നോ​ട്ട് ഉ​പ​യോ​ഗി​ച്ച് ലോ​ട്ട​റി ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.​നാ​ദാ​പു​രം ടൗ​ണി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെയാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്.​

യ​ഥാ​ര്‍​ഥ ര​ണ്ടാ​യി​രം രൂ​പ​യെ വെ​ല്ലു​ന്ന നോ​ട്ടു​മാ​യെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക്ക​നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.​നാ​ദാ​പു​രം ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ്ര​വേ​ശ​ന ഭാ​ഗ​ത്തെ വ​ള​യം പൂ​വ്വം വ​യ​ല്‍ സ്വ​ദേ​ശി​നി താ​നി​ക്കു​ഴി​യി​ല്‍ ഗൗ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ലേ​രി ലോ​ട്ട​റി സ്റ്റാ​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ക​ട​യി​ല്‍ തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യ​ത്തെ​ത്തി​യ മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍ ജീ​വ​ന​ക്കാ​രി​ക്ക് ന​ല്‍​കി​യ ശേ​ഷം സ​മ്മാ​ന​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​സ​മ്മാ​ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ര​ണ്ടാ​യി​രം രൂ​പ​യു​ടെ വ്യാ​ജനോ​ട്ട് ന​ല്‍​കി ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​ക​യും ബാ​ക്കി തു​ക​യും വാ​ങ്ങി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.​

ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ ജീ​വ​ന​ക്കാ​രി പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും ഇ​യാ​ളെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​മു​ള്ള നോ​ട്ടി​ല്‍ വ്യ​ക്ത​മാ​യി ക​റു​ത്ത മ​ഷി​യി​ല്‍ ഫോ​ര്‍ ഷൂ​ട്ടിം​ഗ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും യ​ഥാ​ര്‍​ഥ ര​ണ്ടാ​യി​രം രൂ​പ​യെ ക​വ​ച്ച് വെ​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മ്മാ​ണം.​

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ട​യി​ലെ​ത്തി​യ പോ​ലീ​സ് ടൗ​ണി​ലെ സി​സി​ടിവി ​ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.​നേ​ര​ത്തെ നാ​ദാ​പു​രം ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ ചു​ര​ണ്ടി മാ​റ്റി പ​ണം ത​ട്ടി​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts