അവര്‍ അഞ്ചുപേര്‍ പീഡിപ്പിച്ചു, പരാതിയുമുയാ മലപ്പുറം സ്വദേശിയായ യുവതി

കൊടുവള്ളിയില്‍ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിക്കാരി. കൊടുവള്ളിയിലെ ലോഡ്ജില്‍വച്ചാണ് പീഡനം നടന്നത്. പ്രണയം നടിച്ചാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം പീഡിപ്പിച്ചയാളുടെ സുഹൃത്തുക്കളും പിന്നീട് പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കാണാതായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്.

ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമെ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് പോലീസ് അറിയിച്ചു.

Related posts