അവര്‍ അഞ്ചുപേര്‍ പീഡിപ്പിച്ചു, പരാതിയുമുയാ മലപ്പുറം സ്വദേശിയായ യുവതി

കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിക്കാരി. കൊടുവള്ളിയിലെ ലോഡ്ജില്‍വച്ചാണ് പീഡനം നടന്നത്. പ്രണയം നടിച്ചാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം പീഡിപ്പിച്ചയാളുടെ സുഹൃത്തുക്കളും പിന്നീട് പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കാണാതായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമെ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് പോലീസ് അറിയിച്ചു.

Read More

ഹ​ര്‍​ത്താ​ലു​ക​ളി​ല്‍​നി​ന്നും ഹോ​ട്ട​ലു​ക​ളെ  ഒ​ഴി​വാ​ക്ക​ണമെന്ന് കെ​എ​ച്ച്ആ​ര്‍​എ; തി​ങ്ക​ളാ​ഴ്ച തു​റ​ന്നുപ്ര​വ​ര്‍​ത്തി​ക്കും

കോ​ഴി​ക്കോ​ട്: ജി​എ​സ്ടി , വ്യാ​പാ​ര​മാ​ന്ദ്യം തുടങ്ങിയവ മൂ​ല​ം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ഹോ​ട്ട​ല്‍​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​ടി​ക്ക​ടി​യു​ള്ള ഹ​ര്‍​ത്താ​ലു​ക​ളെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. വേ​ന​ല​വ​ധി ആ​യ​തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ഉ​ണ​ര്‍​വി​നും ഹ​ര്‍​ത്താ​ലു​ക​ള്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഹ​ര്‍​ത്താ​ലു​ക​ളി​ല്‍​നി​ന്നും പാ​ല്‍ , പ​ത്രം, മെ​ഡി​ക്ക​ല്‍​ഷോ​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തു​പോ​ലെ ഹോ​ട്ട​ല്‍ , റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ തി​ങ്ക​ളാ​ഴ്ച ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി​യും ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ലും പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Read More

നാദാപുരം ആവോലത്ത് ഐ​ഇ​ഡി ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വം; ക​ണ്ണൂ​ര്‍ റേഞ്ച് ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി; കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇത്തരം  ബോംബം കണ്ടെത്തുന്നത്

നാ​ദാ​പു​രം: നാ​ദാ​പു​രം ആ​വോ​ലം അ​യ്യ​പ്പക്ഷേത്രത്തി​നുസ​മീ​പ​ത്ത് ഐ​ഇ​ഡി ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ റേഞ്ച് ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.​വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ നാ​ദാ​പു​ര​ത്തെ​ത്തി​യ സം​ഘം നാ​ദാ​പു​രം ഡി​വൈ​എ​സ്പി വി.​കെ.​രാ​ജു​വു​മാ​യി കൂ​ടിക്കാ​ഴ്ച്ച ന​ട​ത്തി​യശേ​ഷം ബോം​ബ് സ്‌​ക്വാ​ഡു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ക​യും ഐ​ഇ​ഡി ബോം​ബി​ല്‍ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.​ ബോം​ബ് ക​ണ്ടെ​ത്തി​യ ആ​വോ​ലം ടി​പ്പു സു​ല്‍​ത്താ​ന്‍ റോ​ഡി​ലെ ക്ഷേ​ത്ര​ത്തി​നുസ​മീ​പ​ത്തെ റോ​ഡി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. റോ​ഡുവ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​മ്പോ​ള്‍ ഉ​ണ്ടാ​വു​ന്ന സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്ന് സ്‌​ഫോ​ട​നം ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ലാ​ണെ​ന്ന് ബോം​ബ് നി​ര്‍​മാ​ണ​മെ​ന്ന് സ്‌​ക്വാ​ഡ് പ​റ​ഞ്ഞു. ടൈ​മ​ര്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ണ​ക്ഷ​ന്‍ കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ല്‍ ബോം​ബി​ലു​ണ്ടാ​യി​രു​ന്ന സ​ര്‍​ക്യൂ​ട്ട് ബോ​ര്‍​ഡി​ല്‍ പ്ര​ക​മ്പ​നം ഉ​ണ്ടാ​യാ​ല്‍ ഉ​ഗ്രസ്‌​ഫോ​ട​ന​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഐ​ഇ​ഡി ബോം​ബ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നാ​ദാ​പു​ര​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. റേഞ്ച് ബോം​ബ് സ്‌​ക്വാ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​മ​ച​ന്ദ്ര​ന്‍, എ​സ്ഐ സ​ക്കീ​ര്‍, എ​എ​സ്ഐ…

Read More

മോ​ർ​ഫിം​ഗ് വി​വാ​ദം; പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ നീ​ക്കം; മോർഫ് ചെയ്യാൻ ഫെ​യ്സ്ബു​ക്കി​ലെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​ക​ൾ എടുത്തെന്ന പോലീസ് വാദം പൊളിയുന്നു; പരാതിക്കാരികൾക്ക് എഫ്ബി അക്കൗണ്ടുകളില്ല

വ​ട​ക​ര: സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ അ​ണി​യ​റ​നീ​ക്ക​മെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു. അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും ഇ​ത് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നാ​ണെ​ന്നും പ​രാ​തി ഉ​യ​രു​ക​യാ​ണ്. വി​വാ​ഹ വീ​ഡി​യോ മോ​ർ​ഫ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫെ​യ്സ്ബു​ക്കി​ലെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത​ശേ​ഷം അ​തേ ഐ​ഡി​യി​ൽ ഉ​ള്ള സ്ത്രീ​ക​ൾ​ക്ക് മെ​സ​ഞ്ച​ർ​വ​ഴി അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലി​സ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ഒ​ടു​വി​ൽ പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി ബി​ബീ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​പ്പ​ടി ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് പോ​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​ത് ശ​രി​യ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ​നി​ന്നാ​ണ് ഫോ​ട്ടോ​ക​ൾ എ​ടു​ത്ത​തെ​ന്നു പ​റ​യു​ന്പോ​ൾ പ​രാ​തി​ക്കാ​രാ​യ സ്ത്രീ​ക​ളി​ൽ പ​ല​ർ​ക്കും ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ട് പോ​ലു​മി​ല്ലെ​ന്ന​താ​ണ് സ​ത്യം. ത​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നു​മി​ല്ലെ​ന്നും ഇ​ത് വി​വാ​ഹ വീ​ഡി​യോ​വി​ൽ​നി​ന്ന് എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ്ര​തി മ​ന​പൂ​ർ​വം പ​റ​ഞ്ഞ​താ​ണോ ഇ​തെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ര​ണ്ടു​വ​ർ​ഷ​മാ​യി മോ​ർ​ഫ് ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് ബി​ബീ​ഷ് പോ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് അ​ഞ്ചു ഫോ​ട്ടോ​ക​ൾ…

Read More

അ​ബൂ​ബ​ക്ക​ർ കച്ചവടം നിർത്തി  ‘സു​നി​ത’ പ​ട്ടി​ണി​യി​ൽ; വടകരയിൽ നിന്ന്  ഒരു അപൂർവ സൗഹൃദയത്തിന്‍റെ കഥ

വ​ട​ക​ര: മ​ണി​യൂ​ർ പാ​ല​യാ​ട്ന​ട മ​ത്സ്യ​ഭ​വ​നി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ല്ല​ങ്കോ​ട്ട് അ​ബൂ​ബ​ക്ക​റി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി തീ​ർ​ന്ന് മ​ത്സ്യ​വി​ൽ​പ​ന നി​ർ​ത്തി​യ​തോ​ടെ ‘സു​നി​ത’ പ​ട്ടി​ണി​യി​ലാ​യി. ഒ​രു കൊ​ക്കി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.ഒ​രു വ​ർ​ഷം മു​ന്പാ​ണ് മ​ത്സ്യ​ഭ​വ​ന്‍റെ മു​ന്നി​ൽ അ​വ​ശ​യാ​യി നി​ൽ​ക്കു​ന്ന കൊ​ക്കി​നെ അ​ബൂ​ബ​ക്ക​ർ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം കു​റ​ച്ച് മീ​ൻ ന​ൽ​കി. ആ​ർ​ത്തി​യോ​ടെ ക​ഴി​ക്കു​ന്ന​ത് അ​ബൂ​ബ​ക്ക​ർ നോ​ക്കി​നി​ന്നു. അ​ടു​ത്ത ദി​വ​സ​വും ഇ​ത് ആ​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് കൊ​ക്കി​ന്‍റെ വ​ര​വ് പ​തി​വാ​യി. രാ​വി​ലെ വ​രി​ക​യും അ​ബൂ​ബ​ക്ക​ർ ന​ൽ​കു​ന്ന പ​ര​ൽ​മീ​നു​ക​ൾ തി​ന്ന് അ​ബൂ​ബ​ക്ക​ർ പോ​കു​ന്പോ​ൾ കൊ​ക്ക് സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്തേ​ക്ക് പ​റ​ന്നു​പോ​വു​ക​യും ചെ​യ്തു. ഇ​വ​രു​ടെ സൗ​ഹൃ​ദം ഏ​വ​രി​ലും കൗ​തു​കം പ​ക​ർ​ന്നു. മ​ത്സ്യ​ഭ​വ​ൻ അ​വ​ധി​യാ​ണെ​ങ്കി​ൽ ഇ​തു​വ​ഴി സൈ​ക്കി​ളി​ൽ പോ​കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​യി​ൽ നി​ന്നും മീ​ൻ വാ​ങ്ങി കൊ​ടു​ക്കാ​ൻ അ​ബൂ​ബ​ക്ക​ർ മ​റ​ക്കാ​റി​ല്ല. സൗ​ഹൃ​ദം തു​ട​ർ​ന്ന​പ്പോ​ൾ സു​നി​ത എ​ന്ന ഓ​മ​ന പേ​രും ന​ൽ​കി. അ​ബൂ​ബ​ക്ക​ർ രാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ എ​ത്തി സു​നി​തേ എ​ന്ന്…

Read More

മ​​​ണ​​​ൽ ക​​​യ​​​റ്റി​​​യ ടി​​​പ്പ​​​ർ ഇടിച്ച് മ​രി​ച്ച​യാ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത എ​സ്ഐ​ക്കെ​തി​രേ അ​ന്വേ​ഷ​ണത്തിന് ഉത്തരവിട്ട് കോടതി

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം ച​​​ങ്ങ​​​രം​​​കു​​​ള​​​ത്ത് മ​​​ണ​​​ൽ ക​​​യ​​​റ്റി​​​യ ടി​​​പ്പ​​​ർ ലോ​​​റി കാ​​​റി​​​ലി​​​ടി​​​ച്ചു കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി തോ​​​മ​​​സ് എം. ​​​കാ​​​പ്പ​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​രി​​​ച്ച​​യാ​​ളു​​ടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത എ​​​സ്ഐക്കെ​​​തി​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഡി​​​ജി​​​പി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കാ​​​ർ അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത ക്രൈം​​​ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു കൈ​​​മാ​​​റാ​​​നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

Read More

ഹോസ്റ്റലിൽ കുട്ടികളുടെ ദുരിതം;  ഹോ​സ്റ്റ​ലു​ക​ളി​ൽ ഇ​നി മു​ത​ൽ ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ്

മു​ക്കം: കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഹോ​സ്റ്റ​ലു​ക​ളി​ലും ഇ​നി മു​ത​ൽ ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ത്തും. ഹോ​സ്റ്റ​ലു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​പ​ക​മാ​യ ത​ര​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ക്ഷേ​മ​വും ഹോ​സ്റ്റ​ലു​ക​ളി​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഓ​ഡി​റ്റി​ങ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന മു​ഴു​വ​ൻ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ളും ഇ​നി മു​ത​ൽ 2015 ലെ ​ബാ​ല​നീ​തി നി​യ​മ​വും ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ മാ​ർ​ഗ​രേ​ഖ​യും അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഹോ​സ്റ്റ​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ന​നു​സ​രി​ച്ച് ക്ര​മ​പ്പെ​ടു​ത്ത​ണം എ​ന്നും ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. ജി​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ് 13 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ൻ സ്കൂ​ൾ ഹോ​സ്റ്റ​ലു​ക​ളു​ടെ ന​ട​ത്തി​പ്പ്…

Read More

‘ മ​ണി​നാ​ദം’… അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രി​ൽ മ്യൂ​സി​ക് ബാ​ൻ​ഡു​മാ​യി യു​വാ​ക്ക​ൾ

മാ​ന​ന്ത​വാ​ടി: അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ആ​വ​ശ്യ​ക​ത​യും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​ന​ശ്വ​ര ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രി​ൽ മ്യൂ​സി​ക്ക് ബാ​ൻ​ഡു​മാ​യി യു​വാ​ക്ക​ൾ. മ​ണി​നാ​ദം എ​ന്ന നാ​മ​ക​ര​ണം ചെ​യ്തി​കി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ അ​ര​ങ്ങേ​റ്റം 15നു ​രാ​ത്രി ഏ​ഴി​നു പാ​ൽ​വെ​ളി​ച്ചം ഗ​വ.​എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ കെ.​യു. വി​ജീ​ഷ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി. സു​ധീ​ഷ്, ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ ആ​വ​ണി, ദി​ലീ​പ് കൊ​യി​ലേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.മ്യൂ​സി​ക്ക് ബാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യും സ്ത്രീ​മി​ത്ര ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യു​മാ​യ മ​യ്യ​നാ​ട് സി​ൽ​വി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ്ര​ഥ​മ മ​ണി​നാ​ദം പു​ര​സ്കാ​രം ഗാ​യ​ക​ൻ സ​ന്നി​ധാ​ന​ന്ദ​നു സ​മ്മാ​നി​ക്കും. സം​ഗീ​ത​വി​രു​ന്നി​നു ന​ട​നും ഗാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​വീ​ണ്‍ ആ​വ​ണി നേ​തൃ​ത്വം ന​ൽ​കും. മ​ണി​നാ​ദം പ​രി​പാ​ടി​യി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ നാ​ട​ൻ​പാ​ട്ട്, മി​മി​ക്രി ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​കും ര​ക്ത​ദാ​താ​ക്ക​ളു​ടെ ഡ​യ​റ​ക്ട​റി പു​റ​ത്തി​റ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും മ​ണി​നാ​ദം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.              

Read More

ബി​ബീ​ഷ് പ​ക​ർ​ത്തി​യ​ത് പ​രി​ച​യ​ക്കാ​രായ സ്ത്രീകളുടെ ചി​ത്ര​ങ്ങ​ൾ;  മോർഫ് ചെയ്ത ചി​ത്ര​ങ്ങ​ൾ സു​ഹൃ​ത്തി​നെ കാ​ണി​ച്ച​പ്പോ​ൾ അ​തി​ലൊ​ന്ന് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യും; സംഭവം പുറത്തായതിനു പിന്നിലെ കഥകൾ ഇങ്ങനെയൊക്കെ..

വ​ട​ക​ര: മോ​ർ​ഫിം​ഗ് കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​ധാ​ന പ്ര​തി ചീ​ക്കോ​ന്ന് വെ​സ്റ്റ് കൈ​വേ​ലി​ക്ക​ൽ ബി​ബീ​ഷ് പ​ക​ർ​ത്തി​യ​ത് പ​രി​ച​യ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ. വ​ർ​ഷ​ങ്ങ​ളോ​ളം ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലെ വൈ​ക്കി​ല​ശേ​രി​യി​ൽ താ​മ​സി​ച്ച ബി​ബീ​ഷ് ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല​ചി​ത്ര​വു​മാ​യി ചേ​ർ​ത്ത് മോ​ർ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഫെ​യ്സ്ബു​ക്കി​ൽ നി​ന്നു ശേ​ഖ​രി​ച്ച ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത ശേ​ഷം ക​ണ്ട് ആ​സ്വ​ദി​ക്കു​ക​യും പി​ന്നീ​ട് വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ച് മെ​സ​ഞ്ച​ർ മു​ഖാ​ന്തി​രം സ്ത്രീ​ക​ൾ​ക്ക് ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് ത​ന്നെ ഇ​യാ​ൾ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഉ​ട​മ സ​തീ​ശ​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും പു​റ​മേ​രി​യി​ൽ സ്വ​ന്ത​മാ​യി സ്റ്റു​ഡി​യോ തു​ട​ങ്ങി​യ​തി​ലെ വി​രോ​ധം കൊ​ണ്ട് ഉ​ട​മ ചി​ത്ര​ങ്ങ​ൾ പു​റം​ലോ​ക​ത്ത് എ​ത്തി​ച്ചെ​ന്നു​മാ​ണ് ബ​ബീ​ഷി​ന്‍റെ മൊ​ഴി. മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ സു​ഹൃ​ത്തി​നെ കാ​ണി​ച്ച​പ്പോ​ൾ അ​തി​ലൊ​ന്ന് സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു​വെ​ന്നും ഇ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​യ​തെ​ന്നും പ​റ​യു​ന്നു. ആ​റു മാ​സം മു​ന്പ് ത​ന്നെ സം​ഭ​വം…

Read More

വ​ട​ക്കേ വ​യ​നാ​ട്ടി​ലെ മ​ക്കി​മ​ല ഭൂ​മി പ്ര​ശ്നം; സ​ർ​ക്കാ​ർ പു​റമ്പോ​ക്കി​ൽ  762 അ​ന​ധി​കൃ​ത കൈ​വ​ശ​ക്കാ​ർ

ക​ൽ​പ്പ​റ്റ: വ​ട​ക്കേ വ​യ​നാ​ട്ടി​ലെ ത​വി​ഞ്ഞാ​ൽ വി​ല്ലേ​ജി​ൽ​പ്പെ​ട്ട മ​ക്കി​മ​ല​യി​ൽ സ​ർ​ക്കാ​ർ പു​റ​ന്പോ​ക്കെ​ന്ന് റ​വ​ന്യൂ രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന മ​ക്കി​മ​ല​യി​ൽ 762 അ​ന​ധി​കൃ​ത കൈ​വ​ശ​ക്കാ​ർ. മ​ക്കി​മ​ല​യി​ലെ കൈ​യ​റ്റ​ങ്ങ​ളും വ്യാ​ജ പ്ര​മാ​ണ​ങ്ങ​ൾ ച​മ​ച്ച് ന​ട​ത്തി​യ ഭൂ​മി ഇ​ട​പ​ടു​ക​ളും സ​ബ​ന്ധി​ച്ച വാ​ർ​ത്ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഇ​ന്ന​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം. മ​ക്കി​മ​ല​യി​ൽ 68/1ബി, 90/1 ​എ​ന്നീ സ​ർ​വേ ന​ന്പ​രു​ക​ളി​ലാ​യി 990.12 ഏ​ക്ക​റാ​ണ് സ​ർ​ക്കാ​ർ പു​റ​ന്പോ​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 68/1ബി ​സ​ർ​വേ ന​ന്പ​രി​ൽ​പ്പെ​ട്ട 662.65 ഏ​ക്ക​റി​ൽ 610.72 ഏ​ക്ക​റാ​ണ് പ​തി​ച്ചു ന​ൽ​കി​യ​ത്. 45 ഏ​ക്ക​ർ പൊ​തു ആ​വ​ശ്യ​ത്തി​നു നീ​ക്കി​വ​ച്ചു. 90/1 സ​ർ​വേ ന​ന്പ​രി​ൽ 108.76 ഏ​ക്ക​ർ പൊ​തു ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റി. 208. 71 ഏ​ക്ക​ർ പ​തി​ച്ചു ന​ൽ​കി. 68/1ബി ​സ​ർ​വേ ന​ന്പ​രി​ൽ 68 പ​ട്ടാ​ള​ക്കാ​ര​ട​ക്കം 257 പേ​ർ​ക്കാ​യി 520.89 ഏ​ക്ക​റി​നാ​ണ് പ​ട്ട​യം അ​നു​വ​ദി​ച്ച​ത്. 90/1 സ​ർ​വേ ന​ന്പ​രി​ൽ…

Read More