പേരാമ്പ്ര: ബിൽ അടയ്ക്കാത്തത് കാരണം ഫ്യൂസ് ഊരാനെ ത്തിയ കെഎസ്ഇബി ജീവനക്കാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിച്ചു പരിക്കേൽപിച്ചതായി പരാതി. നൊച്ചാട് ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മാരാര്‍ കണ്ടി സുൾഫിക്കറും സഹോദരൻ സദറുദ്ദീനും ചേർന്നാണ് നടുവണ്ണൂർ ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരൻ കരിമ്പാലങ്കണ്ടി കാസിമിനെ മർദിച്ചത്. ജീവനക്കാരനെ അക്രമിച്ചത് അന്വേഷിക്കാനെത്തിയ കെഎസ്ഇബി സബ് എൻജിനിയർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരിക്കേറ്റ കാസിമിനെ പേരാമ്പ്ര സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കയ്യിലും വാരിയെല്ലിനുമാണ് പരിക്ക്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതി പ്രകാരം പേരാമ്പ്ര പോലീസ് കേസെടുത്തു.
Read MoreCategory: Kozhikode
ആരും ചിരിക്കരുത്..! കോഴിക്കോട് ബിച്ചിലെ ചെറുകരകൾ കടലാക്കി മണലൂറ്റുകാർ; മണലൂറ്റുകാരെ ഓടിക്കാൻ പോലീസിന്റെ പുത്തൻ തന്ത്രം ഇങ്ങനെ…
കോഴിക്കോട്: കോഴിക്കോട് ബീച്ചിലും പരിസരത്തും മണലൂറ്റ് വ്യാപകം. കോതിപ്പാലത്തിനുസമീപമാണ് മണലൂറ്റ് വ്യാപകമായിരിക്കുന്നത്. നട്ടുച്ച സമയങ്ങളിൽപോലും മണൽ കോരിയെടുത്ത് ചാക്കുകളിലാക്കി വയ്ക്കുകയാണ് പതിവ്. പിന്നീട് രാത്രിയിൽ ഇവിടെ നിന്നും എടുത്തുമാറ്റും. എംസാൻഡിനൊപ്പം ചേർക്കാൻ പറ്റിയ മണലാണിത് എന്നതിനാൽ തന്നെ ഇത് വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. സമീപകാലത്തായി ഇത്തരം സംഭവങ്ങൾ എറിവരുന്നതായി പോലീസ് പറയുന്നു. പലപ്പോഴും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ. പോലീസിനെ കണ്ടാൽ ചാക്കുകൾ ഒഴിവാക്കി രക്ഷപ്പെടുകയാണ് പതിവ്. ഉടമസ്ഥരില്ലാത്ത മണൽ ചാക്കുകൾ തങ്ങൾ എന്തുചെയ്യാനാണെന്ന് പോലീസ് ചോദിക്കുന്നു. കോതിപ്പാലത്തുമാത്രമല്ല, തീരദേശ മേഖലകളിൽ പലയിടത്തും ഇതാണ് അവസ്ഥ. ഇങ്ങനെ രൂപപ്പെടുന്ന ചാലുകൾ വെള്ളം നിറഞ്ഞ പതുക്കെ കൈവഴികളായിമാറും. ഇങ്ങനെ നിരവധി കൈവഴികൾ ബീച്ചിൽ കാണാം. ശക്തമായ തിരമാലകൾ എത്തുന്നതോടെ ഇത് വീണ്ടും പൂർവസ്ഥിതിയിലാകും. ഇത് “അല്ലറ ചില്ലറ ബിസിനസ്’ കടവുകളിൽ നിന്നും മണലെടുക്കാൻ കഴിയില്ല, പിന്നെ കൂടിയ…
Read Moreലേലു അല്ലു ലേലു അല്ലു..! ആഘോഷങ്ങൾക്ക് ശേഷം വന്ന ഭക്ഷണ മാലിന്യം റോഡിൽ തള്ളി; മാലിന്യം പരിശോധിച്ച നാട്ടുകാർക്ക് ആളെ പിടികിട്ടി; കാറ്ററിംഗ് ഉടമയ്ക്ക് നാട്ടുകാർ നൽകിയ പണിയിങ്ങനെ
വടകര: റോഡിൽ മാലിന്യം തള്ളിയ ആൾക്കു കിട്ടിയത് എട്ടിന്റെ പണി. നാട്ടുകാർ ആളെ കണ്ടുപിടിച്ച് മാലിന്യം തിരികെയെടുപ്പിച്ചു. വെള്ളികുളങ്ങര ക്രാഷ് റോഡിൽ അന്പലത്തിന് സമീപം വ്യാഴാഴ്ച രാവിലെ കണ്ടത് പരക്കെ ഭക്ഷണാവശിഷ്ടങ്ങൾ. ഇവ പരിശോധിച്ചപ്പോൾ പിന്നിലുള്ളവരെ കുറിച്ച് സൂചന കിട്ടി. ഓർക്കാട്ടേരി കേന്ദ്രീകരിച്ച ഒരു തൊഴിൽ സംഘടന വടകരയിൽ നടത്തിയ പരിപാടിയിൽ വിതരണംചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളായിരുന്നു റോഡിൽ തള്ളിയത്. നാട്ടുകാർ അവശിഷ്ടം ചികഞ്ഞ് പരിശോധിച്ചപ്പോൾ ലഭിച്ച ഫോണ്‍ നന്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഏറാമലയിലെ കാറ്ററിങ് നടത്തിപ്പുകാരാണ് ഇത് നിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞത്. അയാളെ വീട്ടിലെത്തി പിടികൂടി സംഭവസ്ഥലത്ത് എത്തിച്ച് തിരികെ എടുപ്പിക്കുകയും റോഡ് കഴുകിവൃത്തിയാക്കിക്കുകയും ചെയ്തു. സംഭവം പോലീസ്, ആരോഗ്യവിഭാഗം തുടങ്ങിയവരെ അറിയിക്കുകയും ചെയ്തു.
Read Moreനൂറിൽ നൂറിനായി..! എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയശതമാനം കൂട്ടാൻ ‘വിദ്യാർഥികളെ പാഠം പഠിപ്പിച്ചേ മതിയാകു
സ്വന്തം ലേഖകൻ കോഴിക്കോട്: നഗരത്തിലെ വിദ്യാർഥികളെ ഇനി അധികൃതർ പഠിപ്പിച്ചേ അടങ്ങൂ. എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ പരീക്ഷകളിൽ മികച്ചവിജയം കൈവരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വാക്ക് എലോംഗ് വിത്ത് അഡോളസെന്റ് ഫോർ വിക്ടറീസ് ഇൻ എഡ്യുക്കേഷൻ (വേവ്) പദ്ധതി പ്രകാരമാണിത്. നഗരത്തിലെ വിദ്യാലയങ്ങളിലെ എസ്എസ്എൽസി വിജയശതമാനം കുറച്ചു വർഷങ്ങളായി ജില്ലാ ശരാശരിയിലും താഴെയാണ്. മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടായിട്ടും ചില വിദ്യാലയങ്ങൾക്ക് മികച്ച വിജയം കൈവരിക്കാനാകുന്നില്ല. ഈ സാഹചര്യം മറികടക്കുകയാണ് വേവിന്റെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി 16 ലക്ഷം അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലൂടെ പഠനനിലവാരം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി. കുട്ടികളുടെ പഠനവും വികാസവും നിരീക്ഷിക്കാനും കുടുംബപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തി പിടിഎ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹായത്താൽ പരിഹാരം കാണാനുമുള്ള പ്രവർത്തനങ്ങളാണ്…
Read Moreഎല്ലാമുണ്ട് പക്ഷേ തരത്തില്ല..! മെഡിക്കൽ കോളജിലെ വിവിധ ചികിത്സകേന്ദ്രങ്ങളിലേക്ക് രോഗികളേയും കൊണ്ട് പോകേണ്ടത് കനത്തവെയിലിൽ; അരകിലോമീറ്റർ പോകാൻ ആംബുലൻസ് ഉണ്ടെങ്കിലും ഓടാറില്ലെന്ന് രോഗികൾ
കോഴിക്കോട്: മെഡിക്കൽ കോളജിലെ വിവിധ ചികിത്സകേന്ദ്രങ്ങളിലേക്ക് രോഗികളേയും കൊണ്ട് കനത്തവെയിലിൽ നടക്കേണ്ടി വരുന്നത് രോഗികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. പ്രധാന ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നും സൂപ്പർസ്പെഷാലിറ്റി വിഭാഗം,ഫിസിയോതൊറാപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രോഗികളെ സ്ട്രച്ചറിൽ കൊണ്ട് പോകണം.വാർഡുകളിൽ നിന്നും അത്യാഹിതവിഭാഗങ്ങളിൽ നിന്നും സ്ഥിരമായി രോഗികളെ കൊണ്ട്പോയി തിരിച്ചുകൊണ്ട് വരുന്നതും പതിവാണ്. പ്രധാന കെട്ടിടവും ഈ വിഭാഗങ്ങളും തമ്മിൽ അരകിലോമീറ്റർ ദൂരമുണ്ട് .പ്രയാസം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് എസ്ബിഐ സ്പോണ്സർ ചെയ്ത ആംബുലൻസും ഡ്രൈവറുമുണ്ട്.എന്നാൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ സൗജന്യസേവനം ലഭ്യമാണെങ്കിലും സാങ്കേതിക കാരണത്താൽ ഇത് ഉപയോഗിക്കാൻ കഴിയാറില്ല. വാർഡുകളിൽ നിന്നും പോകേണ്ട രോഗികൾക്ക് ആംബുലൻസ് ആവശ്യമായി വന്നാൽ നഴ്സിംഗ് അസിസ്റ്റൻഡ്് അത്യാഹിതവിഭാഗത്തിലെത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് നിയമം.വാർഡിലെ തിരക്കു കാരണം നഴ്സിംഗ് അസിസ്റ്റൻഡുമാർ ഇതിന് തയ്യാറാകാറില്ല. ഇതോടെ പുറത്തുള്ള ആംബുലൻസ് വിളിക്കുകയോ സ്ട്രച്ചറിൽ വെയിലത്ത് രോഗിയെയും കൊണ്ടുപോകുകയോ…
Read Moreഇതിനായിരുന്നോ സാറേ ലിങ്കിംഗ് ചെയ്യിച്ചത്..! മൊബൈൽ ആധാറുമായി ലിങ്കുചെയ്തു; വൃദ്ധയുടെ തൊഴിലുറപ്പ് വേതനം പോയത് എയർടെൽ ബാങ്കിലേക്ക്; കളക്ടർക്ക് പരാതി നൽകി ജാനു
കുറ്റ്യാടി (കോഴിക്കോട്): എയർടെൽ മൊബൈൽ നന്പർ ആധാറുമായി ലിങ്ക് ചെയ്ത മരുതോങ്കര പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാരിയുടെ വേതനം എയർടെൽ ബാങ്ക് അക്കൗണ്ടിലേക്കു പോയതായി പരാതി. മരുതോങ്കര തൂവ്വാട്ട പൊയിലിലെ പാലോറ ജാനുവിന്റെ സെപ്റ്റംബറിലെ വേതനം പഞ്ചായത്ത് അയച്ചപ്പോഴാണ് തുക എയർടെല്ലിന്റെ പെയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്കു പോയത്. മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കുന്പോൾ ചില സ്വകാര്യ മൊബൈൽ ഫോൺ കന്പനികൾ ഉപയോക്താവ് ആവശ്യപ്പെടാതെ പെയ്മെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. സ്വകാര്യ മൊബൈൽ കന്പനികളിൽ ചിലത് അടുത്ത കാലത്തു പെയ്മെന്റ് ബാങ്കുകൾ തുടങ്ങിയിരുന്നു. മൊബൈലുമായി ബന്ധിപ്പിക്കുന്ന ആധാർ നന്പർ ഉപയോഗിച്ചു കന്പനികൾ ഉപയോക്താക്കൾ അറിയാതെ പെയ്മെന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതായാണ് പരാതി. നിലവിലെ രീതി അനുസരിച്ച് ആധാറുമായി ഏറ്റവും ഒടുവിൽ ലിങ്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും പോകുന്നത്. ഇതേ…
Read Moreഇപ്പം പ്രതിരോധം അഴിക്കുള്ളിലിരുന്ന്..! സ്കൂളിൽ പ്രതിരോധ കുത്തിവയ്പിനെത്തിയ നഴ്സിനെ മർദിച്ചവർ അറസ്റ്റിൽ
കോഴിക്കോട്: മീസൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർക്കു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എടയൂർ സ്വദേശികളായ മുബഷിർ, സഫ്വാൻ എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. എടയൂർ പഞ്ചായത്തിലെ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതർക്കാണ് യുവാക്കളുടെ മർദനമേറ്റത്. വാക്സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈൽ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പരിക്കേറ്റ എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് നഴ്സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂർ മെഡിക്കൽ ഓഫീസർ ഡോ.അലി അഹമ്മദ് പറഞ്ഞു. മീസൽസ് റുബെല്ല വാക്സിൻ കാന്പയിൻ അവസാനദിവസങ്ങളിലേക്കടുക്കുന്പോഴാണ് സംഘർഷമുണ്ടായത്.
Read Moreആരാണ് ആ നേതാവ്..! കൊടിസുനിയുടെ “ജയിൽ ക്വട്ടേഷൻ’ മൂടാൻ പോലീസ്-രാഷ്ട്രീയ ഒത്താശ; മോഷണത്തിന് ശേഷം പ്രതി വിളിച്ചത് കണ്ണൂരിലെ ഉന്നത രാഷ്ട്രീയ നേതാവിനെ; ആ കണ്ടെത്തലാണ് കേസ് അട്ടിമറിക്കാൻ കാരണമെന്ന് ഡിആർ ഐ
സ്വന്തം ലേഖകൻ കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടിസുനി ജയിലിൽ കഴിയവേ കവർച്ച ആസൂത്രണം ചെയ്ത സംഭവത്തിൽ തണലായത് പോലീസ്. രാഷ്ട്രീയ -പോലീസ് ഒത്താശയോടെ കവർച്ച നടത്തിയതെന്നാണ് ഡിആർഐ വൃത്തങ്ങൾ നൽകുന്ന സൂചന. 2017 ജൂലായ് 16-നാണ് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ നിർദേശപ്രകാരം ദേശീയപാതയിൽ നല്ലളം മേഡേണ്‍ സ്റ്റോപ്പിനു സമീപം കാർ യാത്രക്കാരനെ അക്രമിച്ച് 85 ലക്ഷത്തോളം വരുന്ന മൂന്നു കിലോ കള്ളക്കടത്ത് സ്വർണം കവർന്നത്. കവർച്ചയ്ക്കുശേഷം കാക്ക രഞ്ജിത്തിന്റെ ഫോണിൽനിന്ന് കണ്ണൂരിലെ ഉന്നത രാഷ്ട്രീയ നേതാവിന് വിളി പോയതായി പോലീസ് കണ്ടെത്തിയതോടെയാണ് തുടരന്വേഷണം ഡിആർഐയെ ഏൽപ്പിക്കാതെ കേസ് അട്ടിമറിച്ചതെന്നു സൂചനയുണ്ട്. ടി.പി.കേസിലെ പ്രതികൾ കൊലയ്ക്കുശേഷം കണ്ണൂരിലെ നേതാവിനെയടക്കം ഫോണിൽ വിളിച്ചതായി അന്ന് ക്രൈംബ്രാഞ്ച് നടത്തിയ ടവർ ഡംപ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷം പ്രതികൾ ഫോണിൽ ബന്ധപ്പെട്ട അതേ നേതാക്കളിൽ…
Read Moreബ്രാൻഡഡ് കൊള്ള..! കടയിൽ കയറാൻ എൻട്രി ഫീസ്; ഇനി ഇഷ്ടപ്പെട്ട വസ്ത്രം കിട്ടിയില്ലെങ്കിൽ എൻട്രിപാസ് തിരിച്ചു നൽകില്ല; ഓഫർ ദിവസങ്ങളിൽ വരി നിർത്താൻ ജിമ്മൻമാർ; എല്ലാ ഒത്താശയം ചെയ്ത് പോലീസും
കോഴിക്കോട്: ഓഫറുകളുടെ പേരിൽ പകൽക്കൊള്ളയുമായി ബ്രാൻഡഡ് ഷോറൂം. ഷോപ്പിനുള്ളിൽ കയറാൻ, 100, 250 രൂപ എൻട്രി ഫീസ്. അതിനുശേഷം “ബ്രാൻഡഡ്’ വസ്ത്രം എടുക്കണോ എന്ന് തീരുമാനിക്കാം. എടുത്തില്ലെങ്കിൽ എൻട്രി ഫീസ് പോയതുതന്നെ . ജനങ്ങളെ പിഴിഞ്ഞെടുക്കാൻ പുതിയ വഴികളുമായി നഗരത്തിലെ വസ്ത്ര വിൽപ്പന ശാല രംഗത്തെത്തിയിരിക്കുകയാണ്. ചക്കോരത്ത്കുളത്ത് കഴിഞ്ഞമാസം തുറന്ന “ബ്രാൻഡ് ഫാക്ടറി’ എന്ന സ്ഥാപനത്തിലാണ് ഡിസ്ക്കൗണ്ടിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തുന്നത്. 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങുന്പോൾ 2000 രൂപ മാത്രം നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങണമെങ്കിൽ ആദ്യം 100 രൂപയോ 250 രൂപയോ മുടക്കണം. 100,250 രൂപ മുടക്കി എൻട്രി പാസ് എടുത്താൽ മാത്രമേ ആവശ്യക്കാർക്ക് കടയിൽ കയറി സാധനങ്ങൾ നോക്കാൻ പോലും സാധിക്കുകയുള്ളൂ. തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ കടയിലുണ്ടോ എന്ന് പരിശോധിക്കണമെങ്കിൽ…
Read Moreനിനക്കുമില്ലേട അമ്മയും പെങ്ങളും..! രാത്രിയിൽ സ്വകാര്യ ബസ്ജീവനക്കാർ വിദ്യാർഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു; സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടഞ്ഞു
പേരാമ്പ്ര: യാത്രക്കാരിയെ രാത്രിയില്‍ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതില് പ്രതിഷേധിച്ച് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ബസ് ജീവനക്കാരന് മര്‍ദനമേറ്റു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനി രാത്രിയായതിനാല്‍ വീടിന് സമീപത്ത് ബസ് നിര്‍ത്തുമോ എന്ന് കണ്ടക്ടറോട് ചോദിച്ചിരുന്നു. കടിയങ്ങാട് പാലത്തിനും വെളുത്ത പറമ്പത്ത് സ്റ്റോപ്പിനും ഇടയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കണ്ടക്ടര്‍ നിര്‍ത്താമെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്തിയത് ഏറെ ദൂരം മുന്നോട്ട് പോയി കയ്യേലി പാലത്തിന് സമീപം വിജനമായ സ്ഥലത്താണെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് തിരികെ ഉള്ളിയേരിയിലേക്ക് പോകുമ്പോള്‍ തടഞ്ഞതെന്നാണ് വിവരം. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി.ഞു ന്
Read More