കോ​ഴി​ക്കോ​ട്ട് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന  തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്  പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്. രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. നാ​ലു​പേ​രാ​ണ് സം​ഭ​വ​സ​മ​യ​ത്ത് പ​ണി​യെ​ടു​ത്തി​രു​ന്ന​ത്. മ​തി​ല്‍ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഒ​രാ​ളെ സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​മ​ത്തെ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബേ​സ് ലൈ​ന്‍ നി​ര്‍​മാ​ണ ക​മ്പ​നി​യാ​ണ് ഇ​വി​ടെ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ക​ദേ​ശം 20 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ മ​ണ്ണെ​ടു​ത്തു​നീ​ക്കി​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി പു​ളി​ക്ക​റ തെ​ന്ന​ല കെ.​വി. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​ന്‍. ബീ​ച്ചി​ല്‍ നി​ന്നും സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ യൂ​ണി​റ്റ് എ​ത്തി​യാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. സൂ​പ്പ​ര്‍ വൈ​സ​റും സം​ഭ​വ​സ​മ​യ​ത്ത് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​ള​ക്ട​ര്‍ യു.​വി. ജോ​സും സ്ഥ​ല​ത്തെ​ത്തി. അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക റ​വ​ന്യൂ സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്…

Read More

സ്‌കൂള്‍ ബാഗിന് വില കുതിച്ചുകയറി! സാധാരണക്കാരനെ കൊള്ളയടിച്ച് സ്കൂൾ വിപണി

കോ​ഴി​ക്കോ​ട്: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കീ​ശ​കാ​ലി​യാ​ക്കി സ്‌​കൂ​ള്‍ വി​പ​ണി. എ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ വാ​ങ്ങാ​നെ​ത്തു​ന്ന സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍​ക്കാ​ണ് വി​ല കു​തി​ച്ചു​ക​യ​റി​യി​രി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും 599 രൂ​പ​മു​ത​ലാ​ണ് ബാ​ഗു​ക​ളു​ടെ വി​ല​തു​ട​ങ്ങു​ന്ന​ത്. ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള സാ​ധാ​ര​ണ ​ബാ​ഗു​ക​ളാ​ണെ​ങ്കി​ല്‍ വി​ല അ​ൽ​പ്പം കു​റ​യും.​എ​ന്നാ​ലും 300 രൂ​പ​യി​ല്‍ താ​ഴി​ല്ല. ബ്രാ​ന്‍​ഡ​ഡ് ബാ​ഗു​ക​ള്‍​ക്ക് ആ​യി​രം രൂ​പ മു​ത​ലാ​ണ് വി​ല. ഇ​തോ​ടൊ​പ്പം വി​ല​ക്കു​റ​വ് എ​ന്ന​പേ​രി​ല്‍ വി​ല്‍​ക്കു​ന്ന ബാ​ഗു​ക​ള്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​താ​ണ്. ചി​ല​വാ​കാ​തെ പൊ​ടി​പി​ടി​ച്ചു​കി​ട​ന്ന ബാ​ഗു​ക​ള്‍ ഇ​പ്പോ​ള്‍ ത​ട്ടി​യെ​ടു​ത്താ​ണ് ഓ​ഫ​ര്‍ ന​ല്‍​കി വി​ല്‍​ക്കു​ന്ന​ത്. അ​താ​യ​ത് ഒ​രു സ്കൂ​ള്‍ ബാ​ഗ് വാ​ങ്ങ​ണ​മെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഒ​രു ദി​വ​സ​ത്തെ കൂ​ലി വേ​ണം എ​ന്ന​ര്‍​ഥം. ത്രി​വേ​ണി, സപ്ലൈ​കോ തു​ട​ങ്ങി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ വി​ല അ​ല്‍​പ്പം കു​റ​വു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കീ​ശ​കാ​ലി​യാ​കു​ന്ന അ​വ​സ്ഥ​യാ​ണ്.​ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ വി​ല​യി​ള​വ് എ​ന്ന് പ​റ​ഞ്ഞ് വ​ലി​യ പ​ര​സ്യ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത​റി​ഞ്ഞ് എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് പ​ര​സ്യ​ങ്ങ​ളി​ല്‍ പ​റ​യ​പ്പെ​ടു​ന്ന​വ​യൊ​ന്നും ല​ഭ്യ​മാ​കു​ന്നി​ല്ല. സാ​ധാ​ര​ണ​യു​ള്ള വി​ല​യാ​ണ് അ​വി​ടെ​യെ​ത്തു​മ്പോ​ള്‍ വി​ല്‍​പ്പ​ന​കാ​ര​ന്‍ പ​റ​യു​ന്ന​ത്. കു​ട,…

Read More

കു​ടും​ബ​ശ്രീ സംസ്ഥാന ക​ലോ​ത്സ​വം; സ​ദ​സ് കീ​ഴ​ട​ക്കി മു​ന്നേ​റു​ന്നു; പതിനാല് ജില്ലകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം കലാകാരികളാണ്  പങ്കെടുക്കുന്നത്

എ​ട​പ്പാ​ൾ: കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ൽ​സ​വ​ത്തി​നു എ​ട​പ്പാ​ളി​ൽ തു​ട​ക്ക​മാ​യി. അ​ര​ങ്ങ് 2018 എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ക​ലോ​ത്സ​വം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തെ പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ത്തി​അ​ഞ്ഞൂ​റോ​ളം ക​ലാ​കാ​രി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്. മു​ഖ്യാ​തി​ഥി​യാ​യി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. പ​ങ്കെ​ടു​ത്തൂ “സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ എ​ന്ന സി​നി​മ​യി​ൽ ഉ​മ്മ​മാ​രു​ടെ വേ​ഷം ചെ​യ്ത സാ​വി​ത്രി ശ്രീ​ധ​ര​ൻ, സ​ര​സ ബാ​ലു​ശേ​രി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തി. അ​ഞ്ച് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം, സം​ഘ നൃ​ത്തം, നാ​ടോ​ടി ഗാ​നം തു​ട​ങ്ങി​യ 23 സേ​റ്റേ​ജ് ഇ​ന​ങ്ങ​ളും ക​ഥാ​ര​ച​ന, ക​വി​താ ര​ച​ന, ചി​ത്രര​ച​ന തു​ട​ങ്ങി​യ ഏ​ഴ് സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ക​ലോ​ത്സവ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി എ​ട​പ്പാ​ൾ ഗ​വ: ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലാ​ണ് ഒ​രു​ക്കി​യി​ര​ക്കു​ന്ന​ത്. മ​റ്റ് വേ​ദി​ക​ൾ അം​ശ​ക്ക​ച്ചേ​രി…

Read More

ടാ​റിം​ഗി​ന് പി​ന്നാ​ലെ റോ​ഡ് ത​ക​ർ​ന്നു; അപകടാവസ്ഥയിലായ റോഡ് വീണ്ടും  ടാർ ചെയ്യണമെന്നാവശ്യപ്പെട്ട്  പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്

ത​ല​പ്പു​ഴ: ടാ​റിം​ഗ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ റോ​ഡ് ത​ക​ർ​ന്നു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ക്ക​ര ശി​വ​ഗി​രി റോ​ഡാ​ണ് ടാ​റിം​ഗി​ന് പി​ന്നാ​ലെ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​ത്. ടാ​റിം​ഗ് മു​ഴു​വ​ൻ ഇ​ള​കി റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ഈ ​റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ റോ​ഡ് താ​ഴ്ന്നു പോ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ല്ലു​ക​ൾ പാ​കി ഉ​റ​പ്പി​ക്കാ​തെ ക്വാ​റി​യി​ൽ നി​ന്നു​ള്ള പൊ​ടി​മാ​ത്രം അ​ടി​യി​ൽ ഇ​ട്ട് അ​തി​ന് മേ​ലെ വെ​റും അ​ര​യി​ഞ്ച് ക​ന​ത്തി​ലാ​ണ് ടാ​റിം​ഗ് ചെ​യ്ത​ത്. നൂ​റ് മീ​റ്റ​ർ റോ​ഡാ​ണ് ക​ഴി​ഞ്ഞ മാ​സം ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ടാ​ർ ചെ​യ്ത​തി​ന് ശേ​ഷം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്ത അ​ന്ന് ത​ന്നെ റോ​ഡ് പൊ​ട്ടി ത​ക​രു​ക​യാ​യി​രു​ന്നു. ടാ​റിം​ഗ് ചെ​യ്ത മു​ഴു​വ​ൻ ഭാ​ഗ​വും ത​ക​ർ​ന്നു. ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡ് ത​ക​ർ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ…

Read More

ടിപി സ്മ​ര​ണ​യി​ൽ  കു​രു​ന്നു​ക​ൾ ടിപി​യു​ടെ ചി​ത്ര​മു​ള്ള വെ​ള്ള ടീ ​ഷ​ർ​ട്ടും തൊ​പ്പി​യു​മ​ണി​ഞ്ഞ് ന​ട​ത്തി​യ പ്ര​ക​ട​നം ആ​വേ​ശ​മാ​യി

വ​ട​ക​ര: ആ​ർ​എം​പി​ഐ നേ​താ​വാ​യി​രു​ന്ന ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​നെ സ്മ​രി​ക്കാ​ൻ കു​രു​ന്നു​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​വും മു​ദ്രാ​വാ​ക്യം വി​ളി​യും ആ​വേ​ശ​മാ​യി. ടി.​പി​യു​ടെ ആ​റാം ര​ക​ത​സാ​ക്ഷി ദി​ന​ത്തി​ൽ ന​ട​ന്ന ബ​ഹു​ജ​ന പ്ര​ക​ട​ന​ത്തി​ലാ​ണ് ഈ ​കാ​ഴ്ച. വെ​ള്ളി​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ഓ​ർ​ക്കാ​ട്ടേ​രി​യി​ലേ​ക്ക് നീ​ങ്ങി​യ പ്ര​ക​ട​ന​ത്തി​ൽ കു​രു​ന്നു​ക​ൾ ചി​ട്ട​യാ​യി ചു​വ​ട് വെ​ക്കു​ക​യാ​യി​രു​ന്നു. ടിപി​യു​ടെ ചി​ത്ര​മു​ള്ള വെ​ള്ള ടീ ​ഷ​ർ​ട്ടും തൊ​പ്പി​യു​മ​ണി​ഞ്ഞ് പ​താ​ക​യേ​ന്തി ഇ​ങ്ക്വി​ലാ​ബ് വി​ളി​ച്ച് മു​ന്നേ​റി​യ​ത് ഏ​വ​രു​ടേ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. മു​ഷ്ടി ചു​രു​ട്ടി ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കൊ​ച്ചു​പ്ര​വ​ർ​ത്ത​ക​ർ ത​ള​രാ​തെ ഏ​റെ ദൂ​രം ന​ട​ന്നു​നീ​ങ്ങി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ ന​ട​ന്ന​ത്. ക​ന​ത്ത പോ​ലീ​സ് ബ​ന്ത​വ​സും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ചി​ല​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും ! വയനാട്ടിൽ ആ​ദി​വാ​സി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്നു സം​ശ​യം

കോ​ട്ടത്ത​റ: ആ​ദി​വാ​സി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ങ്ങ​പ്പ​ള്ളി വീ​ട്ടി​യേ​രി ക​ള്ളു​ഷാ​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ങ്ങ​പ്പ​ള്ളി മ​ര​മൂ​ല കോ​ള​നി​യി​ലെ ഗോ​പി​യാ​ണ്(47) ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ച​ത്. ക​ള്ളു​ഷാ​പ്പി​നു കു​റ​ച്ച​ക​ലെ അ​വ​ശ​നി​ല​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഗോ​പി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഷാ​പ്പി​ൽ​നി​ന്നു മ​ദ്യ​പി​ച്ച ചി​ല​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് ഗോ​പി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. ക​ള്ളു​കു​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​സ്വസ്ഥത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഗോ​പി​യു​ടെ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷാ​പ്പി​ൽ​നി​ന്നു ക​ള്ളി​ന്‍റെ സാം​പി​ൾ ശേ​ഖ​രി​ച്ചു.

Read More

മ​ണ്ണി​ടി​ച്ചി​ല്‍; ഇ​നി ആ​രു​ടെ ജീ​വ​ന്‍?സ​മീ​പ കെ​ട്ടി​ട​ങ്ങ​ളും ഭീ​ഷ​ണി​യി​ല്‍ ; നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടാ​ല്‍ ന​ട​പ​ടി 

കോ​ഴി​ക്കോ​ട്: റാം​മോ​ഹ​ന്‍ റോ​ഡി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ലെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. സ​മീ​പ​ത്തെ ബ​ഹു നി​ല​കെ​ട്ടി​ട​ത്തിന്‍റെ തൊ​ട്ട​ടു​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​ത് ഈ ​കെ​ട്ടി​ട​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. 20 അ​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് കെ​ട്ടി​ട​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത​ത്. അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ഇ​ന്ന​ലെ പോ​ലീ​സ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​നി​യും മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ​യാ​ണ് പോ​ലീ​സ് ആ​ളു​ക​ളെ മാ​റ്റി​യ​ത്. കെ​ഡി​സി ബാ​ങ്ക​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ആ ​കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മ​ഴ​പെ​യ്ത് മ​ണ്ണ് കു​തി​ര്‍​ന്ന​തി​നാ​ല്‍ ഇ​നി​യൊ​രു മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ല്‍ ആ ​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും പ​റ​യു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ല്‍ ഇ​നി​യു​മു​ണ്ടാ​വു​മെ​ന്ന​തി​നെ തു​ട​ര്‍​ന്നു സ​മീ​പ​ത്തെ ഭി​ത്തി പ​ല​ക​കൊ​ണ്ടു​റ​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പോ​ലും ന​ട​ത്താ​നാ​യ​ത്. പാ​ര്‍​ശ്വ​ഭാ​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​തെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക്കാ​യി മ​ണ്ണെ​ടു​ത്ത​ത് ദു​ര​ന്ത​ത്തി​നി​ട​യാ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.​സം​ഭ​വ​ത്തി​ല്‍ ഉ​ട​മ​യ്ക്കും ക​രാ​റു​കാ​ര​നു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട് . മ​ണ്ണെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളി​ല്‍…

Read More

ഷാ​ഹി​ദി​ന്‍റെ വി​ജ​യം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ണ​ർ​വേ​കുമെന്ന് മു​ല്ല​പ്പ​ള്ളി

വ​ട​ക​ര: സി​വി​ൽ​സ​ർ​വീ​സ് പോ​ലു​ള്ള ദേ​ശീ​യ​ത​ല മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഉ​ണ​ർ​വും ഉ​ത്സാ​ഹ​വും വ​രു​ത്തു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി. ആ​ക്സ​ന്‍റ് തി​രു​വ​ള്ളൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ​സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വ് ഷാ​ഹി​ദ് തി​രു​വ​ള്ളൂ​രി​ന് ന​ൽ​കി​യ അ​നു​മോ​ദ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷാ​ഹി​ദി​നു​ള്ള ഉ​പ​ഹാ​രം അ​ദ്ദേ​ഹം കൈ​മാ​റി. തി​രു​വ​ള്ളൂ​ർ ക​രി​യ​ർ സെ​മി​നാ​ർ 2018 ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സി​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​രി​യ​ർ വി​ദ​ഗ്ധ​ൻ ബാ​ബു പ​ള്ളി​പാ​ട്ട് ക​രി​യ​ർ സെ​മി​നാ​ർ ന​യി​ച്ചു. പി​എ​സ് സി അം​ഗം ടി.​ടി.​ഇ​സ്മാ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​മോ​ഹ​ന​ൻ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി.​അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സി.​അ​സ്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Read More

മ​ര​ണ​ക്കെ​ണി​യാ​കു​ന്ന  വ​ട​ക​ര-​മാ​ഹി ക​നാ​ൽ; സു​ന്ദ​ര​മാ​യ കാ​ഴ്ച​യാ​ണ് ക​നാ​ൽ ന​ൽ​കു​ന്ന​തെ​ങ്കി​ലും ക​ന്നി​ന​ട ഭാ​ഗ​ങ്ങ​ളി​ൽ  ദു​ർ​മ​ര​ണ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​വുന്നു

വ​ട​ക​ര: വ​ട​ക​ര-​മാ​ഹി ക​നാ​ൽ മ​ര​ണ​ക്കെ​ണി​യാ​യി മാ​റു​ന്നു​വോ എ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു. കോ​ട്ട​പ്പ​ള്ളി, ക​ന്നി​ന​ട ഭാ​ഗ​ങ്ങ​ളി​ൽ ക​നാ​ൽ ദു​ർ​മ​ര​ണ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​വു​ക​യാ​ണ്. ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും നാ​ലു പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സു​ന്ദ​ര​മാ​യ കാ​ഴ്ച​യാ​ണ് ക​നാ​ൽ ന​ൽ​കു​ന്ന​തെ​ങ്കി​ലും അ​പ​ക​ടം ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ഭീ​തി​യും ഉ​യ​രു​ക​യാ​ണ്.ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ട​ക​ര-​മാ​ഹി ക​നാ​ലി​ന്‍റെ ഘ​ട​ന അ​പ​ക​ട​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. വീ​തി​യും ആ​ഴ​വും വ​ർ​ധി​ച്ച​തോ​ടെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ക​നാ​ലാ​യി ഇ​ത് മാ​റി. അ​ബ​ദ്ധ​ത്തി​ൽ ക​നാ​ലി​ൽ വീ​ണാ​ൽ ആ​രും ക​ണ്ടി​ല്ലെ​ങ്കി​ൽ മ​ര​ണ​സാ​ധ്യ​ത ഏ​റെ​യാ​ണ്. നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ പോ​ലും ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യേ​ക്കും. തോ​ട് പോ​ലെ​യാ​യി​രു​ന്ന ക​നാ​ലി​ന്‍റെ രൂ​പ​മാ​റ്റം നാ​ട്ടു​കാ​രി​ൽ ഭ​യം ജ​നി​പ്പി​ക്കു​ക​യാ​ണ്. വീ​ണാ​ൽ പി​ടി​വ​ള്ളി പോ​ലു​മി​ല്ലാ​തെ കു​ഴ​ഞ്ഞ് ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കു​മെ​ന്ന​താ​ണ് അ​വ​സ്ഥ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​പ്പ​ള്ളി​യി​ലും ക​ന്നി​ന​ട​യി​ലും ര​ണ്ടു പേ​രു​ടെ ജീ​വ​ൻ ക​നാ​ലെ​ടു​ത്തു. മ​ധ്യ​വ​യ​സ്ക​രാ​യ ഇ​വ​രി​ൽ ഒ​രാ​ൾ സ​മീ​പ വാ​സി​യും മ​റ്റൊ​രാ​ൾ ലോ​ക​നാ​ർ​കാ​വ് സ്വ​ദേ​ശി​യു​മാ​ണ്. അ​ബ​ദ്ധ​ത്തി​ൽ…

Read More

മ​ല​പ്പു​റം പ്ര​സ് ക്ല​ബ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം; പോ​ലീ​സ് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ​യ​ല്ല ഇ​ട​പെ​ട്ട​തെ​ന്ന് ആ​ക്ഷേ​പം

മ​ല​പ്പു​റം: മ​ല​പ്പു​റം പ്ര​സ്ക്ല​ബി​ൽ ആ​ർ​എ​സ്എ​സു​കാ​ർ അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. സം​ഭ​വ​ത്തി​ൽ തു​ട​ക്കം മു​ത​ലെ പോ​ലീ​സ് വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ​യ​ല്ല ഇ​ട​പെ​ട്ട​തെ​ന്നു ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​സ് ക്ല​ബി​ലേ​ക്കു ഇ​ര​ച്ചു​ക​യ​റി ഫോ​ട്ടോ​ഗ്രഫ​റെ മ​ർ​ദി​ച്ച ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു മു​ന്നി​ലൂ​ടെ​യാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. ആ​ക്ര​മി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു പ​ക​രം പോ​ലീ​സ് പ്ര​സ് ക്ല​ബി​ന്‍റെ വാ​തി​ൽ അ​ട​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. പി​ന്നീ​ട് ഇ​തേ പ്ര​തി​ക​ൾ ത​ന്നെ പോ​ലീ​സി​നെ ഫോ​ണ്‍ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഇ​വ​രെ പി​ടി​കൂ​ടി​യി​ല്ല. വീ​ണു​കി​ട്ടി​യ ഫോ​ണ്‍ സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​തി​നി​ട​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച എ​സ്ഐ മൊ​ബൈ​ൽ ഫോ​ണ്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ച​ന്ദ്രി​കാ ഫോ​ട്ടോ​ഗ്രഫ​ർ ഫു​വാ​ദി​നെ തി​രി​ച്ചേ​ൽ​പി​ക്കാ​നും ശ്ര​മം ന​ട​ത്തി. ഗു​രു​ത​ര​മാ​യ വി​ഷ​യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​ന​ട​പ​ടി​യെ​ന്നു പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു വി​വി​ധ സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി…

Read More